മാർച്ച്‌ 30 മുതൽ ഏപ്രിൽ 5 വരെ

അശ്വതി

തൊഴിൽരംഗത്ത്‌ ക്ലേശങ്ങളുണ്ടാകും. അനാവശ്യച്ചിലവുകൾ മൂലം കടം വാങ്ങേണ്ടിവരും. ശത്രുക്കളുടെ പ്രവർത്തനം കാരണം കളളക്കേസ്സുകളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. അകന്നു നിൽക്കുന്ന ബന്ധുക്കൾ യോജിപ്പിലെത്തും. വാണിജ്യവ്യവസായ മേഖലയിലുളളവർക്ക്‌ നല്ല പുരോഗതി അനുഭവപ്പെടും.

ഭരണി

വീട്‌ മോടിപിടിപ്പിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. പത്രപ്രവർത്തകർക്കും സാഹിത്യകാരൻമാർക്കും ധനലാഭം ഉണ്ടാകും. പൊതുരംഗത്ത്‌ നന്നായി ശോഭിക്കും. രാഷ്‌ട്രീയ നേതാക്കൻമാർ തെരഞ്ഞെടുപ്പിൽ വിജയിക്കും. പുതിയ വാഹനം വാങ്ങുന്നതിന്‌ അവസരം ഉണ്ടാകും.

കാർത്തിക

കർമ്മനാശം, കർമ്മരംഗത്ത്‌ അസ്ഥിരത, അഭിവൃദ്ധി ക്ഷയം മുതലായ ബുദ്ധിമുട്ടുകൾ വന്നുചേരുവാനിടയുണ്ട്‌. തൊഴിൽരംഗത്ത്‌ ക്ലേശങ്ങളുണ്ടാകും. അനാവശ്യ ചിലവുകൾ മൂലം കടം വാങ്ങേണ്ടിവരും. മരാമത്തുപണികൾ നടത്തും. സ്വജനങ്ങളിൽ നിന്ന്‌ ചതി പറ്റും.

രോഹിണി

പൊതുരംഗത്ത്‌ നന്നായി ശോഭിക്കും. ഭൂമി ഇടപാടുകളിൽ ലാഭം സിദ്ധിക്കും. പുണ്യതീർത്ഥ സ്നാനാദികൾ നടത്തും. വിദ്യാർത്ഥികൾ അവരുടെ പ്രബന്ധം അവതരിപ്പിക്കും. നിർത്തിവച്ചിരുന്ന മരാമത്തുപണികൾ പുനരാരംഭിക്കും. ലോണുകളും ക്രഡിറ്റ്‌ സൗകര്യങ്ങളും ഉപയോഗപ്പെടുത്തും.

മകയിരം

കുടുംബജീവിതത്തിൽ സുഖഹാനിയും സന്തോഷക്കുറവും ഉണ്ടാകും. സന്താനങ്ങളുമായി അഭിപ്രായവിത്യാസം കൂടെക്കൂടെ ഉണ്ടാകും. ശത്രുക്കളിൽനിന്ന്‌ ഉപദ്രവം സഹിക്കേണ്ടിവരും. സ്‌ത്രീകൾ നിമിത്തം ആപത്തുകൾ ഉണ്ടാകും. അവിവാഹിതരുടെ വിവാഹക്കാര്യത്തിൽ തീരുമാനമാകും.

തിരുവാതിര

തൊഴിൽരഹിതർക്ക്‌ ജോലിയിൽ പ്രവേശിക്കാൻ അവസരമുണ്ടാകും. ഉന്നത വിദ്യാഭ്യാസരംഗത്ത്‌ നല്ല അഭിവൃദ്ധിയുണ്ടാകും. ഷെയറുകളിൽ ധാരാളം പണം നിക്ഷേപിക്കും. രോഗികൾക്ക്‌ ആശ്വാസം അനുഭവപ്പെടുന്നതാണ്‌. പല കാര്യങ്ങളിലും പുരോഗമനചിന്ത പ്രദർശിപ്പിക്കും.

പുണർതം

കുടുംബത്തിൽ അഭിപ്രായഐക്യവും ശ്രേയസ്സും വർദ്ധിക്കും. എല്ലാരംഗത്തും ഊർജ്ജസ്വലതയും ഉത്സാഹവും പ്രകടമാക്കും. ലോണുകളും ക്രഡിറ്റ്‌ സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. പ്രേമബന്ധങ്ങളിൽപെടും. അവിവാഹിതരുടെ വിവാഹം തീർച്ചയാകും.

പൂയം

അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. വിവാഹാദി മംഗളകർമ്മങ്ങളിലും സൽക്കാരങ്ങളിലും പങ്കെടുക്കും. ധനകാര്യസ്ഥാപനങ്ങൾ നടത്തുന്നവർക്ക്‌ ലാഭം കൊയ്യുവാൻ സാധിക്കും. ആരോഗ്യവിഷയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. ദാനധർമ്മങ്ങൾ ചെയ്യും.

ആയില്യം

വ്യാപാരവ്യവസായത്തിൽ അഭിവൃദ്ധിയുണ്ടാകും. രാഷ്‌ട്രീയരംഗത്തുളളവർക്ക്‌ ഉപദ്രവങ്ങളുണ്ടാകും. സിനിമ, സീരിയൽ രംഗത്തുളളവർ നന്നായി ശോഭിക്കും. നികുതിവകുപ്പിൽനിന്ന്‌ ഉപദ്രവങ്ങളുണ്ടാകും. മാധ്യമ പ്രവർത്തകർക്ക്‌ ഗുണദോഷസമ്മിശ്രഫലങ്ങൾ ഉണ്ടാകും.

മകം

ശത്രുക്കളിൽനിന്ന്‌ ഉപദ്രവം ഉണ്ടാകും. ആരാധനാലയങ്ങളിൽ സന്ദർശനം നടത്താൻ കഴിയും. സൽപ്പേര്‌ നിലനിർത്താൻ ശ്രമിക്കും. കുടുംബാന്തരീക്ഷം മോശമാകും. സാമൂഹ്യരംഗത്ത്‌ നേട്ടങ്ങൾ കൈവരിക്കും. ഉന്നത സ്ഥാനീയരിൽനിന്നും നേട്ടങ്ങൾ കൈവരിക്കും.

പൂയം

പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ജീവിതത്തിൽ ഐക്യവും സന്തോഷവും കളിയാടും. കർമ്മരംഗങ്ങളിൽ അത്ഭുതകരമായ പുരോഗതി കൈവരിക്കും. പ്രേമബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും. വ്യാപാരവ്യവസായത്തിൽ ഏർപ്പെടുന്നവർ വിജയം കൈവരിക്കും.

ഉത്രം

വാദപ്രതിവാദങ്ങളിൽ പങ്കെടുക്കും. പുതിയ സ്ഥലങ്ങൾ വാങ്ങാനുളള ശ്രമങ്ങൾ വിജയിക്കും. ജീവിതത്തിൽ ഐക്യവും സന്തോഷവും കളിയാടും. യാത്രയിൽ അപകടം സംഭവിക്കാൻ ഇടയുണ്ട്‌. മരാമത്തുപണികൾ പുനരാരംഭിക്കും.

അത്തം

ശത്രുക്കളിൽനിന്ന്‌ പല പ്രതികരണങ്ങളും ഉപദ്രവങ്ങളും സഹിക്കേണ്ടി വരുന്നതാണ്‌. സ്വജനങ്ങളിൽനിന്നും സ്‌നേഹിതന്മാരിൽനിന്നും അകൽച്ച അനുഭവപ്പെടും. ദീർഘയാത്രകൾ ചെയ്യേണ്ടിവരും. യാത്ര നിമിത്തം ധനനഷ്‌ടം സംഭവിക്കാൻ ഇടയുണ്ട്‌.

ചിത്തിര

രോഗാദിക്ലേശങ്ങൾ മൂലം വിഷമിക്കും. അനാവശ്യകാര്യങ്ങൾ സംസാരിച്ച്‌ അവഹേളനത്തിന്‌ പാത്രമാകാൻ ഇടയുണ്ട്‌. വിദേശയാത്രയ്‌ക്ക്‌ തടസ്സം ഉണ്ടാകും. കായികതാരങ്ങൾക്ക്‌ കാലം മോശമാണ്‌. വ്യാപാരവ്യവസായത്തിൽ ചില മാറ്റങ്ങൾ വരുത്തും.

ചോതി

ശത്രുക്കളിൽനിന്ന്‌ ചതിയും വഞ്ചനയും ഉണ്ടാകും. ശത്രുക്കളുടെ ഗൂഢപ്രവർത്തനങ്ങൾ പ്രതീക്ഷിക്കാം. വിവാഹപ്രായമായ മക്കളുടെ വിവാഹക്കാര്യത്തിൽ തീരുമാനമാകും. തീർത്ഥാടന വിനോദയാത്രകൾക്ക്‌ സാധ്യതയുണ്ട്‌. വിദ്യാർത്ഥികൾക്ക്‌ സമയം വളരെ ഗുണകരമാണ്‌.

വിശാഖം

കുടുംബത്തിൽ തെറ്റിദ്ധാരണയും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകും. പുണ്യകർമ്മങ്ങൾ അനുഷ്‌ഠിക്കും. ദുർജ്ജന സമ്പർക്കം ഉണ്ടാകും. കലാകായികരംഗത്ത്‌ നന്നായി ശോഭിക്കാൻ സാധിക്കും. തൊഴിൽ അന്വേഷകർക്ക്‌ പരിശ്രമവിജയവും വിദ്യാർത്ഥികൾക്ക്‌ പരീക്ഷകളിലും ഇന്റർവ്യൂകളിലും അനുകൂല ഫലവും സിദ്ധിക്കും.

അനിഴം

ധാരാളം യാത്രകൾ ചെയ്യുവാൻ യോഗമുണ്ട്‌. മുടങ്ങിക്കിടന്നിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കും. മാതാവിന്‌ രോഗാദിക്ലേശങ്ങൾ ഉണ്ടാകും. അവിവാഹിതരുടെ വിവാഹക്കാര്യത്തിൽ തീരുമാനമാകും. വിരുന്നുകളിലും സൽക്കാരങ്ങളിലും പങ്കെടുക്കും.

തൃക്കേട്ട

നൂതന ഉപകരണങ്ങൾ വാങ്ങും. ക്രഡിറ്റ്‌ സൗകര്യങ്ങളും ലോണുകളും ഉപയോഗപ്പെടുത്തും. അകന്നു നിന്നിരുന്നവർ അടുക്കാൻ ശ്രമിക്കും. ശയനസുഖം, ഗൃഹസുഖം ഇവ ലഭിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. അകന്നു നിന്നവർ അടുക്കാൻ ശ്രമിക്കും.

മൂലം

ഊഹക്കച്ചവടത്തിലും ഷെയർ വ്യാപാരത്തിലും നഷ്‌ടം ഉണ്ടാകും. സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. ശാരീരികക്ലേശങ്ങൾ, വീഴ്‌ച, നഷ്‌ടകഷ്‌ടങ്ങൾ എന്നിവ ഉണ്ടാകും. പങ്കാളിയിൽനിന്ന്‌ ദുരിതമുണ്ടാകും. പിണങ്ങിനിന്നവർ കൂടിചേരുവാൻ അവസരം ഉണ്ടാകും.

പൂരാടം

പണച്ചിലവ്‌ വർദ്ധിക്കും. ആരോഗ്യനില തൃപ്‌തികരമായിരിക്കും. വിലപ്പെട്ട ഗൃഹോപകരണങ്ങൾ വാങ്ങും. സാമൂഹ്യരംഗത്ത്‌ അന്തസ്സും അംഗീകാരവും വർദ്ധിക്കും. കടം കൊടുക്കുന്ന പണം പലിശ സഹിതം തിരികെ കിട്ടും. പുരോമഗനചിന്ത പ്രദർശിപ്പിക്കും.

ഉത്രാടം

തൊഴിൽരഹിതർക്ക്‌ ജോലിയിൽ പ്രവേശിക്കാൻ അവസരമുണ്ടാകും. ഉന്നതവിദ്യാഭ്യാസരംഗത്ത്‌ നല്ല അഭിവൃദ്ധി ഉണ്ടാകും. ബിസിനസ്സിൽ നിന്ന്‌ കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. ഷെയറുകളിൽ ധാരാളം പണം നിക്ഷേപിക്കും. രോഗികൾക്ക്‌ രോഗത്തിന്‌ ആശ്വാസം അനുഭവപ്പെടും.

തിരുവോണം

കുടുംബജീവിതത്തിൽ സുഖഹാനിയും സന്തോഷക്കുറവും ഉണ്ടാകും. സന്താനങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. ശത്രുക്കളിൽനിന്ന്‌ ഉപദ്രവം സഹിക്കേണ്ടിവരും. പോലീസ്‌, പട്ടാളം എന്നീ മണ്ഡലങ്ങളിലുളളവർക്ക്‌ സ്ഥലമാറ്റവും മേലധികാരികളുടെ എതിർപ്പും സഹിക്കേണ്ടിവരും.

അവിട്ടം

സ്വജനങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. ഭൂമി സംബന്ധമായി തർക്കങ്ങളുണ്ടാകും. കേസ്സുകളിലും തർക്കങ്ങളിലും ഏർപ്പെടും. രാഷ്‌ട്രീയ നേതാക്കൻമാർ, മന്ത്രിമാർ, എം.എൽ.എമാർ ഇവർക്ക്‌ അണികളിൽ സ്വാധീനം വർദ്ധിക്കും. ഭൂമി ഇടപാടുകളിൽ നഷ്‌ടം സംഭവിക്കും.

ചതയം

വിവാഹാദി മംഗളകർമ്മങ്ങളിലും സൽക്കാരങ്ങളിലും പങ്കെടുക്കും. ധാരാളം യാത്രകൾ തൊഴിലുമായി ബന്ധപ്പെട്ട്‌ ചെയ്യേണ്ടിവരും. നാനാമാർഗ്ഗങ്ങളിൽ കൂടി ധനം വന്നുചേരും. വീട്‌, ഫ്ലാറ്റ്‌ മുതലായവ വാങ്ങുന്നതിന്‌ കരാറുകളിൽ ഒപ്പുവെക്കും.

പൂരുരുട്ടാതി

ദാമ്പത്യസുഖഹാനി അനുഭവപ്പെടും. മാനസിക പിരിമുറുക്കം അനുഭവപ്പെടും. നാനാമാർഗ്ഗങ്ങളിൽകൂടി ധനം വന്നുചേരും. പിത്ത ഉഷ്‌ണരോഗാദികൾ കൊണ്ട്‌ വിഷമിക്കും. ധാരാളം യാത്രകൾ ചെയ്യേണ്ടിവരും. പുണ്യകർമ്മാനുഷ്‌ഠാനങ്ങൾ നടത്തും. വിവാഹപ്രായമായവർക്ക്‌ വിവാഹക്കാര്യത്തിൽ തീരുമാനമാകും.

ഉത്രട്ടാതി

സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ചിലവ്‌ വർദ്ധിക്കുക നിമിത്തം മിച്ചം വയ്‌ക്കാൻ കഴിയാതെ വരും. സന്താനങ്ങളുടെ ഉപരിപഠനത്തിന്‌ ധാരാളം പണം ചിലവഴിക്കും. സ്വജനങ്ങളുമായി അഭിപ്രായഭിന്നതയുണ്ടാകും. ഭൂമി സംബന്ധമായി തർക്കങ്ങളുണ്ടാകും.

രേവതി

സ്‌നേഹബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും. പുതിയ സംരംഭത്തിന്‌ നല്ല സമയമാണ്‌. ദൂരയാത്രയ്‌ക്ക്‌ ഇടയാകും. ഉന്നതപരീക്ഷകളിൽ പ്രശസ്തവിജയം നേടും. യാത്രകൾ ആവശ്യമായി വരും. അവിചാരിതമായി ധനനഷ്‌ടം സംഭവിക്കും. കലാകായികരംഗത്ത്‌ സമ്മാനങ്ങൾ ലഭിക്കും.

Generated from archived content: vara_mar30.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here