വാരഫലം ഃ ഫെബ്രുവരി 14 മുതൽ 20 വരെ

അശ്വതി

പ്രവർത്തന രംഗത്ത്‌ കാര്യക്ഷമത വർദ്ധിക്കും. വരുമാനത്തിൽ കവിഞ്ഞ ചിലവുകൾ വന്നുചേരും. ദീർഘദൂര യാത്രകൾ ചെയ്യേണ്ടിവരും. വിദ്യാർത്ഥികൾ പരീക്ഷകളിലും, ടെസ്‌റ്റുകളിലും നല്ല വിജയം കരസ്ഥമാക്കാൻ സാധിക്കും. ജോലി മാറ്റത്തിനുള്ള ശ്രമം വിജയിക്കും. സാമൂഹിക രംഗത്ത്‌ വ്യക്തിത്വം പുലർത്തും. വീട്‌, ഫ്ലാറ്റ്‌ മുതലായവ വാങ്ങുന്നതിന്‌ എഗ്രിമെന്റുകളിൽ ഒപ്പുവെയ്‌ക്കും.

ഭരണി

പുതിയ സംരംഭങ്ങൾ ആരംഭിക്കും. ബിസിനസ്‌ രംഗത്തുള്ളവർക്ക്‌ നന്നായി ശോഭിക്കാനാകും. വിദേശനിർമ്മിതമായ ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ വാങ്ങാൻ സാധിക്കും. വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കും. സർക്കാർ തലത്തിൽ ജോലി ചെയ്യുന്നവർക്ക്‌ ക്യാഷും അനുമോദനങ്ങളും ലഭിക്കും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തും.

കാർത്തിക

ദാമ്പത്യസുഖ ഹാനിക്കും, കുടുംബസുഖക്കുറവും, സ്വജനക്ലേശം, സ്ഥാനഭ്രംശം, നേത്ര-ഉദര രോഗാദികൾ കൊണ്ട്‌ വിഷമിക്കാനും ഇടവരും. കലാകായിക താരങ്ങൾക്ക്‌ കലാരംഗത്തുള്ളവർക്കും നന്നായി ശോഭിക്കാനാകും. ധർമ്മവിരുദ്ധ കാര്യങ്ങളിൽ വ്യാപരിക്കും. കോൺട്രാക്ട്‌ വ്യാപാരം തകർച്ചയിലാകും.

രോഹിണി

പുതിയ സംരംഭങ്ങൾ ആരംഭിക്കും. ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുക നിമിത്തം എല്ലാരംഗത്തും വിജയിക്കാനാകും. കേസുകളിലും, തർക്കങ്ങളിലും വിജയിക്കും. പോലീസ്‌, പട്ടാളം തുടങ്ങിയ വകുപ്പിലുള്ളവർക്ക്‌ നല്ല വിജയം കരസ്ഥമാക്കും. വീട്‌ വിട്ട്‌ മാറിത്താമസിക്കേണ്ടിവരും. കൃഷി, നാൽക്കാലി എന്നിവയിൽ നിന്നും ആദായം ലഭിക്കും. സർക്കാരിൽ നിന്ന്‌ ആനുകൂല്യങ്ങൾ ലഭിക്കും.

മകയിരം

സിനിമ, സീരിയൽ രംഗത്തുള്ളവർക്ക്‌ കാലം അനുകൂലമാണ്‌. ഉദ്യോഗത്തിന്‌ ശ്രമിക്കുന്നവർക്ക്‌ എഴുത്തുകളും ശുപാർശകളും കൊണ്ട്‌ മാനിക്കപ്പെടും. വാണിജ്യം, വ്യവസായം എന്നീ മേഖലയിലുള്ളവർക്ക്‌, നികുതി ഉദ്യോഗസ്ഥന്മാർക്ക്‌ ഉപദ്രവം ഉണ്ടാകും. മറ്റുള്ളവർക്ക്‌ വേണ്ടിയുള്ള ദൗത്യങ്ങൾ വിജയിക്കും.

തിരുവാതിര

തുടങ്ങിവച്ച പല കാര്യങ്ങളും സന്തോഷകരമായി പര്യവസാനിക്കും. അഭിനയ രംഗത്തുള്ളവർക്ക്‌ സ്ഥാനമാനാദി ഉണ്ടാകും. വിശിഷ്ടാതിഥികൾ ഗൃഹത്തിൽ വന്നുചേരും. ഉന്നതസ്ഥാനീയരിൽ നിന്ന്‌ സഹായങ്ങൾ ലഭിക്കും. പൊതുപ്രവർത്തകർ, കലാകായിക രംഗത്തുള്ളവർ ഭരണതലത്തിലെ ഉന്നത ഉദ്യോഗസ്ഥന്മാർ എന്നിവർക്ക്‌ സ്ഥാനമാനാദി അർത്ഥലാഭം ഉണ്ടാകും.

പുണർതം

അഗ്‌നി, ആയുധം എന്നിവമൂലം അപകടം സംഭവിക്കാൻ ഇടയുള്ളതിനാൽ സൂക്ഷിക്കണം. ഭാര്യ ഗൃഹത്തിൽ നിന്ന്‌ മനക്ലേശം ഉണ്ടാകും. ഊഹകച്ചവടത്തിൽ നഷ്ടം സംഭവിക്കും. റിയൽ എസ്‌റ്റേറ്റ്‌ വ്യാപാരം അഭിവൃദ്ധിപ്പെടും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. ഉദ്യോഗത്തിൽ പ്രമോഷൻ ലഭിക്കും. മാതൃകുടുംബത്തിൽ നിന്ന്‌ സഹായങ്ങൾ ലഭിക്കും.

പൂയം

സർക്കാർ ഉദ്യോഗസ്ഥന്മാർക്ക്‌ സാമ്പത്തിക ക്ലേശങ്ങളും കടബാധ്യതകളും ഉണ്ടാകും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ വിജയിക്കും. പുണ്യകർമ്മാനുഷ്‌ഠാനങ്ങൾ നടത്തും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ എതിർത്ത്‌ തോൽപ്പിക്കും. കുടുംബത്തിൽ അകാരണമായി കലഹം ഉണ്ടാകും. നാനാമാർഗങ്ങളിൽ കൂടി ധനം വന്നുചേരും.

ആയില്യം

ഉദ്ദിഷ്‌ഠകാര്യങ്ങൾക്ക്‌ വിഘ്‌നം വരും. മാതൃപിതൃ സുഖാദികൾ സിദ്ധിക്കും. സഹോദരങ്ങളിൽ നിന്ന്‌ സഹായം ലഭിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. അന്യദേശത്തുള്ളവർ നാട്ടിലേയ്‌ക്ക്‌ തിരിച്ചുവരും. എല്ലാ കാര്യങ്ങളിലും ഊർജ്ജസ്വലതയും, കാര്യപ്രാപ്തിയും സിദ്ധിക്കും. കൃഷി, നാൽക്കാലി എന്നിവയിൽ നിന്ന്‌ ആദായം ലഭിക്കും.

മകം

ഭാഗ്യംകൊണ്ട്‌ കർമ്മസിദ്ധിയും ഭാഗ്യാനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. ധനകാര്യസ്ഥഥാപനങ്ങൾ നടത്തുന്നവർക്ക്‌ ലാഭം കൊയ്യുവാൻ സാധിക്കും. എഞ്ചിനീയറിംഗ്‌ വിദ്യാർത്ഥികൾക്ക്‌ ക്യാമ്പസ്‌ സെലക്ഷൻ മുഖേന ജോലി ലഭിക്കും. സാമൂഹ്യരംഗത്തുള്ളവർക്ക്‌ അണികളിൽ സ്വാധീനം വർദ്ധിക്കും. വീട്‌, വാഹനം, ഫ്ലാറ്റ്‌ എന്നിവ വാങ്ങുന്നതിന്‌ കരാറുകളിൽ ഒപ്പുവെക്കും.

പൂരം

പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിൽ നിന്ന്‌ സഹായം ലഭിക്കും. നടക്കാതിരുന്ന പല കാര്യങ്ങളും നടക്കും. രോഗികൾക്ക്‌ രോഗത്തിന്‌ ആശ്വാസം ലഭിക്കും. വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. വ്യവസായശാലകളിൽ ജോലി ചെയ്യുന്നവർക്ക്‌ അധിക വരുമാനം സിദ്ധിക്കും. ആദ്ധ്യാത്മിക പ്രവർത്തനങ്ങളിലും മതപരമായ പ്രവർത്തനങ്ങളിലും നന്നായി ശോഭിക്കും.

ഉത്രം

സാമാന്യേ ഗുണം അധികമുള്ള സമയമാണ്‌. സാമ്പത്തിക പ്രതിസന്ധികൾ മാറികിട്ടും. നാനാമാർഗങ്ങളിൽ കൂടി ധനം വന്നുചേരും. സഹോദരങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും സഹായങ്ങൾ ലഭിക്കും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. പൂർവ്വിക സ്വത്തുക്കൾ തിരികെ ലഭിക്കും. അന്യദേശത്തുള്ളവർ നാട്ടിലേക്ക്‌ വരും.

അത്തം

ദാമ്പത്യസുഖഹാനിയും കുടുംബസുഖക്കുറവും ഉണ്ടാകും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. പോലീസ്‌, പട്ടാളം വകുപ്പിലുള്ളവർക്ക്‌ സ്ഥാനമാനാദി അർത്ഥലാഭം സിദ്ധിക്കും. മാധ്യമപ്രവർത്തകർ, സാഹിത്യകാരൻമാർ എന്നിവർക്ക്‌ സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാൻ കഴിയും. ഉന്നതരായ വ്യക്തികളിൽ നിന്നും സഹായം ലഭിക്കും. മംഗളകർമ്മങ്ങളിലും സൽക്കാരങ്ങളിലും പങ്കെടുക്കും.

ചിത്തിര

വ്യാപാര വ്യവസായത്തിൽ നിലനിന്നിരുന്ന തടസങ്ങൾ മാറികിട്ടും. ഉദ്യോഗാർത്ഥികൾക്ക്‌ പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. വിനോദസഞ്ചാരത്തിന്‌ സുഹൃത്തുക്കളുമൊത്ത്‌ പോകും. കലാകായിക രംഗത്തുള്ളവർക്ക്‌ സമ്മാനങ്ങളും അവാർഡുകളും ലഭിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശനം നടത്തും.

ചോതി

ആരോഗ്യസംബന്ധമായി തകരാറുകൾ ഉണ്ടാകും. ഊഹകച്ചവടത്തിലും, ഷെയർ വ്യാപാരത്തിലും നേട്ടങ്ങൾ കൈവരിക്കാനാകും. പിത്ത ഉഷ്ണ രോഗാദികൾ കൊണ്ട്‌ വിഷമിക്കും. രാഷ്‌ട്രീയനേതാക്കൻമാർക്ക്‌ നന്നായി ശോഭിക്കാനാകും. ചിട്ടി, ലോട്ടറി മുതലായവ വീണുകിട്ടും. സന്താനങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും.

വിശാഖം

സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. ഉന്നതൻമാരുടെ പ്രശംസയ്‌ക്ക്‌ വിധേയരാകും. കലാകായിക രംഗത്തുള്ളവർക്ക്‌ സ്ഥാനമാനങ്ങൾ ലഭിക്കും. ധനം വന്നുചേരും. ജോലിയിൽ ഇരിക്കുന്നവർക്ക്‌ പ്രമോഷൻ ലഭിക്കും. ക്രയവിക്രയങ്ങളിലൂടെ ലാഭം സിദ്ധിക്കും.

അനിഴം

കുടുംബസുഖം കുറയും. ഭൂമി സംബന്ധമായ ഇടപാടുകളിൽ ലാഭം ഉണ്ടാകും. ആരോപണങ്ങൾക്കും അപവാദങ്ങൾക്കും ഇടയാകും. അന്യദേശത്തു താമസിക്കുന്നവർക്ക്‌ നാട്ടിലേയ്‌ക്ക്‌ തിരിച്ചുവരേണ്ട സാഹചര്യം ഉണ്ടാകും. കടബാധ്യതകൾ മൂലം വിഷമിക്കും. വ്യാപാരവ്യവസായങ്ങൾ മന്ദഗതിയിലാകും.

തൃക്കേട്ട

എല്ലാ രംഗത്തും ഈശ്വരാധീനം അനുഭവപ്പെടും. അധികചിലവ്‌ ഉണ്ടാകും. കടം വാങ്ങുന്നവർക്ക്‌ അവ യഥാസമയം തിരിച്ചു നൽകാൻ ബുദ്ധുമുട്ടാകും. വിചാരിക്കുന്ന കാര്യങ്ങൾ നടപ്പിൽവരും. ഗൃഹസുഖം, സന്താനസുഖം എന്നിവ അനുഭവിക്കും. സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കാൻ തുടങ്ങും.

മൂലം

വിദേശ സഞ്ചാരത്തിന്‌ ഇടയാകും. കലാരംഗത്തുള്ളവർക്ക്‌ സമ്മാനങ്ങളും സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. ചില വിശേഷ ബഹുമതികൾ ലഭിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. റവന്യൂതലജീവനക്കാർ, നിയമവകുപ്പു കൈകാര്യം ചെയ്യുന്നവർ ഇവർക്കൊക്കെ ഉയർച്ചയും ധനാഭിവൃദ്ധിയും ഉണ്ടാകും.

പൂരാടം

പുതിയ സംരംഭങ്ങൾ ആരംഭിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുക നിമിത്തം എല്ലാ രംഗത്തും വിജയമുണ്ടാകും. പോലീസ്‌, പട്ടാളം തുടങ്ങിയ വകുപ്പിൽ ജോലി ചെയ്യുന്നവർക്ക്‌ സ്ഥലം മാറ്റത്തിനിടയാകും. സിനിമ, സീരിയൽ രംഗത്തുള്ളവർക്ക്‌ കാലം അനുകൂലമാണ്‌. നഷ്ടപ്പെട്ടുവെന്ന്‌ കരുതുന്ന വസ്‌തുക്കൾ തിരികെ ലഭിക്കും.

ഉത്രാടം

കാർഷികരംഗത്തുള്ളവർക്ക്‌ അവാർഡുകളും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. ഗൃഹത്തിൽ സമാധാനവും സന്തോഷവും കളിയാടും. പുതിയ വാഹനങ്ങൾ വാങ്ങും. രാഷ്‌ട്രീയക്കാർക്ക്‌ ഗുണകരമായ കാലമല്ല. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. വേർപിരിഞ്ഞിരിക്കുന്ന ദമ്പതികൾ ഒന്നിക്കും. വിനോദസഞ്ചാരത്തിനും, പുണ്യസ്ഥലസന്ദർശനത്തിനും യോഗമുണ്ട്‌.

തിരുവോണം

കുടുംബസുഖക്കുറവും സന്താനസുഖക്കുറവും ഉണ്ടാകും. വീടുമാറി താമസിക്കേണ്ടിവരും. ലോണുകളും, ക്രഡിറ്റ്‌ സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. കിട്ടാതിരുന്ന ധനം തിരികെ ലഭിക്കും. വിദ്യാർത്ഥികൾ പഠനയാത്രകൾ നടത്തും. വൈദ്യശാസ്‌ത്രരംഗത്തുള്ളവർക്ക്‌ നന്നായി ശോഭിക്കാനാകും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും.

അവിട്ടം

വ്യാപാരവ്യവസായം നവീകരിക്കും. വാഹനങ്ങൾ കൈകാര്യം ചെയ്യൽ, ദാമ്പത്യസുഖഹാനിയും, കുടുംബസുഖക്കുറവും, സ്വജനക്ലേശം നേത്ര-ഉദരരോഗം എന്നിവ മൂലം വിഷമിക്കും. കോൺട്രാക്ട്‌ വ്യാപാരം തകർച്ചയിലാകും. മന്ത്രിമാർക്കും, എം.എൽ.എ.മാർക്കും അണികളിൽ സ്വാധീനം വർദ്ധിക്കും. ദീർഘവീക്ഷണമില്ലാതെ പ്രവർത്തിക നിമിത്തം എല്ലാ രംഗത്തും സുഖക്കുറവുണ്ടാകും.

ചതയം

ഉല്ലാസയാത്രയിൽ പങ്കെടുക്കും. ഉപകാരം ചെയ്‌തു കൊടുത്തവരിൽ നിന്ന്‌ നിന്ദാവചനങ്ങൾ കേൾക്കേണ്ടിവരും. ഈശ്വരാധീനമുള്ളതിനാൽ ആപത്തുകളിൽ നിന്നും രക്ഷപ്പെടും. പുതിയ കർമ്മപരിപാടികൾ ആവിഷ്‌ക്കരിക്കും. രാഷ്‌ട്രീയ രംഗത്തുള്ളവർക്ക്‌ അനുകൂലമായ കാലമാണ്‌.

പൂരുരുട്ടാതി

വരവിനെക്കാൾ ചിലവ്‌ വർദ്ധിക്കും. വിദ്യാപരമായ കാര്യങ്ങളിൽ ഉയർച്ച ഉണ്ടാകും. വാതരോഗം കലശമാകും. കർമ്മഭാവത്തിന്‌ പുഷ്‌ടി പ്രാപിക്കും. വിദേശയാത്രയ്‌ക്കുള്ള തടസങ്ങൾ മാറികിട്ടും. ധനപുഷ്‌ടി പ്രാപിക്കും. ശത്രുക്കൾ മിത്രങ്ങളായി തീരും. ഉല്ലാസയാത്രയിൽ പങ്കെടുക്കും. പരീക്ഷകളിൽ ഉന്നതവിജയം നേടാനാകും.

ഉത്രട്ടാതി

വിവാഹത്തിന്‌ കാലതാമസം നേരിടും, ദമ്പതികൾക്ക്‌ മനോവിഷമതകൾ നേരിടും. വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കും. യാത്രകൾ ആവശ്യമായിത്തീരും. വിദേശത്തുള്ളവർ നാട്ടിലേയ്‌ക്ക്‌ വരും. ഭൂമി, വാഹനം എന്നിവ മൂലം ധനലാഭം സിദ്ധിക്കും. കൃഷി, നാൽക്കാലി എന്നിവമൂലം നഷ്‌ടം സംഭവിക്കും.

രേവതി

അവിവാഹിതരുടെ വിവാഹം നടക്കും. പഴയ വീട്‌ വിറ്റ്‌ പുതിയ വീട്‌ വാങ്ങും. അന്യദേശത്തു താമസിക്കുന്നവർ നാട്ടിലേയ്‌ക്ക്‌ തിരിച്ചുവരും. കൃഷി, നാൽക്കാലി എന്നിവയിൽ നിന്ന്‌ നഷ്‌ടം സംഭവിക്കും. ഭാര്യാഭർത്താക്കൻമാർ പിണങ്ങാൻ ഇടയുണ്ട്‌. സന്താനങ്ങളെകൊണ്ട്‌ സുഖം അനുഭവിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.

Generated from archived content: vara_feb14_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here