ഒക്‌ടോബർ 20 മുതൽ ഒക്‌ടോബർ 26 വരെ

അശ്വതി

കർമ്മപരമായും ധനപരമായും വളരെ നല്ല കാലമാണ്‌. ആലോചിക്കാതെ പ്രവർത്തിക്കുക നിമിത്തം മാനസിക പിരിമുറുക്കം ഉണ്ടാകും. പ്രായമായവർക്ക്‌ ത്വക്ക്‌ രോഗാദിക്ലേശങ്ങൾ ഉണ്ടാകും. അന്യർക്ക്‌ സഹായങ്ങൾ വാഗ്‌ദാനം ചെയ്യും. ഉദ്യോഗസ്ഥന്മാർക്ക്‌ സ്ഥാനമാനാദി അർത്ഥലാഭവും ഇഷ്‌ടജനസംഗമവും ഉണ്ടാകും. സന്താനങ്ങളെകൊണ്ട്‌ വിഷമിക്കും.

ഭരണി

സന്താനങ്ങളുടെ ഉപരിപഠനത്തിനുവേണ്ടി ധാരാളം പണം ചിലവഴിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കുറയും. വിദേശയാത്രയ്‌ക്കുളള തടസ്സങ്ങൾ മാറിക്കിട്ടും. പോലീസ്‌, കസ്‌റ്റംസ്‌ തുടങ്ങിയ വകുപ്പിലുളളവർക്ക്‌ ജോലിഭാരം വർദ്ധിക്കും. വിദ്യാഭ്യാസരംഗത്തുളളവർക്ക്‌ നന്നായി ശോഭിക്കാൻ സാധിക്കും. വീട്ടമ്മമാർക്ക്‌ ദാമ്പത്യസുഖം, ശയനസുഖം മുതലായവ ലഭിക്കും.

കാർത്തിക

നിർത്തിവച്ചിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. പഴയ വാഹനം വിറ്റ്‌ പുതിയ വാഹനം വാങ്ങും. ചില രേഖകളിൽ ഒപ്പുവെക്കും. സർക്കാരിൽനിന്നും കിട്ടാനുളള പണം ലഭിക്കും. ജനമധ്യത്തിൽ അംഗീകാരവും പ്രശസ്‌തിയും വർദ്ധിക്കും. അകന്നു നിൽക്കുന്ന ദമ്പതികൾക്ക്‌ കൂടിച്ചേരാനാകും.

രോഹിണി

കുടുംബത്തിൽ അഭിപ്രായവിത്യാസങ്ങൾ ഉദയം ചെയ്യും. ഉദ്യോഗസ്ഥന്മാർക്ക്‌ മേലധികാരികളുടെ അപ്രീതിയും സഹപ്രവർത്തകരുടെ സഹകരണക്കുറവും ഉണ്ടാകും. വാഗ്‌ദാനങ്ങൾ നിറവേറ്റാനാകാതെ വിഷമിക്കും. അപകടം നിറഞ്ഞ തൊഴിലുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കും. യന്ത്രങ്ങൾ, വാഹനങ്ങൾ ഇവമൂലം നഷ്‌ടകഷ്‌ടങ്ങൾ ഉണ്ടാകും.

മകയിരം

കുടുംബജനങ്ങൾക്കുവേണ്ടി ധാരാളം പണം ചിലവഴിക്കും. വീട്‌ മോടിപിടിപ്പിക്കും. തൊഴിൽരംഗത്ത്‌ നല്ല പുരോഗതിയുണ്ടാകും. രാഷ്‌ട്രീയനേതാക്കൻമാർ സ്വതന്ത്രവും ധീരവുമായി പ്രവർത്തിക്കും. പലതരത്തിലുളള എതിർപ്പുകളെ നേരിടേണ്ടിവരും. ഉന്നതരായ വ്യക്തികളിൽനിന്ന്‌ സഹായങ്ങൾ ലഭിക്കും. വിദ്യാഭ്യാസരംഗത്തുളളവർക്ക്‌ നന്നായി ശോഭിക്കാൻ സാധിക്കും.

തിരുവാതിര

കുടുംബത്തിൽ സന്തോഷവും സമാധാനവും കളിയാടും. സ്വജനങ്ങളിൽനിന്ന്‌ സഹായങ്ങൾ ലഭിക്കും. വീട്ടമ്മമാർക്ക്‌ ഭർതൃസുഖവും, സന്താനസുഖവും അനുഭവപ്പെടും. സിനിമ, സീരിയൽ രംഗത്തുളളവർക്ക്‌ ധാരാളം അവസരങ്ങൾ കൈവരും. എഴുത്തുകാർക്കും സാഹിത്യകാരൻമാർക്കും ഉന്നതിയുണ്ടാകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.

പുണർതം

സാമ്പത്തിക പ്രതിസന്ധിയും ബുദ്ധിമുട്ടുകളും അനുഭവപ്പെടും. കുടുംബാംഗങ്ങൾക്ക്‌ പലവിധ തെറ്റിദ്ധാരണകളും ഉണ്ടാകും. ശത്രുക്കളെ അനായാസം തോൽപ്പിക്കാനാകും. ദൈവീക കാര്യങ്ങൾക്ക്‌ കൂടുതൽ സമയം ചിലവഴിക്കും. മാനസികവും, ശാരീരികവുമായ അസ്വസ്ഥതകൾ അനുഭവപ്പെടും. കർമ്മരംഗത്ത്‌ ഉയർച്ചയും അഭിവൃദ്ധിയും നേടും.

പൂയം

സന്താനങ്ങളുടെ ഉപരിപഠനത്തിന്‌ വേണ്ടി ധാരാളം പണം ചിലവഴിക്കും. സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽനിന്നും സഹായങ്ങൾ ലഭിക്കും. രോഗികൾക്ക്‌ രോഗത്തിന്‌ ആശ്വാസം ലഭിക്കും. അവിവാഹിതരുടെ വിവാഹക്കാര്യത്തിൽ തീരുമാനമുണ്ടാകും. കോടതിക്കേസ്സുകളിൽ വിജയം നേടും. പുണ്യകർമ്മാനുഷ്‌ഠാനങ്ങൾ നടത്തും. സത്‌സംഗങ്ങളിൽ പങ്കെടുക്കും. വീട്ടമ്മമാർക്ക്‌ മനഃപ്രയാസം ഉണ്ടാകും.

ആയില്യം

ദാമ്പത്യസുഖഹാനി ഉണ്ടാകും. ജോലിമാറ്റത്തിന്‌ ശ്രമിക്കുന്നവർക്ക്‌ ആഗ്രഹം സഫലീകരിക്കും. ആദ്ധ്യാത്മിക കാര്യങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കും. ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. വ്യവഹാരങ്ങളിൽ വിജയം നേടാനാകും. മനസ്സിന്‌ അസ്വസ്ഥതയുണ്ടാകും. ഭൂമി ഇടപാടുകളിൽ ലാഭം സിദ്ധിക്കും. മംഗളകർമ്മങ്ങളിലും സൽക്കാരങ്ങളിലും പങ്കെടുക്കും.

മകം

ഗുണദോഷസമ്മിശ്രമായ അനുഭവങ്ങൾ ഉണ്ടാകും. രോഗികൾക്ക്‌ രോഗത്തിന്‌ ആശ്വാസം ലഭിക്കും. വീട്‌, വസ്‌തു, വാഹനം ഇവമൂലം നഷ്‌ടം സംഭവിക്കും. അകാരണമായ കലഹം മൂലം മനസ്സ്‌ വല്ലാതെ വിഷമിക്കും. സഹോദരങ്ങളുമായി ഭിന്നിപ്പുണ്ടാകും. ദാമ്പത്യജീവിതം ക്ലേശകരമാകും. സ്വജനങ്ങളിൽനിന്നും ദുരിതമുണ്ടാകും. സ്‌ത്രീകളിൽനിന്ന്‌ ദുഃഖമുണ്ടാകാൻ ഇടയുണ്ട്‌.

പൂരം

തൊഴിൽരംഗത്ത്‌ ഉയർച്ചയും സാമ്പത്തികനേട്ടങ്ങളും ഉണ്ടാകും. കേസ്സുകളിലും തർക്കങ്ങളിലും വിജയിക്കും. പലകാര്യങ്ങളിലും ദീർഘവീക്ഷണത്തോടെയുളള സമീപനം നടത്തും. ധാർമ്മിക കാര്യങ്ങൾക്കുവേണ്ടി പണം ധാരാളം ചിലവഴിക്കും. വ്യാപാരവ്യവസായം നവീകരിക്കും. ഊഹക്കച്ചവടത്തിലും ഷെയർ വ്യാപാരത്തിലും പുരോഗതിയുണ്ടാകും. ജലസംബന്ധമായ തൊഴിൽ ചെയ്യുന്നവർക്ക്‌ സർക്കാരിൽനിന്നും സഹായം ലഭിക്കും.

ഉത്രം

ഗൃഹനിർമ്മാണപ്രവർത്തനങ്ങൾ നടത്തും. വ്യാപാരവ്യവസായത്തിൽ പുരോഗതിയുണ്ടാകും. പോലീസ്‌ ഉദ്യോഗസ്ഥൻമാർക്ക്‌ ഭീകരപ്രവർത്തകരിൽനിന്ന്‌ ഉപദ്രവം ഉണ്ടാകും. ഐ.ടി. മേഖലയിലുളളവർ നൂതന ഉപകരണങ്ങൾ വാങ്ങും. എൻജിനീയറിംഗ്‌ വിദ്യാർത്ഥികൾക്ക്‌ കാമ്പസ്‌ സെലക്ഷൻ ലഭിക്കും.

അത്തം

തർക്കങ്ങളിലും കേസ്സുകളിലും ഏർപ്പെടും. ഭാഗ്യപരമായ അനുഭവങ്ങൾക്ക്‌ മങ്ങലേൽക്കും. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ശത്രുക്കൾ നിമിത്തം നഷ്‌ടകഷ്‌ടങ്ങൾ സംഭവിക്കും. സ്‌ത്രീകൾ നിമിത്തം അപമാനവും ധനനഷ്‌ടവും സംഭവിക്കും. ആത്‌മീയ ഗുരുക്കൻമാർക്ക്‌ നാശം ഉണ്ടാകും. ഭൂമി, വാഹനം ഇവ വാങ്ങുവാൻ സാധിക്കും. നഷ്‌ടങ്ങളായ പല അനുഭവങ്ങളും ഉണ്ടാകും.

ചിത്തിര

സന്താനങ്ങളുമായി അഭിപ്രായവിത്യാസം ഉണ്ടാകും. ദാമ്പത്യസുഖഹാനി ഉണ്ടാകും. ജോലിമാറ്റത്തിന്‌ ശ്രമിക്കുന്നവർക്ക്‌ ആഗ്രഹം സഫലീകരിക്കും. ആദ്ധ്യാത്മിക കാര്യങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കും. സന്താനങ്ങൾക്ക്‌ ഉയർച്ചയുണ്ടാകും. വിദേശത്തുളളവർക്ക്‌ വളരെ അനുകൂലമായ സാഹചര്യം ഉണ്ടാകും. പിതൃസ്വത്ത്‌ അനുഭവയോഗ്യമാകും.

ചോതി

അനാവശ്യചിലവുകൾ മൂലം കടം വാങ്ങേണ്ടിവരും. വിശ്വസിക്കുന്നവരിൽനിന്ന്‌ ചതി, വഞ്ചന ഇവ അനുഭവപ്പെടും. ഒന്നിനോടൊന്ന്‌ ബന്ധമില്ലാതെ പ്രവർത്തിക്കാൻ ഇടവരും. അന്യർക്കുവേണ്ടി പല സഹായങ്ങളും ചെയ്യും. ഭൂമി, വീട്‌, ഫ്ലാറ്റ്‌ ഇവ വാങ്ങും.

വിശാഖം

പുണ്യതീർത്ഥസ്‌നാനാദികൾ നടത്തും. വിദ്യാർത്ഥികൾ പഠനയാത്രകൾ നടത്തും. സർക്കാർ ഉദ്യോഗസ്ഥന്മാർ സ്ഥലമാറ്റത്തിന്‌ ശ്രമിക്കും. കർമ്മരംഗത്തുണ്ടായിരുന്ന ക്ലേശങ്ങൾ മാറിക്കിട്ടും. കൃഷി, നാൽക്കാലി എന്നിവയിൽനിന്നും വരുമാനം വർദ്ധിക്കും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ നിർവീര്യമാക്കും.

അനിഴം

ഗൃഹനിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കും. കർമ്മരംഗത്ത്‌ പലവിധത്തിലുളള പ്രയാസങ്ങൾ ഉണ്ടാകും. പ്രതിയോഗികളുടെ പ്രവർത്തനം മൂലം വിഷമിക്കും. മാതൃജനങ്ങൾക്ക്‌ ക്ലേശങ്ങൾ ഉണ്ടാകും. വിദേശത്തുളളവർ നാട്ടിലേക്ക്‌ വന്നുചേരും. പുണ്യകർമ്മാനുഷ്‌ഠാനങ്ങൾക്ക്‌ വിഘ്‌നം നേരിടും. നിർമ്മാണതൊഴിലാളികൾക്ക്‌ തൊഴിൽ നഷ്‌ടം ഉണ്ടാകും.

തൃക്കേട്ട

പ്രതികൂല പരിതഃസ്ഥഥിതിയെ ധീരതയോടും ആത്മബലത്തോടും കൂടി നേരിടും. കുടുംബസുഖം വർദ്ധിക്കും. ശാരീരികവും മാനസികവുമായ ഉന്മേഷം വർദ്ധിക്കും. പഴയ വാഹനം വിറ്റ്‌ പുതിയ വാഹനം വാങ്ങും. സർക്കാരിൽനിന്നും ബഹുമതിക്ക്‌ പാത്രീഭവിക്കും. അർഹതയില്ലാത്ത വ്യക്തികളെ സഹായിക്കാൻ ശ്രമിക്കും.

മൂലം

എല്ലാരംഗത്തും പരാജയഭീതി. നാനാപ്രകാരേണ ദുഃഖാനുഭവങ്ങൾ ഉണ്ടാകുക നിമിത്തം സാമ്പത്തികബാധ്യതകൾ അനുകൂലമാകും. കടം വാങ്ങേണ്ടിവരും. വീട്‌ മാറിതാമസിക്കേണ്ടതായി വരും. ശിരോരോഗമുളളവർ സൂക്ഷിക്കണം. ആലോചന കൂടാതെ പ്രവർത്തിക്കുകമൂലം വ്യവഹാരങ്ങളിൽ ധനനഷ്‌ടം ഉണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ ഇടയുണ്ട്‌.

പൂരാടം

എല്ലാരംഗത്തും പരാജയഭീതി. നാനാപ്രകാരേണ ദുഃഖാനുഭവങ്ങൾ ഉണ്ടാകുക നിമിത്തം സാമ്പത്തികബാധ്യതകൾ അനുകൂലമാകും. സന്താനങ്ങളെകൊണ്ട്‌ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. സന്താനങ്ങൾക്കുവേണ്ടി ധാരാളം പണം ചിലവഴിക്കും. ഉയർന്ന വിദ്യാഭ്യാസത്തിനുണ്ടായിരുന്ന തടസ്സങ്ങൾ മാറിക്കിട്ടും. അകന്ന ചില ബന്ധുക്കൾ അടുത്തുവരും.

ഉത്രാടം

പലവിധ പുണ്യകർമ്മാനുഷ്‌ഠാനങ്ങൾ അനുഷ്‌ഠിക്കും. കീർത്തിയും സ്ഥാനമാനങ്ങളും തേടിയെത്തും. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും അവശതകൾക്കും അറുതിയുണ്ടാകും. ഗൃഹത്തിൽ സന്തോഷകരമായ സംഭവങ്ങൾ പ്രത്യേകിച്ച്‌ വിവാഹാദി മംഗളകർമ്മങ്ങളും സൽക്കാരങ്ങളും നടക്കും.

തിരുവോണം

പൊതുജനമധ്യത്തിൽ അംഗീകാരവും സ്ഥാനലബ്‌ധിയും ലഭിക്കും. ഉന്നതവ്യക്‌തികളിൽനിന്ന്‌ സഹായങ്ങൾ ലഭിക്കും. ഭൂമി ഇടപാടുകളിൽ ലാഭം സിദ്ധിക്കും. കുടുംബപരമായും തൊഴിൽപരമായും പുരോഗതിയുണ്ടാകും. ആരോഗ്യപരമായി വളരെ മോശമായ കാലമാണ്‌. സ്വജനങ്ങൾക്കുവേണ്ടി ധാരാളം പണം ചിലവഴിക്കും. പുണ്യതീർത്ഥസ്നാനാദികൾ നടത്തും.

അവിട്ടം

സന്താനങ്ങളുമായി അഭിപ്രായവിത്യാസം ഉണ്ടാകും. മനഃക്ലേശവും കുടുംബക്ലേശവും ഉണ്ടാകും. ഗവേഷണവിദ്യാർത്ഥികൾക്ക്‌ പരീക്ഷണ നിരീക്ഷണങ്ങൾക്ക്‌ കാലം അനുകൂലമാണ്‌. ഉദ്യോഗസ്ഥൻമാർ സ്ഥാനമാറ്റത്തിനും മേലുദ്യോഗസ്ഥന്മാരുടെ പീഡനങ്ങൾക്കും ഇടയാകും. കേസുകളിലും തർക്കങ്ങളിലും പെടും. ധനനഷ്‌ടം, ചോരപീഢ, അഗ്‌നിപീഢ ഇവ കുഴപ്പങ്ങൾ സൃഷ്‌ടിക്കും.

ചതയം

ദാമ്പത്യജീവിതം ക്ലേശകരമാകും. തൊഴിൽരംഗത്ത്‌ ഉയർച്ചയും സാമ്പത്തികനേട്ടങ്ങളും ഉണ്ടാകും. നിയമവകുപ്പു കൈകാര്യം ചെയ്യുന്നവർക്ക്‌ കേസുകളിൽ ജയവും സാമ്പത്തികലാഭവും പ്രതീക്ഷിക്കാം. വ്യാപാരവ്യവസായം നവീകരിക്കും. ഊഹക്കച്ചവടത്തിലും ഷെയർ വ്യാപാരത്തിലും പുരോഗതിയുണ്ടാകും.

പൂരുരുട്ടാതി

ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ ഉണ്ടാകും. രോഗികൾക്ക്‌ ആശ്വാസം അനുഭവമാകും. വീട്‌, വസ്‌തു, വാഹനം ഇവമൂലം നഷ്‌ടമുണ്ടാകും. അകാരണമായ കലഹംമൂലം മനസ്സ്‌ വല്ലാതെ വിഷമിക്കും. സഹോദരങ്ങളുമായി ഭിന്നിപ്പുണ്ടാകും. ദാമ്പത്യജീവിതം ക്ലേശകരമാകും. സ്വജനങ്ങളിൽനിന്ന്‌ ദുരിതമുണ്ടാകും. സ്‌ത്രീകളിൽനിന്ന്‌ ദുഃഖമുണ്ടാകും. അവിവാഹിതരുടെ വിവാഹം നടക്കും.

ഉത്രട്ടാതി

ഉദ്യോഗസ്ഥൻമാർക്ക്‌ അധികച്ചുമതലകൾ വഹിക്കേണ്ടിവരും. മനസ്സിന്‌ സന്തോഷവും സമാധാനവും കളിയാടും. ഉന്നതവ്യക്തികളിൽനിന്ന്‌ ഗുണഫലങ്ങൾ ഉണ്ടാകും. ഔദ്യോഗികരംഗത്ത്‌ ഉയർച്ചയുണ്ടാകും. ആത്മീയകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. സാമ്പത്തികനേട്ടങ്ങളുണ്ടാകും. ലോണുകളും ക്രഡിറ്റ്‌ സൗകര്യങ്ങളും ഉപയോഗപ്പെടുത്തും.

രേവതി

കുടുംബത്തിൽ സന്തോഷവും സമാധാനം കളിയാടും. സാമ്പത്തിക പ്രതിസന്ധിയും ബുദ്ധിമുട്ടുകളും അനുഭവിക്കും. മനസ്സിന്‌ നല്ല സന്തോഷം അനുഭവപ്പെടും. സിനിമ, സീരിയൽ രംഗത്തുളളവർക്ക്‌ നന്നായി ശോഭിക്കാനാകും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. വീട്ടമ്മമാർക്ക്‌ മനഃപ്രയാസവും ജോലിഭാരവും ഉന്മേഷക്കുറവും ഉണ്ടാകും.

Generated from archived content: vara-oct20.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English