ജൂൺ 8 മുതൽ ജൂൺ 14 വരെ

അശ്വതി

കുടുംബത്തിൽ അകാരണമായി കലഹം ഉണ്ടാകും. പിതൃസ്വത്തിനെ ചൊല്ലി തർക്കങ്ങളും കേസുകളും ഉണ്ടാകും. ഔദ്യോഗികരംഗത്ത്‌ മേലധികാരികളുടെ അപ്രീതിയും സഹപ്രവർത്തകരുടെ വിദ്വേഷവും സമ്പാദിക്കാൻ ഇടയാകും. ഗൃഹത്തിൽ അഗ്‌നിഭയമോ വൈദ്യുതിമൂലം നഷ്‌ടകഷ്‌ടങ്ങളോ ഉണ്ടാകും.

ഭരണി

വാദപ്രതിവാദങ്ങൾമൂലം മനസ്സിന്‌ ക്ലേശങ്ങൾ ഉണ്ടാകും. വാതസംബന്ധമായും ഉദരസംബന്ധമായും രോഗാദിക്ലേശങ്ങൾ ഉണ്ടാകും. രാഷ്‌ട്രീയകാർക്ക്‌ സർക്കാരിന്റെ ചതിവ്‌ പറ്റും. അധികച്ചിലവുകൾ മൂലം സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. വിശ്വസിച്ചവരിൽ നിന്ന്‌ ചതിവ്‌ പറ്റും.

കാർത്തിക

അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാകും. കലാരംഗത്ത്‌ പ്രവർത്തിക്കുന്നവർക്ക്‌ മെച്ചപ്പെട്ട അവസരങ്ങൾ ലഭിക്കും. ദാമ്പത്യജീവിതം ക്ലേശകരമാകും. സർക്കാർ ജീവനകാർക്ക്‌ അപ്രതീക്ഷിതമായ സ്ഥലമാറ്റം ഉണ്ടാകും. മേലധികാരികളുടെ അപ്രീതിക്ക്‌ പാത്രിഭവിക്കും.

രോഹിണി

പൊതുകാര്യത്തിൽ താൽപ്പര്യം എടുക്കും. തൊഴിലിൽ അഭിവൃദ്ധിയുണ്ടാകും. വ്യാപാരരംഗത്ത്‌ അഭിവൃദ്ധിയുണ്ടാകും. സാമ്പത്തികനേട്ടങ്ങൾ കൈവരിക്കാനാകും. ശത്രുക്കളുടെമേൽ വിജയം നേടാൻ സാധിക്കും. കുടുംബസ്വത്തുക്കൾ അനുഭവയോഗ്യമാകും. പുണ്യസങ്കേതങ്ങൾ സന്ദർശിക്കും.

മകയിരം

ആഢംബരഭോഗവസ്‌തുക്കൾ വന്നുചേരും. ഹോബികൾക്കുവേണ്ടി ധാരാളം പണം ചിലവഴിക്കും. ധാരാളം യാത്രകൾ ചെയ്യുവാനും അവ സന്തോഷപ്രദമാകുവാനും ഇടയുണ്ട്‌. മറ്റുളളവരുടെ പണമെടുത്ത്‌ കൈകാര്യം ചെയ്യും. പരീക്ഷകളിലും ടെസ്‌റ്റുകളിലും വിജയം കരസ്ഥമാക്കും.

തിരുവാതിര

സാമ്പത്തിക വിഷമതകൾ മാറിക്കിട്ടും. സന്താനങ്ങളെകൊണ്ട്‌ അഭിമാനിക്കാൻ കഴിയും. വിദ്യാഭ്യാസത്തിൽ പുരോഗതി കണ്ടുതുടങ്ങും. ഉന്നതവ്യക്തികളിൽ നിന്ന്‌ സഹായങ്ങൾ ലഭിക്കും. പോലീസ്‌, പട്ടാളം തുടങ്ങിയ വകുപ്പിലുളളവർക്ക്‌ സമയം നല്ലതല്ല.

പുണർതം

ആദായകരമായ പുതിയ തൊഴിൽ കണ്ടെത്തും. ശാസ്‌ത്രസാങ്കേതികരംഗത്ത്‌ മികച്ച പ്രകടനം കാഴ്‌ചവക്കും. ഓഹരി വിപണിയിൽ ലാഭം ഉണ്ടാകും. വിദേശത്തുളള ബന്ധുമിത്രാദികളിൽനിന്ന്‌ സഹായങ്ങളും മറ്റു സാധനങ്ങളും ലഭിക്കും. പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക്‌ സ്ഥാനമാറ്റം ഉണ്ടാകും.

പൂയം

പുതിയ ഗൃഹങ്ങൾ പണിയും. വ്യാപാരവ്യവസായത്തിൽ പുതിയ കൂട്ടുകെട്ടുകൾ സൃഷ്‌ടിക്കും. അലച്ചിലും, വലച്ചിലും, സ്വജനക്ലേശവും അനുഭവപ്പെടും. സാമ്പത്തികരംഗത്ത്‌ ക്ലേശങ്ങൾ നേരിടേണ്ടിവരും. സന്താനങ്ങളെകൊണ്ട്‌ സുഖം അനുഭവിക്കും. കലാകായിക മത്സരങ്ങളിൽ വിജയം ഉണ്ടാകും.

ആയില്യം

രാഷ്‌ട്രീയ സാമൂഹ്യരംഗത്തുളളവർ വമ്പിച്ച നേട്ടങ്ങൾ കൈവരിക്കും. ഇഷ്‌ടജനങ്ങളിൽനിന്ന്‌ സുഖാനുഭവങ്ങൾ ഉണ്ടാകും. വിദേശയാത്രയ്‌ക്ക്‌ ശ്രമിക്കുന്നവർക്ക്‌ ശ്രമം വിജയിക്കും. തൊഴിൽമേഖലയിൽ അഭിവൃദ്ധിയുണ്ടാകും.

മകം

വിദേശത്തുനിന്ന്‌ സഹായങ്ങൾ ലഭിക്കും. സർക്കാർ ഉദ്യോഗസ്ഥന്മാർക്ക്‌ സ്ഥലമാറ്റം ഉണ്ടാകും. ബാങ്ക്‌ ജീവനക്കാർ വി.ആർ.എസ്‌ എടുക്കും. പോലീസ്‌, പട്ടാളം തുടങ്ങിയ വകുപ്പിലുളളവർക്ക്‌ സ്ഥലമാറ്റം പ്രതീക്ഷിക്കാം. കലാകായികരംഗത്തുളളവർക്ക്‌ സമ്മാനങ്ങളും ബഹുമതികളും ലഭിക്കും.

പൂരം

പൊതുവെ എല്ലാരംഗത്തും ഉന്മേഷക്കുറവ്‌ പ്രകടമാവും. യാത്രാക്ലേശം, മനഃപ്രയാസം എന്നിവ അനുഭവപ്പെടും. ശത്രുക്കളുടെ ഉപദ്രവംമൂലം വിദേശത്തുളളവർക്ക്‌ നിയമപ്രശ്‌നങ്ങൾ ഉത്ഭവിക്കാൻ ഇടയുണ്ട്‌. ബന്ധുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും.

ഉത്രം

ജോലിഭാരം മൂലം അവശതയുണ്ടാകും. മരാമത്തുപണികൾക്ക്‌ തടസ്സം നേരിടും. വിദേശത്തുനിന്ന്‌ സഹായങ്ങൾ ലഭിക്കും. തൊഴിൽരംഗത്തുണ്ടായിരുന്ന മന്ദത മാറിക്കിട്ടും. ആഢംബരവസ്‌തുക്കളോട്‌ മമത ഉണ്ടാകും. രാഷ്‌ട്രീയ സാമൂഹ്യരംഗത്ത്‌ നന്നായി ശോഭിക്കും.

അത്തം

മാനസികക്ലേശങ്ങൾ കൊണ്ട്‌ വിഷമിക്കും. പ്രതിയോഗികളുമായി ഏറ്റുമുട്ടും. വ്യാപാരവ്യവസായത്തിൽ പുരോഗതിയുണ്ടാകും. ഉന്നതരായ വ്യക്തികളിൽനിന്ന്‌ സഹായസഹകരണങ്ങൾ ലഭിക്കും. പൈതൃകമായ സ്വത്തുക്കൾ അനുഭവയോഗ്യമാകും. വിദ്യാർത്ഥികൾ പരീക്ഷകളിലും ടെസ്‌റ്റുകളിലും വിജയിക്കും.

ചിത്തിര

ആഘോഷങ്ങളിലും ഉത്സവങ്ങളിലും പങ്കെടുക്കും. കുടുംബജീവിതം സുഖകരവും സന്തോഷകരവും ആയിരിക്കും. അവിവാഹിതരുടെ വിവാഹക്കാര്യത്തിൽ തീരുമാനമുണ്ടാകും. എല്ലാരംഗത്തും സ്വന്തം കഴിവും നേതൃത്വപാടവവും ശോഭിപ്പിക്കും.

ചോതി

ഗൃഹനിർമ്മാണത്തിന്‌ തടസ്സം നേരിടും. എല്ലാ കാര്യങ്ങൾക്കും വിഘ്‌നം അനുഭവപ്പെടും. ഏർപ്പെടുന്ന കാര്യങ്ങളിൽ പരാജയം അനുഭവപ്പെടും. പഠിപ്പിൽ ശ്രദ്ധ കുറയാനും പരീക്ഷകളിലും, ടെസ്‌റ്റുകളിലും പരാജയപ്പെടാനും സാധ്യതയുണ്ട്‌.

വിശാഖം

ഉന്നത വിദ്യാഭ്യാസത്തിന്‌ ശ്രമിക്കുന്നവർ അതിൽ വിജയിക്കും. നിനച്ചിരിക്കാതെ ആപത്തുകൾ വന്നുചേരും. മാനസികവും ശാരീരികവുമായ തളർച്ച അനുഭവപ്പെടും. ചീത്തപ്പേരുണ്ടാകും. രോഗങ്ങൾമൂലം അസ്വസ്ഥത ഉണ്ടാകും.

അനിഴം

ഉദ്ദേശിക്കുന്ന കാര്യങ്ങൾ വിജയിക്കും. അനാവശ്യമായി യാത്രകൾ ചെയ്യേണ്ടിവരും. മാനസിക പിരിമുറുക്കത്തിന്‌ വഴിവെക്കും. രോഗാരിഷ്‌ടതകൾ ഉണ്ടാകും. പിതൃജനങ്ങൾക്ക്‌ രോഗാദിക്ലേശങ്ങൾ അനുഭവപ്പെടും. ശത്രുക്കളുടെ ശല്യം ഉണ്ടാകും.

തൃക്കേട്ട

പുതിയ എഗ്രിമെന്റുകളിൽ ഒപ്പുവെക്കും. സാമ്പത്തികനഷ്‌ടങ്ങൾ ഉണ്ടാകും. സഞ്ചാരക്ലേശത്തിനും, സ്വജനവിരോധത്തിനും ഇടയുണ്ട്‌. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ഊഹക്കച്ചവടത്തിൽ ലാഭം ഉണ്ടാകും.

മൂലം

വ്യാപാരരംഗത്തും ബിസിനസ്സ്‌ രംഗത്തും മന്ദത അനുഭവപ്പെടും. ശത്രുക്കൾ വർദ്ധിക്കും. അലച്ചിലും, വലച്ചിലും, മാനസിക ക്ലേശങ്ങളും നിരാശാബോധവും ഉണ്ടാകാൻ സാധ്യതയുണ്ട്‌. എഴുത്തുകാർക്കും പത്രപ്രവർത്തകർക്കും പുതിയ എഗ്രിമെന്റുകളിൽ ഒപ്പുവെക്കാനാകും. ബന്ധുജനങ്ങളിൽനിന്ന്‌ സഹായങ്ങൾ പ്രതീക്ഷിക്കാം.

പൂരാടം

വാഹനങ്ങൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കണം. അപടകസാധ്യതയുണ്ട്‌. ധാരാളം യാത്രകൾ ചെയ്യേണ്ടിവരും. വിശ്വസിച്ചു ചെയ്യുന്ന പല കാര്യങ്ങളിലും ഗുണഫലങ്ങൾ ഉണ്ടാവില്ല. നികുതിവകുപ്പ്‌ ഉദ്യോഗസ്ഥന്മാരിൽനിന്ന്‌ ഉപദ്രവം ഉണ്ടാകും. മരാമത്തുപണികൾ പുനരാരംഭിക്കും.

ഉത്രാടം

കുടുംബത്തിൽ ഭാര്യയും സന്താനങ്ങളുമായി അഭിപ്രായഭിന്നതയുണ്ടാകും. മനഃസ്വസ്ഥത കുറയും. പിതൃജനങ്ങൾക്ക്‌ രോഗാദിക്ലേശങ്ങൾ അനുഭവപ്പെടും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. വിദ്യാർത്ഥികൾ മത്സരപ്പരീക്ഷകളിൽ വിജയിക്കും.

തിരുവോണം

തൊഴിൽമാറ്റം ഉണ്ടാകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. മാധ്യമപ്രവർത്തകർക്ക്‌ അനുമോദനങ്ങളും ആശംസകളും ലഭിക്കും. കുടുംബത്തിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. ലോണുകളും, ക്രഡിറ്റ്‌ സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. ഉന്നതവ്യക്തികളുടെ സഹായം ലഭിക്കും.

അവിട്ടം

വരുമാനത്തെക്കാൾ അധികമായി ചിലവ്‌ വർദ്ധിക്കും. സ്‌നേഹിതരിൽനിന്നും ബന്ധുക്കളിൽനിന്നും അകൽച്ചയുണ്ടാകും. ഹിതകരമല്ലാത്ത വാർത്ത ശ്രവിക്കും. രോഗാദിക്ലേശങ്ങൾ കൊണ്ട്‌ വിഷമിക്കും. കുടുംബജനങ്ങൾക്ക്‌ സഹായങ്ങൾ ചെയ്യും. ജോലിഭാരം വർദ്ധിക്കും.

ചതയം

രാഷ്‌ട്രീയപ്രവർത്തകർ, മന്ത്രിമാർ, എം.എൽ.എമാർ ഇവർക്ക്‌ മനസ്സിന്റെ സന്തുലിതാവസ്ഥ നഷ്‌ടപ്പെട്ടതുപോലെ തോന്നും. അണികളിൽ നിന്ന്‌ സഹകരണക്കുറവും ഗ്രൂപ്പ്‌ പ്രവർത്തനങ്ങളിൽ പരാജയവും ഉണ്ടാകും. വീട്ടമ്മമാർ കുടുംബജനങ്ങളുമായി സഹകരിക്കാൻ നന്നേ വിഷമിക്കും.

പൂരുരുട്ടാതി

ഗൃഹത്തിൽ പ്രായമായവർക്ക്‌ രോഗാദിക്ലേശങ്ങൾ അനുഭവപ്പെടും. തൊഴിൽരംഗത്ത്‌ അതിശയകരമായ നേട്ടങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾ പഠനയാത്രകൾ നടത്തും. ശാസ്‌ത്രസാങ്കേതിക രംഗത്തുളളവർക്ക്‌ നന്നായി ശോഭിക്കാനാകും. ഉന്നതശ്രേണിയിലുളളവരുടെ സഹായം ലഭിക്കും.

ഉത്രട്ടാതി

നിർത്തിവച്ചിരുന്ന ഗൃഹനിർമ്മാണം പുനരാരംഭിക്കും. പ്രായമായവർക്ക്‌ രോഗാദിക്ലേശങ്ങൾ മൂലം വിഷമിക്കും. തൊഴിൽരംഗത്ത്‌ അസൂയാർഹമായ പുരോഗതി കൈവരിക്കാനാകും. വിശ്രമരഹിതമായി ജോലി ചെയ്യേണ്ടിവരും. പഴയ വാഹനം മാറ്റി പുതിയത്‌ വാങ്ങും.

രേവതി

വിദേശത്തുളളവർക്ക്‌ പ്രതീക്ഷിക്കുന്നതിലും അധികം ഗുണഫലങ്ങൾ സിദ്ധിക്കും. വ്യവഹാരത്തിൽ വിജയം നേടും. ഉത്സാഹവും കാര്യവിജയവും സിദ്ധിക്കും. നീതിന്യായവകുപ്പുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്നവർക്ക്‌ ജോലിഭാരം വർദ്ധിക്കും. എഴുത്തുകാർക്കും മാധ്യമപ്രവർത്തകർക്കും കാലം നല്ലതാണ്‌.

Generated from archived content: vara-june08-05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English