മെയ്‌ 19 മുതൽ മെയ്‌ 25 വരെ

അശ്വതി

ഈ നക്ഷത്രക്കാർക്ക്‌ ഗുണദോഷ സമ്മിശ്രമായ കാലമാണ്‌. ശത്രുക്കളെ പരാജയപ്പെടുത്തും. സിനിമ, സീരിയൽ രംഗത്തുളളവർക്ക്‌ ആത്‌മവിശ്വാസം വർദ്ധിക്കും. ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന്‌ ക്ഷണിക്കപ്പെടും. ഏജൻസി വ്യാപാരം അഭിവൃദ്ധിപ്പെടും. ധനകാര്യ സ്ഥാപനങ്ങൾ നടത്തുന്നവർക്ക്‌ കാലം അനുകൂലമല്ല. ഐ.ടി മേഖലയിലുളളവർക്ക്‌ നൂതന ഉപകരണങ്ങൾ വാങ്ങാൻ കഴിയും.

ഭരണി

സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. മരാമത്തുപ്പണികൾ പുനരാരംഭിക്കും. കൃഷി, നാൽക്കാലികളെക്കൊണ്ട്‌ ഗുണഫലങ്ങൾ ഉണ്ടാകും. മംഗളകർമ്മങ്ങളിലും സൽകർമ്മങ്ങളിലും പങ്കെടുക്കും. പോലീസ്‌, പട്ടാളം തുടങ്ങിയവർക്ക്‌ സ്ഥാനഭ്രംശവും മേലധികാരികളിൽനിന്ന്‌ ഉപദ്രവവും ഉണ്ടാകും. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയും. രാഷ്‌ട്രീയ നേതാക്കൻമാർക്ക്‌ അണികളോട്‌ നീതി പുലർത്താൻ കഴിയാതെ വരും.

കാർത്തിക

സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. ചിലവ്‌ വർദ്ധിക്കും. സുഹൃത്തുക്കൾ മുഖേന ഗുണഫലങ്ങൾ സിദ്ധിക്കും. മരാമത്തുപണികൾ പുനരാരംഭിക്കും. മംഗളകർമ്മങ്ങളിലും സൽകർമ്മങ്ങളിലും പങ്കെടുക്കും. ഗൃഹത്തിൽ പ്രായം ചെന്നവർക്ക്‌ രോഗാദിക്ലേശങ്ങൾ അനുഭവപ്പെടും. വിദ്യാർത്ഥികൾ മത്സര പരീക്ഷകളിലും ടെസ്‌റ്റുകളിലും വിജയിക്കും. ഉദ്യോഗാർത്ഥികൾക്ക്‌ കാലം അനുകൂലമാണ്‌. ദോഷശാന്തിക്കായി പഞ്ചാക്ഷരി നിത്യവും ജപിക്കുക.

രോഹിണി

പല കാര്യങ്ങളും ആസൂത്രിതമായ രീതിയിൽ നടക്കും. ആത്മവിശ്വാസം വർദ്ധിക്കും. വിദ്യാർത്ഥികൾ പഠനത്തിനുപുറമെ പാഠ്യേതര വിഷയങ്ങളിലും മികവ്‌ തെളിയിക്കും. ശാരീരികസൗഖ്യവും കുടുംബസൗഖ്യവും അനുഭവമാകും. പല കാര്യങ്ങളിലും ദീർഘവീക്ഷണം ഉണ്ടായിരിക്കും. അവിവാഹിതരുടെ വിവാഹം നടക്കും. വ്യാപാരവ്യവസായികൾക്ക്‌ നേട്ടങ്ങളുണ്ടാകും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. രോഗാദിക്ലേശങ്ങൾ ഉണ്ടാകും. യാത്രാക്ലേശം അനുഭവപ്പെടും.

മകയിരം

രോഗാദിക്ലേശങ്ങൾ ഉണ്ടാകും. സ്വജനവിരോധം, ധനനഷ്‌ടം, നാനാപ്രകാരേണ ദുഃഖാനുഭവങ്ങൾ എന്നിവ ഉണ്ടാകും. ഗൃഹജീവിതത്തിൽ സന്തോഷക്കുറവും വ്യവഹാരാദി ക്ലേശങ്ങളും ഉണ്ടാകും. ഉദ്യോഗസ്ഥൻമാർ അപവാദ ആരോപണങ്ങൾക്ക്‌ വിധേയരാകും. ഉപരിപഠനത്തിന്‌ തടസ്സം നേരിടും. രാഷ്‌ട്രീയരംഗത്ത്‌ ഉളളവർക്ക്‌ നന്നായി ശോഭിക്കാൻ കഴിയും. തർക്കങ്ങളിലും കേസ്സുകളിലും വിജയിക്കും.

തിരുവാതിര

യുവാക്കളുടെ വിവാഹം നടക്കും. പുണ്യകർമ്മാനുഷ്‌ഠാനങ്ങൾ നടത്തും. പുതിയ സുഹൃദ്‌ബന്ധങ്ങൾ ഉടലെടുക്കും. വീട്‌ വാങ്ങാനും, വാഹനം വാങ്ങാനും ക്രഡിറ്റ്‌ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തും. ഭാഗ്യം കൊണ്ട്‌ കർമ്മഗുണം ഉണ്ടാകുമെങ്കിലും തൊഴിൽരംഗത്ത്‌ കുഴപ്പങ്ങൾ ഉണ്ടാകും. മംഗളകർമ്മങ്ങളിലും സൽക്കാരങ്ങളിലും പങ്കെടുക്കും. ഐ.ടി മേഖലയിലുളളവർ നൂതന യന്ത്രോപകരണങ്ങൾ വാങ്ങിക്കും. മാധ്യമ പ്രവർത്തകർ അംഗീകരിക്കപ്പെടും.

പുണർതം

പ്രേമനൈരാശ്യം ഉണ്ടാകും. എഴുത്തുകാർക്കും മാധ്യമ പ്രവർത്തകർക്കും തങ്ങളുടെ പ്രതിഭയ്‌ക്ക്‌ മങ്ങലേൽക്കും. ഉദ്യോഗാർത്ഥികൾക്ക്‌ നിരാശ അനുഭവപ്പെടും. ഉദ്യോഗസ്ഥർ അപവാദങ്ങൾക്കിടവരാതെ ശ്രദ്ധിക്കണം. പട്ടാളം, പോലീസ്‌ എന്നീ വകുപ്പിലുളളവർക്ക്‌ സ്ഥാനഭ്രംശം സംഭവിക്കും. കാർഷിക മേഖലയിലുളളവർക്ക്‌ ക്ലേശങ്ങൾ ഉണ്ടാകും. കൂട്ടുകെട്ടുകളിൽനിന്ന്‌ ആപത്തുണ്ടാകും. വാഹനങ്ങൾമൂലം നഷ്‌ടം സംഭവിക്കും. വ്യാപാരവ്യവസായ രംഗത്ത്‌ മന്ദത അനുഭവപ്പെടും.

പൂയം

കർമ്മപരമായി നേട്ടങ്ങളുണ്ടാകും. ഗൃഹജീവിതത്തിൽ അല്പം സ്വൈര്യക്കുറവ്‌ ഉണ്ടാകും. പലവിധത്തിലുളള മാനസിക സംഘർഷങ്ങൾക്കിടവരും. ഔദ്യോഗികരംഗത്ത്‌ ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. സുഹൃത്തുക്കളിൽനിന്നും സഹായങ്ങൾ ലഭിക്കും. രോഗികൾക്ക്‌ രോഗത്തിന്‌ ആശ്വാസം കണ്ട്‌ തുടങ്ങും. അവിവാഹിതരുടെ വിവാഹക്കാര്യത്തിൽ തീരുമാനമുണ്ടാകും.

ആയില്യം

പ്രതീക്ഷയ്‌ക്ക്‌ മങ്ങലേൽക്കും. സഞ്ചാരക്ലേശങ്ങൾ, മാനസിക പിരിമുറുക്കം എന്നിവ അനുഭവപ്പെടും. വ്യവഹാരങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും. സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽനിന്നും ഗുണഫലങ്ങൾ ഉണ്ടാകും. ദേവകാര്യങ്ങൾക്കുവേണ്ടി പണം ചിലവഴിക്കും. മരാമത്തുപണികൾ ആരംഭിക്കും. സ്‌ത്രീകൾക്ക്‌ ഭർത്താവ്‌, മക്കൾ എന്നിവരിൽനിന്ന്‌ സുഖാനുഭവങ്ങൾ ഉണ്ടാകും. ഊഹക്കച്ചവടത്തിലും റിയൽ എസ്‌റ്റേറ്റ്‌ വ്യാപാരത്തിലും ലാഭം ഉണ്ടാകും.

മകം

ആരോഗ്യപരമായി ക്ലേശിക്കും. മാനഹാനിയും സ്വന്തക്കാരിൽനിന്നും സ്വജനങ്ങളിൽനിന്നും ദുരിതവും ദുഃഖാനുഭവങ്ങളും മക്കളെക്കൊണ്ട്‌ വിഷമവും അനുഭവപ്പെടും. ഭാര്യാഭർത്തൃജീവിതത്തിൽ സന്തുഷ്‌ടിക്കുറവ്‌ അനുഭവപ്പെടും. വിദ്യാർത്ഥികൾക്ക്‌ പരീക്ഷകളിലും ടെസ്‌റ്റുകളിലും വിജയം ഉണ്ടാകും. ഉല്ലാസയാത്രകളിൽ അപകടം ഉണ്ടാകും. കർമ്മപരമായും കുടുംബപരമായും രോഗാദികളുണ്ടാകും. ഗൃഹജീവിതത്തിൽ അൽപ്പം ചില സ്വൈര്യക്കുറവുണ്ടാകും.

പൂരം

റിസർച്ച്‌ വിദ്യാർത്ഥികൾക്ക്‌ നല്ല വിജയം ഉണ്ടാകും. എഴുത്തുകാർക്കും സാഹിത്യകാരൻമാർക്കും പരാജയബോധവും സാമ്പത്തിക വിഷമങ്ങളും ഉണ്ടാകും. മാനസിക ഉല്ലാസത്തിനുവേണ്ടി പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. നേത്ര ഉദരരോഗങ്ങൾ കൊണ്ട്‌ വിഷമിക്കും. അവിവാഹിതരുടെ വിവാഹക്കാര്യത്തിൽ തടസ്സങ്ങൾ നേരിടും. ഐ.ടി രംഗത്തുളളവർ, മാധ്യമ പ്രവർത്തകർ, വ്യവസായശാലകളിലുളളവർ ഇവർക്ക്‌ നഷ്‌ടകഷ്‌ടങ്ങളും ദുരിതവും ഉണ്ടാകും.

ഉത്രം

രോഗാദിക്ലേശങ്ങൾ കൊണ്ട്‌ വിഷമിക്കുന്നവർക്ക്‌ രോഗത്തിന്‌ ആശ്വാസം ലഭിക്കും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. വ്യവഹാരങ്ങളിൽപ്പെടും. നാനാപ്രകാരേണ ധനം വന്നുചെരുമെങ്കിലും സമ്പാദിക്കാൻ കഴിയില്ല. കർമ്മമണ്ഡലത്തിൽ മിന്നിത്തിളങ്ങും. ഔദ്യോഗികരംഗത്ത്‌ ശ്രേയസ്‌കരമാകും. ഭൂമി, വാഹനം, ആഢംബരവസ്‌തുക്കൾ എന്നിവ വാങ്ങിക്കും. പിണങ്ങി നിന്നവർ ഒന്നിക്കുവാനുളള ശ്രമം വിജയിക്കും.

അത്തം

പല കാര്യങ്ങളും ആസൂത്രിതമായ രീതിയിൽ നടക്കും. ആത്മവിശ്വാസം വർദ്ധിക്കും. വിദ്യാർത്ഥികൾ പഠനത്തിനുപുറമെ പാഠ്യേതര വിഷയങ്ങളിൽ മികവ്‌ തെളിയിക്കും. ശാരീരിക സൗഖ്യവും കുടുംബസൗഖ്യവും അനുഭവപ്പെടും. പല കാര്യങ്ങളും ദീർഘവീക്ഷണത്തോടെ ചെയ്യാൻ കഴിയും. അവിവാഹിതരുടെ വിവാഹം നടക്കും. മംഗളകർമ്മങ്ങളിലും സൽക്കാരങ്ങളിലും പങ്കെടുക്കും.

ചിത്തിര

കുടുംബത്തിൽ സുഖവും സന്തോഷവും ഉണ്ടാകും. സന്താനങ്ങളിൽനിന്ന്‌ ഗുണകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. ആഢംബര ഭോഗവസ്‌തുക്കളോട്‌ ഭ്രമം ഉണ്ടാകും. ഐ.ടി മേഖലയിലുളളവർ നൂതന ഉപകരണങ്ങൾ വാങ്ങും. സിനിമ, സീരിയൽ രംഗത്തുളളവർക്ക്‌ ധാരാളം അവസരങ്ങൾ കൈവരും. പൂർവ്വികസ്വത്തുക്കൾ ഭാഗംവെയ്‌ക്കാനും അനുഭവത്തിൽ വന്നുചേരാനും ഇടയുണ്ട്‌.

ചോതി

അദ്ധ്വാന കൂടുതലുണ്ടാകും. ധനദുർവ്യയങ്ങളുണ്ടാകും. സർക്കാരിൽനിന്ന്‌ ദോഷഫലങ്ങളും ദമ്പതികളിൽ വിരഹവും രോഗാദിക്ലേശങ്ങളും ഉണ്ടാകും. ഗൃഹകാര്യങ്ങളിൽ ശ്രദ്ധ കുറയും. ഐ.ടി മേഖലയിലുളളവർക്ക്‌ ധനലാഭം കർമ്മമണ്ഡലത്തിൽ വിജയിക്കും. ഊഹക്കച്ചവടത്തിലും ഷെയർ വ്യാപാരത്തിലും ആദായം ലഭിക്കും. രാസപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നവർ സൂക്ഷിക്കണം. പരീക്ഷകളിലും ടെസ്‌റ്റുകളിലും വിജയിക്കും.

വിശാഖം

തർക്കങ്ങളിലും കേസ്സുകളിലും പെടും. ഭാര്യാഭർത്തൃബന്ധം ശിഥിലമാകും. ഗൃഹത്തിൽനിന്ന്‌ മാറി താമസിക്കേണ്ടിവരും. വസ്‌തുവാഹനാദികൾ മൂലം നേട്ടമുണ്ടാകും. കലാകാരന്മാർ, സാഹിത്യകാരൻമാർ ഇവർക്ക്‌ സാമ്പത്തികനേട്ടങ്ങളും ജനമധ്യത്തിൽ സ്വാധീനവും വർദ്ധിക്കും. ഐ.ടി മേഖലയിലുളളവർക്ക്‌ പുരോഗതിയുണ്ടാകും. വിദ്യാർത്ഥികൾക്ക്‌ പരീക്ഷകളിലും ടെസ്‌റ്റുകളിലും നന്നായി ശോഭിക്കാൻ കഴിയും. ഗൃഹാന്തരീക്ഷത്തിലെ കലഹം വല്ലാതെ വിഷമിപ്പിക്കും.

അനിഴം

സ്‌നേഹബന്ധങ്ങൾ വിജയത്തിൽ കലാശിക്കും. സിനിമാരംഗത്തുളളവർക്കും, കലാകാരികൾക്കും അംഗീകാരങ്ങളും ബഹുമതികളും ലഭിക്കും. പൊതുരംഗത്തുളളവർ നന്നായി ശോഭിക്കും. കലാകായികരംഗത്ത്‌ ഉളളവർക്ക്‌ പല സമ്മാനങ്ങളും ലഭിക്കും. സ്‌ത്രീകൾക്ക്‌ വിനോദയാത്രയ്‌ക്ക്‌ സാധ്യതയുണ്ട്‌. ആരോഗ്യനില തൃപ്തികരമായി തുടരും. വരവും ചിലവും തുല്യമായി നിലനിൽക്കും.

തൃക്കേട്ട

വ്യാപാരവ്യവസായത്തിൽ പെട്ടവർക്ക്‌ നന്നായി ബിസിനസ്സ്‌ ചെയ്യുവാൻ സാധിക്കും. പട്ടാളം, പോലീസ്‌ വിഭാഗത്തിലുളളവർക്ക്‌ പ്രമോഷൻ പ്രതീക്ഷിക്കാം. ദൂരയാത്രയ്‌ക്ക്‌ ഇടയാകും. വ്യാപാരത്തിൽ ലാഭം ഉണ്ടാകും. എസ്‌റ്റേറ്റ്‌ വ്യാപാരം തകൃതിയായി നടക്കും. ഉന്നത പരീക്ഷകളിൽ പ്രശസ്‌ത വിജയം നേടാൻ സാധിക്കും. യാത്രകൾ ആവശ്യമായി വരും. അവിചാരിതമായി ധനനഷ്‌ടം ഉണ്ടാകും. ചിലവ്‌ വർദ്ധിക്കും.

മൂലം

ശാരീരിക സൗഖ്യവും ഭാഗ്യാഭിവൃദ്ധിയും ഉണ്ടാകും. സ്വജന സൗഹൃദയവും ഉദ്ദിഷ്‌ടകാര്യലബ്‌ധിയും ഉണ്ടാകുന്നതാണ്‌. ബന്ധുഗുണം, സഹോദരഗുണം, സന്താനങ്ങൾക്ക്‌ അഭിവൃദ്ധി ഇവ ഉണ്ടാകുമെങ്കിലും ഭാര്യാഭർത്തൃജീവിതത്തിൽ അഭിപ്രായ ഭിന്നതയുണ്ടാകും. എഴുത്തുകാർക്കും മാധ്യമ പ്രവർത്തകർക്കും ക്രിയാശേഷി വർദ്ധിക്കും. ജനങ്ങളിൽ അംഗീകാരവും കർമ്മരംഗത്ത്‌ അസൂയാർഹമായ പുരോഗതിയും കണ്ടുതുടങ്ങും. പൊതുരംഗത്ത്‌ പ്രവർത്തിക്കുന്നവർ നന്നായി ശോഭിക്കും.

പൂരാടം

സുഖകരമായ ദാമ്പത്യം, ധനപരമായ ഉയർച്ച, കലാസാഹിത്യരംഗത്ത്‌ ഉളളവർ നാനാപ്രകാരേണ നേട്ടങ്ങൾ കൈവരിക്കും. മുമ്പ്‌ ചെയ്‌ത കർമ്മങ്ങളുടെ ഫലസിദ്ധി കണ്ടുതുടങ്ങും. അവിവാഹിതരുടെ വിവാഹക്കാര്യത്തിൽ തീരുമാനമുണ്ടാകും. രോഗികൾക്ക്‌ രോഗത്തിനാശ്വാസം കണ്ടുതുടങ്ങും. റിയൽ എസ്‌റ്റേറ്റ്‌ വ്യാപാരം മന്ദഗതിയിലാകും. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുവാകും.

ഉത്രാടം

കുടുംബസൗഖ്യം, ശാരീരികസൗഖ്യം, ഭാഗ്യാഭിവൃദ്ധി എന്നിവ ഉണ്ടാകും. ബന്ധുഗുണം, സഹോദരഗുണം, സന്താനങ്ങൾക്ക്‌ അഭിവൃദ്ധി എന്നിവ ഉണ്ടാകും. ഭാര്യാഭർത്തൃ ജീവിതത്തിൽ അഭിപ്രായഭിന്നതയുണ്ടാകും. ശത്രുക്കളുടെ ശല്യം അനുഭവമാകും. എഴുത്തുകാർക്കും മാധ്യമപ്രവർത്തകർക്കും ക്രിയാശേഷി വർദ്ധിക്കാനും ജനങ്ങളിൽ അംഗീകാരം നേടാനും ഇടയുണ്ട്‌. കർമ്മരംഗത്ത്‌ അസൂയാർഹമായ പുരോഗതി കൈവരിക്കും.

തിരുവോണം

പൊതുവെ ഗുണദോഷ സമ്മിശ്രമായ കാലമാണ്‌. പ്രതികൂല സാഹചര്യങ്ങളെ പ്രയാസം കൂടാതെ മറികടക്കും. ദീർഘകാല നിക്ഷേപങ്ങൾ ആരംഭിക്കും. ശാരീരികക്ലേശങ്ങൾ മാറികിട്ടും. വ്യവഹാരങ്ങളിലും സന്ധിസംഭാഷണങ്ങളിലും വിജയം നേടാൻ സാധിക്കും. ധാരാളം ഗൃഹോപകരണങ്ങൾ വാങ്ങിക്കൂട്ടും. ദൈവീക കാര്യങ്ങളിൽ താത്‌പര്യം കൂടും. അയൽക്കാരുമായി നല്ല ബന്ധം സ്ഥാപിക്കാൻ സാധിക്കും. വിദ്യാർത്ഥികൾ പരീക്ഷകളിലും ടെസ്‌റ്റുകളിലും വിജയം നേടും. ദീർഘവീക്ഷണം കുറയും.

അവിട്ടം

കർമ്മരംഗത്ത്‌ ഉയർച്ചയും സാമ്പത്തികനേട്ടവും ഉണ്ടാകും. ആഗ്രഹങ്ങൾ സഫലീകരിക്കും. മംഗളകർമ്മങ്ങളിലും സൽക്കാരങ്ങളിലും പങ്കെടുക്കും. വിദേശത്തുളള ബന്ധുക്കൾ ഗൃഹത്തിൽ വന്നുചേരും. സർക്കാർ ഉദ്യോഗസ്ഥൻമാർക്ക്‌ ആരോപണങ്ങൾ കേൾക്കാനിടവരും. വാദപ്രതിവാദങ്ങളിലേർപ്പെടും. കുടുംബസുഖം കുറയും. മതപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടും.

ചതയം

ഉത്സവാഘോഷങ്ങളിലും മംഗളകർമ്മങ്ങളിലും പങ്കെടുക്കും. വിദ്യാർത്ഥികൾ പഠനയാത്രകൾ നടത്തും. രാഷ്‌ട്രീയ നേതാക്കന്മാർക്ക്‌ കാലം വളരെ അനുകൂലമാണ്‌. അധ്യാപകർ, അഭിഭാഷകർ, കലാകാരന്മാർ തുടങ്ങിയവർക്ക്‌ പൊതുരംഗത്ത്‌ നന്നായി ശോഭിക്കാൻ കഴിയും. എല്ലാരംഗത്തും ഉത്സാഹവും ഉന്മേഷവും പ്രകടമാകും. കലാസാംസ്‌കാരികരംഗത്ത്‌ നന്നായി ശോഭിക്കും. ഭൂമി, വീട്‌, ഫ്ലാറ്റ്‌ മുതലായവ വാങ്ങും. സിനിമ, സീരിയൽ രംഗത്തുളളവർക്ക്‌ സമ്മാനങ്ങൾ ലഭിക്കും.

പൂരുരുട്ടാതി

ശത്രുക്കളെ പരാജയപ്പെടുത്തും. മനസ്സിന്റെ നിയന്ത്രണം വിട്ടുപോകുന്ന സന്ദർഭങ്ങളുണ്ടാകും. തൊഴിൽരംഗത്ത്‌ തകർച്ചകളോ തർക്കങ്ങളോ ഉണ്ടാകും. ബന്ധുജനങ്ങൾ പ്രത്യേകിച്ച്‌ സഹോദരങ്ങളോ ഉണ്ടാകും. കളത്രപുത്ര നീരസം, പരാജയഭീതി, ചോരഭയം ഇത്യാദി ദോഷങ്ങൾക്ക്‌ ശക്തി വർദ്ധിക്കും. കുടുംബാന്തരീക്ഷം പൊതുവെ സൗഹൃദമായിരിക്കും. സാമ്പത്തികനേട്ടവും അയൽക്കാരുമായി സ്‌നേഹവും സഹോദരി ഗുണാനുഭവങ്ങളും ഉണ്ടാകും. പൈതൃക സ്വത്തുക്കൾ അനുഭവയോഗ്യമാകും. ഉദ്യോഗാർത്ഥികൾക്ക്‌ പരീക്ഷകളിലും ടെസ്‌റ്റുകളിലും വിജയിക്കാനാകും.

ഉത്രട്ടാതി

പൊതുവെ ഗുണപ്രദമായ വാരമാണ്‌. ചിട്ടി, ലോട്ടറി എന്നിവ വീണുകിട്ടും. അവാർഡുകളും, സാമ്പത്തികനേട്ടങ്ങളും ഉണ്ടാകും. ഗൃഹം മോടിപിടിപ്പിക്കാൻ ധാരാളം പണം ചിലവഴിക്കും. പൊതുരംഗത്തുളളവർക്ക്‌ സ്ഥാനമാനങ്ങൾ ലഭിക്കും. സാഹിത്യകാരന്മാർക്ക്‌ അവാർഡുകളും സാമ്പത്തികനേട്ടങ്ങളും കൈവരിക്കാനാകും. ശത്രുക്കളെ പരാജയപ്പെടുത്തും. ഉന്നതസ്ഥാനീയരിൽനിന്നും സഹായങ്ങൾ ലഭിക്കും.

രേവതി

അന്യരുടെ കാര്യങ്ങളിൽ ഏർപ്പെട്ട്‌ നഷ്‌ടകഷ്‌ടങ്ങളുണ്ടാകും. മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കും. ക്രയവിക്രയങ്ങളിൽ കൂടി ധനലാഭം ഉണ്ടാകും. മരാമത്തുപണികൾ പുനരാരംഭിക്കും. ഉപരിപഠനത്തിനുളള ശ്രമം വിജയിക്കും. ഉദ്യോഗസ്ഥൻമാർക്ക്‌ വിമർശനങ്ങളും ഉപദ്രവങ്ങളും ഉണ്ടാകും. തൊഴിൽ തർക്കങ്ങളുണ്ടാകും. ശാരീരികക്ലേശങ്ങൾ ഉണ്ടാകും. സിനിമ, സീരിയൽ രംഗത്തുളളവർക്ക്‌ അവസരങ്ങൾ ധാരാളം ഉണ്ടാകും.

Generated from archived content: vaara-may19.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here