1187 ചിങ്ങം 1. 2011 ആഗസ്റ്റ് 17 ബുധനാഴ്ച പകല്‍ 12 നാഴിക 30 വിനാഴിക ഉത്രട്ടാതി നക്ഷത്രത്തില്‍ ചിങ്ങ സംക്രമം.
ലഗ്നം തുലാം രാശിയായാലും ലഗ്നാധിപന്‍ ശുക്രന്‍ ഭാഗ്യാധിപത്യവും ദുരിതാധിപത്യവും വഹിച്ച ബുധനോട് ചേര്‍ന്ന് കര്‍ക്കടകം രാശിയിലും രണ്ടില്‍ രാഹു 6 ല്‍ ചന്ദ്രന്‍ 7 ല്‍ വ്യാഴം 8 ല്‍ കേതു 9 ല്‍ ചൊവ്വ 10 ല്‍ ബുധന്‍ ശുക്രന്മാര്‍ 11 ല്‍ സൂര്യന്‍ 12 ല്‍ ശനി 12 ചക്രവര്‍ത്തി യോഗം ഉണ്ട്. സര്‍ വ്വേശ്വകാരകനായ വ്യാഴത്തിന്റെ പൂര്ണ്ണദൃഷ്ടി. സുനഭായോഗം ശനിമംഗള യോഗം ഇവമേനമയെ പ്രധാനം ചെയ്യുമെങ്കിലും കര്‍മ്മസ്ഥാനാധിപന്‍ 6 ല്‍ ശനിയുടെ പൂര്‍ണ്ണ പരീക്ഷണം.
1187- മാണ്ടിലെ ഗ്രഹണങ്ങള്‍
ചന്ദ്രഗ്രഹണം
10 – 12 – 2011 ( 1187 – മാണ്ട് വൃശ്ചികമാസം 24 ശനിയാഴ്ച വൈകുന്നേരം 6 – 14 മിനിറ്റ് മുതല്‍ 9 മണി 49 മിനിറ്റ്വരെ എടവക്കൂറില്‍ രോഹിണി, മകയിരം നക്ഷത്രങ്ങള്‍ കേതു ഗ്രസ്തം ചന്ദ്രഗൃഹണം അന്നുദിച്ച് 28 നാഴിക 47 വിനാഴികക്ക് ഈശാനകോണില്‍ ഗൃഹണസ്പര്‍ശവും 32 നാഴിക 9 വിനാഴികക്ക് നിമീലനവും 33 നാഴിക 16 വിനാഴികക്ക് ഗൃഹണമധ്യവും 34 നാഴിക 23 വിനാഴികയും ഉന്മീലനവും 37 നാഴിക 45 വിനാഴിക വായുകോണില്‍ ഗൃഹണദോഷവും ജനിച്ച കൂറിലും അതിന്റെ 2,4,5,7,8,9,12 ഈ കൂറുകളിലും ജന്മാനുജന്മ നക്ഷത്രങ്ങളിലും ഗ്രഹണമാണെ ശാരീരാരിഷ്ടാദി ദോഷഫലങ്ങളാകുന്നു. ദോഷ ശാന്തിയും ഗ്രഹണ പുണ്യകാലങ്ങളില്‍ തീര്‍ഥ സ്നാനവും പശു കനകങ്ങളെ സ്വര്‍ണ്ണനാഗപ്രതിമകളെയും വിധിക്കനുസരിച്ച് ഉത്തമ ബ്രാഹ്മണര്‍ക്കു ദാനം ചെയ്യണം.
കുജന്റെ രാശിചാരം
ചിങ്ങം 24 22- 06 കര്‍ക്കിടകത്തിലും
തുലാം 13ന് 39 – 23 ചിങ്ങത്തിലും
മിഥുനം 7 ന് 42 – 51 കന്നിയിലും
കര്‍ക്കിടകം 30 -നു 08- 06 തുലാത്തിലും പകരും.
കുജന്റെ നക്ഷഗ്രചാരം
ചിങ്ങം 8 ന് 38- 28 പുണര്‍തത്തിലും
ചിങ്ങം 29, 43 47 പൂയത്തിലും
കന്നി 20 53- 09 ആയില്യത്തിലും
തുലാം 13 ന് 39 – 23 മകത്തിലും
വൃശ്ചികം 10 ന് 31- 07 പൂരത്തിലും
ധനു 18 ന് 27- 42 ഉത്രത്തിലും
മകരം 29ന് ഉദയത്തിന് പൂരത്തിലും
മീനം 7ന് 56- 40 മകത്തിലും
മേടം 27 ന് 07 – 30 പൂരത്തിലും
എടവം 31 ന് 40 -43 ഉത്രത്തിലും
മിഥുനം 27 ന് 01 – 49 അത്തത്തിലും
കര്‍ക്കടകം 19ന് 11 – 40 ചിത്രയിലും
ചിങ്ങം 8 40 – 00 ചോതിയിലും
ചിങ്ങം 29ന് 01 – 24 വിശാഖത്തിലും
ബുധന്റെ രാശിചാരം
ചിങ്ങം 19- ന് 50- 09 ചിങ്ങത്തിലും (2012 സെപ്റ്റംബര്‍ 4) (2012 സെപ്റ്റംബര്‍ 22)
കന്നി 6 ന് 36- 58 കന്നിയിലും
കന്നി 23 41- 13 തുലാത്തിലും (സെപ്റ്റംബര്‍ 8)
തുലാം 12 ന് 18- 50 വൃശ്ചികത്തിലും
ധനു 19 ന് ഉദയത്തിന് ധനുവിലും
മകരം 9 ന് 59- 22 മകരത്തിലും
മകരം 27 ന് 41- 40 കുംഭത്തിലും
കുംഭം 14- 22-16 – മീനത്തിലും
മീനം 20 ന് 42- 00 കുംഭത്തിലും
മീനം 24 10 – 55 മീനത്തിലും
മേടം 22 ന് 40 – 00 മേടത്തിലും
എടവം 7 ന് 37- 30 എടവത്തിലും
എടവം 21 ന് 27- 35 മിഥുനത്തിലും
മിഥുനം 7 ന് 29- 17 കര്‍ക്കടകത്തിലും
ചിങ്ങം (1188) 12ന് 57 – 19 ചിങ്ങത്തിലും
ചിങ്ങം (1188) 28 ന് 36 – 33 കന്നിയിലും
ബുധമൗഡ്യം
ചിങ്ങം 9 ന് 16 നാഴിക വക്രമൗഡ്യാവസനം
ചിങ്ങം 29 57 നാഴിക ക്രമമൗഡ്യാരംഭം
തുലാം 2 ന് 24 നാഴിക തദാവസാനം
വൃശ്ചികം 12ന് 40 നാഴിക വക്രമൗഡ്യാരംഭം
വൃശ്ചികം 25ന് 11 നാഴിക തദവസാനം
മകരം 3 ന് 53 നാഴിക ക്രമമൗഡ്യാരംഭം
കുംഭം 9 ന് 14 നാഴിക തദാവസാനം
കുംഭം 30 ന് 16 നാഴിക വക്രമൗഡ്യാരംഭം
മീനം 15 ന് 40 നാഴിക തദാവസാനം
എടവം 2 24 നാഴിക ക്രമമൗഡ്യാരംഭം
എടവം 22 ന് 55 നാഴിക തദാവസാനം
കര്‍ക്കടകം 6 ന് 11 നാഴികക്ക് വക്രമൗഡ്യാരംഭം
കര്‍ക്കടകം 22 ന് 26 നാഴിക തദാവസാനം
ചിങ്ങം 13 ന് 39 നാഴിക ക്രമമൗഡ്യരംഭം
വ്യാഴത്തിന്റെ നക്ഷഗ്രചാരം
കന്നി 27 പകല്‍ 8.34 അശ്വതിയിലും കുംഭം 18 ന് 4.3- 38 ഭരണിയിലും മേടം 20- 04-17 കാര്‍ത്തികയിലും മിഥുനം 15 50- 46 രോഹിണിയും.
ഗുരുമൗഡ്യം
മേടം 17 38 നാഴികക്ക് മൗഡ്യാരംഭം എടവം 14 15 നാഴികക്ക് തദാവസാനം എടവം 3 ന് മേടത്തില്‍നിന്ന് എടവത്തിലേക്ക് ചരിക്കുന്നു.
ശനിയുടെ നക്ഷഗ്രചാരം
കന്നി 3 ന് 34. 17 ചിത്രയിലും
ശനി മൗഡ്യം
കന്നി 11 20 നാഴികക്ക് ക്രമമൗഡ്യാരംഭം
തുലാം 29 23 നാഴിക തദാവസാനം
ശനിയുടെ രാശിചാരം
തുലാം 29 ന് 17 – 09 തുലാത്തിലും
എടവം 2 ന് 45. 00 കന്നിയിലും
കര്‍ക്കടകം 19 . 30.00 തുലാത്തിലും
ശുക്രന്റെ രാശിചാരം
ചിങ്ങം 25 ന് 13 – 36 കന്നിയിലും (2011-sept- 11)
കന്നി 18 ന് 22 – 24ന് തുലാത്തിലും (2011- oct-4)
തുലാം 11 30 – 24 വൃശ്ചികത്തിലും (2011 oct.28)
വൃശ്ചികം 5 ന്38 – 24 ധനുവിലും (2011നവംബര്‍ 21)
വൃശ്ചികം 51- 05 മകരത്തിലും
ധനു 24 ന് 14 – 48 കുംഭത്തിലും
മകരം 20 – 08- 27 മീനത്തിലും
കുംഭം 16 ന് ഉദയത്തിന് മേടത്തിലും
മീനം 15 ന് 13 – 13 എടവത്തിലും
കര്‍ക്കടകം 16 ന് 41 – 15 മിഥുനത്തിലും
ചിങ്ങം (2012) 16 ന് ഉദയത്തിന് കര്‍ക്കടകത്തിലും
ശുക്രമൗഡ്യം
ചിങ്ങം 27 38 നാഴിക ക്രമമൗഡ്യാവസാനം
എടവം 18 ന് 57 നാഴിക വക്രമൗഡ്യാരംഭം
എടവം 27 22 തദാവസാനം
ഭാരതത്തിന് 1187 ഗ്രഹനിലയനുസരിച്ച് കര്‍ക്കടക ലഗ്നാധിപന്‍ ചന്ദ്രന്‍ വൃശ്ചികം രാശിയില്‍ ശുഭയോഗ വീക്ഷണങ്ങളില്ലാതെയും ധനസ്ഥാനാധിപന്‍ ദുരിതാധിപത്യവും വിക്രമാധിപത്യവും വഹിച്ച് ബുധനോടും ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു. മൂന്നാമിടത്ത് നാലും പതിനൊന്നാം ഭാവാധിപനായ ശുക്രന്‍ നീചം പ്രാപിച്ച് കര്‍മ്മാധിപത്യവും പഞ്ചമാധിപത്യവും വഹിച്ച ചൊവ്വയും ഏഴും എട്ടും ഭാവാധിപത്യം വഹിച്ച് ശനിയും യോഗം ചെയ്ത് ഷഷ്ടാധിപത്യവും ഭാഗ്യാധിപത്യവും വഹിച്ച് വ്യാഴ വീക്ഷണത്തിലും ഷഷ്ടഭാവത്തില്‍ രാഹുവും ഭാഗ്യാധിപന്‍ വ്യാഴം ഭാഗ്യത്തിലും ദുരിതത്തില്‍ കേതുവും സഞ്ചരിക്കുന്നു. ഉദയം കര്‍ക്കടകം രാശിയും ഉദയാദിപന്‍ വൃശ്ചികം രാശിയിലും വരുന്നത് ദോഷഫലങ്ങളെ ഉണ്ടാക്കും എങ്കിലും സര്‍ വ്വേശ്വരകാരകനായ വ്യാഴം ദൃഷ്ടി ചയ്യുന്നത് ദോഷഫലങ്ങള്‍ക്ക് ദൈവാധീനം കൊണ്ട് ശക്തി കുറയുന്നതിന് സഹായിക്കും. ലഗ്നാധിപന്‍ ചന്ദ്രന്‍ അനിഴം നക്ഷത്രത്തില്‍ നക്ഷ്ത്രാധിപന്‍ ശനി വിക്രമസ്ഥാനത്ത് അഗ്നി മാരുതയോഗം ചെയ്ത് നില്‍ക്കുന്നു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ആരോഗ്യമുള്ള ഒരു ജനത രാജ്യത്ത് ശാന്തിയും സമാധാനവും ഉണ്ടാക്കുക ഭരണസാരഥ്യം വഹിക്കുന്നവര്‍ക്ക് വളരെ ആശ്വാസം നല്‍കുന്ന വസ്തുതകളാണ്.
കാലാവസ്ഥ
കാലാവസ്ഥയെ നിയന്ത്രിക്കുന്നതിന് ബുധന് ഗണ്യമായ സ്ഥാനം ഉണ്ട്. ബുധന് വക്രമൗഡ്യം വരുമ്പോഴും ചൊവ്വയ്ക്ക് മൗഡ്യം വരുമ്പോഴും ശനിക്ക് ശനി ബന്ധം ചൊവ്വയുടെ യോഗമോ ദൃഷ്ടിയോ വരുമ്പോഴും ഭൂചലനം ഉണ്ടാകും. ബുധന് വക്രമൗഡ്യം വരുന്നതിന് 10 ദിവസം മുമ്പ് മുതല്‍ വക്രമൗഡ്യം വരുന്നതിന് 10 ദിവസത്തിന് ശേഷം ഭൂചലനം ഉണ്ടാകും.
ഈ വര്‍ഷം ഭൂചലനം ഉണ്ടാകുന്ന രാജ്യങ്ങള്‍
ഇന്തോനേഷ്യ, ന്യൂസിലാന്റ്, ആന്റമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങള്‍, പസഫിക് സമുദ്രത്തിലെ ദ്വീപ സമൂഹങ്ങള്‍(ജപ്പാന്‍, അമേരിക്കയുടെ വടക്കു കിഴക്കന്‍ ഭാഗങ്ങള്‍, മെക്സിക്കോ, വടക്കു കിഴക്കന്‍ രാജ്യങ്ങള്‍ (ഇന്‍ഡ്യയുടെ) പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ലിബിയ, മഹാരാഷ്ട്ര, ഡല്‍ഹിയുടെ പ്രാന്ത പ്രദേശങ്ങള്‍.
ബുധശുക്രന്മാര്‍ സൂര്യനുമുന്‍പേ ഗമിക്കുകയും അവര്‍ ജലരാശികളില്‍ സഞ്ചരിക്കുകയും ചെയ്താല്‍ ആ കാലങ്ങളില്‍ അതിവര്‍ഷം ഉണ്ടാകും. ശനി വായുകാരകനാണ്. ശനി ഇപ്പോള്‍ കന്നി രാശിയിലും 2011 നവംബര്‍ 15 മുതല്‍ തുലാം രാശിയിലും സഞ്ചരിക്കും . ഇക്കാലത്ത് വ്യാഴത്തിന്റെ പൂര്‍ണ്ണദൃഷ്ടി ശനിക്ക് വരുകയാല്‍ രാജ്യത്ത് പൊതുവെ അപകടങ്ങള്‍ കുറഞ്ഞ കാലഘട്ടമാണ്.
തൊഴില്‍ രംഗത്ത് മന്ദത അനുഭവപ്പെടും. സംഖ്യാ ശാസ്ത്രപ്രകാരം 2,4,8 സംഖ്യകള്‍ ഭാഗ്യനമ്പറുകളായിട്ടുള്ള ആളുകള്‍ക്ക് വലിയ പുരോഗതിയുണ്ടാകും. 7, 9 നമ്പറുകാര്‍ക്ക് ഈ വര്‍ഷം ക്ലേശങ്ങളുടേയും ദു:ഖങ്ങളുടെയും വര്‍ഷമായിരിക്കും. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തെരെഞ്ഞെടുപ്പുനടക്കുന്ന സ്ഥലങ്ങളില്‍ ഭരിക്കുന്ന നേതാക്കന്മാര്‍ക്ക് വീണ്ടും അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയാതെ വരും. ഭക്ഷോല്പാദനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ട തീര്‍ച്ചനടപടികള്‍ ആരംഭിക്കും. കിഴങ്ങുകള്‍ ഉള്ളി മുതലായവകളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാരിനു കഴിയും.
മകരസംക്രമണ സമയത്തെ ഗൃഹണനില പ്രകാരം മിഥുന ലഗ്നം. (2012 ജനുവരി 14 വെള്ളിയാഴ്ച ഭരണി നക്ഷ്ത്രം മേടക്കൂറ് വൈകുന്നേരം (6 മണി 45 മിനിറ്റ്) വൈധൃതം, ലഗ്നം മിഥുനമായും ലഗ്നത്തില്‍ കേതു ലഗ്നാധിപന്‍ ബുധന്‍ രാഹുയോഗപ്രദനനായി 7 മെടത്ത് (ചണ്ഡാളയോഗത്തില്‍) രണ്ടാം ഭാവാധിപന്‍ ചന്ദ്രന്‍, ബലഹീനനായിട്ട് വര്‍ജ്യതാരകയില്‍ യമ നക്ഷ്ത്രത്തില്‍ പഞ്ചമാധിപത്യവും ദുരിതാധിപത്യവും വഹിച്ച ശുക്രന്‍ 6 ല്‍ വൃശ്ചികം രാശിയില്‍ സഞ്ചരിക്കുമ്പോള്‍ ഇന്‍ഡ്യക്ക് ക്ലേശകരമായ അനുഭവങ്ങള്‍ ഉണ്ടാകും.
ഈ വര്‍ഷം 2011 -12 ഭാരതത്തിന് പല പുതിയ നിയമങ്ങള്‍ പാസ്സാക്കും. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ധാരാളം നടപ്പാക്കും. സര്‍ക്കാരിനു നേരെ ജനരോഷം ശക്തി പ്രാപിക്കുന്നതിന്റെ ഫലമായിട്ടായിരിക്കും ഇവയുണ്ടാകുക. പുതിയ നിയമനിര്‍മാണങ്ങള്‍ നടക്കും.
1187 ഇന്‍ഡ്യക്ക് സാമ്പത്തികമായി വളര്‍ച്ച ഉണ്ടാകുന്ന വര്‍ഷമാണ്. 2011 ഓഗസ്റ്റില്‍ വിപ്ലവകരമായ മാറ്റത്തിന് നാന്ദിക്കുറിക്കും. അമേരിക്കക്ക് വളരെ മോശപ്പെട്ട കാലമാണ്. പലലോകരാഷ്ട്രങ്ങളേയും ഇന്‍ഡ്യ സാമ്പത്തികമായി സഹായിക്കും.
ആഫ്രിക്കന്‍ രാജ്യങ്ങള്‍ പട്ടിണികൊണ്ടും വരള്‍ച്ചകൊണ്ടും ദു:ഖിക്കും അനേകായിരം ആഫ്രിക്കന്‍ ജനത മറ്റു സ്ഥലങ്ങളിലേക്ക് പാലായനം ചെയ്യും. വരള്‍ച്ചയുടെ ഭീകരാന്തരീക്ഷം ലോകജനത മനസിലാക്കും. ക്രൂഡോയില്‍, പ്രകൃതിവാതകം, പെട്രോള്‍, ഡീസല്‍ ഇവയുടെ വില പല പ്രാവശ്യം വര്‍ദ്ധിക്കും. നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാറിന് കഴിയില്ല. സാധാരണ ജനങ്ങള്‍ നന്നേ വീര്‍പ്പുമുട്ടും. ആഗോളാടിസ്ഥാനത്തില്‍ ഷെയറുകളുടെ വില ചാഞ്ചാട്ടം നടത്തും.
ഇന്ത്യയില്‍ ഈ വര്‍ഷം ഭക്ഷ്യ വസ്തുക്കള്‍ ഭക്ഷ്യഎണ്ണ ഇവയുടെ ഉത്പാദനം വര്‍ദ്ധിക്കും. സ്വര്‍ണ്ണം വെള്ളി ഇവയ്ക്ക് വില വര്‍ദ്ധിക്കും. മത്സ്യവ്യവസായം മന്ദഗതിയിലാകും. വിദേശവ്യാപാരം മോശമാകും. കേരളത്തില്‍ നിന്നുള്ള വിദേശകയറ്റുമതി വളരെ കുറയും. ഇറക്കുമതി വര്‍ദ്ധിക്കും. തുണി വ്യവസായം വളരെ തകര്‍ച്ചയിലാകും. ഭരിക്കുന്നവര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകും. ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ വലിയ പുരോഗതിയുണ്ടാകും. വിവര സാങ്കേതിക രംഗത്ത് കുതിച്ചു ചാട്ടം പ്രതീക്ഷിക്കാം. ആറ്റമിക്റിയാക്ടറുകള് പുതുതായി ഉണ്ടാകും. വൈദ്യുതി നിര്‍മാണം വര്‍ദ്ധിക്കും. ബാങ്കിംഗ് മേഖലയില്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകും. ബാങ്ക് പലിശ വര്‍ദ്ധിക്കും.
രോഗം, ദുരിതം ഇവ ആറാം ഭാവം കൊണ്ടാണ് ചിന്തിക്കുന്നത്. ആറാം ഭാവത്തില്‍ രാഹുഭാവാധിപന്‍ വ്യാഴം ഭാവവുമായി ബന്ധമില്ലാതെ നില്‍ക്കുന്നു. ഭാവത്തിലേക്ക് അഷ്ടമാധിപത്യവും ഏഴാം ഭാവാധിപത്യവും വഹിച്ച ശനിയോഗപ്രദനായ ചൊവ്വയുടെ ദൃഷ്ടി ഇപ്രകാരം ഗ്രഹാദികളെ കൊണ്ട് ചിന്തിച്ചതില്‍ നിന്ന്,
പരസ്പര വിരുദ്ധമായ രോഗങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും ഉണ്ടാകും. ഉഷ്ണരോഗങ്ങള്‍, കഫജന്യമായ രോഗങ്ങള്‍, പലവിധത്തിലുള്ള പനികളായ ചിക്കന്‍ ഗുനിയ, ഡെങ്കിപ്പനി, വൈറല്‍ ഫീവര്‍, H1 N1, H1 N2, H1 N3 ഇവ മൂലം ലോകരാഷ്ട്രങ്ങളില്‍ ആപത്തുകള്‍ ഉണ്ടാകും. അപകടങ്ങള്‍, അഗ്നിമൂലമുള്ള കുഴപ്പങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ചില ചെറിയ ചെറിയ യുദ്ധങ്ങള്‍, ഭൂമി കുലുക്കം , അഗ്നിപര്‍വതസ്ഫോടനങ്ങള്‍, ബോംബുസ്ഫോടനങ്ങള്‍ ഇവ മൂലം അനവധി ആളുകള്‍ മരിക്കും.
ബംഗ്ലാദേശുമായി പുതിയ തര്‍ക്കങ്ങള്‍ ഉടലെടുക്കും. പല പ്രധാനപ്പെട്ട വ്യക്തികളും ഈ കാലയളവില്‍ ലോകത്തോട് യാത്ര പറയും.
വിഷു സംക്രമഫലം അനുസരിച്ച് ഭക്ഷ്യ വസ്തുക്കളുടെ ഉലപാദനശേഷി വര്‍ദ്ധിക്കുകയും പുതിയ പുതിയ ശാസ്ത്രപുരോഗതി കൈവരിക്കുകയും ചെയ്യും. വിഷു സംക്രമണകാലം ചൊവ്വ തന്റെ ഉച്ച രാശിസ്ഥിതി നിമിത്തം സൈനിക ശക്തിയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരും. 2012 മെയ് 16 ശനി വക്രഗതിയോടുകൂടി തുലാ രാശിയില്‍ നിന്ന് കന്നി രാശിയിലേക്ക് പരിവര്‍ത്തനം ചെയ്യും. 2012 ജൂണ്‍ 21 തീയതി ചൊവ്വ ചിങ്ങം രാശിയില്‍ കന്നി രാശിയിലേക്ക് വരും. ശനികുജന്മാരുടെ ഷഷ്ടാമമ്രാഷ്ടിയാന്തരീക്ഷം കൂടുതല്‍ കലുഷമാകുകയും കുതികാല്‍ വെട്ടുകളും വിശ്വാസവഞ്ചനയും കൂടുതല്‍ ശക്തി പ്രാപിക്കുകയും ഉന്നതന്മാരുടെ അകാല വിയോഗം ജനങ്ങളെ വ്യാകുലപ്പെടുത്തുവാന്‍ ഇടയുണ്ട്. ഭാരതത്തിന്റെ തെക്ക് കിഴക്ക് പ്രവിശ്യകളില്‍ എടവമാസം പന്ത്രണ്ട് മുതല്‍ വെള്ളപ്പൊക്കം, ഭൂചലനം, പ്രകൃതിക്ഷോഭങ്ങള്‍ പ്രകൃതിവിപത്തുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ഡിസംബര്‍ മാസം വരെ തുടരാവുന്നതാണ്.
അജ്ഞാത രോഗം ഭീകരപ്രര്‍ത്തകരുടെ ഉപദ്രവങ്ങള്‍ ഇവ മൂലം നാടിനെ നശിപ്പിക്കാതിരിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ അതാത് കാലത്ത് സര്‍ക്കാര്‍ ചെയ്യേണ്ടതായി വരും.
ഭാരതത്തില്‍ ഭരണാധികാരികളുടെ മാത്സര്യം നിമിത്തം ആഭ്യന്തര കലഹങ്ങള്‍ ഉണ്ടാകും. പ്രത്യേകിച്ച് കേരളം, ഉത്തര്‍പ്രദേശ്, ബീഹാര്‍, ചൈന, ടിബറ്റ്,സിലോണ്‍, വിയറ്റ്നം, ഗ്രീസ്, അഫ്ഗാനിസ്ഥാന്‍ , പാക്കിസ്ഥാന്‍,ഇറാന്‍, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളിലും മുസ്ലീം ഭരണം നടക്കുന്ന രാജ്യങ്ങളിലും കുഴപ്പങ്ങള്‍ അധികരിക്കും. അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ശ്രീലങ്കയില്‍ L T T ക്കാരും പട്ടാളക്കാരും തമ്മില്‍ ഭീകര യുദ്ധം നടക്കും. ശ്രീലങ്കന്‍ പട്ടാളത്തിന് വലിയ നഷ്ടം ഉണ്ടാകും. മധ്യ ഏഷ്യന്‍ രാജ്യങ്ങളില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകും. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വരള്‍ച്ച് രൂക്ഷമാകും. ആഭ്യന്തര കുഴപ്പങ്ങള്‍ ഉണ്ടാകും.
Generated from archived content: varsha1_aug29_11.html Author: dr_k_divakaran
Click this button or press Ctrl+G to toggle between Malayalam and English