വാരഫലം സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 4 വരെ

അശ്വതി

കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. പുതിയ ധനാഗമ മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. വ്യാപാരവ്യവസായത്തില്‍ പുരോഗതിയുണ്ടാകും.

ഭരണി

അധികചിലവുണ്ടാകും. കലാസാംസ്ക്കാരികരംഗങ്ങളിലുള്ളവര്‍ക്ക് അവാര്‍ഡുകളും ബഹുമതികളും ലഭിക്കും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും. മേലധികാരികളുടെ പ്രശംസ പിടിച്ചു പറ്റും. സാമൂഹികരാഷ്ട്രീയ രംഗങ്ങളിലുള്ളവര്‍ വിമര്‍ശിക്കപ്പെടും.

കാര്‍ത്തിക

മംഗള‍കര്‍മ്മങ്ങളിലും സല്‍ക്കാരങ്ങളിലും പങ്കെടുക്കും. സ്ഥിരനിക്ഷേപങ്ങള്‍ നടത്തും. പുരാണേതിഹാസത്തില്‍ പാടവം തെളിയിക്കും. മറ്റുള്ളവര്‍വക്കുവേണ്ടി യത്നിക്കും.

രോഹിണി

ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും. ബന്ധുക്കളുമായി അകല്‍ച്ചയുണ്ടാകും. തൊഴുലുമായി ബന്ധപ്പെട്ട് ധാരാളം യാത്രകള്‍ ചെയ്യേണ്ടിവരും. പഴയ വാഹനം വിറ്റ് പുതിയവ വാങ്ങും. ഐ. ടി മേഖലയിലുള്ളവര്‍ക്ക് തൊഴില്‍ മാറ്റം ഉണ്ടാകും.

മകയിരം

സന്തോഷപ്രദമായ അനുഭവങ്ങള്‍ ഉണ്ടാകും. രോഗവും ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും ഉണ്ടാകും. രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അണികളില്‍ സ്വാധീനം വര്‍ദ്ധിക്കും. പൊതുരംഗത്ത് നന്നായി ശോഭിക്കാനാകും. സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ക്ക് മേലധികാരികളുടെ പ്രീതി സമ്പാദിക്കാനും ജോലികളില്‍ നന്നായി ശോഭിക്കാനും കഴിയും.

തിരുവാതിര

സുഹൃദ് ബന്ധങ്ങള്‍ മെച്ചപ്പെട്ടവയാകും. ധാരാളം യാത്രകള്‍ ചെയ്യേണ്ടിവരും. ഐ ടി മേഖലകളിലുവര്‍ക്ക് ജോലി മാറ്റം ഉണ്ടാകും. സാമ്പത്തിക ബാദ്ധ്യതകള്‍ വന്നു ചേരും. മത്സരങ്ങളിലും ടെസ്റ്റുകളിലും വിജയിക്കും. ശത്രുക്കളുടെ ഉപദ്രവം സഹിക്കേണ്ടി വരും.

പുണര്‍തം

വീടു വയ്ക്കുന്നതിനുള്ള ശ്രമം വിജയിക്കും. ലോണുകളും ക്രഡിറ്റ്സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. അവിവാഹിതരായ യുവാക്കളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. ഉന്നതരുടെ സഹായങ്ങള്‍ കിട്ടും. സുഖഭോഗവസ്തുക്കള്‍ വാങ്ങി കൂട്ടും. കൃഷിനാല്‍ക്കാലികളില്‍ നിന്ന് ആദായം വര്‍ദ്ധിക്കും.

പൂയം

അലച്ചിലും വലച്ചിലും അനുഭവപ്പെടും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. വാഹനസംബന്ധമായ ക്ലേശങ്ങള്‍ ഉണ്ടാകും. രോഗാദ്യരിഷ്ടതകള്‍ ഉണ്ടാകും. കുടുംബത്ത് അകാരണമായി കലഹിക്കാനുള്ള പ്രവണത ഉണ്ടാകും. ശാസ്ത്രസാങ്കേതികരംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷനും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും.

ആയില്യം

വിദ്യാര്‍ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ ശ്രദ്ധ കുറയും. മത്സരപരീക്ഷകളില്‍ പരാജയം ഏറ്റുവാങ്ങും. രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. മരാമത്തു പണികള്‍ നടത്തും. ഔഷധം വിഷമായി പരിണമിക്കുവാനും അതുമൂലം കുഴപ്പങ്ങള്‍ ഉണ്ടാവാനും ഇടവരും. പ്രേമബന്ധങ്ങളില്‍ വിജയം ഉണ്ടാകും.

മകം

കുടുംബബന്ധങ്ങള്‍ക്ക് ഉലച്ചില്‍ തട്ടും. തീര്‍ച്ചയാക്കിയ കാര്യങ്ങള്‍ക്ക് മാറ്റം വരും. പുണ്യസങ്കേതങ്ങള്‍ സന്ധര്‍ശിക്കും. ഭൂമി ഇടപാടുകളില്‍ ലാഭം കിട്ടും. ഊഹക്കച്ചവടത്തിലും ഷെയര്‍ വ്യാപാരത്തിലും ഏജന്‍‍സിവ്യാപാരത്തിലും പുരോഗതിയുണ്ടാകും. അധികചിലവുകളും അനാവശ്യ ചിലവുകളും വന്നു ചേരും.

പൂരം

മാനഹാനി, ധനനഷ്ടം, തൊഴില്‍ രംഗത്ത് പലവിധ പ്രശ്നങ്ങള്‍ ഇവ അനുഭവപ്പെടും. കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ നന്നേ പ്രയാസപ്പെടേണ്ടീ വരും ദമ്പതിമാരില്‍ അഭിപ്രായ വ്യത്യാസം ഉടലെടുക്കും. പിണങ്ങി നില്‍ക്കാന്‍ വരെ ഇടവരും. വിരോധികള്‍ നിമിത്തം നഷ്ടം ഉണ്ടാകും.

ഉത്രം

കുടുംബത്തില്‍ ശാന്തിയും സമാധാനവും കുറയും. സ്വജന വിരോധം മൂലം ദു:ഖിക്കും. വീടുവിട്ട് മാറിനില്‍ക്കും. മത്സരങ്ങളിലും തര്‍ക്കങ്ങളിലും ഏര്‍പ്പെടും. അധികചെലവുണ്ടാകും. കാര്യങ്ങള്‍ സുഖമായി നടക്കില്ല. ബന്ധുക്കളുടെ സഹായം ലഭിക്കും.

അത്തം

തൊഴിലുമായി ബന്ധപ്പെട്ട് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. പിതൃതുല്യര്‍ക്ക് ആപത്തുണ്ടാകും. പുതിയ ധനസമ്പാദന മാര്‍ഗ്ഗങ്ങള്‍ തേടും. വിശ്രമരഹിതമായി ജോലികള്‍ ചെയ്യേണ്ടി വരും. കള്ളന്മാരില്‍ നിന്നും ഉപദ്രവം ഉണ്ടാകും. വിലപിടിപ്പുള്ള രേഖകള്‍‍ നഷ്ടമാകും. ഭൂമി ഇടപാടുകളില്‍ നഷ്ടം ഉണ്ടാകും.

ചിത്തിര

ആദ്ധ്യാത്മിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ഗവേഷണരംഗത്തുള്ളവര്‍ക്ക് അവാര്‍ഡുകളും പുരസ്ക്കാരങ്ങളും പലവിധ സമ്മാനങ്ങളും നേടനാകും. നാനാമാര്‍ങ്ങളില്‍ കൂടി ധനം വന്നു ചേരും. ഗൃഹത്തില്‍ ശാന്തിയും സമാധാ നവും കളിയാടും. കായിക കലാരംഗത്തുള്ളവര്‍ക്ക് നന്നായി തിളങ്ങാനാകും.

ചോതി

തൊഴില്‍ മാറ്റത്തിന് ശ്രമിക്കും. സന്താനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കും. രോഗികള്‍ക്ക് കൂടുതല്‍ ആശ്വാസം അനുഭവപ്പെടും. മാതൃതുല്യര്‍ക്ക് വേര്‍പാടുകളുണ്ടാകും. ആഗ്രഹങ്ങള്‍‍ സാധിക്കുന്നതിന് വളഞ്ഞ വഴികള്‍ തിരഞ്ഞെടുക്കും. നിസ്സാരമായി കരുതിയിരുന്ന കാര്യങ്ങള്‍ പ്രയാസമേറിയതാകും.

വിശാഖം

മേലധികാരികളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടാകും. പൊതുസദസ്സുകളില്‍ ശോഭിക്കും. പൈതൃകമായ സ്വത്തുക്കള്‍ അനുഭവയോഗ്യമാകും. കുടുംബജനങ്ങളുമൊത്ത് ഉല്ലാസയാത്രകള്‍ നടത്തും. നിര്‍ത്തി വച്ചിരുന്ന മരാമത്തു പണികള്‍ വീണ്ടും ആരംഭിക്കും. പഴയ വാഹനം വിറ്റ് പുതിയവ വാങ്ങും. വിദ്യാര്‍ഥികള്‍ പരീക്ഷകളിലും ടെസ്റ്റുകളിലും വിജയിക്കും. സേനാവിഭാഗങ്ങളിലുള്ളവര്‍ക്ക് സ്ഥാനമാറ്റം സംഭവിക്കും.

അനിഴം

തൊഴില്‍ രംഗത്ത് മാറ്റങ്ങള്‍ വരുത്തും. ബന്ധുക്കള്‍ക്കു വേണ്ടി സഹായങ്ങള്‍ ചെയ്യും. മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ഷെയര്‍ വ്യാപാരത്തിലും ഊഹക്കച്ചവടത്തിലും ലാഭം ഉണ്ടാകും. നിര്‍ത്തിവച്ചിരുന്ന മരാമത്തുപണികള്‍ പുനരാരംഭിക്കും. സന്താനങ്ങളുടെ ഉപരി പഠനത്തിനുള്ള തടസ്സം മാറി കിട്ടും.

തൃക്കേട്ട

സ്ഥിര നിക്ഷേപങ്ങള്‍ നടത്തും. സേനാവിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനമാറ്റം ഉണ്ടാകും. ഔദ്യേഗികരംഗത്തുള്ളവര്‍ക്ക് സ്ഥാനലബ്ധിയുണ്ടാകും. കുടുംബസുഖം സന്താനസുഖം ഇവ വര്‍ദ്ധിക്കും. രഹസ്യബന്ധങ്ങള്‍ മൂലം കുഴപ്പങ്ങള്‍ ഉണ്ടാകും. സഹോദരങ്ങളെ കൊണ്ട് ഗുണഫലങ്ങള്‍ ഉണ്ടാകും.

മൂലം

പുതിയ ജീവിത മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. രഹസ്യബന്ധങ്ങള്‍ ഉണ്ടാകും. വിദേശത്ത് ജോലി തേടിപോകുന്നവര്‍ക്ക് കുഴപ്പങ്ങള്‍ ഉണ്ടാകും. ഔഷധം വിഷമായി പരിണമിക്കും. സുഹൃത്തുക്കള്‍ മുഖേനെ ധനലാഭം ഉണ്ടാകും. റിയല്‍ എസ്റ്റേറ്റ് വ്യാപാരം നടത്തുന്നവര്‍ക്ക് വ്യാപാരം നന്നായി നടക്കും. മുന്‍കാല പ്രവര്‍ത്തികളുടെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കും. സാമൂഹികരാഷ്ട്രീയ രംഗങ്ങളില്‍ നന്നായി ശോഭിക്കും.

പൂരാടം

അഗ്നി, ആയുധം, വാഹനങ്ങള്‍ ഇവ മൂലം നഷ്ടകഷ്ടങ്ങള്‍ ഉണ്ടാകും. അനാവശ്യചിലവുകള്‍ ഉണ്ടാകും. കുടുംബസമാധാനം കുറയും. പൂര്‍വികസ്വത്ത് സംബന്ധിച്ച് തര്‍ക്കങ്ങളും സ്വജനവിരോധവും അനുഭവപ്പെടും. പ്രേമബന്ധങ്ങള്‍ പരാജയപ്പെടും. പ്രതീക്ഷകള്‍ മങ്ങലാകും. പല വിധ ദു:ഖാനുഭവങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വരും.

ഉത്രാടം

സുഹൃത്തുക്കള്‍ മൂലം ചതിയുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക. ക്രയവിക്രയാദികള്‍ മൂലം ധനം വന്നു ചേരും. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. രാഷ്ടീയ നേതാക്കന്മാര്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കും. ആഡംബരഭോഗവസ്തുക്കളില്‍ ഭ്രമം വര്‍ദ്ധിക്കും.

തിരുവോണം

ദൈവീക കാര്യങ്ങളില്‍ സംഗീത, സാഹിത്യരംഗങ്ങളിലുള്ളവര്‍ക്ക് അവാര്‍ഡുകളും സമ്മാനങ്ങളും നേടാനാകും. വിദേശയാത്രക്ക് അവസരങ്ങള്‍ വന്നു ചേരും. സാഹസികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. പൊതുരംഗത്ത് നന്നായി ശോഭിക്കും.

അവിട്ടം

ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും. മന‍സുഖം, സന്താനസുഖം ഇവ അനുഭവപ്പെടും. കീഴ് ജീവനക്കാരില്‍ നിന്ന് സഹകര‍ണം കുറയും. അകാരണമായി കലഹം ഉണ്ടാകും. ചുമതലാബോധം വര്‍ദ്ധിക്കും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

ചതയും

മംഗള കര്‍മ്മങ്ങളില്‍ സല്‍ക്കര്‍മ്മങ്ങളിലും പങ്കുകൊള്ളും. പുണ്യകര്‍മ്മാനുഷ്ഠാനങ്ങള്‍ നടത്തും. കുടുംബത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകും. തൊഴിലുമായി ബന്ധപ്പെട്ട് ധാരാളം യാത്രകള്‍ നടത്തും. ഉദ്ദേശിക്കാത്ത വിധത്തില്‍ ധനാമസാദ്ധ്യതകള്‍ ഉണ്ടാകും. സുഹൃത്തുകളെ അകമഴിഞ്ഞ് സഹായിക്കും. പ്രേമബന്ധങ്ങളില്‍ വിജയം ഉണ്ടാകും.

പൂരുരുട്ടാതി

രോഗികള്‍ക്ക് ആശ്വാസം അനുഭവപ്പെടും. തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കും. രാഷ്ടീയ നേതാക്കന്‍മാര്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധാലുവാകും. ഭാഗ്യക്കുറി ചിട്ടി മുതലായ മൂലം ധനം വന്നു ചേരും.

ഉത്രട്ടാതി

അദ്ധ്വാനഭാരം വര്‍ദ്ധിക്കും. വിശ്രമരഹിതമായി ജോലിചെയ്യേണ്ടി വരും. ബാങ്കിംഗ് മേഖലയിലുള്ളവര്‍ക്ക് സ്ഥാന ചലനം ഉണ്ടാകും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. പുണ്യസങ്കേതങ്ങള്‍ സന്ദര്‍ശിക്കും.

രേവതി

ഭൂമി ഇടപാടുകള്‍ നടത്തും അനാവശ്യചിലവുകള്‍ വര്‍ദ്ധിക്കും. ആഡംബര വസ്തുക്കള്‍ വാങ്ങിക്കൂട്ടും. സന്താനങ്ങളുടെ ഉപരി പഠനത്തിനുള്ള ശ്രമം വിജയിക്കും. കേസുകളിലും തര്‍ക്കങ്ങളിലും വിജയം നേടും. തൊഴില്‍ മാറ്റത്തിനുള്ള ശ്രമം വിജയിക്കും. മനസിന് ഏകാഗ്രത ഉണ്ടാകും.

Generated from archived content: vaara1_sep27_11.html Author: dr_k_divakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here