അശ്വതി
ലക്ഷ്യം കൈവരിക്കുന്നതിനു വേണ്ടി ബന്ധുമിത്രാദികളുടെ സഹായം തേടും. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കും. ബൃഹത് പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കും. മാതാപിതാക്കളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. രോഗികള്‍ക്ക് ആശ്വാസം അനുഭവപ്പെടും. നാനാമാര്‍ഗങ്ങളില്‍ കൂടി ധനം വന്നു ചേരും. രാഷ്ടീയ നേതാക്കന്മാര്‍ പരസ്പരം മത്സരിക്കും.
ഭരണി
ദാമ്പത്യ ജീവിതം ക്ലേശകരമാകും. പല വിധ ആവശ്യങ്ങള്‍ക്കായി കടം വാങ്ങും . വീട് വിട്ട് മാറിതാമസിക്കും. പാരമ്പര്യവൈദ്യന്മാര്‍ക്ക് സര്‍ക്കാരില്‍ നിന്നും ഉപദ്രവം ഉണ്ടാകും. നിരപരാധിത്വം തെളിയിക്കാന്‍ കഴിയാതെ വരും. കേസ്സുകളില്‍ ശിക്ഷിക്കപ്പെടും.
കാര്‍ത്തിക
തുടങ്ങി വച്ച പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി പൂര്‍ത്തികരിക്കാനാകും. സാമൂഹികരാഷ്ടീയ രംഗങ്ങളില്‍ നന്നായി ശോഭിക്കാനാകും. കുടുംബത്തില്‍ ശാന്തിയും സമാധാനവും കളിയാടും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. പ്രണയസാഫല്യം ഉണ്ടാകും. പിണങ്ങിനില്‍ക്കുന്നവര്‍ക്ക് ഒന്നിച്ചു ചേരാനാകും.
രോഹിണി
ഉദ്യോഗസ്ഥന്മാര്‍ക്ക് ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് സ്ഥലമാറ്റം കിട്ടും. കൃഷി നാല്‍ക്കാലികളുമായി ബന്ധപ്പെട്ടവര്‍ക്ക് അധിക വിളവ് ലഭിക്കും. സര്‍ക്കാരില്‍ നിന്ന് സഹായങ്ങല്‍ ലഭിക്കും. പ്രത്യേക വായ്പ്പാ പദ്ധതികള്‍ ഉപയോഗപ്പെടുത്തും. മരാമത്ത് പണികള്‍ നടത്തും. അഭിമാനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച് മേലധികാരികളുടെ പ്രശംസക്ക് പാത്രീഭവിക്കും. വ്യാപാരവ്യവസായത്തില്‍ പുരോഗതിയുണ്ടാകും.
മകയിരം
ഗൃഹം മോടി പിടിപ്പിക്കും പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കും. പോലീസ് മേധാവികള്‍ക്ക് സ്ഥാനചലനങ്ങള്‍ ഉണ്ടാകും. ഉന്നത നേതാക്കന്മാരുമായി ആശയവിനിമയം നടത്തും. ആധുനീകശാസ്ത്രസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും .തൊഴില്‍ ശാലകള്‍ പരിഷ്ക്കരിക്കും. ലോണുകളും ക്രഡിറ്റ് സൌകര്യങ്ങളും ഉപയോഗപ്പെടുത്തും
തിരുവാതിര
കുടുംബത്തില്‍ മംഗളകര്‍മ്മള്‍ നടക്കും. ആദ്ധ്യാത്മിക നേതാക്കന്മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ജന്മസിദ്ധമായ കഴിവുകള്‍ പ്രകടമാകും. ഒരേ സമയം ഒന്നിലധികംകാര്യങ്ങള്‍ ചെയ്യും. ആരോഗ്യപരിപാലനത്തിന്‍ കൂടുതല്‍ പണം ചിലവാക്കും. ഔഷധം വിഷമായി പരിണമിക്കാന്‍ ഇടയുള്ളതിനാല്‍ സ്വയം ചികിത്സ നടത്താതിരിക്കുക.
പുണര്‍തം.
വിട്ടുവീഴ്ച മനോഭാവം സ്വീകരിക്കുക വഴി ദാമ്പത്യജീവിതം സന്തോഷപ്രദമാകും.അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടും. സ്ത്രീകള്‍ മുഖേനേ അപവാദം ഉണ്ടാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ആരോപണത്തിന്‍ വിധേയമാകും. അധിക ചിലവും അനാവശ്യ ചിലവും വന്നു ചേരും.
പൂയം
യുക്തിക്കു നിരക്കാത്ത കാര്യങ്ങള്‍ ചെയ്യും. പരസ്പരവിരുദ്ധമായ രോഗങ്ങള്‍ ഉണ്ടാകും. അഭിമാനത്തിന്‍ ക്ഷതം സംഭവിക്കും ഉദ്യോഗമാറ്റത്തിനു ശ്രമിക്കും. ആത്മവിശ്വാസവും ഈശ്വരവിശ്വാസവും വര്‍ദ്ധിക്കും. ദാമ്പത്യജീവിതം സന്തോഷകരമാകും ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ സാമ്പത്തിക കുഴപ്പങ്ങള്‍ ഉണ്ടാകും.
ആയില്യം
ഉന്നത ഉദ്യോഗസ്ഥന്മാര്‍ വിട്ടു വീഴ്ച്ചയില്ലാതെ പെരുമാറും. മുന്‍ കോപവും അകാരണമായി കലഹിക്കാനുമുള്ള പ്രവണത വിരോധികളെ സൃഷ്ടിക്കും. ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും. കുടുംബാന്തരീക്ഷം കലുഷിതമാകും. ദാമ്പത്യക്ലേശം അനുഭവപ്പെടും. യുക്തിയുക്തമായി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കും.
മകം
എല്ലാ രംഗത്തും സത്യസന്ധത പുലര്‍ത്തും. പ്രതിഫല ഇച്ഛയില്ലാതെ പ്രവര്‍ത്തിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കും. ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കും. ക്രയവിക്രയാദികള്‍ മൂലം ലാഭം ഉണ്ടാക്കും. റിയല്‍ എസ്റ്റേറ്റ് വ്യാപാരം നന്നായി നടക്കും.
പൂരം
വീട് സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടാകും. വ്യാപാരവ്യവസായ രംഗത്ത് മന്ദത അനുഭവപ്പെടും. ഉത്പന്നങ്ങല്‍ കുറഞ്ഞ വിലക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതമാകും അനാവശ്യകാര്യങ്ങളില്‍ ഇടപെട്ട് അപവാദങ്ങളും, ആരോപണങ്ങളും, വിമര്‍ശനങ്ങളും ഏറ്റു വാങ്ങും. രാഷ്ടീയ നേതാക്കന്മാര്‍ക്ക് അണികളില്‍ നിന്ന് എതിര്‍പ്പുകളുണ്ടാകും.
ഉത്രം
പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കാന്‍ സുഹൃത്തുക്കള്‍ സഹായിക്കും. പൊതുരംഗത്ത് നന്നായി ശോഭിക്കും. ശാസ്ത്രസാങ്കേതിക രംഗങ്ങള്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കും.ജോലി മാറ്റത്തിനു ശ്രമിക്കും. ഔദ്യോഗികമായി അധിക ചുമതലകള്‍ വഹിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കും. കലാസാംസ്ക്കാരിക രംഗത്തുള്ളവക്ക് അവാര്‍ഡുകളും പ്രശംസാപത്രങ്ങളും ലഭിക്കും.
അത്തം
ധനകാര്യസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് ആദായം വര്‍ദ്ധിക്കും. പിതൃക്ലേശം അനുഭവിക്കും. കൂടുതല്‍ ചുമതലകള്‍ ഏറ്റെടുത്തുനടത്താന്‍ തയ്യാറാകും. ആദ്ധ്യാത്മിക നേതാക്കന്മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. അഭിമാനാര്‍ഹമായ കാര്യങ്ങള്‍ സന്താനങ്ങള്‍ ചെയ്യും. പല കാര്യങ്ങളിലും വിട്ടുവീഴ്ച നടത്തി കാര്യസാദ്ധ്യം നടത്തും. രോഗികള്‍ക്ക് ആശ്വാസം അനുഭവപ്പെടും.
ചിത്തിര
തൊഴില്‍ രംഗത്ത് ഉയര്‍ച്ചയും മേലധികാരികളുടെ പ്രീതിയും സമ്പാദിക്കും. നിര്‍ത്തി വച്ചിരുന്ന പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കും. പ്രേമബന്ധങ്ങളും സ്നേഹബന്ധങ്ങളും ഉണ്ടാകും രാഷ്ടീയനേതാക്കന്മാര്‍, മന്ത്രിമാര്‍, തൊഴിലാളി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് നന്നായി തിളങ്ങാനാകും. ഉദ്യേഗസ്ഥന്മാര്‍ക്ക് ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് മാറ്റം കിട്ടും.
ചോതി
പഴയ വീട് വില്‍ക്കാന്‍ ശ്രമിക്കും. സാമ്പത്തികബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ദേവാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. അഗമ്യമായ മാര്‍ഗങ്ങല്‍ ചിന്തിക്കും. പരസ്പരവിരുദ്ധമായ ചിന്താഗതികളില്‍കൂടി സഞ്ചരിക്കും. ബന്ധുക്കളും സുഹൃത്തുക്കളും സഹായിക്കും. പ്രതീക്ഷിക്കാത്ത സഹായങ്ങള്‍ ലഭിക്കും.
വിശാഖം
സ്ഥാനമാനാദി അര്‍ഥലാഭം സിദ്ധിക്കും. ഏര്‍പ്പെടുന്നകാര്യങ്ങളില്‍ വിജയം നേടും. വ്യവഹാരങ്ങളിലും തര്‍ക്കങ്ങളിലും വിജയിക്കും. സന്താനങ്ങളുടെ ഉപരി പഠനത്തിനുള്ള ശ്രമം വിജയിക്കും. വിദേശനിര്‍മ്മിത ഉപകരണങ്ങള്‍ വീട്ടമ്മമാര്‍ വാങ്ങിക്കൂട്ടും.
അനിഴം
വളരെ ചിന്തിച്ച് ബുദ്ധിപരമായി പ്രവര്‍ത്തിക്കും. കേസ്സുകളിലും തര്‍ക്കങ്ങളിലും മധ്യസ്ഥര്‍ മുഖേന പരിഹരിക്കും. ബാങ്കിംഗ് മേഖലയിലുള്ളവര്‍ക്ക് സ്ഥലമാറ്റം ഉണ്ടാകും. സര്‍ക്കാരില്‍ നിന്നും കിട്ടേണ്ട പണം കിട്ടുവാന്‍ താമസം നേരിടും. ബന്ധുക്കളില്‍ നിന്ന് വിദ്വേഷമാനോഭാവം ഉണ്ടാകും. ചോരഅരിപീഡ മൂലം വിഷമിക്കും -കള്ളന്മ്മാരെകൊണ്ടും ശത്രുക്കളെകൊണ്ടും ശല്യമുണ്ടാകും അതിനാല്‍ വില പിടിപ്പുള്ള ആഭരണങ്ങള്‍ സൂക്ഷിക്കുക. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാതെയിരിക്കാന്‍ ശ്രദ്ധിക്കുക.
തൃക്കേട്ട
സ്വത്തിനെപ്പറ്റി തര്‍ക്കം ഉണ്ടാകും . മറ്റുള്ളവരുടെ പണം എടുത്ത് ചെലവഴിക്കും. മാനസികവും ശാരീരികവുമായ വിഷമതകള്‍ ഉണ്ടാകും. മരാമത്ത് പണികള്‍ നിര്‍ത്തി വയ്ക്കും. സഹോദര വിവാഹം നടക്കും. ബന്ധുജനങ്ങള്‍ക്കു വേണ്ടി ബാധ്യതകള്‍ ഏറ്റെടുക്കും.
മൂലം
വാഹന ഇടപാടുകളില്‍ ലാഭം ഉണ്ടാകും. ലോണുകളും ക്രഡിറ്റ് സൌകര്യങ്ങളും ഉപയോഗപ്പെടുത്തും. ആഡംബരവസ്തുക്കളും സുഖഭോഗവസ്തുക്കളും വാങ്ങിക്കൂട്ടും. മേലുദ്യോഗസ്ഥന്മാരില്‍ നിന്ന് വിഷമതകള്‍ ഉണ്ടാകും. വ്യാപാരവ്യവസായത്തില്‍ മന്ദത അനുഭവപ്പെടും.
പൂരാടം
എല്ലാ പ്രവര്‍ത്തനങ്ങളിലും ദൈവീകാനുഗ്രഹം ഉണ്ടാകും. വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ സാധിക്കും. ഉന്നത വ്യക്തികളില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തും. അവിചാരിതമായ പ്രതിസന്ധികള്‍ വന്നു കൂടും.
ഉത്രാടം
നിസ്സാരകാര്യത്തിന്‍ വഴക്കടിക്കും. അത്മസംയമനം പാലിക്കാതെ പ്രവര്‍ത്തിക്കും. സ്വത്തു സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടാകും. രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് അടിമയാകും. സന്താനങ്ങളെകൊണ്ട് ഗുണഫലങ്ങള്‍ അനുഭവിക്കും. പൂര്‍വികസ്വത്തുക്കള്‍ കൈവശം വന്നു ചേരും.
തിരുവോണം
പുതിയതായി ജോലിക്കു ശ്രമിക്കുന്നവരുടെ ശ്രമം വിജയിക്കും. സുഹൃത്തുക്കളുമായി ചേര്‍ന്ന് സംരംഭങ്ങള്‍ നടത്തും. നാനാമാര്‍ഗങ്ങളില്‍ കൂടി ധനം വന്നു ചേരും. പ്രേമബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കും. I T മേഖലകളിലുള്ളവര്‍ക്ക് അധിക വരുമാനം ഉണ്ടാകും. കൃഷിയില്‍ ആദായം വര്‍ദ്ധിക്കും.
അവിട്ടം
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ മ്യൂച്വല്‍ ട്രാന്‍സ്ഫറിനു ശ്രമിക്കും. പ്രതിസന്ധികള്‍ തരണം ചെയ്യും. പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളില്‍ നിന്ന് സഹായം ലഭിക്കും. വാഹനസംബന്ധിയായി കേസ്സുകള്‍ ഉണ്ടാകും. അധികചിലവു മൂലം കടം വാങ്ങേണ്ടി വരും. സിനിമ, സീരിയല്‍ രംഗത്തുള്ളവര്‍ക്ക് ധാരാളം അവസരങ്ങള്‍ വന്നു ചേരും.
ചതയം
തൊഴില്‍ രംഗത്ത് മേലധികാരികളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും നല്ല സഹായങ്ങള്‍ ലഭിക്കും. ദാമ്പത്യ ജീവിതം കൂടുതല്‍ സന്തോഷകരമാകും പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കും. ആരോപണവിമുക്തനാകും. ഉല്ലാസയാത്രകള്‍ നടത്തും.
പൂരുരുട്ടാതി
ജന്മസിദ്ധമായ കഴിവുകള്‍ പ്രകടമാക്കാന്‍ അവസരങ്ങളുണ്ടാകും. കലാസാംസ്ക്കാരിക രംഗങ്ങളില്‍ ശോഭിക്കും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും. മാതാപിതാക്കളെ പരിപാലിക്കാന്‍ ശ്രദ്ധിക്കും. ഷെയറുകളില്‍ നിന്ന് ലാഭം ഉണ്ടാകും.
ഉത്രട്ടാതി
വീടു സംബന്ധമായി തര്‍ക്കങ്ങളുണ്ടാകും. കൂടുതല്‍ ചുമതലകല്‍ വഹിക്കും. മേലധികാരികളുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കും. യുക്തമായ തീരുമാനങ്ങള്‍ എടുക്കും.
രേവതി
വിട്ടുവീഴ്ച്ചയില്ലാതെ തീരുമാനങ്ങള്‍ എടുക്കും. പലപ്പോഴും സഹപ്രവര്‍ത്തകര്‍ മൂലം ദു:ഖിക്കും. വ്യാപാരവ്യവസായ സ്ഥാപനങ്ങളില്‍ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തും. കുടുംബസമാധാനം കുറയും.
Generated from archived content: vaara1_oct4_11.html Author: dr_k_divakaran