വാരഫലം ഒക്ടോബര്‍ 19 മുതല്‍ 25 വരെ

അശ്വതി

യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കും. എല്ലാ കാര്യങ്ങളിലും ശുഭാപ്തി വിശ്വാസം ഉണ്ടാകും. മംഗള കര്‍മ്മങ്ങളിലും സല്‍ക്കര്‍മ്മങ്ങളിലും പങ്കെടുക്കും. മോഹങ്ങള്‍ സാക്ഷാല്‍ക്കരിക്കും. കുടുംബസ്വത്ത് ഭാഗം വയ്ക്കും. ധാരാളം യാത്രകള്‍ ചെയ്യും. തൊഴില്‍ രംഗത്ത് ചില പ്രശ്നങ്ങല്‍ ഉദയം ചെയ്യും.

ഭരണി.

മറ്റുള്ളവരുടെ വിഷമങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും. പുതുഗൃഹനിര്‍മാണത്തിനുള്ള ശ്രമം വിജയിക്കും. വിശ്രമരഹിതമായി ജോലി ചെയ്യേണ്ടി വരും. അലച്ചിലും വലച്ചിലും ഉണ്ടാകും. മനസുഖം കുറയും. സന്താനങ്ങളുടെ ഉപരി പഠനത്തിനുള്ള് തടസ്സങ്ങല്‍ മാറി കിട്ടും.

കാര്‍ത്തിക

കഠിന ശ്രമത്തിലൂടെ ലക്ഷ്യപ്രാപ്തിയിലെത്തും. വ്യാപാര വ്യവസായ രംഗത്ത് മന്ദത അനുഭവപ്പെടും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ തടസ്സം നേരിടും. ഭൂമി, വീട് , വാഹനം മുതലായവ വാങ്ങുന്നതിനുള്ള ശ്രമംവിജ്ജയിക്കും. ഉത്സാഹവും ഉന്മേഷവും വര്‍ധിക്കും കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും.

രോഹിണി

തൊഴില്‍ രംഗത്ത് ഉയര്‍ച്ച ഉണ്ടാകും ദേവാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. ആധ്യാത്മിക നേതാക്കന്മാര്‍ക്കും സത്സംഗങ്ങളിലും ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്കും നന്നായി ശോഭിക്കാനാകും. കുടുംബജീവിതം കൂടുതല്‍ സന്തോഷകരമാകും. പുണ്യതീര്‍ത്ഥയാത്ര, വിനോദയാത്ര മുതലായവയില്‍ അതിയായ താത്പര്യം ജനിക്കും .

മകയിരം

മകയിരത്തിന്റെ ആദ്യ പകുതിയിലുള്ളവര്‍ക്ക് സ്ഥാനമാനാദി അര്‍ഥലാഭവും മാനസിക ഉല്ലാസവും അനുഭവപ്പെടും. നിത്തി വച്ചിരുന്ന കാര്യങ്ങള്‍ പുനരാരംഭിക്കും. കുടുംബജനങ്ങളുമൊത്ത് പുണ്യ തീര്‍ഥസ്നാനാദികല്‍ നടത്തും. മാധ്യമരംഗത്തുള്ളവര്‍ക്ക് നന്നായി ശോഭിക്കാനാകും.

തിരുവാതിര

വിദ്യാര്‍ഥികള്‍ക്ക് പഠനകാര്യത്തിന്‍ ശ്രദ്ധകുറവും പരാജയ ഭീതിയും അനുഭവപ്പെടും. നിര്‍ത്തി വച്ചിരുന്ന കാര്യങ്ങല്‍ പുനരാരംഭിക്കും.യന്ത്രവാഹനാദികല്‍ മൂലം നഷ്ടം. വീഴ്ച , പതനം, ഇവയുണ്ടാകും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തടസ്സമുണ്ടാകും.ഭൂമി ഇടപാടുകളിലധിക ലാഭം ഉണ്ടാകും.

പുണര്‍തം.

ഒന്നിലധികം മാര്‍ഗ്ഗങ്ങളില്‍ കൂടി ധനം വന്നു ചേരും. ബാങ്കിംഗ് മേഖലകളിലുള്ളവര്‍ക്ക് സ്ഥാനഭൃംശാദി വൈകല്യങ്ങള്‍ ഉണ്ടാകും ബന്ധുജനങ്ങള്‍ മൂലം മന: ക്ലേശം ഉണ്ടാകും. ഐ.ടി മേഖലയിലുള്ളവര്‍ക്ക് ജോലി നഷ്ടമാകും. പരീക്ഷണ രംഗത്തുള്ളവര്‍ക്ക് മങ്ങല്‍ അനുഭവപ്പെടും.

പൂയം

മനസ്സിന് ആനനദം നല്‍കുന്ന കാര്യങ്ങള്‍ ചെയ്യും. നിര്‍ത്തി വച്ചിരിക്കുന്ന വീടു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍‍ വീണ്ടും തുടങ്ങും. സന്താനങ്ങളുടെ ഉപരി പഠനത്തിനുള്ള ശ്രമം വിജയിക്കും. എല്ലാ രംഗത്തും ഉത്സാഹവും ഉന്മേഷവും പ്രകടമാക്കും. ശത്രുക്കളുമായി ഏറ്റുമുട്ടി അവരെ പരാജയപ്പെടുത്തും.

ആയില്യം

മനസ്സമാധാനം കുറയും. ഗൃഹസുഖം,ശയനസുഖം ഇവ കുറയും. ആവശ്യമില്ലാത്ത പ്രശ്നങ്ങള്‍ വന്നു ചേരും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ജോലിയില്‍ കുഴപ്പങ്ങള്‍ ഉണ്ടാകും. വീട് മാറി താമസിക്കേണ്ടി വരും. ആലോചനയില്ലാതെ പ്രവര്‍ത്തിക്കും. സ്വയം തൊഴിലില്‍ പുരോഗതിയുണ്ടാകും. പല മേന്മകളും പ്രതീക്ഷിക്കാം. ചില പ്രമാണ രേഖകള്‍ കൈവശം വന്നു ചേരും.

മകം

മതപരമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം ചിലവഴിക്കും. പ്രവൃത്തിസ്ഥലത്ത് വിരോധികളുടെ ഉപദ്രവം ഉണ്ടാകും. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. അപകടത്തില്‍ നിന്ന് രക്ഷപ്പെടും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ദാമ്പത്യജീവിതത്തില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കും.

പൂരം

അര്‍ഹതയില്ലാത്ത പണം കൈവശം വന്നു ചേരും. സ്ത്രീകളുടെ സഹായത്താല്‍ കാര്യങ്ങള്‍ നടത്തിയെടുക്കും. ആഡംഭരഭോഗവസ്തുക്കള്‍ വാങ്ങിക്കൂട്ടും. സഹോദരസഹായം ലഭിക്കും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. ധാരാളം യാത്രകള്‍ ചെയ്യും.

ഉത്രം

അലച്ചിലുണ്ടാകും. കാര്യങ്ങള്‍ക്ക് തടസ്സം ഉണ്ടാകും. അധിക ചിലവും അനാവശ്യചിലവും ഉണ്ടാകും. ഭാര്യയുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. ആരോഗ്യപ്രശ്നങ്ങള്‍ ഉടലെടുക്കും. വിദേശത്തു പോകുവാനുള്ള ശ്രമം വിജയിക്കും. കാര്‍ഷികരംഗത്തുള്ളവര്‍ക്ക് നന്നായി ശോഭിക്കാനാകും. കൃഷിനാല്‍ക്കാലികളില്‍ നിന്ന് ആദായം വര്‍ദ്ധിക്കും. സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. കേസ്സുകളിലും തര്‍ക്കങ്ങളിലും വിജയിക്കും.

അത്തം

ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ വിജയപഥത്തിലെത്തിക്കാന്‍ സാധിക്കും. കുടുംബസമേതം പുണ്യസങ്കേതങ്ങള്‍ സന്ദര്‍ശിക്കും. നയതന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതില്‍ അപാകതകള്‍ ഉണ്ടാവാതെ സൂക്ഷിക്കണം. തൊഴിലുമായി ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും.

ചിത്തിര

ബന്ധുമിത്രാദികളെ അകമഴിഞ്ഞ് സഹായിക്കും. വിദേശവ്യാപാരം പുഷ്ടി പ്രാപിക്കും. വ്യാപാരവ്യവസായത്തില്‍ പുരോഗതിയുണ്ടാകും. പുതിയ സമ്രംഭങ്ങള്‍ ആരംഭിക്കും. ഗൃഹ നിര്‍മ്മാണപ്രവ ര്‍ത്തനങ്ങള്‍ ആരംഭിക്കും.

ചോതി

മാസങ്ങള്‍‍ക്കമുന്‍പു വാങ്ങിയ ഭൂമി വില്‍ക്കാന്‍ ശ്മിക്കും. യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെട്ടു ജീവിക്കാന്‍ ഉള്‍പ്രേരണയുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ ശ്രദ്ധ കുറയും. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും. ദമ്പതികള്‍ക്ക് ദാമ്പത്യസുഖവും കാര്യങ്ങളില്‍ ഏകാഭിപ്രായവും ഉണ്ടാവും.

വിശാഖം

വീട് മോടിപിടിപ്പിക്കും. അമിതമായ ആത്മവിശ്വാസം മൂലം കാര്യങ്ങള്‍ കുഴപ്പത്തിലാകും. ചതി, വഞ്ചന ഇവയുണ്ടാകും. പ്രേമബന്ധങ്ങളില്‍ വിജയിക്കും. വീട്ടമ്മമാര്‍ക്ക് ആഡംബരവസ്തുക്കള്‍ വന്നു ചേരും. മംഗളകര്‍മ്മങ്ങളില്‍ പങ്കു ചേരും.

അനിഴം

കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും. കിട്ടാതിരുന്ന പണം തിരികെ ലഭിക്കും. വ്യാപാരവ്യവസായത്തില്‍ പുരോഗതിയുണ്ടാകും. ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കും. എല്ലാ കാര്യങ്ങളിലും മനോനിയന്ത്രണം വരുത്തും. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ വകുപ്പു പരീക്ഷകളില്‍ വിജയിക്കും. കുടുംബവിഹിതം വാങ്ങും.

തൃക്കേട്ട

പ്രേമബന്ധങ്ങള്‍ക്കും സ്നേഹബന്ധങ്ങല്‍ക്കും തടസ്സം അനുഭവപ്പെടും. മാനസിക പിരിമുറുക്കം അനുഭവപ്പെടും. ഉപരി പഠനത്തിനുള്ള ശ്രമം വിജയിക്കും. സിനിമാ, സീരിയല്‍ രംഗങ്ങളിലുള്ളവര്‍ക്ക് അവാര്‍ഡുകളും പ്രശംസാപത്രങ്ങളും ലഭിക്കും. കായികതാരങ്ങള്‍ അഭിനന്ദിക്കപ്പെടും.

മൂലം

വീട്, വാഹനം, ഫ്ലാറ്റ് മുതലായവ വങ്ങുന്നതിന് കരാറുകളില്‍ ഒപ്പിടും. വീട്ടമ്മമാര്‍ക്ക് ആഭരണ അലങ്കാര വസ്തുക്കളുടെ ലാഭം ഉണ്ടാകും. വിവാഹാദി മംഗളകര്‍മ്മങ്ങളലും സല്‍ക്കര്‍മ്മങ്ങളിലും പങ്കുകൊള്ളും. ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് ലാഭം ഉണ്ടാക്കാന്‍ കഴിയും. പ്രൊജക്റ്റ് വര്‍ക്കുകള്‍ യഥാസമയം ചെയ്തു തീര്‍ക്കാനാകും.

പൂരാടം

ദാമ്പത്യക്ലേശം അനുഭവപ്പെടും. അകാരണമായ കലഹങ്ങളും വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകളും കൈക്കൊള്ളും. സ്വത്തുസംബന്ധിച്ച് തര്‍ക്കങ്ങളുണ്ടാകും. ക്രയവിക്രയാദികള്‍ ധാരാളം നടത്തും. പൊതു മേഖലാസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാന ചലനം ഉണ്ടാകും. അയല്‍ക്കാരുമായി നല്ല ബന്ധം സ്ഥാപിക്കും.

ഉത്രാടം

സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനമാകും. നാനാ മാര്‍ഗ്ഗങ്ങളില്‍ കൂടി ധനം വന്നു ചേരും. കൃഷി നാല്‍ക്കലികളില്‍ നിന്നും ആദായം വര്‍ദ്ധിക്കും. സത്സംഗങ്ങളിലും ധാര്‍മ്മിക പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കാകും. ഇലക്ടിക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടും. ഭാഗ്യക്കുറി, ചിട്ടി മുതലായവ വീണു കിട്ടും.

തിരുവോണം

ഉദ്യോഗസംബന്ധമായി ദീര്‍ഘദൂര യാത്രകള്‍ ചെയ്യേണ്ടി വരും. കലാസാംസ്കാരിക രംഗങ്ങളില്‍ നന്നായി ശോഭിക്കും. ഉന്നത വ്യക്തികളുടെ സഹായം തേടും. പ്രായമായ ആളുകളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കും. ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തും. സ്വജനങ്ങളുമായി അഭിപ്രായവ്യത്യാസം രൂക്ഷമാകും. വ്യാപരവ്യവസായത്തില്‍ പുരോഗതി ഉണ്ടാകും.

അവിട്ടം

പ്രവര്‍ത്തന രംഗത്ത് ഊര്‍ജസ്വലത പ്രകടിപ്പിക്കും. ഷെയര്‍ വ്യാപാരത്തിലും ഊഹക്കച്ചവടത്തിലും നേട്ടങ്ങളുണ്ടാകും. ജോലിക്ക് ശ്രമിക്കുന്നവര്‍ പരീക്ഷകളിലും ഇന്‍റര്‍വ്യൂകളിലും വിജയിക്കും. പിതൃസ്വത്തുക്കള്‍കൈവശം വന്നു ചേരും. പുതിയ സുഹൃദ് ബന്ധങ്ങള്‍ ഉണ്ടാകും. ശത്രുക്കളുടെ മേല്‍ വിജയം നേടും.

ചതയം

സാഹിത്യകാരന്മാര്‍, കവികള്‍, സംഗീതജ്ഞര്‍ ഇവര്‍ക്ക് നന്നായി ശോഭിക്കാനാകും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക് സ്ഥാന കയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. ഉന്നത വ്യക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. അലസതാ മനോഭാവം മാറും. നിഗൂഡശാസ്ത്രങ്ങള്‍ പഠിക്കാന്‍ ശ്രമിക്കും.

പൂരുരുട്ടാതി

ശരീര ക്ലേശവും, രഹസ്യങ്ങള്‍ പരസ്യമാക്കും. ഔദ്യോഗിക രംഗത്ത് പ്രതീക്ഷിക്കാത്ത പരിവര്‍ത്തനങ്ങള്‍ വന്നു ചേരും. പഴയ വാഹനം വിറ്റ് പുതിയവ വാങ്ങും. സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും രാഷ്ടീയ നേതാക്കന്മാര്‍ക്കും വിമര്‍ശനങ്ങള്‍ ഉണ്ടാകും. ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്യും. മുടങ്ങിക്കിടന്നിരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്ത്തീകരിക്കും.

ഉത്രട്ടാതി

രഹസ്യ ബന്ധങ്ങള്‍ ഉണ്ടാകും. ക്രയവിക്രയങ്ങളില്‍ ലാഭമുണ്ടാകും. ബന്ധുക്കള്‍ മൂലം ധനനഷ്ടമുണ്ടാകും. ധനാഗമനമാര്‍ഗ്ഗങ്ങള്‍ മന്ദഗതിയിലാകും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധയുണ്ടാകണം. വിദ്യാര്‍ഥികള്‍ പഠനകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം. ഗുരുതുല്യരായവരുടെ വിയോഗം മൂലം ദു:ഖിക്കേണ്ടി വരും.

രേവതി

പുണ്യക്ഷേത്രദര്‍ശനത്തിന് ഇടവരും. സല്‍ക്കീര്‍ത്തിയും സ്ഥാനമാനങ്ങളും ലഭിക്കും. മത്സരപരീക്ഷകളില്‍ വിജയിക്കും. രാഷ്ടീയ നേതാക്കന്മാര്‍ കൂടുതല്‍ ശോഭിക്കും. ഭൂമി ഇടപാടുകളില്‍ ലാഭം വര്‍ദ്ധിക്കും. ഭാഗ്യക്കുറി, ചിട്ടി മുതലായവ വീണു കിട്ടും. അപ്രതീക്ഷിതമായ ധനലാഭം ഉണ്ടകും. ആത്മസംതൃപ്തി ഉണ്ടാകും. സന്താനങ്ങളെകൊണ്ട് ഗുണഫലങ്ങള്‍ ഉണ്ടാകും.

Generated from archived content: vaara1_oct18_11.html Author: dr_k_divakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English