വാരഫലം നവംബര്‍ 29 മുതല്‍ ഡിസംബര്‍ 6 വരെ

അശ്വതി

കിട്ടാതിരുന്ന ധനം ലഭിക്കും. കേസ്സുകളിലും തര്‍ക്കങ്ങളിലും വിജയിക്കും. ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കുകൊള്ളും. വീട്ടമ്മമാർക്ക്‌ ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സഹായങ്ങളും നേട്ടങ്ങളും ഉണ്ടാകും. രാഷ്‌ട്രീയ നേതാക്കന്മാർക്ക്‌ പൊതുരംഗത്ത്‌ നന്നായി ശോഭിക്കാനാകും. വൈദ്യശാസ്‌ത്രരംഗത്തുള്ളവര്‍ക്ക്‌ അധികവരുമാനം ഉണ്ടാകും, കുടുംബസുഖം, സന്താനസുഖം, ശയനസുഖം, ആഢംബരവസ്‌തുക്കളുടെ ലാഭം ഇവ പ്രതീക്ഷിക്കാം.

ഭരണി

ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുക്കും. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്മാർക്ക്‌ ജോലി ഭാരം വര്‍ദ്ധിക്കും. വ്യാപാരവ്യവസായരംഗത്ത്‌ മന്ദത അനുഭവപ്പെടും. സ്‌ഥലമാറ്റത്തിനുള്ള ശ്രമം പരാജയപ്പെടും. ഭൂമിവാങ്ങുന്നതിനുള്ള ശ്രമം വിജയിക്കും. ഫാഷന്‍ ഡിസൈനിംഗ്‌, ഇന്റീരിയര്‍ ഡെക്കറേഷന്‍ ഇവയുമായി ബന്ധപ്പെട്ട്‌ ജോലി ചെയ്യുന്നവർക്ക്‌ അധികവരുമാനം ഉണ്ടാകും.

കാര്‍ത്തിക

തൊഴില്‍ തേടുന്നവർക്ക്‌ ടെസ്‌റ്റുകളിലും പരീക്ഷകളിലും വിജയിക്കാനാകും. വിദേശത്ത്‌ ജോലി ചെയ്യന്നവര്‍ സ്വഗൃഹത്തില്‍ വന്നുചേരും. ധനകാര്യസ്‌ഥാപനങ്ങളിലും ഇന്‍ഷ്വറന്‍സ്‌ മേഖലയിലും ജോലി ചെയ്യുന്നവര്‍ക്ക്‌ സ്‌ഥാനചലനമോ, മേലധികാരികളില്‍ നിന്ന്‌ ശിക്ഷണ നടപടികളോ ഉണ്ടാകും. അവിവാഹിതരുടെ വിവാഹക്കാര്യത്തിന്‍ തീരുമാനമാകും.

രോഹിണി

പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. ഉല്ലാസയാത്രകള്‍ കുടുംബാംഗങ്ങളും ഒത്ത്‌ നടത്തും. മംഗളകര്‍മ്മങ്ങളിലും സല്‍ക്കാരങ്ങളിലും പങ്കെടുക്കും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. സാമ്പത്തിക ഉന്നമനം ഉണ്ടാകും. പൈതൃകസ്വത്തുക്കള്‍ അനുഭവയോഗ്യമാകും. വീട്‌ നിര്‍മ്മാണപ്രവർത്തനങ്ങള്‍ നടത്തും.

മകയിരം

വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠിപ്പില്‍ മങ്ങലുണ്ടാകും. ടെസ്‌റ്റുകളിലും പരീക്ഷകളിലും തോല്‍വി ഉണ്ടാകും. കൃഷി നാല്‍ക്കാലികളില്‍ നിന്ന്‌ ആദായം കുറയും. കുടുംബത്തില്‍ അകാരണമായി കലഹവും സ്വസ്‌ഥതകുറവും അനുഭവമാകും. അധികചെലവും അനാവശ്യചെലവും ഉണ്ടാകും. കടം വാങ്ങേണ്ടിവരും. ശത്രുക്കളില്‍ നിന്ന്‌ ഉപദ്രവം ഏൽക്കേണ്ടിവരും.

തിരുവാതിര

എല്ലാരംഗത്തും വിജയിക്കാനും പലവിധ നേട്ടങ്ങള്‍ കൊയ്യുവാനും സാധിക്കും. തൊഴിലുമായി ബന്ധപ്പെട്ട്‌ ദീര്‍ഘദൂരയാത്രകള്‍ ചെയ്യേണ്ടിവരും. ഉന്നതസ്‌ഥാനീയരില്‍ നിന്ന്‌ സഹായങ്ങള്‍ ലഭിക്കും. ഐ.റ്റി. മേഖലയിലുള്ളവര്‍ക്ക്‌ ജോലി മാറ്റം ഉണ്ടാകും. വ്യാപാരവ്യവസായരംഗത്തുള്ളവര്‍ക്ക്‌ വെല്ലുവിളികളെ നേരിടേണ്ടിവരും. മുടങ്ങിക്കിടന്നിരുന്ന പ്രസ്‌ഥാനങ്ങളെ പുനര്‍ജീവിപ്പിക്കും.

പുണര്‍തം

ദേവാലയങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കും. പുണ്യസങ്കേതങ്ങളില്‍ ദര്‍ശനം നടത്തും. മതപ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, രാഷ്‌ട്രീയ നേതാക്കന്മാര്‍ ഇവര്‍ക്ക്‌ പൊതുരംഗത്ത്‌ നല്ല സഹായം ലഭിക്കും. പലവിധ ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. ബന്ധുക്കളെ സാമ്പത്തികമായി സഹായിക്കും. ലോണുകളും ക്രെഡിറ്റ്‌ സൗകര്യങ്ങളും ഉപയോഗപ്പെടുത്തും.

പൂയം

പൊതുകാര്യങ്ങളില്‍ ശോഭിക്കും. വിലപ്പെട്ട രേഖകള്‍ കൈവശം വന്നുചേരും. ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. കുടുംബജനങ്ങളില്‍ നിന്ന്‌ സഹായങ്ങള്‍ ലഭിക്കും. വ്യാപാരവ്യവസായശാലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ അധികവരുമാനം ഉണ്ടാകും. വാക്കുകളും പ്രവര്‍ത്തികളും ഭിന്നതകളിയാടും. പ്രോജക്‌ട്‌ വര്‍ക്കുകള്‍ നടത്തുന്നവര്‍, കോണ്‍ട്രാക്‌റ്റ്‌ വ്യാപാരം നടത്തുന്നവര്‍, ഏജൻസിവ്യാപാരം നടത്തുന്നവര്‍ ഇവര്‍ക്ക്‌ നേട്ടങ്ങള്‍ ഉണ്ടാകും.

ആയില്യം

ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ മൂലം ലക്ഷ്യപ്രാപ്‌തിനേടും. വിശ്രമരഹിതമായി ജോലി ചെയ്യേണ്ടിവരും. അലച്ചിലും വലച്ചിലും ഉണ്ടാകും. പല പ്രകാരത്തില്‍ ശരീരക്ഷീണം അനുഭവപ്പെടും. കുടുബജനങ്ങളുമൊത്ത്‌ ഉല്ലാസയാത്രകള്‍ നടത്തും.

മകം

ലളിതമായ ജീവിതവും ഉയര്‍ന്ന ചിന്തയും മറ്റുമുള്ളവര്‍ക്ക്‌ മാതൃകയാകും. ഗൃഹാന്തരീക്ഷം സമാധാനപൂര്‍ണ്ണമാകും. വിദേശത്തുള്ള സന്താനങ്ങള്‍ ഗൃഹത്തിന്‍ വന്നുചേരും. ആത്മാഭിമാനം വര്‍ദ്ധിക്കും. ഗൃഹകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തും. ഗൃഹോപകരണങ്ങള്‍ വാങ്ങികൂട്ടും.

പൂരം

ബന്ധുക്കള്‍ക്കുവേണ്ടി കടം കൊള്ളും. പുതിയ സംരംഭങ്ങള്‍ തുടങ്ങും. വ്യാപാരവ്യവസായരംഗങ്ങളില്‍ സമഗ്രമായ പരിവർത്തനം നടത്തും. ശാസ്‌ത്രസാങ്കേതികരംഗങ്ങളിലുള്ളവർക്ക്‌ മികച്ച പ്രവർത്തനം കാഴ്‌ചവയ്‌ക്കാനാകും. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്മാർക്ക്‌ സ്‌ഥാനക്കയറ്റവും സ്‌ഥാനചലനവും ഉണ്ടാകും.

ഉത്രം

അനിഷ്‌ടഫലങ്ങള്‍ക്ക്‌ ഇടയുണ്ട്‌. പല കാര്യങ്ങളിലും ശ്രദ്ധക്കുറവുമൂലം നഷ്‌ടകഷ്‌ടങ്ങള്‍ ഉണ്ടാകും. ഉന്നതവ്യക്തികളുമായി ഇടപെട്ട്‌ പ്രവര്‍ത്തിക്കും. ആത്മവിശ്വാസം കുറയും.

അത്തം

അദ്ധ്യാപനരംഗത്തുള്ളര്ക്ക്‌ വിമർശനങ്ങളുണ്ടാകും. ആവശ്യമില്ലാതെ പഴികേള്‍ക്കും. തെറ്റിദ്ധാരണകള്‍ വന്നുചേരും സ്‌ഥിരനിക്ഷേപങ്ങള്‍ നടത്തും. ദീര്‍ഘവീക്ഷണമില്ലാതെ ചെലവഴിക്കുകമൂലം ബാദ്ധ്യതകള്‍ വന്നുചേരും. കടം ഉണ്ടാകും.

ചിത്തിര

ഏഴരാണ്ട്‌ ശനിയുടെ ദോഷഫലങ്ങൾ നന്നായിട്ട്‌ അനുഭവമാകും. മനസ്സില്‍ സൂക്ഷിച്ചിരുന്ന വിഷയങ്ങള്‍ പരസ്യമാകാന്‍ ഇടയാകും. ഹൃദയസംബന്ധമായ അസുഖങ്ങള്‍ നിമിത്തം ക്ലേശിക്കും. ഔദ്യോഗിക രംഗത്ത്‌ പ്രതീക്ഷിക്കാത്ത പരിവർത്തനങ്ങള്‍ വന്നുചേരും. വാഹനസംബന്ധിച്ച്‌ കേസ്സുകള്‍ ഉണ്ടാകും. ശത്രുക്കളുമായി ഏറ്റുമുട്ടും. സാമ്പത്തിക സ്രോതസ്സുകള്‍ പലതും പ്രതിസന്ധിയിലാകും.

ചോതി

പ്രവര്‍ത്തനരംഗവും തൊഴില്‍ രംഗവും പുഷ്‌ടിപ്പെടും. തൊഴിലുമായി ബന്ധപ്പെട്ട്‌ ധാരാളം യാത്രകള്‍ ചെയ്യേണ്ടിവരും. പല മാര്‍ഗ്ഗങ്ങളില്‍കൂടി ധനം വന്നുചേരും. പുതിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തും. ദാമ്പത്യജീവിതം കൂടുതല്‍ സന്തോഷപ്രദമാകും. ലോണുകളും ക്രെഡിറ്റ്‌ സൗകര്യങ്ങളും ഉപയോഗപ്പെടുത്തും.

വിശാഖം

സന്തോഷപ്രദമായ അനുഭവങ്ങള്‍ ഉണ്ടാകും. വിദേശത്തുള്ള സന്താനങ്ങള്‍ ഗൃഹത്തില്‍ വന്നുചേരും. മംഗളകര്‍മ്മങ്ങളിലും സല്‍ക്കര്‍മ്മങ്ങളിലും പങ്കെടുക്കും. പുണ്യതീര്‍ത്ഥസ്‌നാനങ്ങള്‍ നടത്തും. വ്യാപാരവ്യവസായത്തില്‍ നവീകരണം നടത്തും.

അനിഴം

തൊഴില്‍ രംഗത്ത്‌ മാറ്റങ്ങള്‍ വരുത്തും. ബന്ധുക്കള്‍ക്കുവേണ്ടി സഹായങ്ങള്‍ ചെയ്യും. മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ഷെയര്‍ വ്യാപാരത്തിലും ഊഹക്കച്ചവടത്തിലും ലാഭം ഉണ്ടാകും. നിര്‍ത്തിവച്ചിരുന്ന മരാമത്തുപണികള്‍ പുനരാരംഭിക്കും. സന്താനങ്ങളുടെ ഉപരിപഠനത്തിനുള്ള തടസ്സം മാറികിട്ടും.

തൃക്കേട്ട

സ്‌ഥിരനിക്ഷേപങ്ങള്‍നടത്തും. സേനാവിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ സ്‌ഥാനമാറ്റം ഉണ്ടാകും. ഔദ്യോഗികരംഗത്ത്‌ സ്‌ഥാനലബ്‌ധിയുണ്ടാകും. കുടുംബസുഖം, സന്താനസുഖം ഇവ വർദ്ധിക്കും. രഹസ്യബന്ധങ്ങള്‍ മൂലം കുഴപ്പങ്ങള്‍ ഉണ്ടാകും. സഹോദരങ്ങളെകൊണ്ട്‌ ഗുണഫലമുണ്ടാകും.

മൂലം

പുതിയ ജീവിതമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. രഹസ്യ ബന്ധങ്ങള്‍ ഉണ്ടാകും. വിദേശത്ത്‌ ജോലി തേടി പോകുന്നവർക്ക്‌ കുഴപ്പങ്ങള്‍ ഉണ്ടാകും. ഔഷധം വിഷമായി പരിണമിക്കും. സുഹൃത്തുക്കള്‍ മുഖേന ധനലാഭം ഉണ്ടാകും. റിയല്‍ എസ്‌റ്റേറ്റ്‌ വ്യാപാരം നടത്തുന്നവര്‍ക്ക്‌ വ്യാപാരം നന്നായി നടക്കും. മുന്‍കാലപ്രവര്‍കളുടെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കും. സാമൂഹ്യരാഷ്‌ട്രീയ രംഗങ്ങളില്‍ നന്നായി ശോഭിക്കും.

പൂരാടം

അഗ്നി, ആയുധം, വാഹനങ്ങള്‍ ഇവ മൂലം നഷ്‌ടകഷ്‌ടങ്ങള്‍ ഉണ്ടാകും. അനാവശ്യ ചെലവുകള്‍ ഉണ്ടാകും. കുടുംബ സമാധാനം കുറയും. പൂര്‍വ്വികസ്വത്തു സംബന്ധിച്ച്‌ തര്‍ക്കങ്ങളും സ്വജനവിരോധവും അനുഭവപ്പെടും. പ്രേമബന്ധങ്ങള്‍ പരാജയപ്പെടും. പ്രതീക്ഷകള്‍ മങ്ങലുണ്ടാകും. പലവിധദുഃഖാനുഭവങ്ങള്‍ ഒന്നിനുപുറമെ ഒന്നായിവരും.

ഉത്രാടം

സുഹൃത്തുക്കള്‍ മൂലം ചതിയുണ്ടാവാതിരിക്കാന്‍ ശ്രമിക്കും. ക്രയവിക്രയാദികള്‍ മൂലം ധനം വന്നുചേരും. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. രാഷ്‌ട്രീയനേതാക്കൾ തെരഞ്ഞെടുപ്പുകളില്‍ വിജയം നേടും. ആഢംബരഭോഗവസ്‌തുക്കളില്‍ ഭ്രമം വർദ്ധിക്കും.

തിരുവോണം

ദൈവീകകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തും. സംഗീത, സാഹിത്യം രംഗങ്ങളിലുള്ളവര്‍ക്ക്‌ അവര്‍ഡുകളും സമ്മാനങ്ങളും നേടാനാകും. വിദേശയാത്രക്കുള്ള അവസരങ്ങള്‍ വന്നുചേരും. സാഹസികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. പൊതുരംഗത്ത്‌ നന്നായി ശോഭിക്കും.

അവിട്ടം

അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാകും. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍‌ തൊഴില്‍ മന്ദത അനുഭവപ്പെടും. മംഗളകര്‍മ്മങ്ങള്‍ക്ക്‌ തടസ്സം ഉണ്ടാകും. രാഷ്‌ട്രീയ നോതാക്കന്മാര്‍, മന്ത്രിമാര്‍, തൊഴിലാളിപ്രവര്‍ത്തകര്‍ ഇവര്‍ക്ക്‌ അണികളില്‍ സ്വാധീനം വര്‍ദ്ധിക്കും. പല പ്രതിസന്ധികളും തരണം ചെയ്യേണ്ടിവരും.

ചതയം

പോലീസ്‌, പട്ടാളം, രഹസ്യന്വേഷണവിഭാഗങ്ങള്‍ ഇവയില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ ജോലിഭാരം വര്‍ദ്ധിക്കും. വിശ്രമരഹിതമായി ജോലി ചെയ്യേണ്ടിവരും. ക്രയവിക്രയാദികള്‍ ധാരാളം നടത്തും. കുടുംബസ്വത്ത്‌ ഭാഗം വയ്‌ക്കും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും.

പൂരുരുട്ടാതി

കുടുംബപരമായി വിഷമതകള്‍ ഉണ്ടാകും. എല്ലാകാര്യങ്ങളിലും ശുഷ്‌കാന്തി കാണിക്കും. മേലധികാരികള്‍ ആവശ്യമില്ലാതെ പലകാര്യങ്ങളിലും ഇടപെടും. ബാങ്ക്‌ ജീവനക്കാര്‍ക്ക്‌ സ്‌ഥാനമാറ്റം ഉണ്ടാകും. ചതി വഞ്ചന ഇവ മൂലം നഷ്‌ടം ഉണ്ടാകും. വിരോധികളുമായി ഏറ്റുമുട്ടും, സഹോദര സഹായം ലഭിക്കും.

ഉത്രട്ടാതി

മംഗളകര്‍മ്മങ്ങള്‍ക്ക്‌ തടസ്സങ്ങള്‍ ഉണ്ടാകും. സാമ്പത്തികക്ലേശം അനുഭവപ്പെടും. ലോണുകള്‍ക്കും ക്രെഡിറ്റ്‌ സൗകര്യങ്ങള്‍ക്കും തടസ്സം ഉണ്ടാകും. മാനസികവും ശാരീരികവുമായ വിഷമതകള്‍ ഉണ്ടാകും. ആത്‌മാഭിമാനം തോന്നുന്ന ചില കാര്യങ്ങള്‍ നിര്‍വഹിക്കും. സ്‌ത്രീജനങ്ങള്‍ മുഖേന പണപരമായ നേട്ടങ്ങളുണ്ടാകും.

രേവതി

പൊതുവെ ശാരീരിക ക്ഷീണം അനുഭവപ്പെടും. ബാങ്ക്‌ ബാലൻസ്‌ വര്‍ദ്ധിക്കും. സഹോദരങ്ങളും സുഹൃത്തുക്കളും ഉദാരമായി സഹായിക്കും. മനസ്സിന്‌ ഉത്സാഹവും ഉന്മേഷവും തോന്നും. ദൈവീകകാര്യങ്ങള്‍ക്കുവേണ്ടി ധാരാളം പണം ചെലവഴിക്കും. ജോലിയില്‍ സ്ഥിരീകരണം കിട്ടാത്തവർക്ക്‌ അത്‌ കിട്ടും.

Generated from archived content: vaara1_nov30_11.html Author: dr_k_divakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here