വാരഫലം നവംബര്‍ 9 മുതല്‍ 15 വരെ

അശ്വതി

നടക്കാത്തകാര്യങ്ങള്‍ നടന്നുകിട്ടും. രോഗാദിക്ലേശങ്ങള്‍ക്ക്‌ ആശ്വാസം ലഭിക്കും. വീട്‌, വാഹനം, ഫ്ലാറ്റ്‌ മുതലായവ വാങ്ങുന്നതിനുള്ള ശ്രമം വിജയിക്കും. കോണ്ട്രാക്‌റ്റ്‌ വ്യാപാരം തകൃതിയായി നടക്കും. വിദേശയാത്രകള്‍ തരപ്പെടും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കപ്പെടും. പുതിയ സുഹൃദ്‌ബന്ധങ്ങള്‍ ഉണ്ടാകും.

ഭരണി

തൊഴില്‍ തേടുന്നവര്‍ക്ക്‌ കാലം അനുകൂലമാണ്‌. ആഢംബരഭോഗവസ്‌തുക്കള്‍ വാങ്ങിക്കൂട്ടും. ധനകാര്യസ്‌ഥാപനങ്ങള്‍ നടത്തുന്നവർക്ക്‌ നല്ല ബിസിസ്സ്‌ ഉണ്ടാകും. ദേവാലയങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടാകും. ഐ.റ്റി.മേഖലയിലുള്ളവര്‍ക്ക്‌ ശമ്പളവര്‍ദ്ധനവുണ്ടാകും.

കാര്‍ത്തിക

ശാരീരികവും മാനസികവുമായ ക്ലേശങ്ങള്‍ അനുഭവപ്പെടും അലച്ചിലും വലച്ചിലും ഉണ്ടാകും. രാഷ്‌ട്രീയ നേതാക്കന്മാര്‍ക്കും മന്ത്രിമാര്‍ക്കും തൊഴിലാളി പ്രവര്‍ത്തകള്‍ക്കും അണികളില്‍ സ്വാധീനം വര്‍ദ്ധിക്കും. അധികചെലവും അനാവശ്യചെലവുകളും ഉണ്ടാകും.

രോഹിണി

കുടുംബസുഖക്കുറവുണ്ടാകും. അകാരണമായി കലഹിക്കാനുള്ള പ്രവണതയുണ്ടാകും. സ്വത്തുസംബന്ധിച്ച്‌ തര്‍ക്കങ്ങളുണ്ടാകും. ഷെയര്‍വ്യാപാരത്തില്‍ നഷ്‌ടം ഉണ്ടാകും. കടക്കാരില്‍നിന്ന്‌ ശല്യം അനുഭവപ്പെടും. ദൈവാധീനക്കുറവുണ്ടാകും. ഭൂമി ഇടപാടുകളില്‍ ലാഭം വർദ്ധിക്കും.

മകയിരം

കുടുംബസുഖം, സന്താനസുഖം ഇവ അനുഭവമാകും. നാനാമാര്‍ഗ്ഗങ്ങളില്‍ കൂടി ധനം വന്നുചേരും. കലാകായികരംഗത്തു ക്രയവിക്രയാദികള്‍ ധാരാളം നടത്തും. ഷെയര്‍ വ്യാപാരത്തിലും ഊഹക്കച്ചവടത്തിലും പുരോഗതി പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ പഠനത്തൊടൊപ്പം മറ്റു പാഠ്യേതരവിഷയങ്ങളിലും ശോഭിക്കും ബന്ധുജനങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകും.

തിരുവാതിര

രോഗാദിക്ലേശങ്ങള്‍ ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷകരമാകും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധക്കുറവുണ്ടാകും. ധാരാളം യാത്രകള്‍ തൊഴിലുമായി ബന്ധപ്പെട്ട്‌ ഉണ്ടാകും. ഭൂമി സംബന്ധമായ തർക്കങ്ങള്‍ പരിഹരിക്കും. രാഷ്‌ട്രീയ നേതാക്കന്മാര്‍ മന്ത്രിമാര്‍ തൊഴിലാളി പ്രവര്‍ത്തകര്‍ ഇവര്‍ക്ക്‌ പൊതുരംഗത്ത്‌ നന്നായി ശോഭിക്കാനാകും.

പുണര്‍തം

പ്രേമകാര്യങ്ങളില്‍ നിരാശവന്നുപെട്ടേക്കും. പോലീസ്‌ വിഭാഗത്തിലുള്ളവര്‍ക്ക്‌ സ്‌ഥാനലബ്‌ധിക്കും സ്‌ഥാനചലനവും ഉണ്ടാകും. വാടകയിനത്തില്‍ കിട്ടാത്ത ധനം ലഭിക്കും. ദൂരയാത്രകള്‍ ചെയ്യേണ്ടിവരും വിലപ്പെട്ട രേഖകള്‍ കൈവശം വന്നുചേരും. ഉന്നതവിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങള്‍ മാറികിട്ടും.

പൂയം

ഉന്നതവ്യക്തികളിള്‍ നിന്ന്‌ സഹായങ്ങള്‍ ലഭിക്കും. യുവജനങ്ങളുടെ വിവാഹം നടക്കും. സേവനമേഖലകളിള്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ മികച്ച അനുഭവം ഉണ്ടാകും. ശാസ്‌ത്ര സാങ്കേതിക രംഗത്തുള്ളവർക്കും റിസര്‍ച്ച്‌ നടത്തുന്നവര്‍ക്കും നന്നായി തിളങ്ങാനാകും. ഭൂമി, വീട്‌, വാഹനം ഇവ വാങ്ങാനുള്ള ശ്രമം വിജയിക്കും.

ആയില്യം

സന്താനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ദേവാലയങ്ങളുമായി ബന്‌ധപ്പെട്ടവര്‍ക്ക്‌ അധികവരുമാനം ഉണ്ടാകും. കുടുംബത്തില്‍ അകാരണമായി കലഹം ഉണ്ടാകും. ആരോപണങ്ങള്‍ക്കും അപമാനത്തിനും വിധേയമാകാവുന്ന സന്ദര്‍ഭമാണ്‌.

മകം

വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനകാര്യങ്ങളിക്ക്‌ തടസ്സം ഉണ്ടാകും. പട്ടാളം, പോലിസ്‌ വിഭാഗങ്ങളിലുള്ളവർക്ക്‌ സാമ്പത്തിക നേട്ടങ്ങളും മേലധികാരികളുടെ പ്രീതിയുണ്ടാകും. ഗുരുജനങ്ങളില്‍ നിന്ന്‌ അനുഗഹം നേടും. സാമ്പത്തിക നില മെച്ചപ്പെടും. നിയമജ്ഞന്മാര്‍ക്ക്‌ നന്നായി ശോഭിക്കാനാകും.

പൂരം

ദമ്പതികള്‍ക്ക്‌ ദാമ്പത്യസൗഖ്യം സന്താനഗുണം മനസ്സുഖം കുടുംബസുഖം ഇവയുണ്ടാകും. ആഢംബരഭോഗവസ്‌തുക്കള്‍ സമ്പാദിക്കും. ഗൃഹം മോടിപിടിപ്പിക്കും. കച്ചവടസ്‌ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക്‌ കാലം അനുകൂലമാണ്‌ ഊഹക്കച്ചവടത്തിലും ഷെയര്‍ വ്യാപാരത്തിലും പുരോഗതി ഉണ്ടാകും.

ഉത്രം

സ്‌ത്രീ മുഖേന പുരോഗതിയുണ്ടാകും. അഭിമാനത്തെ സ്‌പര്‍ശിക്കുന്ന കാര്യങ്ങള്‍ ഉണ്ടാകും. കര്‍മ്മസ്‌ഥാനത്തുള്ള തടസ്സങ്ങള്‍ മാറികിട്ടും. പിതൃസ്വത്ത്‌ അനുഭവയോഗ്യമാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ ജോലി കിട്ടാനിടവരും. കായിക താരങ്ങള്‍ക്ക്‌ വിദേശയാത്ര തരപ്പെടും. വ്യാപാരവ്യവസായം നവീകരിക്കും.

അത്തം

തന്റെതെന്ന്‌ കരുതിയ വസ്‌തുക്കള്‍ മറ്റുള്ളവര്‍ അനുഭവിക്കാന്‍ ഇടവരും. ആത്മീയചിന്തകളില്‍ താല്‌പര്യം വര്‍ദ്ധിക്കും. സുഖഭോഗവസ്‌തുക്കള്‍ വാങ്ങികൂട്ടും. വിദേശവ്യാപാരം നടത്തുന്നവര്‍ക്ക്‌ നല്ല വ്യാപാരം നടക്കും. സുഗന്ധദ്രവ്യങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍ ഇവ കയറ്റുമതി ചെയ്യുന്നവർക്ക്‌ ധാരാളം ഓര്‍ഡറുകള്‍ കരസ്‌ഥമാക്കാനാകും.

ചിത്തിര

ദൈവാധീനക്കുറവുണ്ടാകും. കാര്യതടസ്സവും അധികചെലവുമൂലം സാമ്പത്തിക നില തകരാറിലാകും. ധാരാളം യാത്രകള്‍ തൊഴിലുമായി ബന്ധപ്പെട്ട്‌ ചെയ്യേണ്ടിവരും. അപകടത്തില്‍ നിന്ന്‌ അത്ഭുതകരമായി രക്ഷപ്പെടും. ഉദ്യോഗസ്‌ഥന്മാര്‍ക്ക്‌ ഡിപ്പാര്‍ട്ടുമെന്റ്‌ ടെസ്‌റ്റുകളില്‍ വിജയിക്കാനാകും. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളിലും ടെസ്‌റ്റുകളിലും വിജയിക്കാനും പഠനയാത്രകള്‍ നടത്താന്‍ കഴിയും.

ചോതി

പുതിയ സുഹൃദ്‌ബന്ധങ്ങളും പ്രേമബന്ധങ്ങളും യുവാക്കര്‍ക്ക്‌ ഉണ്ടാകും. നടക്കാതിരുന്ന കാര്യങ്ങള്‍ നടക്കും. ഉന്നതരില്‍ നിന്ന്‌ സഹായങ്ങള്‍ ലഭിക്കും. വിലപിടിപ്പുള്ള രേഖകള്‍ കൈവശം വന്നുചേരും. മാധ്യമരംഗത്തുള്ളവര്‍ക്ക്‌ ശമ്പളവര്‍ദ്ധനയും മേലധികാരികളുടെ പ്രീതിയും ഉണ്ടാകും.

വിശാഖം

സഹോദരങ്ങളില്‍ നിന്ന്‌ സഹായവും എല്ലാരംഗത്തും വിജയസാധ്യതയും ഉണ്ടാകും. വളരെക്കാലമായി നടക്കാതിരുന്ന കാര്യങ്ങള്‍ നടക്കും. വ്യാപാര വ്യവസായം നല്ലനിലയില്‍ നടക്കും. രാഷ്‌ട്രീയനേതാക്കന്‌മാര്‍ മന്ത്രിമാര്‍, എം.എല്‍.എ. മാര്‍ തുടങ്ങിയവര്‍ക്ക്‌ അണികളില്‍ സ്വാധീനം വര്‍ദ്ധിക്കും.

അനിഴം

ഉദ്യോഗസ്‌ഥന്മാര്‍ക്ക്‌ സ്‌ഥാനചലനവും ജോലി സ്‌ഥലത്ത്‌ പലവിധ പ്രശ്‌നങ്ങളും ഉണ്ടാകും. ആരോഗ്യനിലമോശമാകും. അധികചെലവും അനാവശ്യചെലവും ഉണ്ടാകും. കടംവാങ്ങേണ്ടിവരും. പൈതൃകമായ സ്വത്തു സംബന്ധിച്ച്‌ തര്‍ക്കങ്ങളുണ്ടാകും.

തൃക്കേട്ട

ശാരീരികവും മാനസികവുമായ ക്ലേശങ്ങള്‍ ഉണ്ടാകും. ആരോപണങ്ങള്‍ക്ക്‌ വിധേയരാകും. സ്‌ത്രീകളില്‍ നിന്ന്‌ അപവാദശ്രവണം ഉണ്ടാകും. ജലസംബന്ധമായി ജോലി ചെയ്യുന്നവര്‍ക്കും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്കും മന്ദത അനുഭവപ്പെടും.

മൂലം

ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ ഉണ്ടാകും. വലിപിടിപ്പുള്ളരേഖകള്‍ നാശമോശമാകുകയോ നഷ്‌ടപ്പെടുകയോ ചെയ്യും. സന്താനങ്ങളുടെ ഉപരിപഠനത്തിന്‌ തടസ്സം ഉണ്ടാകും. യന്ത്രവാഹനങ്ങളില്‍ നിന്ന്‌ അപകടസാധ്യതയുള്ളതിനാല്‍ സൂക്ഷിക്കണം.

പൂരാടം

ഉദ്യോഗാര്‍ത്ഥികള്‍ ശുപാര്‍ശകള്‍ മുഖേന ജോലിയില്‍ പ്രവേശിക്കും. കിട്ടാതിരുന്ന ധനം ലഭിക്കും. മംഗളകര്‍മ്മങ്ങളിലും സല്‍ക്കാരകര്‍മ്മങ്ങളിലും പങ്കുചേരും. സ്വയം തൊഴിലില്‍ പുരോഗതിയുണ്ടാകും. സ്വജനങ്ങള്‍ക്ക്‌ സഹായം നല്‍കും. പൊതുരംഗത്തുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ക്കും രാഷ്‌ട്രീയ നേതാക്കന്മാര്‍ക്കും ഈ വാരത്തില്‍ മികച്ച അനുഭവങ്ങള്‍ ലഭിക്കും.

ഉത്രാടം

സ്വയം തൊഴിലില്‍ പുരോഗതി ഉണ്ടാകും. മാതൃസ്വത്തുക്കള്‍ ലഭിക്കും. വിവരസാങ്കേതികരംഗത്ത്‌ ജോലി ചെയ്യുന്നവര്‍ക്ക്‌ പ്രമോഷനും ശമ്പളവർദ്ധനവും ഉണ്ടാകും. സാഹിത്യകാരന്മാര്‍ക്കും ഗ്രന്ഥകാരന്മാര്‍ക്കും റോയറ്റി തുടങ്ങിയ വകുപ്പുകളില്‍കൂടി ധനം വന്നുചേരും. കുടുംബസുഖം സന്താനസുഖം ഇവ ലഭിക്കും.

തിരുവോണം

അപവാദആരോപണങ്ങള്‍ക്ക്‌ വിധേയരാകും. കുടുംബജീവിതത്തില്‍ സ്വസ്‌ഥത കുറവുണ്ടാകും. എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ്‌ സെലക്‌ഷനിലൂടെ ജോലി ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉപരിപഠനത്തിനുള്ള തടസ്സങ്ങള്‍ മാറികിട്ടും. പോലീസ്‌ മേധാവികള്‍ക്ക്‌ സ്‌ഥാനചലനം ഉണ്ടാകും.

അവിട്ടം

കുടുംബജീവിതം സന്തോഷകരമാകും. പിണങ്ങിനില്‍ക്കുന്ന ദമ്പതികള്‍ക്ക്‌ കൂടിചേരാനാകും. കേസ്സുകളിലും തര്‍ക്കങ്ങളിലും വിജയിക്കും. എല്ലാരംഗത്തും ഉത്സാഹവും ആത്മവിശ്വാസവും വര്‍ദ്ധിക്കും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങ നടത്തും. സമുദായപരമായ മതപരമായ ചടങ്ങുകള്‍ക്ക്‌ സമയം കണ്ടെത്തും.

ചതയം

അലച്ചിലും വലച്ചിലും, വീഴ്‌ച പതനം, നഷ്‌ടകഷ്‌ടങ്ങള്‍ ഇവ ഉണ്ടാകും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. വ്യവസായരംഗത്ത്‌ മന്ദതയുണ്ടാകും. അധികാരികളുടെ സഹായം ഉണ്ടാകും. ശത്രുക്കളെ തന്ത്രപൂര്‍വ്വം ഒതുക്കം കുടുംബത്തില്‍ അസ്വസ്‌ഥതകള്‍ നിലനില്‍ക്കും.

പൂരുരുട്ടാതി

കുടുംബസുഖം വര്‍ദ്ധിക്കും. അതിഥികള്‍ ഗൃഹത്തില്‍ വന്നുചേരും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കപ്പെടും. ആശുപത്രിജീവനക്കാർക്ക്‌ നല്ല അനുഭവങ്ങള്‍ ഉണ്ടാകും. സാമൂഹ്യപ്രവർത്തകർക്ക്‌ പൊതുരംഗത്ത്‌ നന്നായി തിളങ്ങി വിളങ്ങാനാകും. ആരോഗ്യസ്‌ഥിതി മെച്ചപ്പെടും. പല ആഗ്രഹങ്ങളും സാധിക്കും.

ഉത്രട്ടാതി

പിതൃധനം ലഭിക്കും. കുടുംബസ്വത്ത്‌ ഭാഗംവച്ച്‌കിട്ടും. വ്യവഹാരങ്ങളില്‍ വിജയം ഉണ്ടാകും. വീട്ടമ്മമാര്‍ക്ക്‌ ഭർത്തൃസുഖം, സന്താനസുഖം ഇവയുണ്ടാകും. തെറ്റിദ്ധാരണകള്‍ തിരുത്തുവാന്‍ സാധിക്കും. കലാസാംസ്‌കാരികരംഗത്ത്‌ പ്രവർത്തിക്കും. കലാകാരന്മാര്‍ക്ക്‌ ധാരാളം അവസരങ്ങള്‍ ലഭിക്കും.

രേവതി

കൃഷി നാല്‍ക്കാലികളില്‍ നിന്നും വ്യവസായത്തില്‍ നിന്നും ആദായം വര്‍ദ്ധിക്കും. വാടകയിനത്തിലും മറ്റും കിട്ടാതിരുന്ന ധനം കിട്ടും. ചാരിറ്റബിള്‍ സ്‌ഥപനങ്ങൾക്ക്‌ സഹായങ്ങള്‍ ലഭിക്കും. സന്തോഷകരമായ വാര്‍ത്തകള്‍ ശ്രവിക്കും. മംഗളകര്‍മ്മങ്ങളില്‍ പുരോഗതിയുണ്ടാകും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. സ്‌ഥാനമാനങ്ങള്‍ തേടിയെത്തും.

Generated from archived content: vaara1_nov11_11.html Author: dr_k_divakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here