വാരഫലം മാര്‍ച്ച് 7 മുതല്‍ 13 വരെ

അശ്വതി

ആരോഗ്യം തൃപ്തികരമായിരിക്കും. എന്നാല്‍ അശ്രദ്ധകൊണ്ട് അപകടങ്ങള്‍ ഉണ്ടാകാതെ നോക്കണം. ഉപരിപഠനത്തിനു ശ്രമിക്കുന്നവര്‍ പണം കൊടുത്ത് ചേരേണ്ട സന്ദര്‍ഭം ഉണ്ടാകും. പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഠിനപ്രയത്നം വേണ്ടി വരും.

ഭരണി

വികലചിന്തകളും അനാവശ്യമായ ആധിയും ഉപേക്ഷിക്കേണ്ടി വരും. എതിര്‍പ്പുകളെ അതിജീവിക്കും. പൊതുജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ നീതിപൂര്‍വമുളള സമീപനം കൈക്കൊള്ളും. കീഴ് ജീവനക്കാര്‍ വരുത്തി വയ്ക്കുന്ന കുഴപ്പങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അധികാരമോഹം വര്‍ദ്ധിക്കും.

കാര്‍ത്തിക

ഭൂമി ഇടപാടുകളില്‍ ലാഭം ഉണ്ടാകും. ശാസ്ത്രസാങ്കേതിക രംഗങ്ങളിലുള്ളവര്‍ക്ക് നല്ല അഭിവൃദ്ധിയുണ്ടാകും. സംയുക്തമായി നടത്തുന്ന വ്യാപാരവ്യവസായങ്ങളില്‍ നിന്നും പിന്മാറും. സഹജമായ കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. വിദേശയാത്രക്ക് ശ്രമിക്കും. യാത്രാ സഫലമാകും.

രോഹിണി

അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തും. സുഹൃത്ത് ബന്ധങ്ങള്‍ , പ്രേമബന്ധങ്ങള്‍ ഇവയില്‍ വിജയിക്കും. സത്യസന്ധവും നീതിയുക്തവുമായ സമീപനത്തില്‍ കാര്യവിജയം നേടും. ഏറ്റെടുത്ത പ്രവൃത്തികള്‍ , വാഗ്ദാനങ്ങള്‍ തുടങ്ങിയവ പ്രാവര്‍ത്തികമാക്കും. മാതാപിതാക്കളുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കും. അനാരോഗ്യപ്രശ്നങ്ങള്‍ ജോലിക്ക് തടസ്സം ഉണ്ടാക്കും.

മകയിരം

ദാമ്പത്യസൗഖ്യവും കുടുംബസൗഖ്യവും സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പണം ചിലവഴിക്കുമ്പോള്‍ ശ്രദ്ധ ആവശ്യമായി വരും. അധിക ചിലവുകള്‍ മൂലം കടം വന്നു ചേരും. ഉപരി പഠനത്തിനുള്ള ശ്രമം വിജയിക്കും. കര്‍മ്മരംഗങ്ങളില്‍ ക്രമാനുഗമമായ പുരോഗതി ഉണ്ടാകും.

തിരുവാതിര

രോഗികള്‍ ആരോഗ്യം വീണ്ടെടുക്കും. കലാകായികമത്സരങ്ങളില്‍ വിജയിക്കും. ജീവിതഗതിയെ മാ‍റ്റി മറിക്കുന്ന പല ഘടകങ്ങളും വന്നു ചേരും. സാമ്പത്തികഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കും മിഥ്യാധാരണകള്‍ മൂലം മറ്റുള്ളവര്‍ക്ക് പ്രശ്നങ്ങളുണ്ടാകും.

പുണര്‍തം

ഉദ്യോഗമാറ്റത്തിനുള്ള ശ്രമം പല കാര്യങ്ങളിലും സ്വയം പര്യാപ്തത നേടും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പുതിയ വാഹനം വാങ്ങും. ലോണുകളും ക്രഡിറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. ഉന്നത ജോലിക്കുള്ള പരീക്ഷകള്‍ പാസ്സാകും. പോലീസ് വകുപ്പിലുള്ളവര്‍ക്ക് സ്ഥാനചലനം ഉണ്ടാകും.

പൂയം

ഊഹക്കച്ചവടത്തിലും ഷെയര്‍വ്യാപാരത്തിലും ഏര്‍പ്പെട്ട് ലാഭം ഉണ്ടാക്കും. അധികവരുമാനമുണ്ടാക്കും. സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ വകുപ്പുമേലധികാരികളില്‍ നിന്ന് നല്ല സഹകരണം നേടും. വ്യാപാരവ്യവസായത്തില്‍ പുരോഗതിയുണ്ടാകും. തര്‍ക്കങ്ങളിലും കേസ്സുകളിലും വിജയം നേടും.

ആയില്യം

ധാരാളം യാത്രകള്‍ തൊഴിലുമായി ബന്ധപ്പെട്ട് ചെയ്യേണ്ടി വരും. അന്യരെ സഹായിക്കാന്‍ ശ്രമിക്കും. അപവാദങ്ങളും ആരോപണങ്ങളും ഉണ്ടാകും. സന്താനങ്ങളുടെ ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. കുടുംബജനങ്ങളില്‍ നിന്ന് നല്ല സഹകരണം എല്ലാ കാര്യത്തിലും ഉണ്ടാകും.

മകം

അഭിവൃദ്ധി എല്ലാ രംഗത്തും പ്രതീക്ഷിക്കാം. നിര്‍ത്തി വച്ചിരുന്ന കാര്യങ്ങള്‍ വീണ്ടും ആരംഭിക്കും. പ്രത്യേകിച്ച് ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ . ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും. ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്വം വന്നു ചേരും. സ്നേഹബന്ധങ്ങള്‍ വിവാഹത്തില്‍ എത്തിച്ചേരും. പുതിയ സുഹൃത് ബന്ധങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ ശ്രദ്ധയുണ്ടാകും.

പൂരം

പല കാര്യങ്ങളും നടക്കാതെ നീണ്ടു പോകും. യാ‍ത്രകളില്‍ ക്ലേശങ്ങളും ധനനഷ്ടവും ഉണ്ടാകും ക്രയവിക്രയങ്ങളില്‍ നഷ്ടം വരാന്‍ സാദ്ധ്യതയുണ്ട്. കുടുംബത്തില്‍ കലഹപ്രവണതയുണ്ടാകും. മനസ്സമാധാനം കുറയും. ജോലി സ്ഥലത്ത് പലതരത്തിലുള്ള എതിര്‍പ്പുകള്‍ ഉണ്ടാകും.

ഉത്രം

കാര്യതടസ്സവും ബന്ധുക്കളില്‍ നിന്ന് വിഷമങ്ങളും ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് പഠിപ്പില്‍ ശ്രദ്ധ കുറയും. പരീക്ഷകളിലും ടെസ്റ്റുകളിലും പരാജയം അനുഭവപ്പെടും. വാഹനയാത്ര ശ്രദ്ധിക്കണം . ബിസ്സിനസ്സുകാര്‍ തീരുമാനങ്ങള്‍ ശ്രദ്ധിച്ച് എടുക്കേണ്ടി വരും.

അത്തം

ഷെയര്‍ വ്യാപാരത്തിലും ഊഹക്കച്ചവടത്തിലും ലാഭം ഉണ്ടാകും നാനാമാര്‍ഗ്ഗങ്ങളില്‍കൂടി ധനം വന്നു ചേരും . ലക്ഷ്യബോധമില്ലാതെ യാത്രകള്‍ ചെയ്യും. പുതിയ വാഹനം വാങ്ങാനുള്ള ശ്രമം വിജയിക്കും. ലോണുകളും ക്രഡിറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. വീട് മോടി പിടിപ്പിക്കും . അലങ്കാരസുഗന്ധപദാര്‍ഥങ്ങളോട് താത്പര്യം വര്‍ദ്ധിക്കും.

ചിത്തിര

സുഹൃത്തുക്കളെ തെറ്റിദ്ധരിക്കും. അകാ‍രണമായി കലഹവും , മനസ്സുഖവും കുറയാനിടയുണ്ട്. വ്യാപാരവിപണനമേഖലകളില്‍ നിന്നും സാമ്പത്തിക പുരോഗതിയുണ്ടാകും. പുതിയ വ്യവസായം തുടങ്ങാന്‍ വ്യവസായികള്‍‍ക്ക് സാഹചര്യങ്ങള്‍ ഒത്തു വരും. ഗൃഹാന്തരീക്ഷം സന്തോഷപൂര്‍ണ്ണമാകും.

ചോതി

അന്യരുടെ വിഷമാവസ്ഥകള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്തും മറ്റുള്ളവരെ സഹായിക്കും. പ്രവര്‍ത്തന മേഖലകളില്‍ കുഴപ്പങ്ങള്‍ ഉണ്ടാകും. ലക്ഷ്യപ്രാപ്തിയില്‍ എത്തുന്നതിനുള്ള ശ്രമം പരാജയപ്പെടും. കുടുംബജീവിതത്തില്‍ സമാധാനക്കുറവുണ്ടാകും. കാര്യങ്ങള്‍ക്ക് തടസ്സം അനുഭവപ്പെടും.

വിശാഖം

സഹജമായ പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെട്ട് വിജയം നേടും കലാസാംസ്ക്കാരിക രംഗങ്ങളിലുള്ളവര്‍ക്ക് സമ്മാനങ്ങളും ബഹുമതികളും കരസ്ഥമാക്കാനാകും. മറ്റുള്ളവരോട് അസൂയ കാട്ടുന്ന പ്രവര്‍ത്തനങ്ങള്‍ കാട്ടും .യാഥാര്‍ത്ത്യങ്ങളെ മരച്ചു പിടിക്കും. വിശിഷ്ട വ്യക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

അനിഴം

അകാരണമായി കലഹിച്ച് മറ്റുള്ളവരുടെ സമാധാനം കെടുത്തും ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കുറയും. സന്താനങ്ങളുമായി അഭിപ്രായ ഭിന്നത ഉണ്ടാകും. വീടുമാറി താമസിക്കും. കര്‍മ്മ മേഖലകളില്‍ പുരോഗതിയുണ്ടാകും

തൃക്കേട്ട

ഒട്ടേറെ കാര്യങ്ങളില്‍ വ്യാപരിക്കും. പ്രവര്‍ത്തനരംഗത്ത് ഉത്സാഹവും സന്തോഷവുംസമാധാ‍നവും അനുഭവപ്പെടും. പൊതു രംഗത്ത് നന്നായി ശോഭിക്കും. രാഷ്ട്രീയ നേതാക്കന്മാര്‍ തെരെഞ്ഞെടുപ്പുകളില്‍ വിജയം നേടും.

മൂലം

തൊഴില്‍ തേടുന്നവര്‍ക്ക് ടെസ്റ്റുകളിലും പരീക്ഷകളിലും വിജയിക്കാനാകും. തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും വിദ്യാര്‍ത്ഥികള്‍ക്കു പഠനത്തിനുള്ള വഴികള്‍ തെളിയും. മംഗളകര്‍മ്മങ്ങളിലും സല്‍ക്കര്‍മ്മങ്ങളിലും പങ്കുകൊള്ളും. സാമ്പത്തികനേട്ടങ്ങളുണ്ടാകും. സിനിമ, സീരിയല്‍ രംഗത്തുള്ളവര്‍ക്ക് ധാരാളം അവസരങ്ങള്‍ ഉണ്ടാകും. വ്യാ‍പാരവ്യവസായങ്ങളിലുള്ളവര്‍ക്ക് നന്നായി ശോഭിക്കാനാകും.

പൂരാടം

വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും നന്നായി ശോഭിക്കും. കലാ സാംസ്ക്കാരിക രംഗങ്ങളിലുള്ളവര്‍ മിന്നിത്തിളങ്ങും. പല വിധ പുരസ്ക്കാരങ്ങള്‍ കരസ്ഥമാക്കും . തര്‍ക്കങ്ങളിലും കേസ്സുകളിലും വിജയിക്കും മേലധികാരികളുടെ പ്രീതി സമ്പാദിക്കും. കര്‍മ്മരംഗത്ത് പുരോഗതിയുണ്ടാകും.

ഉത്രാടം

സമീപനങ്ങളില്‍ സമന്വയ സന്തുലിത മനോഭാവം സ്വീകരിക്കും. പുതിയ ചുമതലകള്‍ ഏറ്റെടുക്കും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കുറയും. ധാരാളം യാത്രകള്‍ ചെയ്യും. ദേശ വിദേശങ്ങളില്‍ സഞ്ചരിക്കാന്‍ ഇടവരും. ആ‍ഢംബര ഭൂഷണ പദാര്‍ത്ഥങ്ങളോട് താത്പര്യം ജനിക്കും.

തിരുവോണം

കുടുംബസ്വത്തുക്കള്‍ ഭാഗം വച്ചു കിട്ടും. സ്വയം തൊഴിലില്‍ പുരോഗതിയുണ്ടാകും. കുടുംബജീവിതം സന്തോഷകരമാകും. സന്താനങ്ങളുടെ ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. രഷ്ട്രീയ സാമൂഹികരംഗത്തുള്ളവര്‍ക്ക് ജനങ്ങളില്‍ സ്വാധീനം വേര്‍ദ്ധിക്കും. ഭൂമി ഇടപാടുകളില്‍ ലാഭം ഉണ്ടാകും.

അവിട്ടം

ഈശ്വര പ്രീതികരങ്ങളായ ദാന ധര്‍മ്മങ്ങള്‍ പുണ്യകര്‍മ്മാനുഷ്ഠാനങ്ങള്‍ ഇവ ധാരാളാമായി ചെയ്യും. ആഢംബര ഭോഗവസ്തുക്കള്‍ വങ്ങിക്കൂട്ടും. കായികരംഗത്തുള്ളവര്‍ക്ക് വിദേശയാത്ര തരപ്പെടും. ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തും.

ചതയം

സത്യാവസ്ഥ അന്വേഷിച്ചു കണ്ടെത്തും. ദാമ്പത്യജീവിതം ക്ലേശകരമാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ ശ്രദ്ധ കുറയും. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കും. ഭോഗവസ്തുക്കള്‍ വന്നു ചേരും. ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കും.

പൂരുരുട്ടാതി

അകാരണമായി കലഹിച്ച് മറ്റുള്ളവരുടെ സമാധാനം കെടുത്തും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കുറയും. സന്താനങ്ങളുമായി അഭിപ്രായ ഭിന്നത ഉണ്ടാകും. വീടു മാറി താമസിക്കും. കര്‍മ്മ മേഖലകളില്‍ പുരോഗതിയുണ്ടാകും.വിദേശയാത്രക്ക് യോഗമുണ്ടാകും. യാത്രാ ക്ലേശമുണ്ടാകും.

ഉത്രട്ടാതി

അന്യരുടെ വിഷമാവസ്ഥകള്‍ പരിഹരിക്കും . മറ്റുള്ളവരെ സഹായിക്കും. പ്രവര്‍ത്തനമേഖലകളില്‍ കുഴപ്പങ്ങളുണ്ടാകും. ലക്ഷ്യ പ്രാപ്തിയില്‍ എത്താനുള്ള ശ്രമം പാഴാകും.കുടുംബജീവിതത്തില്‍ സമാധാ‍നക്കുറവുണ്ടാകും. വിശിഷ്ട വ്യക്തികളുമയി ചേര്‍ന്ന് പ്രവര്‍ത്തിക്കും. കാര്യങ്ങള്‍ക്ക് തടസ്സം അനുഭവപ്പെടും.

രേവതി

സഹജമായ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിജയം നേടും കലാസാംസ്ക്കാരിക രംഗത്തുള്ളവര്‍ക്ക് സമ്മാ‍ങ്ങളും ബഹുമതികളും കരസ്ഥമാക്കാനാകും. യാഥാര്‍ത്ഥ്യങ്ങളെ മറച്ചു വയ്ക്കും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. മേലുദ്ദ്യോഗസ്ഥന്മാര്‍ പ്രമോഷനുവേണ്ടി ശുപാര്‍ശകള്‍ ചെയ്യും.

Generated from archived content: vaara1_mar6_12.html Author: dr_k_divakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here