അശ്വതി
രോഗാദിക്ലേശങ്ങളും ധനനഷ്ടവും അധിക ചിലവും ഉണ്ടാകും. സാഹിത്യ കാരനമാര്‍ സിനിമാരംഗത്തുള്ളവര്‍ ഇവര്‍ക്ക് ധാരാളം അവസരങ്ങളുണ്ടാകും. കര്‍മ്മമണ്ഡലത്തില്‍ നന്നായി തിളങ്ങാനാകും. പഴയ വാഹനം വിറ്റ് പുതിയവ വാങ്ങും.
ഭരണി
കുടുംബ സുഖക്കുറവുണ്ടാകും. ദമ്പതികള്‍ക്ക് ദാമ്പത്യ ക്ലേശം വിരഹത ഇവ അനുബവപ്പെടും. ആരോഗ്യകര്യങ്ങളില്‍ ശ്രദ്ധക്കുറവുണ്ടാകും. സന്താനങ്ങളുടെ ഉപരി പഠനത്തിനുള്ള ശ്രമം വിജയിക്കും. ലോണുകളും ക്രഡിറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. പൂര്‍വ്വ സ്വത്തുസംബന്ധിച്ച് തര്‍ക്കങ്ങള്‍ പരിഹരിക്കും.
കാര്‍ത്തിക
വളരെ കാലമായി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടന്നു കിട്ടും. രോഗികള്‍ക്ക് രോഗത്തിന്‍ ആശ്വാസം അനുഭവപ്പെടും. ഭൂമി , വാഹനം ഇവ വാങ്ങുന്നതിനുള്ള ശ്രമം വിജയിക്കും. സ്ത്രീകള്‍ ആഢംഭരഭൂഷന സുഖഭോഗവസ്തുക്കള്‍ വാങ്ങിക്കൂട്ടും.
രോഹിണി
വൈദ്യസാസ്ത്രരംഗത്തുള്ളവര്‍ക്ക് അധിക വരുമാനവും തൊഴില്‍ രംഗത്ത് പുരോഗതിയും ഉണ്ടാകും. ശാസ്ത്ര സാങ്കേതികരംഗത്തുള്ളവര്‍ അവാര്‍ഡുകളും പ്രസംസാപത്രങ്ങളും ലഭിക്കും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയും സ്ഥാന ചലനവും ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ പി എസ്. സി ടെസ്റ്റുകള്‍ , പരീക്ഷകള്‍ ഇവയില്‍ വിജയിക്കും. വിനോദസഞ്ചാര മേഖലയിലുള്ള വര്‍ക്ക് കേസുകളിലും തര്‍ക്കങ്ങളും ദുരിതവും ഉണ്ടാകും.
മകയിരം
തര്‍ക്കങ്ങളിലും വാദപ്രതിവാദങ്ങളിലും വിജയിക്കും. വ്യാപാരവ്യവസായങ്ങളിലുള്ളവര്‍ക്ക് നേട്ടങ്ങളുണ്ടാകും. വീട് മോടി പിടിപ്പിക്കുന്നതിന്‍ ധാരാളം പണം ചിലവഴിക്കും. പുതിയ ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ഷെയര്‍ വ്യപാരത്തില്‍ പുരോഗതിയുണ്ടാകും.
തിരുവാതിര
സകലകാര്യങ്ങളിലുമാലോചിച്ച് പ്രവര്‍ത്തിക്കും വിദേശവ്യാപാരം നന്നായി നടക്കും ഇന്‍ഷ്വറന്‍സ് മേഖലയിലുള്ളവര്‍ക്ക് അധികവരുമാനം ഉണ്ടാകും. പുണ്യക്ഷേത്രങ്ങള്‍സന്ദര്‍ശിക്കും. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളിലും ടെസ്റ്റുകളിലും വിജയിക്കും കര്‍മ്മരംഗത്ത് പുരോഗതിയുണ്ടാകും.
പുണര്‍തം
യന്ത്രവാഹനങ്ങള്‍ മുഖേന വരുമാനം ഉണ്ടാകും. വിദേശയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും മന: സമാധാനം കുറയും. സന്താനങ്ങളോട് ബന്ധപ്പെട്ട് ക്ലേശങ്ങള്‍ അനുഭവപ്പെടും. സാഹിത്യകാരന്മാര്‍ പരസിദ്ധീകരണങ്ങള്‍ നടത്തുന്നവര്‍ തുടങ്ങിയ മേഖലകളിലുള്ളവര്‍ക്ക് നന്നായി ശോഭിക്കാനാകും. പ്രതിയോഗികളെ ഏറ്റുമുട്ടലില്‍ പരാജയപ്പെടുത്തും.
പൂയം
മംഗളകര്‍മ്മങ്ങള്‍ക്ക് തടസ്സം അനുഭവപ്പെടും. അലച്ചിലും വലച്ചിലും ഉണ്ടാകും. മനസ്സിനുന്മേഷം കുറയും അടുത്ത സുഹൃത്തുക്കളുമായിആഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കും. പൂര്‍വ്വിക സ്വത്തു സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടാകും.
ആയില്യം
ആരോഗ്യകാര്യത്തില്‍ ശ്രദ്ധ കുറയും. വികല ചിന്തകളും മറ്റും കുഴഞ്ഞ പ്രശ്നങ്ങല്‍ ഉണ്ടാക്കും.ദാമ്പത്യ ജീവിതത്തില്‍ കലഹങ്ങളും ഭിന്നിപ്പും ഉണ്ടാകും. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അകന്നു നില്‍ക്കാ ശ്രമിക്കും.
മകം
ഏജന്‍സി വ്യാപാരം നറ്റത്തുന്നവര്‍ക്ക് കാലം അനുകൂലമാണ് വിദേശത്തുള്ളവര്‍ ഗൃഹത്തില്‍ വന്നു ചേരും തൊഴില്‍ രംഗത്ത് പുരോഗതിയും അധിക വരുമാനവും ഉണ്ടാകും. സഹോദരസഹായം ലഭിക്കും.
പൂരം
അശ്രദ്ധ മൂലം അപകടങ്ങള്‍ ഉണ്ടാകും. ഉപരി പഠനത്തിനുള്ള ശ്രമം വിജയിക്കും ഊഹക്കച്ചവടത്തിലും ഷെയര്‍ വ്യാപാരത്തിലും ലാഭം ഉണ്ടാകും. നിര്‍ത്തി വച്ചിരുന്ന കാര്യങ്ങള്‍ തുടര്‍ന്ന് നടത്തി വിജയിക്കും.
ഉത്രം
അശ്രദ്ധ മൂലം അപകടം ഉണ്ടാകും. റിയല്‍ എസ്റ്റേറ്റ് വ്യാപാരം തകൃതിയായി നടത്തി നല്ല ലാഭം ഉണ്ടാക്കും. മ്യൂച്ചല്‍ ഫണ്ടു കളില്‍ പണം നിക്ഷേപിക്കും. എതിര്‍പ്പുകളെ അവഗണിച്ചു മുന്നോട്ടു നീങ്ങും. കുടുംബ കാര്യങ്ങളില്‍ ശ്രദ്ധകുറയും
അത്തം
ശുഭകര്‍മ്മാനുഷ്ഠാനങ്ങളില്‍ വ്യാപരിക്കും. തീര്‍ത്ഥയാത്രകള്‍ നടത്തും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടത്തും ബുദ്ധിപരവും യുക്തി പരവുമായി ഉയര്‍ന്ന നിലവാരത്തില്‍ എത്തിച്ചേരും ഏറ്റെടുത്ത കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കും.
ചിത്തിര
കുടുംബജീവിതത്തില്‍ ചില അലോസരങ്ങള്‍ ഉണ്ടാകും. കായിക രംഗങ്ങളിലുള്ളവര്‍ നന്നായി തിളങ്ങും. വിദ്യാര്‍ത്ഥികള്‍ സ്കോളര്‍ഷിപ്പുകള്‍ കരസ്ഥമാക്കും. കൃഷി നാല്‍ക്കലികളില്‍ നിന്ന് അദായം വര്‍ദ്ധിക്കും. മാതൃതുല്യരായവരുടെ രോഗാവസ്ഥ വിഷ്മങ്ങളുണ്ടാക്കും.
ചോതി
ശാസ്ത്രസാങ്കേതികരംഗങ്ങളിലുള്ളവര്‍, വൈദ്യശാസ്ത്രരംഗങ്ങളിലുള്ളവര്‍ ഗവേഷകര്‍ ഇവര്‍ക്ക് കാലം അനുകൂലമാണ്. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭ്യമാകും. സത്യസന്ധവും നീതിയുക്തവുമായ കാര്യങ്ങളില്‍ ഏര്‍പ്പെടും. പുണ്യകര്‍മ്മാനുഷ്ഠാനങ്ങള്‍ നടത്തും. തൊഴിലില്‍ അഭിവൃദ്ധിയുണ്ടാകും. ബിസിനസ രംഗത്തുള്ളവര്‍ പുതിയ ശാഖകള്‍ ആരംഭിക്കും.
വിശാഖം
ബുദ്ധിപരമായ പ്ര്വര്‍ത്തനങ്ങളിലൂടെ നേട്ടങ്ങളുണ്ടാക്കും. ഏഴരശനികാലം ആണെങ്കിലും കാര്യ വിജയം ഉണ്ടാകും. ഭൂമീഇടപാടുകളില്‍ ലാഭം ഉണ്ടാക്കും. വിദേശത്തുള്ളവര്‍ നാട്ടില്‍ വന്നു ചേരും. അവൈവാഹിതരുടെ വിവാഹക്കര്യത്തില്‍ തീരുമാനമാകും. സല്‍കാരങ്ങളില്‍ പങ്കുചേരും. പഴയ വാഹനം വിറ്റ് പുതിയവ വാങ്ങും.
അനിഴം
നനാമാര്‍ഗങ്ങളില്‍ കൂടി ധനം വന്നു ചേരും. കുടുംബസുഖം സന്താനസുഖം ഇവ ലഭിക്കും. സന്താനങ്ങളുടെ ഉപരിപഠനത്തിനുള്ള തടസ്സം മാറികിട്ടും. ഏജന്‍സി വ്യാപാരം, ഏറ്റുകച്ചവടം, കാര്‍ഷിക ഉത്പന്നങ്ങളുടെ വ്യാപാരം നടത്തുന്നവര്‍ക്ക് ഈ വാരം ശ്രേഷ്ഠമാണ്.അധികാരസ്ഥാനങ്ങളിലുള്ളവര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യാന്‍ ശ്രമിക്കും. തൊഴിലുമായി ബന്ധപ്പെട്ട് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും.
തൃക്കേട്ട
വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരും. വേണ്ടപ്പെട്ടവരുടെ വിയോഗം മൂലം ദു: ഖിക്കേണ്ടി വരും. കേസ്സുകള്‍ വീണ്ടും വരുവാനും അതുമൂലം മനസ്സ് വേദനിക്കാനും ഇടയാകും. പ്രാരംഭത്തില്‍ നല്ല ഭുദ്ധിമുട്ട് അനുഭവപ്പെടും. പുണ്യസങ്കേതങ്ങള്‍ സന്ധര്‍ശിക്കും. സഹപ്രവര്‍ത്തകരുടെ നല്ല സഹകരണവും സഹായങ്ങളും ലഭിക്കും.
മൂലം
വിദ്യാര്‍ത്ഥികള്‍ പഠനവിഷയങ്ങളില്‍ ശ്രദ്ധ കുറയും. പരീക്ഷകളില്‍ പരാജയവും ഉണ്ടാകും. ദമ്പതികള്‍ക്ക് പരസ്പരം സ്നേഹക്കുറവും അകാരണമായ കലഹ പ്രവണതയും ഉണ്ടാകും. യന്ത്ര വാഹനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം ഗൃഹ നിര്‍മ്മാണത്തിന്‍ തടസ്സം നേരിടും.
പൂരാടം
സഹോദരങ്ങളുമായി അഭിപ്രായ വത്യാസവും അകല്‍ച്ചയും ഉണ്ടാകും. പൂര്‍വിക സ്വത്തു സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടാകും, കിട്ടാനുള്ള പണം കിട്ടാതെ വിഷമിക്കും. ഷെയര്‍ വ്യാപാരത്തില്‍ നഷ്ടം അനുഭവപ്പെടും. കോണ്‍ ട്രാക്ട് നടത്തുന്നവര്‍ക്ക് അവ നിര്‍ത്തി വയ്ക്കേണ്ടി വരും, മനസ്സ് വല്ലാതെ വേദനിക്കുന്ന അനുഭവങ്ങള്‍ ഉണ്ടാകും. ആഭരണങ്ങളോ വിലപിടിപ്പുള്ള വസ്തുക്കളോമോഷണം പോകാനും വ്യവഹാരങ്ങളില്‍ പരാജയം ഉണ്ടാകാനും ഇടയുണ്ട്.
ഉത്രാടം
സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുനമാനമാകും. മനസ്സ് സന്തോഷിക്കുന്ന അനുഭവങ്ങള്‍ ഉണ്ടാകും. പല കാര്യങ്ങളിലും ധീരമായ തീരുമാനം കൈകൊള്ളും. ഹര്‍ജികളും നിവേദനങ്ങളും അംഗീകരിക്കപ്പെടും.
തിരുവോണം
പ്രവര്‍ത്തനരംഗത്ത് ഊര്‍ജസ്വലത പ്രകടിപ്പിക്കും. ഊഹക്കച്ചവടത്തിലും ഷെയര്‍ മാര്‍ക്കറ്റിലും നിക്ഷേപങ്ങള്‍ നടത്തും. ഉന്നതവ്യക്തികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. മെഡിക്കല്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അര്‍ഹിക്കാത്ത സ്ഥാനങ്ങള്‍ ലഭിക്കും. അലസതാ മനോഭാവം കൈവിടും. പൂര്‍വസ്വത്തുക്കള്‍ കൈവശം വന്നു ചേരും. ദേവലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും.
അവിട്ടം
പ്രവര്‍ത്തനരംഗത്ത് ഊര്‍ജസ്വലതപ്രകടിപ്പിക്കും. ഷെയര്‍വ്യാപാരത്തിലും ഊഹക്കച്ചവടത്തിലും നേട്ടങ്ങളുണ്ടാകും. ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഇന്റെര്‍വ്യൂകളിലും പരീക്ഷകളിലും വിജയിക്കും. പിതൃസ്വത്തുക്കള്‍ കൈവശം വന്നു ചേരും. പുതിയ സുഹൃത്ത് ബന്ധങ്ങളുണ്ടാകും. ശത്രുക്കളുടെ മേല്‍ വിജയം നേടും.
ചതയം
സാഹിത്യകാരന്മാര്‍ , കവികള്‍, സംഗീതഞ്ജന്മാര്‍ ഇവര്‍ക്ക് നന്നായി ശോഭിക്കാനാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് സ്ഥാനക്കയറ്റവും സ്ഥാന മാറ്റവും ഉണ്ടാകും. ഉന്നത വ്യക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. അലസതാമനോഭാവം മാറും. .
പൂരുരുട്ടാതി.
രഹസ്യങ്ങള്‍ പരസ്യമാകും. ഔദ്യോഗികരംഗത്ത് പ്രതീക്ഷിക്കാത്ത പരിവര്‍ത്തനങ്ങള്‍ വന്നുചേരും. പഴയ വാഹനം വിറ്റ് പുതിയവ വാങ്ങും. സാമൂഹ്യപ്രവര്‍ത്തകര്‍ക്കും, രാഷ്ടീയ നേതാക്കന്മാര്‍ക്കും വിമര്‍ശനങ്ങളുണ്ടാകും. ധാരാളം യാത്രകള്‍ ചെയ്യേണ്ടിവരും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്യും. മുടങ്ങികിടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും.
ഉത്രട്ടാതി
രഹസ്യബന്ധങ്ങള്‍ ഉണ്ടാകും. ക്രയവിക്രയങ്ങളില്‍ ലാഭം ഉണ്ടാകും. ബന്ധുക്കള്‍മൂലം ധനനഷ്ടം ഉണ്ടാകും. ധനാഗമനമാര്‍ഗ്ഗങ്ങള്‍ മന്ദഗതിയിലാകും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധകുറവുണ്ടാകും. വിദ്ദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണം. ഗുരുതുല്യരായവരുടെ വിയോഗം മൂലം ദുഃഖിക്കും.
രേവതി
രാഷ്ട്രീയ നേതാക്കന്മാര്‍ തെരെഞ്ഞെടുപ്പുകളില്‍ നിന്നാല്‍ പരാജയപെടും. ആദ്ധ്യാത്മിക നേതാക്കന്മാര്‍ക്ക് നന്നായി ശോഭിക്കാനാകും. തര്‍ക്കങ്ങളും മറ്റും ഒത്തു തീര്‍പ്പാക്കാന്‍ മദ്ധ്യസ്ഥത വഹിക്കും. ഉല്ലാസയാത്രകള്‍ നടത്തും. മൃഷ്ടാന്ന ഭോജനത്തിനും സൗന്ദര്യ സാമഗ്രഹികള്‍ വാങ്ങിക്കൂട്ടുന്നതിനും വേണ്ടി ധാരാളം പണം ചിലവഴിക്കും.
Generated from archived content: vaara1_mar13_12.html Author: dr_k_divakaran