അശ്വതി
പൂര്‍വിക സ്വത്തിനെ പറ്റി തര്‍ക്കങ്ങള്‍ ഉത്ഭവിക്കും. വാക്കുമൂലം വിരോധികളെ ക്ഷണിച്ചു വരുത്തും. ശത്രുക്കളുടെ ഗൂഢതന്ത്രങ്ങളിലും വഞ്ചനകളിലും അകപ്പെടാതെ സൂക്ഷിക്കണം. സാമൂഹ്യപ്രവര്‍ത്തകര്‍ രാഷ്ട്രീയ നേതാക്കന്മാര്‍ ഇവര്‍ക്ക് നന്നായി തിളങ്ങാനാകും.
ഭരണി
ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കേണ്ടി വരും. പിതൃജനങ്ങള്‍ക്ക് രോഗാരിഷ്ടതകളുണ്ടാകും. ശാസ്ത്രസാങ്കേതികരംഗത്തുള്ളവര്‍ക്ക് നേട്ടങ്ങള്‍ കൈവരിക്കാനാകും. കായിക താരങ്ങള്‍ക്ക് വീഴ്ച , പതനം എന്നിവയുണ്ടാകും.
കാര്‍ത്തിക
ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. സന്താനങ്ങളെക്കൊണ്ട് ഗുണഫലങ്ങള്‍ സിദ്ധിക്കും. കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും. സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. കുടുംബത്തില്‍ അഭിപ്രായവ്യത്യാസം സംഭവിക്കും.
രോഹിണി
പരീക്ഷകളില്‍ വിജയം കരസ്ഥമക്കും. ഷെയര്‍ വ്യാപാരം മന്ദഗതിയിലാകും. പൊതുകാര്യങ്ങളില്‍ താത്പര്യം വര്‍ദ്ധിക്കും. എഴുത്തുകാര്‍ക്ക് റോയല്‍റ്റി മുതലായവ ലഭിക്കും. വിലപ്പെട്ട ചില വസ്തുക്കള്‍ കൈവശം വന്നു ചേരും
മകയിരം
പിണങ്ങി നിന്ന സുഹൃത്തുക്കള്‍ അടുത്തു വരും. ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലമാകും. വ്യാപാരവ്യവസായം പുരോഗമിക്കും. പുതിയ ബ്രാഞ്ചുകള്‍ തുറക്കാന്‍ ശ്രമം തുടരും. വീട് പുതുക്കി പണിയും. ഉല്ലാസയാത്രയില്‍ പങ്കെടുക്കും.
തിരുവാതിര
സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. വിദേശത്തുള്ളവര്‍ നാട്ടിലേക്ക് വരും. പ്രേമകാര്യങ്ങളില്‍ പുരോഗതി കൈവരും. പിതൃസ്വത്ത് അനുഭവത്തില്‍ വരും. സിനിമ, സീരിയല്‍ രംഗത്തുള്ളവര്‍ക്കും കാലം അനുകൂലമാണ്.
പുണര്‍തം
ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. ഉദ്യോഗത്തില്‍ അനുകൂലമായ ചില മാറ്റങ്ങള്‍ ഉണ്ടാകും. വിദ്യാഭ്യാസ കാര്യങ്ങളില്‍ ഉയര്‍ച്ച കാണിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. സിനിമാരംഗത്തുള്ളവര്‍ക്ക് വളരെ അനുകൂലമായ സാഹചര്യം ഉണ്ടാകും. പ്രേമകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും.
പൂയം
ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. രോഗികള്‍ക്ക് രോഗത്തിന് ആശ്വാസം ഉണ്ടാകും. നാനാപ്രകാരേണ ധനം വന്നു ചേരും . വീട് മോടി പിടിപ്പിക്കും. കലാസാഹിത്യ രംഗത്ത് പ്രവര്‍ത്തനം വിലയിരുത്തപ്പെടും.
ആയില്യം
പൈതൃകസ്വത്തുസംബന്ധമായി തര്‍ക്കങ്ങളുണ്ടാകും മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. ദേവാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. ആരോഗ്യ വിഷയത്തില്‍ ശ്രദ്ധ കുറയും. ഗൃഹനിര്‍മ്മാണത്തിനുള്ള ശ്രമം ഊര്‍ജ്ജിതപ്പെടുത്തും.
മകം
പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പിരിച്ചു വിടല്‍ ഭീഷണി അഭിമുഖീകരിക്കേണ്ടി വരും. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. കലാകായികരംഗത്തുള്ളവര്‍ക്ക് സമ്മാനങ്ങളും ബഹുമതികളും ലഭിക്കും.
പൂരം
ഗൃഹം മോടി പിടിപ്പിക്കും. സ്ത്രീകള്‍ ആഡംഭരഭൂഷണ ദ്രവ്യപദാര്‍ഥങ്ങള്‍ വാങ്ങും. ഊഹക്കച്ചവടത്തിലും ഷെയര്‍ വ്യാപാരത്തിലും ലാഭം ഉണ്ടാകും നിസാര കാര്യങ്ങളെ ചൊല്ലി കുടുംബത്തില്‍ വഴക്കുണ്ടാകും. ഭൂമി സംബന്ധമായി തര്‍ക്കങ്ങളുണ്ടാകും. പുതിയ സ്ഥലം വാങ്ങാനുള്ള തീരുമാനം മാറ്റി വയ്ക്കും.
ഉത്രം
പുതിയ സുഹൃത് ബന്ധങ്ങള്‍ ഉടലെടുക്കും. ധനകാര്യസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് നികുതി വകുപ്പില്‍ നിന്നും ഉപദ്രവങ്ങള്‍ ഉണ്ടാകും. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനങ്ങളില്‍ സ്വാധീനം വര്‍ദ്ധിക്കും. ലോണ്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തും.
അത്തം
രാഷ്ട്രീയ സാമൂഹ്യരംഗത്തുള്ളവര്‍ക്ക് ജനങ്ങളില്‍ സ്വാധീനം വര്‍ദ്ധിക്കും. ലോണ്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തും. എഴുത്തുകാര്‍ക്ക് റോയല്‍റ്റി മുതലായവയില്‍ കൂടി ധനം ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് തടസ്സം നേരിടും.
ചിത്തിര
തൊഴില്‍ രഹിതരുടെ ജോലി സാധ്യതകള്‍ തെളിയും വീട് നിര്‍മ്മാണത്തിനുണ്ടായിരുന്ന തടസ്സങ്ങള്‍ മാറികിട്ടും. സഹോദരങ്ങളുടെ സഹായങ്ങള്‍ യഥാവിധി കിട്ടും. സ്ത്രീകള്‍ മൂലം നേട്ടങ്ങള്‍ ഉണ്ടാകും. നൂതന പദ്ധതികള്‍ മൂലം നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും.
ചോതി
വ്യാപാരവ്യവസായ മേഖലയില്‍ പ്രതീക്ഷിച്ചതിലും ഉയര്‍ച്ചയുണ്ടാകും. സ്ത്രീകള്‍ മൂലം നേട്ടങ്ങള്‍ ഉണ്ടാകും. നൂതന ഉപകരണങ്ങള്‍ വാങ്ങും എഴുത്തുകാര്‍ക്ക് റോയല്‍റ്റി തുടങ്ങിയ വകുപ്പുകളില്‍ നിന്നും ധനം സിദ്ധിക്കും.
വിശാഖം
വാഹനങ്ങള്‍ മൂലം നഷ്ടം സംഭവിക്കും. വീഴ്ച, പതനം, വൈദ്യുതി എന്നിവമൂലം നഷ്ടം വരും. വീട് പുതുക്കി പണിയുകയോ പുതിയ വീട് നിര്‍മ്മിക്കുകയോ ചെയ്യും. സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങള്‍ സിദ്ധിക്കും. പിതൃതുല്യരായ ആളുകളുടെ ഉപദേശം ലഭിക്കും.
അനിഴം
വാഹനങ്ങള്‍ മൂലം നഷ്ടം സംഭവിക്കും. വ്യാപാരവ്യവസായരംഗത്ത് മന്ദത അനുഭവപ്പെടും. നികുതി ഉദ്യോഗസ്ഥന്മാരില്‍ നിന്നും ഉപദ്രവം ഉണ്ടാകും. പ്രേമനൈരാശ്യം ഉണ്ടാകും. മാധ്യമപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും മങ്ങലേല്‍ക്കും.
തൃക്കേട്ട
പുതിയ സ്ഥലം വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ജോലിയുമായി ബന്ധപ്പെട്ട് യാത്രകള്‍ ചെയ്യേണ്ടി വരും. പല കാര്യങ്ങളിലും പ്രതിബന്ധം നേരിടും. സാങ്കേതിക വിദ്യാഭ്യാസം സിദ്ധിച്ചവര്‍ക്ക് ജോലിയില്‍ ചേരാന്‍ നിര്‍ദ്ദേശം ലഭിക്കും.
മൂലം
നീതിന്യായ വകുപ്പുകളിലുള്ളവര്‍ക്ക് കൂടുതല്‍ മെച്ചമായ സാമ്പത്തിക നേട്ടങ്ങള്‍കൈവരിക്കാനാകും. ഗൃഹസുഖം കുറയും. ശത്രുക്കളെ നശിപ്പിക്കും. മദ്യവ്യവസായത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ധനനഷ്ടം സംഭവിക്കും.
പൂരാടം
വിദേശ യാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം നടക്കും. വരവിനേക്കാള്‍ ചിലവ് കൂടും. അയല്‍ക്കാരുമായി വഴക്കുണ്ടാക്കും. പല വ്യക്തികളുമായി നല്ല ബന്ധം സ്ഥാപിക്കും. പഴയ വീട് വിറ്റ് പുതിയത് വാങ്ങും പഠനരംഗത്ത് വേണ്ടത്ര ഉത്സാഹം കാണിക്കും.
ഉത്രാടം
വ്യവസായരംഗങ്ങളില്‍ നഷ്ടം ഉണ്ടാകും. എല്ലാ കാര്യങ്ങളിലും നഷ്ടം ഉണ്ടാകും. ഗുരുസ്ഥാനീയരുടെ വേര്‍പാട്, ഉദ്ദിഷ്ടകാര്യങ്ങള്‍ക്ക് പ്രാപ്തിക്കുറവ് , വിദ്യാഭ്യാസ രംഗത്ത് വിജയം , ഉന്നത പരീക്ഷകളില്‍ നേട്ടം എന്നിവയുണ്ടാകും.
തിരുവോണം
കുടുംബാഭിവൃദ്ധിയും , ശത്രുവിജയം , കര്‍മ്മകുശലത, മേലധികാരികളുടെ പ്രീതി , സ്വജനങ്ങളുടെ സഹായ സഹകരണം, എന്നിവ ലഭിക്കും. പ്രേമബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കും. ശത്രുക്കളില്‍ നിന്ന് ചതി പറ്റും. ഭൂമി സംബന്ധമായ തര്‍ക്കങ്ങളുണ്ടാകും.
അവിട്ടം
വിദ്യാര്‍ത്ഥികള്‍ക്ക് പഠനവിഷയത്തില്‍ ശ്രദ്ധ വര്‍ദ്ധിക്കും. കൃഷി, നാല്‍ക്കാലികളില്‍ നിന്ന് ഗുണഫലങ്ങള്‍ സിദ്ധിക്കും. വ്യാപാരവ്യവസായങ്ങളില്‍ മന്ദത മാറിക്കിട്ടും. ഉദ്യോഗസ്ഥന്മാര്‍ സ്ഥാനമാനങ്ങള്‍ക്കും മേലധികാരികളുടെ പ്രശംസക്കും പാത്രീഭവിക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.
ചതയം
സ്ഥാനക്കയറ്റവും , ധനലാഭവും ഉണ്ടാകും. ഭര്‍ത്തൃകുടുംബത്തില്‍ നിന്നും സഹായം ലഭിക്കും. പ്രതീക്ഷകള്‍ പലതും സാധിക്കും. ആരോഗ്യ നില മെച്ചപ്പെടും സ്ഥലം വാഹനം ഇവ വാങ്ങുവാന്‍ ശ്രമിക്കും. സ്വജനങ്ങളോട് സൂക്ഷിച്ച് ഇടപെടണം. അധികാരികളുടെ അപ്രീതിക്ക് പാത്രീഭവിക്കും.
പൂരുട്ടാതി
പ്രതികൂല പരിതസ്ഥിതിയെ ധീരതയോടും ആത്മബലം കൊണ്ടും നേരിടും. കുടുംബസുഖം വര്‍ദ്ധിക്കും. സന്താനങ്ങളെ കൊണ്ടും ബന്ധുക്കളെ കൊണ്ടും വിഷമിക്കും. മേലുദ്യോഗസ്ഥരുടേയും സഹപ്രവര്‍ത്തകരുടേയും വിരോധം സമ്പാദിക്കും.
ഉത്രട്ടാതി
സര്‍ക്കാരിന്റെ ബഹുമതിക്ക് പാത്രീഭവിക്കും. അര്‍ഹതയില്ലാത്ത വ്യക്തികളെ സഹായിക്കാന്‍ ശ്രമിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. സാഹിത്യത്തിലും. കലകളിലും കൂടുതല്‍ താത്പര്യം വര്‍ദ്ധിക്കും. പഠനവിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതിയും സമ്മാനങ്ങളും ലഭിക്കും.
രേവതി
പല മാര്‍ഗ്ഗങ്ങളില്‍ കൂടി ധനം വന്നു ചേരും. നിര്‍മ്മാണ രംഗത്തുള്ളവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. സ്വജനങ്ങളെക്കൊണ്ട് ഗുണഫലങ്ങളുണ്ടാകും.
Generated from archived content: vaara1_jan26_12.html Author: dr_k_divakaran