വാരഫലം ജനുവരി18 മുതല്‍ 24 വരെ

അശ്വതി

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളിലും, പാഠ്യേതരവിഷയങ്ങളിലും നന്നായി ശോഭിക്കാനാകും. ജോലിയോട് ബന്ധപ്പെട്ട് ധാരാളം യാത്രകള്‍ ചെയ്യേണ്ടിവരും. കോണ്‍ ട്രാക്റ്റ് വ്യ്യപാരത്തില്‍ മുന്നേറ്റമുണ്ടാകും. കെഡിറ്റ് സൌകര്യങ്ങളും, ലോണുകളും ഉപയോഗപ്പെടുത്തും. സഹോദരങ്ങളില്‍ നിന്ന് സാമ്പത്തികനേട്ടങ്ങളുണ്ടാകും. കായികതാരങ്ങള്‍ക്ക് സര്‍ക്കാരിന്റെ അഭിനന്ദനങ്ങള്ഉം സഹായവും ലഭിക്കും.

ഭരണി

സിനിമ, സീരിയല്‍ രംഗങ്ങളിലുള്ളവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. കലകായികരംഗത്തുള്ളവര്‍ക്ക് സമ്മാനങ്ങളും അവാര്‍ഡുകളും ലഭിക്കും. പിണങ്ങിനില്‍ക്കുന്ന ദമ്പതികള്‍ കൂടിചേരാനാകും. ഉദ്യോഗസ്ഥന്മാര്‍ക്ക് അപവാദങ്ങളും സ്ഥാനമാനങ്ങളും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളിലും ടെസ്റ്റുകളിലും വിജയിക്കാനാകും.

കാര്‍ത്തിക

ശത്രുക്കള്‍ മിത്രങ്ങളായിത്തീരും. ബന്ധുക്കളുടെ അസുഖങ്ങള്‍ മൂലം ധാരളം പണം ചെലവഴിക്കും. സാമ്പത്തികനില മോശമാകും. പണം കടം വാങ്ങേണ്ടിവരും. യാ‍ത്രകള്‍ മൂലം ക്ലേശിക്കു. ഉത്തമ സുഹൃത്തുക്കള്‍ ഉണ്ടാകും. പുതിയ പ്രേമബന്ധങ്ങള്‍ തളിരിടും. ഭാര്യയില്‍ നിന്ന് സഹായസഹകരണങ്ങള്‍ ഉണ്ടാകും.

രോഹിണി

ദേവാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തികും. ബന്ധുക്കളെകൊണ്ടും സഹോദരങ്ങളെ കോണ്ടും സ്ഥാനമാനങ്ങള്‍ ലഭികും. വിനോദസഞ്ചാരത്തിന്‍ അനുകൂലമായി തീര്‍പ്പ് കല്പിക്കും. സിനിമ, സീരിയല്‍ രംഗത്തുളവര്‍ക്ക് ധാരാളം അവസരങ്ങള്‍ കിട്ടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും

മകയിരം

സുഹൃത്തുകളില്‍ നിന്ന് സഹായം ലഭിക്കും. കലാകായികരംഗത്തുള്ളവര്‍ക്ക് നന്നായി ശോഭിക്കാന്‍ സാധിക്കും. രാഷ്ട്രീയരംഗത്തുളവര്‍ക്ക് നന്നായിശോഭിക്കാനാകും. അനാവശ്യച്ചിലവുകള്‍ മൂലം കടം വങ്ങേണ്ടിവരും. സ്വത്തുക്കള്‍ അനുഭവയോഗ്യമാകും. വിശ്വസിക്കുന്നവരില്‍നിന്ന് ചതി, വഞ്ചന ഇവയുണ്ടാകും. അന്നിനോടൊന്ന് ബന്ധമില്ലാതെ പ്രവര്‍ത്തിക്കാന്‍ ഇടവരും.

തിരുവാതിര

അന്യര്‍ക്കുവേണ്ടി ധാരാളം പണം ചിലവഴിക്കും. നിര്‍മ്മാണരംഗത്തുളവര്‍ക്ക് തോഴില്‍ സാധ്യത വര്‍ദ്ധിക്കും. പ്രതികൂല പരിത:സ്ഥിതിയെ ധീരതയോടും. ആത്മബലത്തോറ്റും കൂടി നേരിടും. കുടുബസുഖം വര്‍ദ്ധിക്കും. സന്താനങ്ങളെകൊണ്ടും ബന്ധുക്കളെക്കൊണ്ടും വിഷമിക്കും. മേലുദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും വിരോധം സമ്പാദിക്കും. വിദ്യാര്‍ത്ഥികള്‍ അധ്യായനയാത്രകള്‍ നടത്തും. ശാരീരികവും മാനസികവുമായ ഉണ്മേഷം വര്‍ദ്ധിക്കും.

പുണര്‍തം

സ്ഥാനക്കയറ്റവും, ധനലാഭവും ഉണ്ടാകും. ഭര്‍ത്ത്യകുടുംബത്തില്‍ നിന്നും സഹായം ലഭിക്കും. പ്രതീക്ഷകള്‍ പലതും സാധിക്കും.പ്രതീക്ഷകള്‍ പലതും സാധിക്കും. ആരോഗ്യ- സാമ്പത്തികനില മെച്ചപ്പെടും. സ്ഥലം, വാഹനം ഇവ വാങ്ങുവാന്‍ ശ്രമിക്കും. സ്വജനങ്ങളോട് സൂക്ഷിച്ച് ഇടപെടണം. അധികാരികളുറ്റെ അപ്രീതിക്ക് പാത്രീഭാവിക്കും. അവരോട് ഇടപെടുമ്പോഴും ശ്രദ്ധിക്കണം.

പൂയ്യം

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളിലും ടെസ്റ്റുകളിലും നന്നായി ശോഭിക്കുവാന്‍ സധിക്കും. ഭര്‍ത്താവിനോടും പുത്രദികളോടും കലഹിക്കും. യാത്രകള്‍ ധാരാളമായി ചെയ്യും. ഒരു നിസാഹയത അനിഭവപ്പെടും. എങ്കിലും ഏറെ നാളായി ചെയ്യാനുദ്ധേളിക്കുന്ന കാര്യം ചെയ്തു തീര്‍ക്കും. ദാമ്പത്യജീവിതം ത്രപ്തികരമായിരിക്കില്ല. ഏതു പ്രവര്‍ത്തിയും ഉത്തരവാദിത്തോടെ ചെതു തീര്‍ക്കും.

ആയില്യം

പലമാര്‍ഗങ്ങളില്‍ കൂടി ധനം വന്നുചേരും. നിര്‍മ്മാണരംഗത്തുളവര്‍ക്ക് തൊഴിലവസരങ്ങള്‍ നഷ്ടമാകും. തീരദേശത്തുളവര്‍ക്ക് വീട് മാറി താമസിക്കേണ്ടിവരും. നിയമവകുപ്പുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് നേട്ടമുണ്ടാകും. ദേവലയങ്ങളുമയി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. അവിവാഹിതരുടെ വിവാഹക്കര്യത്തില്‍ തീരുമാനമാകും.

മകം

അഭിവൃദ്ധി എല്ലാ കാര്യത്തിലും പ്രതീക്ഷിക്കാം. നിര്‍ത്തി വച്ചിരുന്ന കാര്യങ്ങള്‍ വീണ്ടും ആരംഭിക്കും. പ്രത്യേകിച്ച് ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്വം വന്നു ചേരും .സ്നേഹബന്ധങ്ങള്‍ വിവാഹത്തില്‍ എത്തിച്ചേരും. പുതിയ സുഹൃത് ബന്ധങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ ശ്രദ്ധയുണ്ടാകും

പൂരം

പല കാര്യങ്ങളും നടക്കാതെ നീണ്ടു പോകും. യാത്രകളില്‍ ക്ലേശങ്ങളും ധന നഷ്ടവും ഉണ്ടാകും. ക്രയവിക്രയങ്ങളില്‍ നഷ്ടം വരാന്‍ സാദ്ധ്യതയുണ്ട്. കുടുംബത്തില്‍ കലഹപ്രവണതയുണ്ടാകും. മനസ്സുഖം കുറയും. ജോലിസ്ഥലത്ത് പല വിധത്തിലുള്ള എതിര്‍പ്പുകള്‍ ഉണ്ടാകും. ഉന്നതരായ വ്യക്തികളുടെ സഹായം ലഭിക്കും.

ഉത്രം

കവികള്‍, കലാകാരന്മാര്‍ തുടങ്ങിയവര്‍ക്ക് പുരസ്കാരങ്ങള്‍ ലഭിക്കും. കാര്യതടസ്സവും ബന്ധുക്കളില്‍ നിന്ന് വിഷമങ്ങളും ഉണ്ടാകും. വിദ്യാര്‍ഥികള്‍‍ക്ക് പഠിപ്പില്‍ ശ്രദ്ധ കുറയും. പരീക്ഷകളിലും ടെസ്റ്റുകളിലും പരാജയം അനുഭവപ്പെടും . വാഹനയാത്രകള്‍ ശ്രദ്ധിക്കണം. ബിസിനസ്സുകാര്‍ തീരുമാനങ്ങള്‍ ശ്രദ്ധിച്ച് എടുക്കേണ്ടി വരും.

അത്തം

ഷെയര്‍ വ്യാപാരത്തിലും ഊഹക്കച്ചവടത്തിലും ലാഭം ഉണ്ടാകും. നാനാമാര്‍ഗ്ഗങ്ങളില്‍ കൂടി ധനം വന്നു ചേരും. ലക്ഷ്യബോധമില്ലാതെ യാത്രകള്‍ ചെയ്യും. പുതിയ വാഹനം വാങ്ങാനുള്ള ശ്രമം വിജയിക്കും. ലോണുകളും ക്രഡിറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. വീട് മോടി പിടിപ്പിക്കും. അലങ്കാര സുഗന്ധപദാര്‍ഥങ്ങളോട് താത്പര്യം വര്‍ദ്ധിക്കും.

ചിത്തിര

അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തും. സുഹൃത് ബന്ധങ്ങള്, പ്രേമബന്ധങ്ങള്‍ ഇവയില്‍ വിജയിക്കും. സത്യസന്ധവും നീതിയുക്തവുമായ സമീപനത്തില്‍ കാര്യവിജയം നേടും. ഏറ്റെടുത്ത പ്രവൃത്തികള്‍, വാഗ്ദാനങ്ങള്‍ തുടങ്ങിയവ പ്രാവര്‍ത്തികമാകും. മാതാപിതാകളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കും. അനാരോഗ്യ പ്രശ്നങ്ങള്‍ ജോലിക്ക് തടസ്സം ഉണ്ടാക്കും.

ചോതി

ദാമ്പത്യസൗഖ്യവും കുടുബസൗഖ്യവും, സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പണം ചെലവഴിക്കുമ്പോള്‍ ശ്രദ്ധവേണം. അധികചെലവുകള്‍ മൂലം കടം വന്നു ചേരും. കര്‍മ്മരംഗങ്ങളില്‍ ക്രമാനുഗതമായ പുരോഗതിയുണ്ടാകും.

വിശാഖം

രോഗികള്‍ ആരോഗ്യം വീണ്ടെടുക്കും. കലാകായിക മത്സരങ്ങളില്‍ വിജയിക്കും. ജീവിതഗതിയെ മാറ്റിമറിക്കുന്ന പലഘടകങ്ങളും വന്നുചേരും. സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കും. മിഥ്യധാരണകള്‍ മൂലം മറ്റുള്ളവര്‍ക്ക് പ്രശ്നങ്ങളുണ്ടാകും.

അനിഴം

വികല ചിന്തകളും അനാവശ്യമായ ആധിയും ഉപേക്ഷികേണ്ടിവരും, എതിര്‍പ്പുകളെ അതിജീവിക്കും. പൊതുജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ നീതിപൂര്‍വമുള്ള സമീപനം കൈകൊള്ളും. കീഴ്ജീവനക്കാര്‍ വരുത്തിവെക്കുന്ന കുഴപ്പങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അധികാരമോഹം വര്‍ദ്ധിക്കും.

ത്രിക്കേട്ട

പുണ്യക്ഷേത്രദര്‍ശനത്തിന് ഇടവരും സല്‍ക്കീര്‍ത്തിസ്ഥാനമാനങ്ങളും ലഭിക്കും. മത്സരപ്പരീക്ഷകളില്‍ വിജയിക്കും. രാഷ്ടീയ നേതാക്കാന്മാര്‍ കൂടുതല്‍ ശോഭിക്കും. ഭൂമി ഇടപാടുകളില്‍ ലാഭം വര്‍ദ്ധിക്കും. ഭാഗ്യക്കുറി, ചിട്ടി, മുതലായവ വീണു കിട്ടും. അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാകും. ആത്മസംതൃപ്തിനേടും. സന്താനങ്ങളെക്കൊണ്ട് ഗുണഫലങ്ങളുണ്ടാകും.

മൂലം

ശരീരക്ലേശവും, രഹസ്യങ്ങള്‍ പരസ്യമാക്കും ഔദ്യോഗികരംഗത്ത് പ്രതീക്ഷിക്കാത്ത പരിവര്‍ത്തനങ്ങള്‍ വന്നു ചേരും. പഴയവാഹനം വിറ്റ് പുതിയവ വാങ്ങും. സാമൂഹ്യപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ നേതാക്കന്മാര്‍ക്കും വിമര്‍ശനങ്ങളുണ്ടാകും. ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍തരണം ചെയ്യും. മുടങ്ങികിടന്നിരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടക്കും.

പൂരാടം

ആരോഗ്യം തൃപ്തികരമായിരിക്കും. എന്നാല്‍ അശ്രദ്ധകൊണ്ട് അപകടങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. ഉപരിപഠനത്തിനു ശ്രമിക്കുന്നവര്‍ പണം കൊടുത്ത് ചേരേണ്ട സന്ദര്‍ഭം ഉണ്ടാകും. പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഠിനപ്രയത്നം വേണ്ടിവരും.

ഉത്രാടം

സാഹിത്യകാരന്മാര്‍ കവികള്‍ സംഗീതഞ്ജന്മാര്‍ ഇവര്‍ക്ക നന്നായി ശോഭിക്കാനാകും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. ഉന്നതവ്യക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. അലസതാമനോഭാവം മാറും. നിഗൂഡശാസ്ത്രങ്ങല്‍ പഠിക്കാന്‍ ശ്രമിക്കും.

തിരുവാതിര

പഴയ വീട് വിറ്റ് പുതിയവ വാങ്ങും. ലോണുകളും ക്രഡിറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. മംഗളകര്‍മ്മങ്ങളിലും സല്‍ക്കാരങ്ങളിലും പങ്കെടുക്കും. യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും. ഗുരുജനങ്ങളെ ആദരിക്കും.

അവിട്ടം

കുടുംബജീവിതം സന്തോഷകരമാകും. ഉന്നതസ്ഥാനീയരുടെ സഹായങ്ങള്‍ ലഭിക്കും. സന്താനങ്ങളുടെ ഉപരിപഠനത്തിനുള്ള തടസ്സം മാറിക്കിട്ടും. സര്‍ക്കാര്‍സര്‍വ്വീസിലുള്ളവര്‍ക്ക് സ്ഥാനമാറ്റവും പ്രമോഷനും സിദ്ധിക്കും. രാഷ്ട്രീയ സാമൂഹികരംഗങ്ങളിലുള്ളവര്‍ക്ക് ജനങ്ങളില്‍ സ്വാധീനം വര്‍ദ്ധിക്കും. ഭൂമി ഇടപാടുകളില്‍ ലാഭം ഉണ്ടാകും.

ചതയം

ധനപരമായി പ്രയാസങ്ങള്‍ നേരിടും. ഏജന്‍സി വ്യാപാരം നടത്തുന്നവര്‍ക്ക് നല്ല വ്യാപാരം ഉണ്ടാകും. ദേഹാരോഗ്യം കുറയും. വീട് സംബന്ധമായ തര്‍ക്കങ്ങള്‍ ഉണ്ടാകും. കേസ്സുകളും തര്‍ക്കങ്ങളും മൂലം മനസ്സ് വല്ലാതെ വ്യാകുലപ്പെടും. കര്‍മ്മരംഗത്ത് ശത്രു ശല്യം ഉണ്ടാകും.

പൂരുരുട്ടാതി

സാമ്പത്തിക നേട്ടങ്ങളും സ്ഥാനമാനാദി അര്‍ഥലാഭങ്ങളും പ്രതീക്ഷിക്കാം. വിദേശത്തുള്ള സന്താനങ്ങള്‍ ഗൃഹത്തില്‍ വന്നു ചേരും. സുഖഭോഗവസ്തുക്കളും ഇലട്രിക് വസ്തുക്കളും കൈവശം വന്നു ചേരും. കുടുംബസ്വത്തുക്കള്‍ കൈവശം വന്നു ചേരും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. കൃഷി നാല്‍ക്കാലികളില്‍ നിന്ന് ആദായം വര്‍ദ്ധിക്കും.

ഉത്രട്ടാതി

അകാരണമായി ഭയം തോന്നും. കാര്യാദികള്‍ക്ക് തടസ്സം നേരിടും ഹൃദ്രോഗികള്‍ ശ്വാസകോശരോഗികള്‍ ഇവര്‍ക്ക് രോഗം മൂര്‍ഛിക്കാനും ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും ഇടവരും. അധിക ചിലവും അനാവശ്യചിലവും ഉണ്ടാകും. കൃഷിക്കാര്‍ക്ക് വിളനാശവും നഷ്ടകഷ്ടങ്ങളും ഉണ്ടാകും.

രേവതി

വിദ്യാര്‍ഥികള്‍ പഠനത്തോടൊടൊപ്പം പാഠ്യേതര വിഷയങ്ങളിലും നന്നായി ശോഭിക്കും. കലാസാംസ്ക്കാരിക രംഗങ്ങളില്‍ മിന്നി തിളങ്ങും. പല വിധ പുരസ്ക്കാരങ്ങള്‍ കരസ്ഥമാക്കും. തര്‍ക്കങ്ങളിലും കേസ്സുകളിലും വിജയിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. കര്‍മ്മരംഗത്ത് പുരോഗതിയുണ്ടാകും.

Generated from archived content: vaara1_jan17_12.html Author: dr_k_divakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English