അശ്വതി
സാമ്പത്തികരംഗത്ത് പുരോഗതിയുണ്ടാകും. ഉന്നതന്മാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കും ക്രയവിക്രയാദികള്‍ ധാരാളം നടത്തും. സഹോദരന്മാരില്‍ നിന്നു സഹായങ്ങള്‍ ഉണ്ടാകും കലാസാംസ്ക്കാരികരംഗങ്ങളിലുള്ളവര്‍ക്ക് അവാര്‍ഡുകളും പ്രശംസാപത്രങ്ങളും നേടാനാകും. സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന്മാര്‍ ഡപ്യൂട്ടേഷനില്‍ ജോലി ചെയ്യും.
ഭരണി
കുടുംബത്തില്‍ ശാന്തിയും സമാധാനവും കളിയാടും. ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കും. വിദേശത്തുള്ള സന്താനങ്ങള്‍ ഗൃഹത്തില്‍ വന്നു ചേരും. കേസ്സുകള്‍ അനുകൂലമായി തീര്‍പ്പ് കല്‍പ്പിക്കും. കിട്ടാതിരുന്ന ധനം തിരികെ ലഭിക്കും. പ്രേമബന്ധങ്ങളില്‍ വിജയം പ്രതീക്ഷിക്കാം.
കാര്‍ത്തിക
വിവാഹാദി മംഗളകര്‍മ്മങ്ങളിലും സല്‍ക്കാരങ്ങളിലും പങ്കുകൊള്ളും. ആദ്ധ്യാത്മിക രംഗത്തുള്ളവര്‍ നേട്ടങ്ങള്‍ കൈവരിക്കും. വ്യാപാരവ്യവസായരംഗത്തുള്ളവര്‍ക്ക് പുരോഗതിയുണ്ടാകും. ദാമ്പത്യജീവിതം സന്തോഷപൂര്‍ണ്ണമാകും. ചില ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും.
രോഹിണി
സന്താനങ്ങളെക്കൊണ്ട് വിഷമിക്കും തൊഴില്‍രഹിതര്‍ ടെസ്റ്റുകളിലും പരീക്ഷകളിലും വിജയം നേടും. സ്ഥാനമാറ്റത്തിനു ശ്രമിക്കുന്നവര്‍ക്ക് അവര്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് മാറ്റം കിട്ടും. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ഡിപ്പാര്‍ട്ടുമെന്റുകളില്‍ വിജയം കൈവരിക്കും.
മകയിരം
ധാരാളം യാത്രകള്‍ നടത്തും. യാത്രകളില്‍ മംഗളാനുഭവങ്ങള്‍ ഉണ്ടാകും. ശ്രേഷ്ഠന്മാരില്‍ നിന്നും സഹായങ്ങള്‍ ഉണ്ടാകും. തൊഴില്‍ രംഗത്തുണ്ടായിരുന്ന തടസ്സങ്ങള്‍ മാറിക്കിട്ടും. പങ്കുവ്യാപാരത്തില്‍ പുരോഗതിയുണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കും.
തിരുവാതിര
തൊഴില്‍ രംഗത്ത് ഉയര്‍ച്ചയുണ്ടാകും. പൈതൃകമായ സ്വത്തുക്കള്‍ അനുഭവയോഗ്യമാകും. നാനാമാര്‍ഗങ്ങളില്‍ കൂടി ധനം വന്നു ചേരും. ഉല്ലാസയാത്രകള്‍ നടത്തും. ഗൃഹത്തില്‍ മംഗളകര്‍മ്മം നടക്കും. ബുദ്ധിപരമായ കാര്യങ്ങളില്‍ ഏര്‍പ്പെടും. ഈശ്വരപ്രീതികരമായ കാര്യങ്ങള്‍ നടത്തും
പുണര്‍തം
സ്ഥാനമാനങ്ങള്‍ ലഭിക്കും. സ്വന്തം കഴിവുകള്‍ വികസിപ്പിക്കാനുള്ള അവസരങ്ങള്‍ ലഭിക്കും. സാമ്പത്തിക രംഗത്ത് മുന്നേറ്റം ഉണ്ടാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും അനുഭവമാകും. രാഷ്ട്രീയത്തിലുള്ളവര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ വിജയം നേടാനാകും. പുണ്യസങ്കേതങ്ങള്‍ സന്ദര്‍ശിക്കും.
പൂയം
കരാര്‍ ഇടപാടുകാര്‍ക്ക് കിട്ടാനുള്ള ബില്ലുകള്‍ പാസ്സായി കിട്ടും. നിര്‍മ്മാണതൊഴിലാളികള്‍ക്ക് അധികവരുമാനം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പില്‍ ശ്രദ്ധ കുറയും. മറ്റുള്ളവരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ചെയ്യാന്‍ പാടില്ലാത്തതു ചെയ്യും.
ആയില്യം
എതിപ്പുകളെ അവഗണിച്ച് കുഴഞ്ഞ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. ആഢംബരവസ്തുക്കള്‍ വാങ്ങിക്കൂട്ടും. സംസാരങ്ങള്‍ക്ക് നിയന്ത്രണം വേണ്ടി വരും. സ്ത്രീകള്‍ക്ക് അപവാദവശ്രവണവും അപമാനവും ഉണ്ടാകും.
മകം
ശാരീരികവും മാനസികവുമായ വിഷമതകള്‍ ഉണ്ടാകും. അലച്ചിലും വലച്ചിലും ഉണ്ടാകും. ഔദ്യോഗികരംഗത്തുള്ള പ്രശ്നങ്ങള്‍ രൂക്ഷമാകും. സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. നിയമ ഉദ്യോഗസ്ഥന്മാര്‍ക്ക് സ്ഥാനചലനം ഉണ്ടാകും. അധിക ചിലവും അനാവശ്യചിലവും മൂലം കടം വാങ്ങേണ്ടി വരും.
പൂരം
അതിരുകവിഞ്ഞ അഹന്തയും അഹങ്കാരവും പലരുടേയും വിരോധത്തിനു കാരണമാകും. സാഹിത്യകാരന്മാര്‍ക്ക് റോയല്‍റ്റി തുടങ്ങിയ വകുപ്പുകളില്‍ കൂടി ധനം വന്നു ചേരും. പ്രസിദ്ധീകരണം നടത്തുന്നവര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കാലം അനുകൂലമാണ്. ജോലി ഭാരം വര്‍ദ്ധിക്കും. ആരോഗ്യകരമായ കാര്യങ്ങളില്‍ ശ്രദ്ധ കുറയും.
ഉത്രം
സഹപ്രവര്‍ത്തകരുടെ സഹകരണം എല്ലാ രംഗത്തും ഉണ്ടാകും. ജോലി ഭാരം വര്‍ദ്ധിക്കും രോഗികള്‍ക്ക് ആശ്വാസം തോന്നും. കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കും. ഐ ടി മേഖലയിലുള്ളവര്‍ക്ക് ജോലി സ്ഥലം മാറും. വിദ്യാര്‍ത്ഥികള്‍ മന്ദതയും അലസതയും മൂലം പഠനം നിര്‍ത്തേണ്ടി വരും.
അത്തം
ഉദ്യോഗസ്ഥന്മാര്‍ക്ക് അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. കടം വാങ്ങേണ്ടി വരും. കുടുംബബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും അപകടങ്ങളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. ആശയങ്ങള്‍ മറ്റുള്ളവര്‍ക്ക് തെറ്റിദ്ധാരണ ഉളവാക്കും. പ്രവര്‍ത്തനമേഖലയില്‍ ഏകാഗ്രത കുറയും. ഈശ്വരപ്രീതികരമായ കാര്യങ്ങള്‍ ചെയ്യും.
ചിത്തിര
അപ്രതീക്ഷിതമായ ചെലവുകള്‍ വന്നു പെടും. തൊഴിലില്‍ വിരക്തിയും , മന്ദതയും ഉണ്ടാകും. രോഗാദിക്ലേശങ്ങള്‍ മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെടും. അലങ്കാരവസ്തുക്കളോട് ഭ്രമം ഉണ്ടാകും. സന്താനങ്ങളില്‍ നിന്ന് സാമ്പത്തിക ലാഭം ഉണ്ടാകും.
ചോതി
മത്സരങ്ങളിലും പരീക്ഷകളിലും വിജയം നേടാനാകും. ആഹ്ലാദകരമായ കുടുംബാന്തരീക്ഷം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളിലും ടെസ്റ്റുകളിലും വിജയം നേടാനാകും. രാഷ്ട്രീയ നേതാക്കന്മാര്‍ക്കും മന്ത്രിമാര്‍ക്കും അണികളില്‍ സ്വാധീനം വര്‍ദ്ധിക്കും.
വിശാഖം
ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കും. പല മാര്‍ഗങ്ങളില്‍ കൂടി ധനം വന്നു ചേരും. അലങ്കാര ആഢംബരവസ്തുക്കളുടെ ലാഭം ഇവയുണ്ടാകും. മുടങ്ങിക്കിടന്ന പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കും.
അനിഴം
മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പ്രവര്‍ത്തനമേഖലയില്‍ തിരക്കേറിയ അനുഭവങ്ങള്‍ ഉണ്ടാകും. വീട്ടമ്മമാര്‍ക്ക് സന്തോഷകരമായ വാര്‍ത്തകളും സന്താനങ്ങളില്‍ നിന്ന് ഗുണഫലങ്ങളും ഉണ്ടാകും. ഉദ്യോഗസ്ഥകള്‍ക്ക് പ്രമോഷനോടുകൂടിയുള്ള സ്ഥാന ചലനം ഉണ്ടാകും. ചിരകാലമായി ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ സഫലീകരിക്കും.
തൃക്കേട്ട
പൊതുവില്‍ ഗുണദോഷസമ്മിശ്രമായ കാലമാണ്. കുടുംബക്ലേശം, സന്താനക്ലേശം, കര്‍മ്മരംഗത്ത് മേലുദ്യോഗസ്ഥന്മാരുടെ അനാവശ്യമായ ഇടപെടലുകള്‍ ഇവയുണ്ടാകും. ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. സാഹിത്യകാരന്മാര്‍ക്ക് പൊതുരംഗങ്ങളില്‍ ശോഭിക്കാനാകും. മത്സരങ്ങളിലും ടെസ്റ്റുകളിലും വിജയിക്കും.
മൂലം
കുടുംബസുഖവും ധനധാന്യങ്ങളുടെ ലാഭവും പ്രതീക്ഷിക്കാം. വീടു നിര്‍മ്മാണത്തിനുള്ള തടസ്സം മാറിക്കിട്ടും. ലോണുകളും ക്രഡിറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. ആരോഗ്യ നില മെച്ചപ്പെടും. മന: സന്തോഷവും സുഖകരമായ അനുഭവങ്ങളും ഉണ്ടാകും.
പൂരാടം
അകാരണമായി ഭയം തോന്നും. കാര്യാദികള്‍ക്ക് തടസ്സം ഉണ്ടാകും. ഹൃദ്രോഗികള്‍, ശ്വാസകോശരോഗികള്‍ ഇവര്‍ക്ക് രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ പ്രവേശിക്കാന്‍ ഇടവരും. അധിക ചിലവും അനാവശ്യ ചിലവും ഉണ്ടാകും. കൃഷിക്കാര്‍ക്ക് വിള നാശവും കൃഷി നാശവും ഉണ്ടാകും.
ഉത്രാടം
ദൈവാധീനക്കുറവും കാര്യ തടസ്സവും ഉണ്ടാകും. പുതിയ പദ്ധതികള്‍ ആസുത്രണം ചെയ്ത് നടപ്പിലാക്കും. അഭിനയ രംഗത്തുള്ളവര്‍ക്ക് തങ്ങളുടെ മികവ് തെളിയിക്കാനാകും. വീട്ടമ്മമാര്‍ക്ക് ആഭരണ അലങ്കാരവസ്തുക്കളുടെ ലാഭം ഉണ്ടാകും. ഏഷണികള്‍ കേട്ട് മന: ചാഞ്ചല്യം ഉണ്ടാകാതെ നോക്കണം.
തിരുവോണം
കുടുംബത്തില്‍ സ്വസ്ഥത കുറയും. പിതൃജനങ്ങള്‍ക്ക് രോഗക്ലേശങ്ങളുണ്ടാകും. വ്യാപാരവ്യവസായരംഗത്ത് നല്ല പുരോഗതിയുണ്ടാകും. വീട്, ഫ്ലാറ്റ്, വാഹനം മുതലായവ വാങ്ങുന്നതിനുള്ള ശ്രമം വിജയിക്കും. സ്ത്രീകളുമായി കലഹിക്കും. കുറ്റാരോപണത്തിന് ഇടയുണ്ട്.
അവിട്ടം
കുടുംബത്തില്‍ സമാധാനം കുറയും. ദൈവീകകാര്യങ്ങള്‍ക്ക് മുന്‍ തൂക്കം കൊടുക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കും. യാത്രകളില്‍ അപകടമുണ്ടാകാതെ ശ്രദ്ധിക്കണം. ജോലി മാറ്റത്തിനുള്ള ശ്രമം വിജയിക്കും. തൊഴില്‍ രംഗത്ത് മന്ദത അനുഭവപ്പെടും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കണം.
ചതയം
മനസിന്റെ ആവശ്യമില്ലാത്ത ഉത്കണ്ഠമൂലം ചെയ്യുന്ന ജോലിയില്‍ ശ്രദ്ധ കുറയും. ദൈവീകകാര്യങ്ങളില്‍ കൂടുതല്‍ മനസുറപ്പിച്ച് കാര്യങ്ങള്‍ ചെയ്താല്‍ അമിതമായ ഉത്കണ്ഠ ഒഴിവാക്കാം. കുടുംബത്തില്‍ ആവശ്യമില്ലാതെ കലഹമുണ്ടാക്കാതെ ശ്രദ്ധിക്കുക. കാര്യ നിര്‍വഹണത്തിനു സുഹൃത്തുക്കളുടെ സഹായം തേടും . കടം കൊടുത്ത പണം തിരികെ ലഭിക്കാന്‍ ബുദ്ധിമുട്ടാകും
പൂരുരുട്ടാതി
തൊഴില്‍ രംഗത്ത് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വരും. മേലുദ്യോഗസ്ഥരുമായി കലഹത്തില്‍ ഏര്‍പ്പെടും. ആവശ്യ സമയത്ത് സുഹൃത്തുക്കളുടെ സഹായം ലഭിക്കാതെ വരും. കുടുംബത്തില്‍ പുതിയ പ്രശ്നങ്ങള്‍ ഉടലെടുക്കും. പൊതു പ്രവര്‍ത്തകര്‍ക്ക് അണികളില്‍ നിന്ന് പിന്തുണ ലഭിക്കാന്‍ കഴിയാതെ വരും.
ഉത്രട്ടാതി
അലച്ചിലും വലച്ചിലും അനുഭവപ്പെടും. കാര്യങ്ങളെല്ലാം കീഴ്മേല്‍ മറിയും. ആദ്ധ്യാത്മികകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കും. സ്വന്തക്കാരില്‍ നിന്നും സ്വജനങ്ങളില്‍ നിന്നും ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. കലാപരമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം സമ്മാനങ്ങള്‍ ലഭിക്കും. പോലീസ് വകുപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥലമാറ്റത്തിനു സാദ്ധ്യതയുണ്ട്.
രേവതി
ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും . തൊഴില്‍ മാറ്റം ഉണ്ടാകും. പഴയ വീട് വില്‍ക്കും. കടക്കാരുടെ ശല്യം ഉണ്ടാകും. വിശ്രമരഹിതമായി ജോലി ചെയ്യേണ്ടി വരും. മാനസീകമായ വിഷമതകള്‍ ഉണ്ടാകും. മാതൃപിതൃബന്ധം വഷളാകാന്‍ ഇടയുണ്ട്. തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ കഴിയാതെ വരും.
Generated from archived content: vaara1_jan10_12.html Author: dr_k_divakaran