വാ‍രഫലം ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 6 വരെ

അശ്വതി

പലവിധ ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. അര്‍ഹിക്കാത്ത ധനം വന്നു ചേരും. കുടുംബസ്വത്തുക്കള്‍ ഭാഗം വച്ചുകിട്ടും. വിദ്യാഭ്യാസരംഗത്തുള്ളവര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും നന്നായി ശോഭിക്കാനാകും. ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. മെഡിക്കല്‍ എഞ്ചിനീയറിംഗ് രംഗത്തുള്ളവര്‍ക്ക് പല വിധ നേട്ടങ്ങളുമുണ്ടാകും. മംഗളകര്‍മ്മങ്ങളിലും സല്‍ക്കാരങ്ങളിലും പങ്കെടുക്കും.

ഭരണി

കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാ‍നമാകും. പൂര്‍വികസ്വത്തുക്കള്‍ അനുബവയോഗ്യമാകും. മ്യൂച്ചല്‍ ഫണ്ടുകളില്‍ പണം നിക്ഷേപിക്കും. റിയല്‍ എസ്റ്റേറ്റ് വ്യാപാരം ലാഭകരമാകും. പുതിയ സുഹൃത്തുക്കളുണ്ടാകും. പ്രേമബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കും.

കാര്‍ത്തിക

പഴയകടങ്ങള്‍ വീട്ടി എടുക്കാനാകും. നാനാമര്‍ഗ്ഗങ്ങളില്‍ കൂടി ധനം വന്നുചേരും. കൃഷി, നാല്‍ക്കാലികളില്‍ കൂടി ആദായം വര്‍ദ്ധിക്കും വ്യാ‍രവ്യവസായത്തില്‍ പുരോഗതിയുണ്ടാകും. രാഷ്ട്രീയ് നേതാക്കന്മാര്‍ , മന്ത്രിമാര്‍ , തൊഴിലാളിപ്രവര്‍ത്തകര്‍ ഇവര്‍ക്ക് അണികളില്‍ സ്വാധീനം വര്‍ദ്ധിക്കും. വസ്തുവാ‍ഹനാദികള്‍ മുഖേന വരുമാനം ഉണ്ടാകും. ഏജന്‍സി വ്യാപാ‍രം നല്ല നിലയില്‍നടക്കും.

രോഹിണി

മംഗളകര്‍മ്മങ്ങളിലും സല്‍ക്കാരങ്ങളിലും പങ്കെടുക്കാനും സുഖഭോഗവസ്തുക്കള്‍ വാങ്ങിക്കൂട്ടാനും ഇടയാകും. കുടുംബത്തില്‍ ശാന്തിയുംസമാധാനവും ഉണ്ടാകും. അഭിനയരംഗത്തുളവര്‍, സിനിമ, സീ‍രിയല്‍ രംഗത്തുള്ളവര്‍ ഇവര്‍ക്ക് കാലം അനുകൂലമാണ്. ആതുരശുശ്രൂഷാരംഗത്തുള്ളവര്‍ക്ക് അവാര്‍ഡുകളും പ്രശംസാപത്രങ്ങളും കിട്ടും.

മകയിരം

അധികചിലവും അനാവശ്യചിലവും വന്നു ചേരും. കടം വാങ്ങേണ്ടി വരുന്ന അവസ്ഥ സംജാതമാകും. സ്വജനങ്ങളില്‍ ഇന്ന് ദുരിതം ഉണ്ടാകും. യന്ത്രവാഹനാദികള്‍ മൂലം നഷ്ടം ഉണ്ടാകും. ഗൃഹാന്തരീഷം കലുഷിതമാകും. തെറ്റിദ്ധാരണകള്‍ മൂലം മനപ്രയാസം അനുഭവപ്പെടും. ഭിന്നാഭിപ്രായം ഉണ്ടാകും. ദാമ്പത്യജീവിതം ക്ലേശകരമാകും.ജോലിസ്ഥലത്ത് അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടാതെ വരും. സ്വത്തു സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടകും.

തിരുവാതിര

കുടുംബജീവിതം സന്തോഷപ്രദമാകും. ഉല്ലാസയാത്രകള്‍ കുടുംബസമേതം നടത്തും. പുതിയ വ്യാപാരവ്യവസായങ്ങള്‍ ആരംഭിക്കും. ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. മത്സരപരീക്ഷകളില്‍ വിജയിക്കും. ഔദ്യോഗിക ജീവിതത്തില്‍ നേട്ടങ്ങള്‍ കൊയ്യാനാകും.

പുണര്‍തം

വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് ജോലിയില്‍ പല കുഴഞ്ഞ പ്രശ്നങ്ങളേയും അഭിമുഖീകരിക്കേണ്ടി വരും. വരുമാനം കുറയാനും സ്ഥാനച്യുതി സംഭവിക്കാനും ഇടയുണ്ട്. കടബാദ്ധ്യതകള്‍ മൂലം വീര്‍പ്പുമുട്ടും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കെലുത്താനാകും.

പൂയം

കൃഷി, നാല്‍ക്കാലികളുമായി ബന്ധപ്പെട്ടവര്‍ക്ക് ധനനഷ്ടം, കൃഷിനാശം ഇവ മൂലം ദു:ഖിക്കേണ്ടി വരും. സര്‍ക്കാരില്‍ നിന്നും കിട്ടേണ്ട സഹായങ്ങള്‍ കിട്ടാതെ വരും. കലാസാംസ്ക്കാരികരംഗത്തുള്ളവര്‍ക്ക് നന്നായി ശോഭിക്കാനാകും.

ആയില്യം

ധാരാളം യാത്രകള്‍ തൊഴിലുമായി ബന്ധപ്പെട്ട് ചെയ്യേണ്ടി വരും. അന്യരെ സഹായിക്കാന്‍ ശ്രമിക്കും. അപവാദങ്ങളും ആരോപണങ്ങളും ഉണ്ടാകും. സന്താനങ്ങളുടെ ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. കുടുംബജനങ്ങളില്‍ നിന്ന് നല്ല സഹകരണം എല്ലാ കാര്യങ്ങളിലും ഉണ്ടാകും

മകം

അഭിവൃദ്ധി എല്ലാ കാര്യത്തിലും പ്രതീക്ഷിക്കാം. നിര്‍ത്തി വച്ചിരുന്ന കാര്യങ്ങള്‍ വീണ്ടും ആരംഭിക്കും. പ്രത്യേകിച്ച് ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്വം വന്നു ചേരും .സ്നേഹബന്ധങ്ങള്‍ വിവാഹത്തില്‍ എത്തിച്ചേരും. പുതിയ സുഹൃത് ബന്ധങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ ശ്രദ്ധയുണ്ടാകും.

പൂരം

വിവാദങ്ങളില്‍ അകപ്പെടും മാധ്യമരംഗത്തുള്ളവര്‍ക്ക് അനുമോദനങ്ങളും, സമ്മാനങ്ങളും ലഭിക്കും. വൈദ്യരംഗത്തുള്ളവര്‍ വിദേശയാത്രക്ക് ശ്രമിക്കും. ഗവേസണരംഗത്തുള്ളവര്‍ തങ്ങളുടെ കഴിവുകള്‍ യഥാവിധി ഉപയോഗപ്പെടുത്തും. പല തടസ്സങ്ങളും അതിജീവിക്കും. കുടുംബ സുഖം വര്‍ദ്ധിക്കും പ്രേമബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കും.

ഉത്രം

രോഗികള്‍ക്ക് രോഗത്തിന് ആശ്വാസം ലഭിക്കും. ദേവാലയങ്ങളുമായിബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കും. നിശ്ചയിച്ചുറപ്പിച്ചകാര്യങ്ങള്‍ക്ക് വ്യതിചലനം വന്നു ചേരും.ജോലിയില്‍ അതീവ താത്പര്യം കണിക്കും പ്രമോഷന്‍ ടെസ്റ്റുകളില്‍ വിജയിക്കും.

അത്തം

കഠിന പരിശ്രമം ചെയ്ത് ആഗ്രഹങ്ങള്‍ സാധിച്ചെടുക്കും. പുതിയ വാഹനം വാങ്ങുന്നതിന് ലോണുകളും ക്രെഡിറ്റ് സൌകര്യങ്ങളും ഉപയോഗപ്പെടുത്തും. പുതിയ ചുമതലകള്‍ വഹിക്കേണ്ടി വരും.

ചിത്തിര

വിദൂര പഠനത്തിന് അവസരമുണ്ടാകും.പഴയ വാഹനം വില്‍ക്കും. കുടുബസ്വത്തുക്കള്‍‍ കൈവശം വന്നുചേരും. കലാകയികമത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടും. വ്യാപരവിപണമേഖലയിലുള്ളവര്‍ക്ക് അധിക ലാഭമുണ്ടാക്കാനാകും.

ചോതി

ഏഴരശനികാലം ആണെങ്കിലും കാര്യസാധ്യം, ഭാഗ്യാനുബവം, പ്രതീക്ഷിക്കാത്ത ധനലാഭം ഉണ്ടാകും. കേസ്സുകളില്‍ വിജയിക്കും അപകടങ്ങളില്‍ ‍നിന്ന് അത്ഭുതകരമായി ര‍ക്ഷപ്പെടും. അവധി ദിവസങ്ങളിലും ജോലി ചെയ്യേണ്ടി വരും.

വിശാഖം

ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കും. രാഷ്ട്രീയ സാമൂഹ്യരംഗങ്ങളില്‍ നന്നായി ശോഭിക്കും. വാക്കും പ്രവര്‍ത്തിയും ഫലപ്രദമാകും. ഗൗരവമുള്ള വിഷയങ്ങലില്‍ ഏര്‍പ്പെട്ട് അവ പരിഹരിക്കും. ഏജന്‍സി വ്യാപാരം തകൃതിയയി നടക്കും.

അനിഴം

കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിക്കും. കഠിനപ്രയത്നം കൊണ്ട് ബാങ്ക് ബാലന്‍സ് വര്‍ദ്ധിപ്പിക്കും. ആഗ്രഹം സഫലീകരിക്കും. കായികതാരങ്ങള്‍ക്ക് ബഹുമതികള്‍ ലഭിക്കും.

തൃക്കേട്ട

മനസുഖം കുറയും. കൂംബജനങ്ങളില്‍ നിന്ന് വേദനിക്കുന്ന അനുഭങ്ങള്‍‍ ഉണ്ടാകും. ധനനഷ്ടം , ക്ലേശം, വീഴച്ച, പതനം ഇവയ്ക്ക് ഇടയുണ്ട്. കേസുകളില്‍ പരാ‍ജയപ്പെടും. ബിസിനസ്സ് രംഗത്തുള്ളവര്‍ക്ക് പങ്കാളിയുമായിതെറ്റും. ദുരിതപൂര്‍‍ണ്ണമായ വാരമാണ്. കൂടുതല്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുക.

മൂലം

പുതിയ ചില അനഭവങ്ങള്‍ മനസ്സു മാറ്റിയെടുക്കും. പുതിയ പ്രേമബന്ധങ്ങളും സുഹൃത്ബന്ധങ്ങളും ഉണ്ടാകും ഔദ്യോഗികകാര്യങ്ങളില്‍ കര്‍ക്കശത കാണിക്കും. രാഷ്ട്രീ സമൂഹ്യരംഗത്തുള്ളവര്‍ പൊതുജനങ്ങളില്‍ അംഗീകാരം സിദ്ധിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും.

പൂരാടം

പൂര്‍വികസ്വത്തു സംബന്ധിച്ച് തര്‍ക്കം പരിഹരിക്കും. കൃഷി, നാല്ക്കാലികളില്‍ നിന്ന് ആദായം വര്‍ദ്ധിക്കും. സ്ഥിരനിക്ഷേപങ്ങള്‍ ചെയ്യും. മത്സരങ്ങളിലും പരീക്ഷകളിലും വിജയിക്കും. നഷ്ടവസ്തുക്കള്‍ തിരികെ ലഭിക്കും.

ഉത്രാടം

ജോലിയില്ലാത്തവര്‍ക്ക് ജോലി ലഭിക്കും. പൊതുരംഗത്ത് നന്നായി ശോഭിക്കും. ശത്രുശല്യങ്ങള് ‍പരിഹരിക്കും. കേസുകളില്‍ അനുകൂലമായ തീര്‍പ്പ് കല്‍പ്പിക്കപ്പെടും. ഒന്നിലധികം കാര്യങ്ങളില്‍ വ്യാപരിക്കും.

തിരുവോണം

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ , പോലീസ് മേധാവികള്‍ ഇവര്‍ക്ക് സ്ഥാനചലനം ഉണ്ടാകും. നിത്യകര്‍മ്മാനുഷ്ഠാനങ്ങള്‍ക്ക് തടസ്സം ഉണ്ടാകും. സുഹൃത്തുക്കളുടെ അകമഴിഞ്ഞ സഹായസഹകരണങ്ങള്‍ ഉണ്ടാകും.

അവിട്ടം

കര്‍മ്മരംഗത്ത് നല്ല പുരോഗതിയുണ്ടാകും. ബന്ധുക്കളെ നന്നായി സഹായിക്കും. ഭാര്യാഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. ദേവാലയങ്ങളില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കുറയും. കടം കൊടുത്ത പണം തിരികെ ലഭിക്കും.

ചതയം

ഉദ്യോഗ സംബന്ധമായ പ്രശ്നങ്ങളുണ്ടാകും. സത്രു ശല്യം മൂലം മന:സമാധാനം കുറയും. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടും. തറവാട്ടു സ്വത്തിന് കേസ്സു കൊടുക്കും. ലോണുകളും ക്രഡിറ്റ് സൌകര്യങ്ങളും ഉപയോഗപ്പെടുത്താന്‍ കഴിയാതെ വരും. വ്യപരികള്‍ക്ക് നികുതി ഉദ്യോഗസ്ഥന്മാരില്‍ നിന്ന് ഉപദ്രവം ഉണ്ടാകും.

പൂരുരുട്ടാതി

സ്വയം രംഗത്തുള്ളവര്‍ക്ക് അമിതലാഭം ഉണ്ടാകും. പുതിയ സുഹൃത്തുക്കളുണ്ടാകും. പ്രേമബന്ധങ്ങളില്‍ നിന്ന് പ്രശനങ്ങള്‍ ഉണ്ടാകും പങ്കുവ്യാപാരം നടത്തുന്നവര്‍ക്ക് പങ്കാളിയില്‍ നിന്നും പ്രശ്നങ്ങള്‍ ഉണ്ടാകും. വാഹനങ്ങളില്‍ നിന്നും നാല്‍കാലികളില്‍ നിന്നും വരുമാനം സിദ്ധിക്കും. പൊതുവെ സാമ്പത്തിക പ്രയാസങ്ങള്‍ മാറും. മനസുഖം വര്‍ദ്ദിക്കും. വീട് വിട്ട് മാറിനില്‍കേണ്ടിവരും. സഹോദരങ്ങളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. സകല കാര്യങ്ങളിലും ശ്രദ്ധയും ബുദ്ധിയും ഉപയോഗപ്പെടുത്തും. സര്‍ക്കാര്‍ ഉദ്ദോഗസ്ഥന്മാര്‍ ഡിപ്പര്‍ട്ടുമെന്റ് ടെസ്റ്റുകളില്‍ വിജയികും.

ഉത്രട്ടാതി

ദാമ്പത്യജീവിതത്തില്‍ ക്ലേശങ്ങള്‍ ഉണ്ടാകും. അകാരണമായി കലഹങ്ങളും മനഃക്ലേശങ്ങളും ഉണ്ടാകും. തൊഴില്‍ പരമായി തടസ്സങ്ങളുണ്ടാകും. ശത്രുക്കളുടെ പ്രവര്‍ത്തനം മൂലം ദുരിതം അനുഭവിക്കും . വീട് മോടിപിടിപ്പിക്കും. സര്‍ക്കരില്‍ നിന്നും കിട്ടേണ്ട ആനുകൂല്യങ്ങള്‍ കിട്ടാന്‍ കാലതാമസം നേരിടും. സുഖഭോഗവസ്തുക്കള്‍ വാങ്ങികൂട്ടും . കായിക രംഗത്തുള്ളവര്‍ നന്നായി ശോഭിക്കും.

രേവതി

കീഴ് ജീവനക്കരുടെ സഹകരണം കുറയും. നേത്ര ഉദര രോഗങ്ങളാല്‍ ദുരിതം ഉണ്ടാകും. കള്ളകേസികള്‍, തര്‍ക്കങ്ങള്‍ ഇവയില്‍ നഷ്ടമുണ്ടാകും. രാഷ്ട്രീയ നേതാക്കള്‍, മന്ത്രിമാര്‍, തൊഴിലാളി പ്രവര്‍ത്തകര്‍ ഇവര്‍ക്ക് ജന സ്വാധീനം കുറയും. ഗവേഷണരംഗത്തുള്ളവര്‍ക്ക് ശോഭിക്കാന്‍ കഴിയാതെവരും. ധാരാളം യാത്രകള്‍ ചെയ്യേണ്ടിവരും.

Generated from archived content: vaara1_feb27_12.html Author: dr_k_divakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here