വാരഫലം ഡിസംബര്‍ 6 മുതല്‍ 13 വരെ

അശ്വതി

സാമ്പത്തിക ഇടപാടുകളില്‍ നഷ്‌ടം ഉണ്ടാകും ആലോചനയില്ലാതെ പ്രവര്‍ത്തിക്കും. കുടുംബജീവിതത്തില്‍ പല തരത്തിലുള്ള കുഴപ്പങ്ങള്‍ തലപൊക്കും ആത്മസംസൃപ്‌തി നേടുന്നതിന്‌ ആദ്ധ്യാത്മിക കാര്യങ്ങള്‍ ചെയ്യും. ബന്ധുജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. വാഹനങ്ങള്‍ നിമിത്തം നഷ്‌ടം ഉണ്ടാകും.

ഭരണി

സുഖാനുഭവങ്ങള്‍ കുറയും. സ്വജനങ്ങളള്‍ മൂലം നഷ്‌ടം ഉണ്ടാകും. അലച്ചിലും വലച്ചിലും അനുഭവമാകും വ്യവഹാരങ്ങളിലും തര്‍ക്കങ്ങളിലും ഏര്‍പ്പെടും. ഗൃഹനിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസ്സം ഉണ്ടാകും. ധാരാളം യാത്രകള്‍ ചെയ്യും. ലോണുകളും ക്രെഡിറ്റ്‌ സൗകര്യങ്ങളും ഉപയോഗപ്പെടുത്തും.

കാര്‍ത്തിക

കുടുംബത്തില്‍ അകാരണമായ കലഹങ്ങളും കുഴപ്പങ്ങളുണ്ടാകും. വാഹനസംബന്ധമായ ദുരിതങ്ങളുണ്ടാകും. യാത്രാക്ലേശങ്ങളുണ്ടാകും. സുഹൃദ്‌ബന്ധങ്ങള്‍ക്ക്‌ ഉലച്ചില്‍ തട്ടും. പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളില്‍ നിന്ന്‌ സഹായം കിട്ടും. പഴയ വാഹനം വിറ്റ്‌ പുതിയവ വാങ്ങും.

രോഹിണി

പണം ഉണ്ടാക്കാന്‍ നീചമാര്‍ഗ്ഗം അവലംബിക്കും. ഔദ്യോഗിക രംഗത്ത്‌ വിമര്‍ശനങ്ങളുണ്ടാകും. വ്യാപാരവ്യവസായ രംഗത്ത്‌ മന്ദത അനുഭവപ്പെടും. ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ നിര്‍വീര്യമാക്കും. ധനനകാര്യ സ്‌ഥാപനങ്ങളില്‍ നികുതി ഉദ്യോഗസ്‌ഥന്മാര്‍ കുഴപ്പങ്ങള്‍ സൃഷ്‌ടിക്കും.

മകയിരം

കുടുംബ ജീവിതം സന്തോഷകരമാകും. പലവിധ ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. സത്സംഗങ്ങളിലും, ആധ്യാത്മിക രംഗങ്ങളിലും പുണ്യതീര്‍ത്ഥസ്‌നാനങ്ങളിലും ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കും. പിതൃസ്വത്തുക്കള്‍ അനുഭവയോഗ്യമാകും. വീട്‌, വാഹനം, ഫളാറ്റ്‌ മുതലായവ വാങ്ങുന്നതിനുള്ള ശ്രമം വിജയിക്കും.

തിരുവാതിര

പ്രവര്‍ത്തന മണ്ഡലത്തില്‍ നന്നായി ശോഭിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. മനഃസമാധാനം കുറയും സഹായികള്‍ മൂലം വിഷമിക്കും. കള്ളന്മാമരില്‍ നിന്ന്‌ ഉപദ്രവം ഉണ്ടാകും. അലച്ചിലും വലച്ചിലും അനുഭവമാകും. പുതിയ ധനാഗമ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും.

പുണര്‍തം

വീട്‌ നിര്‍മ്മാണം തുടങ്ങും. കേസ്സുകളിലും തര്‍ക്കങ്ങളിലും വിജയിക്കും. പിണങ്ങി നില്‍ക്കുന്ന ദമ്പതികള്‍ക്ക്‌ കൂടി ചേരാനാകും. അധ്വാനഭാരം വര്‍ദ്ധിക്കും. പ്രേമബന്ധങ്ങളില്‍ വിജയിക്കും. പോലീസ്‌, പട്ടാളം രഹസ്യാന്വേഷണ വിഭാങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ അധികവരുമാനവും മേലധികാരികളുടെ പ്രശംസയും ക്യാഷ്‌ അവാര്‍ഡുകളും ലഭിക്കും.

പൂയം

ആരോഗ്യനിലമോശമാകും, അധികചെലവും അനാവശ്യചെലവും വന്നുചേരും. കടം വാങ്ങേണ്ടിവരും. മത്സരങ്ങളിലും തര്‍ക്കങ്ങളിലും വിജയിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന്‌ ഉള്ള ശ്രമം വിജയിക്കും. രാഷ്‌ട്രീയ സാമൂഹ്യരംഗങ്ങളിലുള്ളവര്‍ക്ക്‌ അണികളില്‍ സ്വാധീനം വര്‍ദ്ധിക്കും. പൊതുരംഗത്ത്‌ നന്നായി ശോഭിക്കാനാകും.

ആയില്യം

കലാസാഹിത്യരംഗത്തുള്ളവര്‍ക്ക്‌ കാലം അനുകൂലമാണ്‌. സാംസ്‌കാരിക നായകന്മാര്‍ക്ക്‌ അവാര്‍ഡുകളും പ്രശംസാപത്രങ്ങളും ലഭിക്കും. ദൃശ്യമാധ്യമങ്ങളില്‍ ജോലി ചെയ്യന്നവര്‍ക്ക്‌ അധികവരുമാനം ഉണ്ടാകും. ഭാഗ്യകുറി, ചിട്ടി മുതലായവ വീണുകിട്ടും. കൃഷി നാല്‍ക്കാലികളില്‍ നിന്ന്‌ ആദയം വര്‍ദ്ധിക്കും. സുഹൃത്തുകളുടെ സഹായം ലഭിക്കും.

മകം

മരാമത്തുപണികള്‍ നിര്‍ത്തിവയ്‌ക്കും. രോഗാദിക്ലേശങ്ങളുണ്ടാകും. വ്യാപാരവ്യവസായ രംഗത്ത്‌ മന്ദത അനുഭവപ്പെടും. വസ്‌തുവാഹനാദികള്‍ മൂലം ലാഭം ഉണ്ടാകും. കിട്ടാതിരുന്ന ധനം കിട്ടും. വാഗ്‌ദാനങ്ങള്‍ നിറവേറ്റും. വീട്ടമ്മമാര്‍ക്ക്‌ ആഭരണാലങ്കാരവസ്‌തുക്കളുടെയും നൂതനവസ്‌തുക്കളുടെയും ലാഭം ഉണ്ടാകും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും

പൂരം

ശാസ്‌ത്രസാങ്കേതിക രംഗങ്ങളിലുള്ളവര്‍ക്ക്‌ സ്‌ഥാനലബ്‌ധിയും അധികാരസ്‌ഥാനങ്ങളില്‍ നിന്ന്‌ അംഗീകാരവും സിദ്ധിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്മാര്‍ക്ക്‌ വരുമാനം വര്‍ദ്ധിക്കും. ജോലി സ്‌ഥലത്ത്‌ നന്നായി ശോഭിക്കാനാകും. നിര്‍ത്തിവച്ചിരുന്ന കാര്യങ്ങള്‍ വീണ്ടും തുടങ്ങാനാകും. വീട്‌ വാഹനം, ഫ്ലാറ്റ്‌ മുതലായവ വാങ്ങുന്നതിന്‌ എഗ്രിമെന്റുകളില്‍ ഒപ്പുവയ്‌ക്കും.

ഉത്രം

ശാരീരികക്ലേശങ്ങളും മാനസിക ക്ലേശങ്ങളും ഉണ്ടാകും. ദമ്പതികള്‍ക്ക്‌ ദാമ്പത്യ സുഖ ഹാനിയും കുടുംബ പ്രശ്‌നങ്ങളും ഉണ്ടാകും. ധാരാളം യാത്രകള്‍ ചെയ്യാനാകും. ധാര്‍മ്മിക കാര്യങ്ങള്‍ക്കുവേണ്ടി ധാരാളം പണം ചെലവഴിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം പഠനയാത്രകള്‍ നടത്തും. വീട്‌ മോടിപിടിപ്പിക്കും. സാഹസകര്‍മ്മങ്ങളില്‍ നിന്നും, അപകടം നിറഞ്ഞ തൊഴിലുകളില്‍ നിന്നും, അസമയങ്ങളിലുള്ള യാത്രകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ ശ്രമിക്കുക.

അത്തം

രോഗികള്‍ക്ക്‌ ആശ്വാസം അനുഭപ്പെടും. നടക്കാതിരുന്ന കാര്യങ്ങള്‍ നടക്കും എഴുത്തുകാര്‍ക്ക്‌ റോയല്‍റ്റി തുടങ്ങിയ ഇനങ്ങളില്‍ ധനം വന്നുചേരും. ഐ.റ്റി. മേഖലയിലുള്ളവര്‍ക്ക്‌ പ്രമോഷനും ശമ്പളവര്‍ദ്ധനവും ഉണ്ടാകും. ഉന്നതവ്യക്തികളുടെ സഹായം ലഭിക്കും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. അകന്നുനിന്നിരുന്ന സുഹൃത്തുക്കള്‍ കൂടിചേരും.

ചിത്തിര

കുടുംബസ്വത്തിനെ ചൊല്ലി തര്‍ക്കം ഉണ്ടാകും. വിവരസാങ്കേതിക രംഗത്തുള്ളവര്‍ക്ക്‌ സ്‌ഥാനചലനം ഉണ്ടാകും. ഭൂമി ഇടപാടുകളില്‍ ലാഭം വര്‍ദ്ധിക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ ചെലുത്തും. രാഷ്‌ട്രീയ നേതാക്കന്മാര്‍, മന്ത്രിമാര്‍ തൊഴിലാളി പ്രവര്‍ത്തര് എന്നിവര്‍ക്ക്‌ അണികളില്‍ സ്വാധീനം വര്‍ദ്ധിക്കും. വീട്ടമ്മമാര്‍ക്ക്‌ ആഭരണാദി അലങ്കാരവസ്‌തുക്കള്‍ വന്നുചേരും. കലാസാംസ്‌ക്കാരിക രംഗത്തുള്ളവര്‍ക്ക്‌ നന്നായി ശോഭിക്കാനാകും.

ചോതി

തൊഴില്‍പരമായി ഉയര്‍ച്ച ഉണ്ടാകും. വേണ്ടാത്തകാര്യങ്ങളില്‍ ഏര്‍പ്പെടും. കായികതാരങ്ങള്‍ക്ക്‌ മിന്നിതിളങ്ങാനാകും. ലക്ഷ്യബോധമില്ലാതെ പണം ചെലവഴിക്കും. ഏജന്‍സി വ്യാപാരം, ആഭരണവ്യാപാരം, വസ്‌തുവ്യാപാരം തുടങ്ങിയ വിഭാഗങ്ങളിലുള്ളവര്‍ക്ക്‌ നല്ല ബിസിനസ്സ്‌ നടക്കും, ലാഭം വര്‍ദ്ധിക്കും. സിനിമ, സീരിയല്‍ രംഗത്ത്‌ ഉള്ളവര്‍ക്ക്‌ പുതിയ എഗ്രിമെന്റുകളില്‍ ഒപ്പുവയ്‌ക്കും. കിട്ടാതിരുന്ന ധനം ലഭിക്കും.

വിശാഖം

ഉദ്യോഗസ്‌ഥന്മാര്‍ക്ക്‌ സ്‌ഥാനചലനവും മേലധികാരികളുടെ അപ്രീതിയും ഉണ്ടാകും. ശാരീരികവും മാനസികവുമായ വിഷമതകള്‍ ഉണ്ടാകും. റിയല്‍ എസ്‌റ്റേറ്റ്‌ വ്യാപാരം മന്ദഗതിയിലാകും. ശുപാര്‍ശകള്‍ ഫലവത്താകും. സ്വയം തൊഴിലില്‍ പുരോഗതിയുണ്ടാകും.

അനിഴം

ജോലിമാറ്റത്തിന്‌ ശ്രമിക്കും. ഭാര്യാസ്വത്ത്‌ ലഭിക്കും. നാനാമാര്‍ഗ്ഗങ്ങളില്‍കൂടി ധനം വന്നുചേരും. കെട്ടിടനിര്‍മ്മാണരംഗത്തുള്ളവര്‍ക്ക്‌ പുരോഗതിയുണ്ടാകും. ഷെയര്‍വ്യാപാരത്തില്‍ ലാഭം ഉണ്ടാകും. വ്യാപാരവ്യവസായ രംഗത്ത്‌ നേട്ടങ്ങളുണ്ടാകും.

തൃക്കേട്ട

പിണങ്ങിനില്‍ക്കുന്നവര്‍ക്ക്‌ കൂടിചേരാനുള്ള അവസരങ്ങള്‍ വന്നുചേരും. കൃഷി നാല്‍ക്കാലികളില്‍ നിന്ന്‌ ആദായം വര്‍ദ്ധിക്കും. കായികതാരങ്ങള്‍ക്ക്‌ മിന്നിത്തിളങ്ങുവാന്‍ കഴിയും. വ്യാപാരവ്യവസായത്തില്‍ ഉണ്ടായിരുന്ന തടസ്സങ്ങള്‍ മാറികിട്ടും. പുണ്യകര്‍മ്മാനുഷ്‌ഠാനങ്ങള്‍ നടത്തും.

മൂലം

സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ക്ക്‌ വിമര്‍ശനങ്ങളുണ്ടാകും. കുടുംബജീവിതം സന്തോഷപ്രദമാകും. മെഡിക്കല്‍, എഞ്ചിനീയറിംഗ്‌ രംഗത്തുള്ളവര്‍ക്ക്‌ അധികവരുമാനം ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമാകും. ശാരീരിക അസ്വസ്‌ഥതകള്‍ മാറികിട്ടും. വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠിപ്പില്‍ ശ്രദ്ധകുറവുണ്ടാകും.

പൂരാടം

പുതിയ സുഹൃദ്‌ ബന്ധങ്ങളും പ്രേമബന്ധങ്ങളും ഉണ്ടാകും. ആവശ്യമില്ലാതെ സംസാരിച്ച്‌ വിരോധികളെ സൃഷ്‌ടിക്കും. ഗവേഷണവിദ്യാര്‍ത്ഥികള്‍ക്ക്‌ ഗവേഷണപ്രബന്ധങ്ങള്‍ സമര്‍പ്പിക്കാനാകും. കൃഷി നാല്‍ക്കാലികളില്‍ നിന്ന്‌ ആദായം വര്‍ദ്ധിക്കും. ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കും. യാത്രാവാഹനങ്ങള്‍ വാങ്ങും.

ഉത്രാടം

കര്‍മ്മരംഗത്ത്‌ കുതിച്ചുചാട്ടം അനുഭവപ്പെടും. നാനാമാര്‍ഗ്ഗങ്ങളില്‍കൂടി ധനം വന്നുചേരും. വ്യാപാരവ്യവസായത്തില്‍ പുരോഗതിയുണ്ടാകും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ടെസ്‌റ്റുകളിലും പരീക്ഷകളിലും വിജയിക്കും. കുടുംബസുഖവും സന്താനസുഖവും ഉണ്ടാകും. മംഗളകര്‍മ്മങ്ങളില്‍ പങ്കുകൊള്ളും.

തിരുവോണം

കാര്യതടസ്സം, അലച്ചിലും വലച്ചിലും ഉണ്ടാകും. ആവശ്യമില്ലാത്ത പ്രശ്‌നങ്ങളില്‍ ഏര്‍പ്പെട്ട്‌ ദുഃഖിക്കും. തൊഴില്‍ രംഗത്ത്‌ പലതരത്തിലുള്ള കുഴപ്പങ്ങള്‍ ഉണ്ടാകും. അധികചെലവും അനാവശ്യചെലവും വന്നുചേരും. കടം വാങ്ങേണ്ടിവരും. ദാമ്പത്യ ജീവിതം ദുരിതപൂര്‍ണ്ണമാകും.

അവിട്ടം

സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ ഏജന്‍സി വ്യാപാരം നടത്തുന്നവര്‍ക്കും അധികവരുമാനം ഉണ്ടാകും. അവിവാഹിതരായ യുവതികളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. വിവാഹാദിമംഗളകര്‍മ്മങ്ങളിലും സല്‍കര്‍മ്മങ്ങളിലും ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കും. ആഗ്രഹങ്ങള്‍ സഫലീകരിക്കും.

ചതയം

അധികവരുമാനം ഉണ്ടാകും. ഊഹക്കച്ചവടത്തിലും ഷെയര്‍ വ്യാപാരത്തിലും ലാഭം ഉണ്ടാകും. എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ്‌ സെലക്‌ഷനിലൂടെ ജോലിനേടും. കാര്യങ്ങള്‍ സുഗമമായി നടക്കില്ല. മനഃപ്രയാസങ്ങള്‍ ഉണ്ടാകും. പാഴ്‌ചെലവുണ്ടാകും. പുണ്യകര്‍മ്മാനുഷ്‌ഠാനങ്ങള്‍ നടത്തും.

പൂരുരുട്ടാതി

മനസ്സ്‌ ചുട്ടുനീറുന്ന അനുഭവങ്ങള്‍ ഉണ്ടാകും. പുതിയ സുഹൃത്തുക്കളുണ്ടാകും. അവസരോചിതമായി പെരുമാറും. ഉന്നതസ്‌ഥാനിയരില്‍ നിന്ന്‌ സഹായങ്ങള്‍ ലഭിക്കും. റിയല്‍ എസ്‌റ്റേറ്റ്‌ വ്യാപാരം തകൃതിയായി നടക്കും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ ശ്രദ്ധക്കുറവ്‌ കാണിക്കും.

ഉത്രട്ടാതി

ദൈവാധീനം കൊണ്ട്‌ കാര്യങ്ങള്‍ ഭംഗിയായി നടക്കും. പിണങ്ങിനില്‍ക്കുന്ന ദമ്പതികള്‍ക്ക്‌ കൂടിചേരാനുള്ള അവസരങ്ങള്‍ വന്നുചേരും. കേസ്സുകളിലും തര്‍ക്കങ്ങളിലും വിജയിക്കും. കലാസാഹിത്യ രംഗത്തുള്ളവര്‍ക്ക്‌ ഗ്രന്ഥങ്ങള്‍ പ്രസിദ്ധികരിക്കുവാനും പൊതുരംഗത്ത്‌ ശോഭിക്കാനും ഇടയാകും.

രേവതി

നാനാമാര്‍ഗ്ഗങ്ങളില്‍ കൂടി ധനം വന്നുചേരും. സാമ്പത്തികഭദ്രത കൈവരിക്കും. പഴയ കടങ്ങള്‍ തീര്‍ത്തെടുക്കും. ഊഹക്കച്ചവടത്തിലും ഷെയര്‍വ്യാപാരത്തിലും പുരോഗതിയുണ്ടാകും. കുടുംബജനങ്ങളില്‍ നിന്ന്‌ സഹായങ്ങള്‍ കിട്ടും. വീട്‌, ഫ്ലാറ്റ്‌, മുതലായവ വാങ്ങുന്നതിന്‌ സാധിക്കും. കോണ്‍ട്രക്‌ട്‌ വ്യാപാരം നടത്തുന്നവര്‍ക്ക്‌ പഴയ ബില്ലുകള്‍ പാസായി കിട്ടും. ശാസ്‌ത്രസാങ്കേതിക രംഗത്തുള്ളവര്‍ക്കും പ്രോജക്‌ട്‌വര്‍ക്ക്‌ നടത്തുന്നവര്‍ക്കും നന്നായി ശോഭിക്കാനാകും.

Generated from archived content: vaara1_dec7_11.html Author: dr_k_divakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here