വാരഫലം ഡിസംബര്‍ 27 മുതല്‍ ജനുവരി 3 വരെ

ആശ്വതി

തൊഴില്‍ തേടുന്നവര്‍ക്ക് ടെസ്റ്റുകളിലും പരീക്ഷകളിലും വിജയിക്കാനാകും. തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും. വിദ്യാ‍ത്ഥികള്‍ക്ക് ഉപരി പഠനത്തിനുള്ള വഴികള്‍ തെളിയും. മംഗളകര്‍മ്മങ്ങളിലും സല്‍ക്കര്‍മ്മങ്ങളിലും പങ്കുകൊള്ളും. സാമ്പത്തികനേട്ടങ്ങളുണ്ടാകും. സിനിമ, സീരിയല്‍ രംഗങ്ങളിലുള്ളവര്‍ക്ക് ധാരാളം അവസരങ്ങള്‍ വന്നു ചേരും. വ്യാപാരവ്യവസായ രംഗങ്ങളിലുള്ളവര്‍ നന്നായി ശോഭിക്കും.

ഭരണി

വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം പാഠ്യേതരവിഷയങ്ങലിലും നന്നായി ശോഭിക്കും. കലാ സാംസ്ക്കാരികരംഗങ്ങളില്‍ മിന്നിത്തിളങ്ങാനാകും. പല വിധ പുരസ്ക്കാരങ്ങള്‍ കരസ്ഥമാക്കും. തര്‍ക്കങ്ങളിലും കേസ്സുകളിലും വിജയിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. കര്‍മ്മരംഗത്ത് പുരോഗതിയുണ്ടാകും.

കാര്‍ത്തിക

കുടുംബജീവിതം സന്തോഷപൂര്‍ണ്ണമാകും. ഉന്നതസ്ഥാനീയരുടെ സഹായങ്ങള്‍‍ ലഭിക്കും. സന്താനങ്ങളുടെ ഉപരി പഠനത്തിനുള്ള തടസ്സങ്ങള്‍ മാറിക്കിട്ടും. സ്ര്ക്കാര്‍സര്‍വ്വീസിലുള്ളവര്‍ക്ക് സ്ഥാന മാറ്റവും പ്രമോഷനും സിദ്ധിക്കും. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലുള്ളവര്‍ക്ക് ജനങ്ങളില്‍ സ്വാധീനം വര്‍ദ്ധിക്കും. ഭൂമി ഇടപാടുകളില്‍ ലാഭം ഉണ്ടാകും.

രോഹിണി

ഈശ്വരപ്രീതികരങ്ങളായ ദാനധര്‍മ്മങ്ങള്‍ പുണ്യകര്‍മ്മാനുഷ്ഠാനങ്ങള്‍ ഇവ ധാരാളമായി ചെയ്യും . ആഢംഭരഭോഗവസ്തുക്കള്‍‍ വാങ്ങിക്കൂട്ടും. ഔദ്യോഗിക രംഗത്തുള്ള പ്രശ്നങ്ങള്‍‍ രമ്യമായി പരിഹരിക്കും. കായികരംഗത്തുള്ളവര്‍ക്ക് വിദേശയാത്രകള്‍‍ തരപ്പെടും. ശത്രുക്കളുടെ പ്രവരത്തനങ്ങളെ പരാജയപ്പെടുത്തും.

മകയിരം

കുടുംബസ്വത്തുക്കള്‍ ഭാഗം വച്ചു കിട്ടും. സ്വയം തൊഴിലില്‍ പുരോഗതിയുണ്ടാകും. അകാരണമായി തര്‍ക്കങ്ങളും കേസ്സുകളും ഉണ്ടാകും. മനസ്സ് അസ്വസ്ഥമാകും. സ്വജനങ്ങളെക്കൊണ്ട് ക്ലേശിക്കും. പല കാര്യങ്ങളിലും തീര്‍പ്പു കല്‍പ്പിക്കാന്‍ കഴിയാതെ വരും. ധനനഷ്ടം അലച്ചിലും വലച്ചിലും ഇവ ഉണ്ടാകും.

തിരുവാതിര

ധനപരമായി പ്രയാസങ്ങള്‍ നേരിടും. ഏജന്‍സി വ്യാപാരം നടത്തുന്നവര്‍ക്ക് നല്ല വ്യാപാരം ഉണ്ടാകും. ദേഹാരോഗ്യം കുറയും. വീട് സംബന്ധമായ തര്‍ക്കങ്ങള്‍ ഉണ്ടാകും. കേസ്സുകളും തര്‍ക്കങ്ങളും മൂലം മനസ്സ് വല്ലാതെ വ്യാകുലപ്പെടും. കര്‍മ്മരംഗത്ത് ശത്രുശല്യം ഉണ്ടാകും.

പുണര്‍തം

പൊതുവേദികള്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. മതാചാരകാര്യങ്ങളില്‍ കൂടുതല്‍ പണം ചിലവഴിക്കും. വിവാഹാദി മംഗലകര്‍മ്മങ്ങലില്‍ സംബന്ധിക്കും. വാക് സാമര്‍ഥ്യം കൊണ്ട് നടക്കാത്ത കാര്യങ്ങള്‍ നടത്തിയെടുക്കും. ബന്ധുക്കളെ അകമഴിഞ്ഞ് സഹായിക്കും.

പൂയം

വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്ക് നന്നായി ശോഭിക്കാനാകും. സ്ത്രീകളില്‍ നിന്ന് സഹായങ്ങള്‍‍ ലഭിക്കും. വിദേസജോലിക്കു ശ്രമിക്കുന്നവര്‍ക്ക് വിസ, തുടങ്ങിയവ ലഭിക്കും. ധാരാലം യാത്രകള്‍‍ തൊഴിലുമായി ബന്ധപ്പെട്ട് നടത്തും.

ആയില്യം

അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. ഭാഗ്യാനുഭവങ്ങള്‍ പലതും ഉണ്ടാകും. പ്രതീക്ഷിക്കാതെ ധനം വന്നു ചേരും. താത്ക്കാലിക ജോലി ചെയ്യുന്നവര്‍ക്ക് അത് സ്ഥിരമായി കിട്ടും. മേലധികരികളില്‍ നിന്ന് നല്ല സഹായങ്ങള്‍‍ ഉണ്ടാകും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍‍ തുടങ്ങും.

മകം

വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് ജോലി നഷ്ടപ്പെടുകയോ ജോലി മതിയാക്കി നാട്ടിലേക്ക് തിരിച്ചു വരുകയോ ചെയ്യും. സന്താനങ്ങളുടെ ഉപരി പഠനത്തിന് തറ്റസ്സം നേരിടും. ആഘോഷങ്ങളില്‍ പങ്കെടുക്കും. പണത്തിന് ഞെരുക്കം അനുഭവപ്പെടും.

പൂരം

ഏഴര ശനിയുടെ ദോഷഫലങ്ങള്‍ ഉണ്ടാകും . കാര്യതടസ്സം , അലച്ചില്‍ , വല്‍ച്ചില്‍ ധനനഷ്ടം ദൈവാദീനക്കൂറവ് ഇവ മൂലം വിഷമിക്കും. വളരെ വേണ്ടപ്പെട്ടവരുടെ വേര്‍പാടുമൂലം ദു:ഖിക്കും ഔദ്യോഗിക സ്ഥാ‍നത്തുനിന്നും വിരമിക്കും.

ഉത്രം

വിദ്യാര്‍ത്ഥികള്‍ പരീക്ഷകളിലും ടെസ്റ്റുകളിലും പരാജയപ്പെടും. ധനപരമായ പ്രയാസങ്ങള്‍ ഉണ്ടാകും. ഉത്സവാദികള്‍ക്ക് നേതൃത്വം നല്‍കും പുതിയ സുഹൃത് ബന്ധങ്ങളും പ്രേമബന്ധങ്ങളും ഉണ്ടാകും. പഴയ വാഹനം വില്‍ക്കും.

അത്തം

കുടുംബത്തില്‍ സ്വസ്ഥത കുറയും. പഴയ കേസ്സുകല്‍ വീണ്ടും വന്നു കൂടും. വ്യാപാരവ്യവസായ രംഗങ്ങളിലുള്ളവര്‍ക്ക് മാന്ദ്യം അനുഭവപ്പെടും. ബുദ്ധിപരമായി കാര്യങ്ങള്‍‍ കൂടുതല്‍ ശ്രദ്ധിച്ച് മുന്നോട്ടു പോകും. വിലപിടിപ്പുള്ള രേഖകള്‍‍ കൈവശം വന്നു ചേരും. ശത്രുക്കളുടെ ഉപദ്രവങ്ങള്‍ മൂലം ചില പ്രശ്നങ്ങള്‍ ഉദയം ചെയ്യും.

ചിത്തിര

രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് തിരെഞ്ഞെടുപ്പുകളില്‍ നിന്നാല്‍ പരാജയപ്പെടും. ആദ്ധ്യാത്മിക നേതാക്കന്മാര്‍ക്ക് നന്നായി ശോഭിക്കാനാകും. തര്‍ക്കങ്ങളും മറ്റു ഒത്തു തീര്‍പ്പാക്കാന്‍ മദ്ധ്യസ്ഥത വഹിക്കും. ഉല്ലാസയാത്രകള്‍‍ നടത്തും. മൃഷ്ടാന്ന ഭോജനത്തിനും സൗന്ദര്യസാമഗ്രഹികള്‍ വാങ്ങിക്കൂട്ടുന്നതിനും വേണ്ടി ധാ‍രാളം പണം ചിലവഴിക്കും.

ചോതി

അധിക ചിലവുകല്‍ ഉണ്ടാകും. ദിനചര്യകളില്‍ വ്യതിയാനം വരുത്തും. ജംഗമസ്വത്തുക്കള്‍ അധീനതയില്‍ വന്നു ചേരും. കേസ്സുകളിലും തര്‍ക്കങ്ങളിലും വിജയിക്കും. കലാരംഗത്തുള്ളവര്‍ക്ക് പൊതുരംഗങ്ങളില്‍ നന്നായി ശോഭിക്കാനാകും. സമ്മാനങ്ങളും ബഹുമതികളും ലഭിക്കും. ദമ്പതികള്‍ സുഖവാസകേന്ദ്രങ്ങളില്‍ പാര്‍ക്കും.

വിശാഖം

വിദ്യാര്‍ഥികള്‍ക്ക് ഉപരി പഠനത്തിനു തടസ്സം ഉണ്ടാകും. പ്രമാണങ്ങളില്‍ ഒപ്പു വയ്ക്കും. പിതൃസ്വത്തുക്കള്‍‍ കൈവശം വന്നു ചേരും. വിശ്രമരഹിതമായി അനുഭവപ്പെടും. മറ്റുള്ളവര്‍ക്കുവേണ്ടി പണവും സമയവും ചിലവഴിക്കും.

അനിഴം

ദീര്‍ഘകാലമായിട്ടുള്ള ആഗ്രഹങ്ങള്‍‍ സഫലീകരിക്കും. പതി മൂലം ധനനഷ്ടം ഉണ്ടാകും. ഭാഗ്യാനുഭവങ്ങള്‍‍ ഉണ്ടാകും. ഭൂമി മ്സംബന്ധമായ തര്‍ക്കങ്ങള്‍‍ പരിഹരിക്കും. അയല്‍ക്കാരുമായി നല്ല ബന്ധം സ്ഥാപിക്കും. പ്രസിദ്ധീകരനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അധികവരുമാനവും സ്ഥാനലബ്ധിയും ലഭിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും.

തൃക്കേട്ട

ആഢംബരത്തിനും വിനോദത്തിനും വേണ്ടി ധാരാളം പണം ചിലവഴിക്കും. കേസ്സുകളിലും തര്‍ക്കങ്ങളിലും പെട്ട് കുഴപ്പം പിടിച്ച അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബസുഖക്കുറവുണ്ടാകും. വീട് മാറിത്താമസിക്കും. സുഹൃത്തുക്കളും ബന്ധുക്കളും ഭിന്നിച്ചു നില്‍ക്കും.

മൂലം

ശാസ്ത്രസാങ്കേതിക രംഗങ്ങളിലുള്ളവര്‍ക്ക് ബഹുമതികളും പുരസ്ക്കാരങ്ങളും ലഭിക്കും. വിദേശത്തുള്ളവര്‍ ഗൃഹത്തില്‍ വന്നു ചേരും. നിര്‍ത്തിവച്ചിരുന്ന പ്രസ്ഥാനങ്ങള്‍ വീണ്ടും ആരംഭിക്കും. ഉദ്യോഗങ്ങളില്‍ സ്ഥിതീകരണമാകും.

പൂരാടം

ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ബന്ധത്തിനു വഴങ്ങി മനസാക്ഷിക്കു വിരുദ്ധമായി പ്രവര്‍ത്തിക്കും. പല കാര്യങ്ങളിലും ധീരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍‍ നടക്കും. സൊജനങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും.

ഉത്രാടം

സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. മനസ്സ് സന്തോഷിക്കുന്ന അനുഭവങ്ങള്‍ ഉണ്ടാകും. പല കാര്യങ്ങളിലും ധീരമായ തീരുമാനം കൈക്കൊളും ഹര്‍ജികളും നിവേദനങ്ങലും അംഗീരിക്കപ്പെടും.

തിരുവോണം

പ്രവര്‍ത്തനരംഗത്ത് ഊര്‍ജ്വലത പ്രകടിപ്പിക്കും. ഊഹക്കച്ചവടത്തിലും ഷെയര്‍മാര്‍ക്കറ്റിലും നിക്ഷേപങ്ങള്‍‍ നടത്തും. ഉന്നതവ്യക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. മെഡിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അര്‍ഹിക്കാത്ത സ്ഥാനങ്ങള്‍‍ ലഭിക്കും. അലസതാ മനോഭാവം കൈവിടും. പൂര്‍വ്വിക സ്വത്തുക്കള്‍ കൈവശം വന്നു ചേരും. ദേവാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും.

അവിട്ടം

കുടുംബത്തില്‍ ശാന്തിയും സമാധാനവും കുറയും ദാമ്പത്യ ജീവിതം ക്ലേശപൂര്‍ണ്ണമാകും. പങ്കുവ്യാപാരത്തില്‍ സുതര്യത കുറയും. അഭിനയരംഗത്തുള്ളവര്‍ക്ക് അവാര്‍ഡുകളും പ്രശംസാപത്രങ്ങളും ലഭിക്കും. വീടു നിര്‍മ്മിക്കാനുള്ള ശ്രമം വിജയിക്കും.

ചതയം

അലച്ചിലും വലച്ചിലും അനുഭവപ്പെടും. രോഗാദിക്ലേശങ്ങളും ദുരിതവും ഉണ്ടാകും. ക്രയവിക്രയദികളില്‍ നഷ്ടം ഉണ്ടാകും. മാധ്യമരംഗത്തുള്ളവര്‍ക്ക് തങ്ങളുടെ കഴിവുകള്‍ നന്നായി ഉപയോഗപ്പെടുത്താനാകും. അയല്‍ക്കാരുമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടും. കലഹം ഉണ്ടാകും. ജോലിക്കാര്‍ക്ക് ജോലി ചെയ്യാന്‍ കഴിയാതെ വരും.

പൂരുരുട്ടാതി

വിവാഹാദി മംഗളകര്‍മ്മങ്ങലിലും സല്‍ക്കാരങ്ങളിലും പങ്കുകൊള്ളും. മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രശംസനീയമായ പ്രകടനം കാഴ്ചവയ്ക്കാനാകും. ധന‍ലബ്ധി സ്ഥാനലബ്ധി, അംഗീകാരം, സാമ്പത്തിക നേട്ടങ്ങള്‍ ഇവ ഈ വാരത്തില്‍ ഉണ്ടാകും. ചികിത്സാരംഗത്തുള്ളവര്‍ക്ക് അധികവരുമാനം ഉണ്ടാകും.

ഉത്രട്ടാതി

ചിരകാല മോഹങ്ങള്‍‍ പൂവണിയും. മാനസിക പിരിമുറുക്കം മാറിക്കിട്ടും. ബന്ധു സമാഗമം സുഹൃത്തുക്കളുടെ സഹായം അഭീഷ്ടകാര്യലാഭം, സാമ്പത്തിക നേട്ടങ്ങള്‍‍ തൊഴില്‍ രംഗത്ത് പുരോഗതി സ്വജനങ്ങളില്‍ നിന്ന് സഹായം ഇത്യാദി ഫലങ്ങള്‍‍ ഉണ്ടാകും.

രേവതി

സാമ്പത്തിക നേട്ടങ്ങളും സ്ഥാനമാനാദി അര്‍ത്ഥലാഭങ്ങളും പ്രതീക്ഷിക്കാം. വിദേശത്തുള്ള സന്താനങ്ങള്‍ ഗൃഹത്തില്‍ വന്നു ചേരും. സുഖഭോഗവസ്തുക്കളും ഇലട്രോണിക് ഉപകരണങ്ങളും കൈവശം വന്നു ചേരും. കുടുംബസ്വത്തുക്കള്‍‍ അനുഭവിക്കാന്‍ ഇടവരും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. കൃഷി നല്‍ക്കാലികളില്‍ നിന്ന് ആദായം വര്‍ദ്ധിക്കും.

Generated from archived content: vaara1_dec28_11.html Author: dr_k_divakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English