വാരഫലം – ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 6 വരെ‍

അശ്വതി

ഉന്നതന്മാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ക്രയവിക്രയാധികള്‍ ധാരാളം നടത്തും. സഹോദരന്മാരില്‍ നിന്ന് ധാരാളം സഹായങ്ങള്‍ ഉണ്ടാകും. കലാസാംസ്കാരിക രംഗത്തുള്ളവര്‍ക്ക് ധാരാളം അവാര്‍ഡുകളും പ്രശംസാപത്രങ്ങളും നേടാനാകും. സര്‍ക്കര്‍ ഉദ്യോഗസ്ഥമാര്‍ ഡെപ്യൂട്ടേഷനില്‍‍ ജോലി ചെയ്യും.

ഭരണി

കുടുംബത്തില്‍ ശാന്തിയും സമാധാനവും കളിയാടും. ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കും. വിദേശത്തുള്ള സന്താനങ്ങള്‍ ഗൃഹത്തില്‍ വന്നുചേരും. കേസ്സുകള്‍ക്ക് അനുകൂലമായി തീര്‍പ്പ് കല്പ്പിക്കും. കിട്ടാതിരുന്ന ധനം തിരികെ ലഭിക്കും. പ്രേമബന്ധങ്ങളില്‍ വിജയം പ്രതീക്ഷിക്കാം.

കാര്‍ത്തിക

വിവാഹാദി മംഗളകര്‍മ്മങ്ങളിലും സല്‍കര്‍മ്മങ്ങളിലും പങ്കുകൊള്ളും. ആദ്ധ്യാത്മിക രംഗത്തുള്ളവര്‍ക്ക് നേട്ടങ്ങള്‍ കൈവരും. വ്യാപാരവ്യവസായരംഗത്ത് പുരോഗതിയുണ്ടാകും. ദാമ്പത്യജീവിതം സന്തോഷപൂര്ണ്ണമാകും. ചില ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും.

രോഹിണി

സന്താനങ്ങളെകൊണ്ട് വിഷമിക്കും. തൊഴില്‍ രഹിതര്‍ക്ക് ടെസ്റ്റുകളിലും പരീക്ഷകളിലും വിജയം നേടും. സ്ഥാനമാറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് അവര്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് മാറ്റം കിട്ടും. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റുകളില്‍ വിജയം നേടും.

മകയിരം

സന്തോഷപ്രദമായ അനുഭവങ്ങള്‍ ഉണ്ടാകും. രോഗശമനവും ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധയും ഉണ്ടാകും. രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അണികളില്‍ സ്വാധീനം വര്‍ദ്ധിക്കും. പൊതുരംഗത്ത് നന്നായി തിളങ്ങാനാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥനമാര്‍ക്ക് മേലധികാരികളുടെ പ്രീതി സമ്പാദിക്കാനും ജോലിയില്‍ നന്നായി ശോഭിക്കാനും കഴിയും.

തിരുവാതിര

സുഹൃദ്ബന്ധങ്ങള്‍ മെച്ചപ്പെട്ടവയാകും. ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. ഔദ്യോഗികരംഗത്ത് ഉന്നതിയുണ്ടാകും. ഐ.റ്റി. മേഖലയിലുള്ളവര്‍ക്ക് ജോലി മാറ്റം ഉണ്ടാകും. സാമ്പത്തിക ബാദ്ധ്യതകള്‍ വന്നുചേരും. മത്സരങ്ങളിലും ടെസ്റ്റുകളിലും വിജയിക്കും. ശത്രുക്കളുടെ ഉപദ്രവം സഹിക്കേണ്ടി വരും.

പുണര്‍തം

വീട് വയ്ക്കുന്നതിനുള്ള ശ്രമം വിജയിക്കും. ലോണുകളും ക്രെഡിറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. അവിവാഹിതരായ യുവാക്കളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. ഉന്നതരുടെ സഹായങ്ങള്‍ കിട്ടും. സുഖഭോഗവസ്തുക്കള്‍ വാങ്ങു കൂട്ടും. നാല്‍കാലികളില്‍ ആദായം വര്‍ദ്ധിക്കും.

പൂയം

അലച്ചിലും വലച്ചിലും അനുഭവപ്പെടും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. വാഹനസംബന്ധമായ ക്ലേശങ്ങള്‍ ഉണ്ടാകും. രോഗാദ്വരിഷ്ടങ്ങളും കുടുംബദുരിതങ്ങളും അകാരണമായി കലഹിക്കാനുള്ള പ്രവണതയും ഉണ്ടാകും. ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രൊമോഷനും സാമ്പത്തികനേട്ടങ്ങളും ഉണ്ടാകും.

ആയില്യം

വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ ശ്രദ്ധകുറയും. മത്സരപരീക്ഷകളില്‍ പരാജയം ഏറ്റുവാങ്ങും. രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടും. മരാമത്തുപണികള്‍ നടത്തും. ഔഷധം വിഷമായി പരിണമിക്കാനും അതുമൂലം കുഴപ്പങ്ങള്‍ ഉണ്ടാകാനും ഇടവരും. പ്രേമബന്ധങ്ങളില്‍ വിജയം ഉണ്ടാകും.

മകം

കുടുംബ ബന്ധങ്ങള്‍ക്ക് ഉലച്ചില്‍ തട്ടും. തീര്‍ച്ചയാക്കിയ കാര്യങ്ങള്‍ക്ക് മാറ്റം വരും. പുണ്യ സങ്കേതങ്ങള്‍ സന്ദര്‍ശിക്കും. ഭൂമി ഇടപാടുകളില്‍ ലാഭം കൂടും. ഊഹക്കച്ചവടത്തിലും ഷെയര്‍ വ്യാപാരത്തിലും ഏജന്‍സി വ്യാപാരത്തിലും പുരോഗതിയുണ്ടാകും. അധിക ചെലവുകളും അനാവശ്യചെലവുകളും വന്നു ചേരും.

പൂരം

ഏഴരശനിയുടെ ദോഷഫലങ്ങള്‍ ഉണ്ടാകും. കാര്യതടസ്സം അലച്ചില്‍ ധന നഷ്ട് ദൈവാധീനക്കുറവ് ഇവ മൂലം ദു:ഖിക്കും. ഔദ്യോദിഗ സ്ഥാനത്തുനിന്ന് വിരമിക്കും.

ഉത്രം

വിദ്യാര്‍ത്ഥികള്‍ പരീക്ഷകളിലും ടെസ്റ്റുകളിലും പരാജയപ്പെടും. ധനപരമായ പ്രയാസങ്ങള്‍ ഉണ്ടാകും. ഉത്സവാദികള്‍ക്ക് നേതൃത്വം നല്‍കും. പുതിയ സുഹൃദ്ബന്ധങ്ങളും പ്രേമബന്ധങ്ങളും ഉണ്ടാകും. പഴയ വാഹനം വില്‍ക്കും.

അത്തം

കുടുംബസ്വസ്ഥത കുറയും. പഴയ കേസ്സുകള്‍ വീണ്ടും വന്നു ചേരും. വ്യാപാര വ്യവസായ രംഗങ്ങളിലുള്ളവര്‍ക്ക് മാന്ദ്യം അനുഭവപ്പെടും. ബുദ്ധിപരമായ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിച്ച് ചെയ്യും. വിലപിടിപ്പുള്ള രേഖകള്‍ കൈവശം വന്നു ചേരും. ശത്രുക്കളുടെ ഉപദ്രവം മൂലം ചില പ്രശ്നങ്ങള്‍ ഉദയം ചെയ്യും.

ചിത്തിര

സുഹൃത്തുക്കളെ തെറ്റിദ്ധരിക്കാന്‍ ഇടവരും. അകാരണമായി കലഹവും, മനസ്സുഖം കുറയാനും ഇടയുണ്ട്. വ്യാപാര വിപണന മേഖലയില്‍ നിന്നും സാമ്പത്തിക പുരോഗതിയുണ്ടാകും. പുതു വ്യവസായങ്ങള്‍ തുടങ്ങാന്‍ വ്യവസായികള്‍ക്ക് സാഹചര്യങ്ങള്‍ ഒത്തുവരും. ഗൃഹാന്തരീക്ഷം സന്തോഷപൂര്‍ണ്ണമാകും.

ചോതി

വ്യവസായത്തിലും വ്യാപാരത്തിലും ഉള്ളവര്‍ക്ക് മെച്ചപ്പെട്ട അനുഭവങ്ങള്‍ ഉണ്ടാകും. പൊതു സേവന രംഗത്തുള്ളവര്‍ക്ക് അവാര്‍ഡുകളും പ്രശസ്തിപത്രങ്ങളും ലഭിക്കാനും ജനസ്വാധീനം വര്‍ദ്ധിക്കാനും ഇടവരും.

വിശാഖം

കുടുംബസ്വത്തുക്കള്‍ ഭാഗം വെയ്ക്കും. പുണ്യതീര്‍ത്ഥസ്നാനാദികള്‍ നടത്തും. മറവിമൂലം പ്രശ്നങ്ങള്‍ ഉണ്ടാകും. കാര്യങ്ങള്‍ നടത്തി എടുക്കാന്‍ നന്നേ വിശമിക്കും. സുഹൃത്തുക്കള്‍ മുഖേന ധനലാഭം ഉണ്ടാകും. ഭൂമി, വീട്, വാഹനം മുതലായവ വാങ്ങുന്നതിന് ശ്രമിക്കും.

അനിഴം

വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് ഉത്സാഹം കുറയും. ആവശ്യമില്ലാത്ത ചിന്തകള്‍ മനസ്സിനെ വല്ലതെ വിഷമിപ്പിക്കും. അപകടത്തില്‍ നിന്ന് രക്ഷപ്പെടാനാകും. അധികചെലവും അനാവശ്യചെലവും ഉണ്ടാകും. രാഷ്ട്രീയ നേതാക്കള്‍ക്ക് അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും.

തൃക്കേട്ട

വ്യാപാരവ്യവസായ രംഗത്തുള്ളവര്‍ക്ക് സാമ്പത്തിക കുഴപ്പങ്ങള്‍ ഉണ്ടാകും. കടക്കാരുടെ ശല്യം നന്നായിട്ട് അനുഭവപ്പെടും. കുടുംബസുഖക്കുറവും സ്വജനങ്ങളുടെ വിരോധവും സമ്പാദിക്കും. കലാസാംസ്കാരിക രംഗങ്ങളിലുള്ളവര്‍ക്ക് നന്നായി ശോഭിക്കാനാകും. സ്വത്തുസംബന്ധിച്ച് തര്‍ക്കങ്ങളുണ്ടാകും.

മൂലം

കാലം വളരെ മോശമാണ്. കണ്ടകശ്ശനിയുടെ ദോഷഫലങ്ങള്‍ നന്നായിട്ട് അനുഭവപ്പെടും. സാംസ്കാരിക നായകന്മാരുടെ സഹായങ്ങള്‍ മൂലം ഗുണഫലങ്ങള്‍ ഉണ്ടാകും. വീഴ്ച, പതനം, അപവാദം ഇവയ്ക്ക് ഇടയുണ്ട്. അത്മീയ രംഗത്ത് നന്നായി ശോഭിക്കും. സന്താനങ്ങളുടെ ഉപരിപഠനത്തിന് തടസ്സം നേരിടും. കടം വാങ്ങേണ്ടി വരും.

പൂരാടം

കഷ്ടനഷ്ടങ്ങളും സുഖാദിഹാനിയും ഉണ്ടാകും. മംഗളകര്‍മ്മങ്ങള്‍ക്ക് തടസ്സം ഉണ്ടാകും. വാക്ക് പാലിക്കാന്‍ കഴിയാതെ വരും. ആരോഗ്യ പ്രശ്നങ്ങളുണ്ടാകും. കുടുംബസുഖക്കുറവുണ്ടാകും. ആവശ്യമില്ലാത്ത പ്രശ്നങ്ങളില്‍ ചെന്നു ചാടും. കേസ്സുകളും തര്‍ക്കങ്ങളും ഉണ്ടാകും. ഭൂമി ഇടപാടുകളില്‍ നഷ്ടം ഉണ്ടാകും.

ഉത്രാടം

വളരെക്കാലമായി മനസിനെ അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. ഷെയര്‍ മാര്‍ക്കറ്റില്‍ ലാഭം ഉണ്ടാകും. ഔദ്യോഗിക രംഗങ്ങളില്‍ ഉയര്‍ച്ച അനുഭവപ്പെടും. മേലധികാരികളുടെ പ്രശംസ പിടിച്ചു പറ്റും.

തിരുവോണം

വ്യാപാര വ്യവസായരൊഗത്തുള്ളവര്‍ക്ക് കാലം അനുകൂലമാണ്. പുതിയ സംഭ്രമങ്ങള്‍ ആരംഭിക്കാനും ഉള്ളവ നവീകരിക്കനും കഴിയും. നാനാമാര്‍ഗങ്ങളില്‍ കൂടി ധനം വന്നു ചേരും. ആരോഗ്യ പരിപാലനത്തിന് ഔഷധങ്ങള്‍ സേവിക്കും. പുണ്യസങ്കേതങ്ങളില്‍ കുടുംബജനങ്ങളുമൊത്ത് ദര്‍ശനം നടത്തും.

അവിട്ടം

ഏറ്റെടുക്കുന്ന ജോലികള്‍ കൃത്യമായി ചെയ്തു തീര്‍ക്കാനാകും. കാര്യതടസ്സങ്ങല്‍ ഒഴിഞ്ഞു പോകും. വിദ്യാര്‍ഥികള്‍ പഠനത്തിനു പുറമേ പാഠ്യേതര വിഷയങ്ങളിലും നന്നായി ശോഭിക്കും. ഉപരി പഠനത്തിനുള്ള ശ്രമം വിജയിക്കും. ഊഹകച്ചവടത്തിലും ഷെയര്‍ വ്യാപാരത്തിലും പുരോഗതി കണ്ടു തുടങ്ങും. മ്യൂച്ചല്‍ഫണ്ടുകളില്‍ നിക്ഷേപം നടത്തും.

ചതയം

പഴയ വാഹനം വിറ്റ് പുതിയവ വാങ്ങും. റിയല്‍ എസ്റ്റേറ്റ് വ്യാപാരം മന്ദഗതിയിലാകും. I T മേഖലയിലുള്ളവര്‍ക്ക് സ്ഥാന ചലനവും ജോലി സംബന്ധിച്ച കുഴപ്പങ്ങളും ഉണ്ടാകും. ഗൃഹ സുഖക്കുറവ് ഉണ്ടാകും. പല രംഗങ്ങളിലും ത്യാഗ മനസ്ഥിതി കാണിക്കും. ആതുര ശുശ്രൂഷ രംഗത്തുള്ളവര്‍ക്ക് അധിക വരുമാനം ഉണ്ടാകും. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പലവിധ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയും.

പൂരുരുട്ടാതി

സ്വയം രംഗത്തുള്ളവര്‍ക്ക് അമിത ലാഭം ഉണ്ടാകും. പ്രേമബന്ധങ്ങളില്‍ വിജയിക്കും. പങ്കു ബിസ്സിനസ് നടത്തുന്നവര്‍ക്ക് പങ്കാളികളില്‍ നിന്ന് പ്രശ്നങ്ങള്‍ ഉണ്ടാകും. വാഹനങ്ങളില്‍ നിന്നും നാല്‍ക്കാലികളില്‍ നിന്നും വരുമാനം സിദ്ധിക്കും. പൊതവെ സാമ്പത്തികപ്രയാസങ്ങള്‍ മാറും. മനസ്സുഖം വര്‍ദ്ധിക്കും. വീട് വിട്ട് മാറിനില്‍ക്കേണ്ടിവരും. സഹോദരങ്ങളില്‍ നിന്നും ബന്ധുക്കളില്‍നിന്നും സഹായങ്ങള്‍‍ ലഭിക്കും. സകല കാര്യങ്ങളിലും ശ്രദ്ധയും ബുദ്ധിയും ഉപയോഗപ്പെടുത്തും. സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥന്മാര്‍ ഡിപ്പാര്‍ട്ട് മെന്റ് ടെസ്റ്റുകളില്‍ വിജയം നേടും.

ഉത്രട്ടാതി

ദാമ്പത്യജീവിതത്തില്‍ ക്ലേശങ്ങളുണ്ടാകും. അകാരണമായി കലഹവും മന:ക്ലേശവും ഉണ്ടാകും. തൊഴില്‍ പരമായി തടസ്സങ്ങളുണ്ടാകും. ശത്രുക്കളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം ദുരിതം അനുഭവിക്കും. വീട് മോടിപിടിപ്പിക്കും. അധിക ചിലവും അനാവശ്യചിലവുകളും ഉണ്ടാകും. സര്‍ക്കരില്‍നിന്നും കിട്ടേണ്ട ആനുകൂല്യങ്ങള്‍ കിട്ടാന്‍ കാലതാമസം നേരിടും. സുഖഭോഗവസ്തുക്കള്‍ വാങ്ങികൂട്ടും. വിദേശയാത്രക്ക് ശ്രമിക്കും. കായിക കലാരംഗത്തുള്ളവര്‍ക്ക് നന്നായി ശോഭിക്കാനാകും.

രേവതി

കീഴ് ജീവനക്കാരുടെ സഹകരണം കുറയും. നേത്ര ഉദരരോഗാതികളാല്‍ ദുരിതം ഉണ്ടാകും. കള്ളക്കേസുകള്‍, തര്‍ക്കങ്ങള്‍‍ ഇവയില്‍ നഷ്ടങ്ങള്‍ ഉണ്ടാകും. പ്രസിദ്ധീകരണങ്ങളില്‍ നിന്ന് ആദായം ഉണ്ടാകും. ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ ഇല്ലായ്മ ചെയ്യും. രാഷ്ടീയ നേതാക്കന്മാര്‍, മന്ത്രിമാര്‍, തൊഴിലാളി പ്രവര്‍ത്തകര്‍ ഇവര്‍ക്ക് സ്വാധീനം കുറയും. ഗവേഷണ രംഗത്തുള്ളവര്‍ക്ക് ശോഭിക്കാന്‍ കഴിയാതെ വരും. ധാരാളം യാത്രകള്‍ ചെയ്യേണ്ടിവരും.

Generated from archived content: vaara1_aug30_11.html Author: dr_k_divakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English