അശ്വതി, ഭരണി, കാർത്തികയുടെ ആദ്യത്തെ 15 നാഴിക
ദാമ്പത്യസുഖവും, മനഃസന്തോഷവും ഐശ്വര്യവും പലവിധ സാമ്പത്തിക നേട്ടങ്ങളും ഈ വർഷത്തിൽ കാണുന്നുണ്ട്. ആരോഗ്യപരമായി സമയം അനുകൂലമല്ല. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രത്യേകിച്ച് (ശിൽപ്പകല) തൊഴിലിൽ മികച്ച കഴിവ് പ്രകടിപ്പിക്കാനാകും. അസൂയാലുക്കളെ കൊണ്ടും ശത്രുക്കളെകൊണ്ടും തൊഴിലിൽ പലവിധത്തിലുളള ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവരും. സ്വന്തമായി ബിസിനസ്സ് ചെയ്യുന്നവർക്ക് അനുകൂലമായ സമയമാണ്. കുടുംബത്തിൽ ചില മനഃസുഖക്കുറവ് അനുഭവപ്പെടും. സാമ്പത്തികമായും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരും. കലാകായികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വിജയം കൈവരിക്കാനാകും. ജോലി അന്വേഷിക്കുന്നവർക്ക് പ്രതീക്ഷക്ക് വകയുണ്ട്. വ്യവസായികൾക്കും, വ്യാപാരികൾക്കും അനുകൂലമായ സമയമാണ്. പലവിധത്തിലുളള സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാം. സ്‌ത്രീകൾ നിമിത്തം അപവാദങ്ങൾ കേൾക്കാനിടയുണ്ട്. വിവാഹാദി മംഗളകർമ്മങ്ങൾ നടക്കും. വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ച് ശാസ്‌ത്രവിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും. വീട്ടമ്മമാർ ആഢംബര വസ്‌തുക്കൾ ശേഖരിക്കും. വീട്ടിലും അയൽപക്കക്കാരുമായും വഴക്കിടാതെ ശ്രദ്ധിക്കുക.
Generated from archived content: 2006_medam.html
Click this button or press Ctrl+G to toggle between Malayalam and English