കാർത്തികയുടെ അവസാനത്തെ 45 നാഴിക. രോഹിണി, മകയിരത്തിന്റെ ആദ്യത്തെ 30 നാഴിക
അമിതമായി ആരെയും വിശ്വസിക്കരുത്. ചതിവിലും വഞ്ചനയിലും അകപ്പെടാതെ സൂക്ഷിക്കണം. വരുന്നതുപോലെ വരട്ടെ എന്നു കരുതി പ്രവർത്തിക്കും. ആത്മവിശ്വാസവും ധൈര്യവും കുറയും. ഈശ്വാരാധീനം ഉളളതിനാൽ മനഃസന്തോഷവും സംതൃപ്‌തിയും ലഭിക്കും. കുടുംബസ്വത്ത് അധീനതയിൽ വന്നുചേരും. സഹോദരൻമാരിൽ നിന്നും എതിർപ്പുകളുണ്ടാകും. കച്ചവടത്തിൽ ലാഭം പ്രതീക്ഷിക്കാം. പണമിടപാടുകളിലും ജാമ്യം നിൽക്കുന്ന അവസരത്തിലും വളരെയധികം ശ്രദ്ധിക്കുക. ബന്ധുക്കളിൽനിന്ന് അഭിപ്രായവ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കുക. ഭാര്യാഭർത്ത്യബന്ധം മെച്ചപ്പെടും. മുൻകോപം ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഉദ്യോഗസ്ഥൻമാർക്ക് മേലധികാരികളുടെ അപ്രിയം, പ്രമോഷനിൽ തടസ്സം, അവിചാരിതമായ സ്ഥലമാറ്റം എന്നിവ പ്രതീക്ഷിക്കാം. രാഷ്‌ട്രീയക്കാർക്കും സാമൂഹ്യപ്രവർത്തകർക്കും ഗുണകരമല്ല. തൊഴിൽ ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും. പാചക ഇന്ധനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധ വേണം. അധികം പണം ചിലവഴിക്കും. ആസ്‌തമ, ശ്വാസകോശരോഗങ്ങൾ സംബന്ധിച്ച് അസുഖങ്ങൾ ഉണ്ടാകും.
Generated from archived content: 2006_idavam.html