“ഒരാൾക്കൂട്ടം മുഴുവനും എന്നെ നോക്കികൊണ്ട് കൈകൾ വീശിക്കാണിക്കുന്നു. ഇല്ല, എന്നെയാവില്ല!സംശയപൂർവ്വം ഞാൻ കൈയുയർത്തിക്കാണിച്ചതും ഒരാരവത്തോടെ ഏതാണ്ട് എല്ലാവരും ഒരേ പോലെ ഒരേ താളത്തിലെങ്ങനെ കൈകൾ വീശുകയാണ്. എന്റെ മുൻപിൽ നടന്നു പോകുന്നത് ലെനിൻ ആണെന്ന് അപ്പോഴാണ് അറിയുന്നത്. അവർ കൈ വീശുന്നതും അയാൾക്കാണോ? അതോ അതിനും മുൻപ് നടന്നു പോകുന്ന അഡോൾഫ് ഹിറ്റ്ലർക്കൊ? ആർക്കറിയാം”
ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയവും ,നിരാശയും എല്ലാം ഉൾച്ചേർന്നിരിക്കുന്ന കഥകൾ .മുറവിളികളോ,പരസ്യവാചകങ്ങളോ ആവശ്യമില്ലാത്ത രചനകൾ .ജീവിതം കഠിനതരമാകുമ്പോൾ മനുഷ്യൻ കഥയിലേക്ക് പിൻവാങ്ങുന്നതിന്റെ സൂചനകൾ.
ആത്മനിന്ദയും അനുഭൂതിയും തീവ്രമായ വേദനയും പീഡനവും അനുഭവിപ്പിക്കുന്ന രചനകൾ. മരണവും സംത്രാസവും ഉന്മാദവും ഈ കഥകളെ വേറിട്ടൊരു വായനയിലേക്ക് നയിക്കുന്നു.