ജുൻകോ ഫുറൂട്ട

 

അകാലത്തിൽ പൊലിഞ്ഞു ഫുറൂട്ട.
സുന്ദരിയായിരുന്നു ഒടുവിൽ –
സൗന്ദര്യത്തിൻെറ രക്തസാക്ഷിയും –
അലയൊലി നിലയ്ക്കാത്ത നൊമ്പരവും .
നിലവിളിയാരും കേൾക്കാത്ത തടവറയിൽ –
ഫുറൂട്ട സിഗരറ്റി നൊപ്പം എരിഞ്ഞു .
മഞ്ഞുപോലെയലിഞ്ഞലിഞ്ഞു –
മരണത്തിനു വേണ്ടി യാചിച്ചു .
കാട്ടുതീകണ്ട പൂമൊട്ട് പോലെ –
ഫുറൂട്ട പാതി ജീവനിൽ കരിഞ്ഞുനിന്നു.
കഴുകൻെറ കണ്ണാൽ ജനിച്ചവർ അതുകണ്ടു രസിച്ചു.
കാവ്യാംശമില്ലാത്ത ഹൃദയത്തിനുടമകളാ –
സൗന്ദര്യത്തെ പറിച്ചെറിഞ്ഞു.
കരളിനെ കൊത്തിവലിക്കുമാകൊച്ചു ചരിതം-
അറിയുമ്പോഴും,ഫുറൂട്ട നിൻ മുഖം
എന്നും ചന്ദ്രികയാകുന്നു .




*  ‘ജുങ്കോ ഫുറുത കേസ്’ എന്നറിയപ്പെടുന്ന കൊലപാതകം അതിന്‍റെ ക്രൂരത ഒന്നുകൊണ്ടാണ് രാജ്യത്തെയൊട്ടാകെ പിടിച്ചുകുലുക്കിയത്‌.









അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English