ജോയിച്ചന്‍ ചെമ്മാച്ചേല്‍ മെമ്മോറിയല്‍ കര്‍ഷകശ്രീ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഷിക്കാഗോ: മുന്‍ കെ.സി.എസ് പ്രസിഡന്റും, മികച്ച കര്‍ഷകനും കാരുണ്യ പ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച ജോയിച്ചന്‍ ചെമ്മാച്ചേലിന്റെ സ്മരണാര്‍ത്ഥം ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റി നടത്തുന്ന കര്‍ഷകശ്രീ പുരസ്കാരത്തിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. വിജയികള്‍ക്ക് എവര്‍റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിക്കുന്നതാണ്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈവര്‍ഷം കോവിഡ് ലോക്ഡൗണ്‍ കാരണം മിക്ക അംഗങ്ങളും വളരെ മികച്ച കൃഷി തോട്ടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ ഇത്തവണത്തെ മത്സരം അത്യന്തം വാശിയേറിയതായിരിക്കും.
പങ്കെടുക്കാന്‍ താത്പര്യമുള്ള കെ.സി.എസ് അംഗങ്ങള്‍ ഓഗസ്റ്റ് എട്ടാം തീയതിക്കുമുമ്പായി കെ.സി.എസ് ഭാരവാഹികളുടെ പക്കല്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മികച്ച ഒരു ജഡ്ജിംഗ് പാനല്‍ ഓഗസ്റ്റ് മാസം കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് വിജയിയെ ഓണത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്നതാണ്.  ബേബി മാധവപ്പള്ളി, ജോസഫ് പുതുശേരി, ടാജി പാറേട്ട് എന്നിവരായിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയികള്‍.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പ്രസിഡന്റ് – ഷിജു ചെറിയത്തില്‍ (847 341 1088), വൈസ് പ്രസിഡന്റ്- ജയിംസ് തിരുനെല്ലിപ്പറമ്പില്‍ (847 858 5172), സെക്രട്ടറി – റോയി ചേലമലയില്‍ (773 319 6279), ജോയിന്റ് സെക്രട്ടറി – ടോമി എടത്തില്‍ (847 414 6757), ട്രഷറര്‍ – ജെറിന്‍ പൂതക്കരി (708 890 0983), ഇമെയില്‍ chicagokcs@gmail.com എന്നിവരുമായി ബന്ധപ്പെടുക.
റോയി ചേലമലയില്‍ (സെക്രട്ടറി- കെ,സി.എസ്) അറിയിച്ചതാണിത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articlePositive Shah
Next articleതെരുവിലെ ശവം
ജോയ്ച്ചൻ പുതുക്കുളം www.joychenputhukulam.com എന്ന വെബ് സൈറ്റിൻ്റെ ഉടമയാണ്. വർഷങ്ങളായി മലയാളപത്രമാധ്യമങ്ങൾക്ക് അമേരിക്കൻ വാർത്തകൾ വിതരണം ചെയ്തുവരുന്ന അമേരിക്കൻ മലയാളി പത്രപ്രവർത്തകൻ. ചങ്ങനാശ്ശേരിയാണ് സ്വദേശം, ഇപ്പോൾ ഷിക്കാഗോയിൽ സ്ഥിരതാമസം. പത്രമാധ്യമങ്ങളോ സാമൂഹികപ്രവർത്തനവുമായി ബന്ധപ്പെട്ടോ ബന്ധപ്പെടാവുന്നതാണ്. ഇ-മെയിൽ: joychenusa@hotmail.com, joychen45@hotmail.com ഫോൺ: (847) 345-0233

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here