ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് ഏർപ്പെടുത്തിയ ജോസഫ് വന്നേരി സാഹിത്യപുരസ്‌കാരം കവയിത്രി ഇന്ദിരാബാലന് സമ്മാനിച്ചു. 2019- 2021 വർഷങ്ങളിൽ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ച ഏറ്റവും നല്ല കൃതിയായി തിരഞ്ഞടുത്ത ‘പ്രണയത്തിന്റെ ആഗ്നേയനാളങ്ങൾ’ എന്ന ഇന്ദിരാബാലന്റെ ലേഖന സമാഹാരമാണ്. പുരസ്കാരത്തിന് അർഹമായത്. പത്തായിരം രുപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങിയ സമ്മാനം പ്രൊ. ജോസഫും, ജോമിയും ചേർന്ന് നൽകി. ജിയോ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ടി. എ കലിസ്റ്റസ് അധ്യക്ഷത വഹിച്ചു.
എഴുത്തുകാരൻ സുധാകരൻ രാമന്തളി മുഖ്യപ്രഭാഷണം നടത്തി. പ്രാൻസീസ് ആന്റണി (ഐ റ്റി എസ്സ്). ഡോ.മാത്യു മണിമല, ഡോ.മാത്യു മാബ്ര, സണ്ണി പിൽ, ബ്രിജി റോമിയൊ, രുക്മിണി സുധാകരൻ, മുഹമ്മദ് കൂനിങ്ങാട്, സി.ഡി.ഗബ്രിയേൽ, പി. സി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.