ജോസഫ് പുലിക്കുന്നേൽ അനുസ്മരണ സമ്മേളനം നടന്നു

അന്തരിച്ച ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകനും സാമൂഹിക ചിന്തകനുമായിരുന്ന ശ്രീ.ജോസഫ് പുലിക്കുന്നേലിന്റെ ഒന്നാംചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന അനുസ്മരണ സമ്മേളനവും ഒന്നാമത് ജോസഫ് പുലിക്കുന്നേല്‍ സ്മാരക പ്രഭാഷണവും പാലാ ഇടമറ്റത്തുള്ള ഓശാന മൗണ്ടില്‍ നടന്നു.

വൈകിട്ട് നാല് മണിക്ക് ജസ്റ്റിസ് കെ.ടി. തോമസ് അദ്ധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം റവ.ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു തുടര്‍ന്ന് മതനിരപേക്ഷ ആത്മീയത ഭാരതത്തില്‍-ഒരു അന്വേഷണം (In search of Secular Spirituality In India) എന്ന വിഷയത്തില്‍ പ്രശസ്ത വാഗ്മിയും സാമൂഹ്യ പ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശ് പ്രഭാഷണം നടത്തി.

ജോസഫ് പുലിക്കുന്നേല്‍: കലഹവും വിശ്വാസവും എന്ന കൃതിയുടെ പ്രകാശനകര്‍മ്മവും വേദിയില്‍ വെച്ച് നടന്നു. ജോസഫ് പുലിക്കുന്നേല്‍ രചിച്ച തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണിത്. ബോബി തോമസ് എഡിറ്റ് ചെയ്തിരിക്കുന്ന ഈ കൃതി എഴുത്തുകാരന്‍ സക്കറിയ വേദിയില്‍ വെച്ച് പ്രകാശനം ചെയ്തു.

ഡോ. ജോസഫ് സ്‌കറിയ, റെനി ബിജോയ് (പ്രസിഡന്റ്, മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ജോര്‍ജ്ജ് മൂലേച്ചാലില്‍ (എഡിറ്റര്‍, സത്യജ്വാല), ജെസി ജോസ് (മെമ്പര്‍, മീനച്ചില്‍ ഗ്രാമപഞ്ചായത്ത്), ജിജോ ചാണ്ടി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here