ഈ വർഷത്തെ മാൻ ബുക്കർ പുരസ്‌കാരം അമേരിക്കൻ എഴുത്തുകാരനായ ജോര്‍ജ് സോണ്‍ടേഴ്സിന്റെ നോവലായ ‘ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ’ എന്ന നോവലിനായിരുന്നു ലഭിച്ചത്. വിഖ്യാതരായ ഏറെ എഴുത്തുകാരെ മറികടന്നാണ് സോണ്‍ടേഴ്സ് ഈ പുരസ്കാരത്തിനർഹനായത്.റിയലിസത്തിന്റെ മന്ത്രികതയാണ് ഈ നോവലിന്റെ പ്രത്യേകതയായി പറയപ്പെടുന്നത്. 11 വയസ്സുള്ളപ്പോൾ മരിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്റ് അബ്രഹാം ലിങ്കന്റെ മകന്റെ ജീവിതമാണ് കഥയുടെ വിഷയം.. മൂന്ന് ബ്രിട്ടീഷുകാരും മൂന്ന് അമേരിക്കന്‍ എഴുത്തുകാരുമാണ് ഇത്തവണത്തെ മാന്‍ ബുക്കര്‍ സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നത്.ഒരു ഘട്ടത്തിൽ അരുദ്ധതി റോയിയുടെ പേരും ഉയർന്നുകേട്ടു.
കറുത്ത ഹാസ്യത്തിന്റെ കണിശത നിറഞ്ഞതാണ് ഈ എഴുത്തുകാരന്റെ രചനാലോകം. അവിടെ ഭാഷ ഒരേസമയം വിവിധ വാസികളിൽ സഞ്ചരിക്കുന്നു. വായനക്കാരൻ പുറത്ത് ചിരിക്കുമ്പോളും അകത്ത് വേദനയുടെ മുള്ളു കൊള്ളുന്നതറിയുന്നു. മരണത്തിനും പുനർജനിക്കും ഇടയിലുള്ള നിലനില്പിനെയാണ് ടിബറ്റിൻ ബുദ്ധിസത്തിൽ ബാർഡോ എന്ന് വിളിക്കുന്നത് .നോവലിലെ താക്കോൽ വാക്യവും ഇത് തന്നെയാണ്.1862 ലെ അമേരിക്കയാണ് കഥാപശ്ചാത്തലം .സിവിൽ വാർ കാലഘട്ടത്തിലെ അമേരിക്കയുടെ അവസ്ഥ പൊള്ളുന്ന രീതിയിൽ അവതരിപ്പിക്കാൻ നോവലിസ്റ്റിനു സാധിച്ചു .സറ്റയറും ,ഫാന്റസിയും കഥയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നില്ല.തടയാനാവാത്ത വിപത്തുകൾക്കെതിരെ ഉള്ള വ്യക്തിയുടെ ചെറുത്തുനിൽപ്പിനെപ്പറ്റിയാണ് ഈ നോവൽ പ്രധാനമായും പറയുന്നത്.