ജാക്വിൻ ഫീനിക്സ് പ്രധാന കഥാപാത്രമായി എത്തുന്ന ജോക്കറിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം വാർണർ ബ്രോസ് പുറത്തിറക്കിയിരുന്നു. ട്രെയ്‌ലർ വന്നതോടെ മറ്റൊരു ചൂടുപിടിച്ച ചർച്ച സോഷ്യൽ മീഡിയയിൽ പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.
ഡിസിയുടെ ഏറെ ആരാധകരുള്ള ഒരു കഥാപാത്രമാണ് ജോക്കർ , ഫീനിക്സിന് മുൻപേ ഹീത്ത് ലെഡ്ജർ അനശ്വരമാക്കിയ ഈ കഥാപാത്രത്തിൽ ആരാകും ഏറ്റവും മികച്ചത് എന്ന ചോദ്യമാണ് ലോകമെമ്പാടും ഇപ്പോൾ ചർച്ച ആകുന്നത്. നോളൻറെ ഡാർക്ക് നെറ്റ് എന്ന ചിത്രത്തിലെ ലെഡ്ജറിന്റെ വേഷം ഐതിഹാസികം എന്നാണ് ആരാധകർ വിശേഷിപ്പിച്ചത്.
എന്നാൽ, ഫീനിക്‌സും ചില്ലറക്കാരനല്ല. തന്റെ സിനിമ കരിയറിൽ ഏറെ സൈക്കോ കഥാപാത്രങ്ങളെ ഈ അതുല്യ നടൻ മികവുറ്റതാക്കിയിട്ടുണ്ട്. ലെഡ്ജറിന്റെ ജോക്കറിൽ നിന്നു വ്യത്യസ്തമായി കൂടുതൽ അഭിനയ സാധ്യത ഉള്ള വേഷമാണ് ഇതെന്നും പറയപ്പെടുന്നുണ്ട്. എന്തായാലും സിനിമ ഇറങ്ങും വരെ ചൂട് പിടിച്ച ചർച്ചകൾക്കാണ് ട്രെയ്‌ലർ തുടക്കം കുറിച്ചിരിക്കുന്നത്.