ജോ ബൈഡൻ പോളിൽ ബഹുദൂരം മുമ്പിൽ

വ്യാഴാഴ്ച പ്രസിദ്ധീകരിച്ച, ദേശീയാടിസ്ഥാനത്തിൽ മോൺമൗത്ത്  യൂണിവേഴ്സിറ്റി നടത്തിയ പോളിൻ്റെ ഫലത്തിൽ ഡമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർഥി ജോ ബൈഡൻ 12 പോയൻ്റ് മുമ്പിലാണ്.  വോട്ടർമാരിൽ 53% പേർ അദ്ദേഹത്തെ പിന്താങ്ങുമ്പോൾ ട്രംമ്പിന് 41% പേരുടെ പിന്തുണയേയുള്ളൂ.

അമേരിക്കൻ പ്രസിഡൻ്റിനെ ഇലക്ടറൽ കോളജ് വഴി തിരഞ്ഞെടുക്കുന്നതുകൊണ്ട് ദേശീയാടിസ്ഥാനത്തിലുള്ള പിന്തുണയുടെ മികവുകൊണ്ട് തിരഞ്ഞെടുപ്പിൽ വിജയിക്കണമെന്നില്ല. 2016-ൽ ഹിലരി ക്ളിൻ്റണ് 2 മില്യണിലധികം വോട്ടുകൾ കൂടുതൽ ലഭിച്ചെങ്കിലും ഡോണൾഡ് ട്രംമ്പ് നല്ല ഭൂരിപക്ഷത്തോടെയാണ് ഇലക്ട്രൽ കോളജിൽ വിജയിച്ചത്. പക്ഷേ, അക്കാലത്തെ പോളുകളിൽ ഹിലരിക്ക് ഇത്രയധികം ഭൂരിപക്ഷം ഉണ്ടായിരുന്നില്ല.

മോൺമൗത്ത്  യൂണിവേഴ്സിറ്റിയുടെ പോളുകളിൽ മാർച്ച് മുതൽ ബൈഡൻ ഭൂരിപക്ഷം കൂട്ടിക്കൊണ്ട് വരികയാണ്. ഈ രീതിയിലുള്ള പിന്തുണ അദ്ദേഹത്തിന് നിലനിർത്താനായാൽ നവംബറിലെ പൊതുതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് അനായാസ്സം ജയിക്കാൻ സാധിക്കാൻ കഴിയും എന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ കണക്കുകൂട്ടൽ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here