റെയില്‍വേയില്‍ അപ്രന്റിസ്; ആഗസ്റ്റ് 29 വരെ അപേക്ഷിക്കാം

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ വിവിധ ട്രേഡുകളിലായി 313 അപ്രന്റിസ് ഒഴിവുകളുണ്ട്. നാഗ്പുര്‍ ഡിവിഷന്‍, മോത്തിബാഗ് വര്‍ക്‌ഷോപ്പ് എന്നിവിടങ്ങളിലാണ് ഒഴിവ്. ഒരു വര്‍ഷമാണു പരിശീലനം. ഓഗസ്റ്റ് 29 വരെ ഒാണ്‍ലൈനായി അപേക്ഷിക്കാം.

ഫിറ്റര്‍, കാര്‍പെന്റര്‍, വെല്‍ഡര്‍, PASAA/COPA, ഇലക്‌ട്രീഷന്‍, സ്റ്റെനോഗ്രഫര്‍(ഇംഗ്ലിഷ്)/സെക്രട്ടേറിയല്‍ അസിസ്റ്റന്റ്, പ്ലംബര്‍, പെയിന്റര്‍, വയര്‍മാന്‍, ഇലക്‌ട്രോണിക്സ് മെക്കാനിക്, പവര്‍ മെക്കാനിക്സ്, മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്, ഡീസല്‍ മെക്കാനിക്ക്, അപ്ഹോള്‍സ്റ്ററര്‍(ട്രിമ്മര്‍), ബെയറര്‍ എന്നീ ട്രേഡുകളിലാണ് ഒഴിവ്.

കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞതു മൊത്തം 50% മാര്‍ക്കോടെ പത്താം ക്ലാസ് ജയം(10+2 രീതി)/തത്തുല്യം, ബന്ധപ്പെട്ട ട്രേഡില്‍ നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്(എന്‍സിവിടി)/പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ്(എന്‍സിവിടി/എസ്‌സിവിടി).പ്രായം(30.07.2019ന്): 15-24 വയസ്.
പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും പത്തും വര്‍ഷം ഇളവു ലഭിക്കും.

അപേക്ഷാഫീസ്: 100 രൂപ. ഓണ്‍ലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ഫീസില്ല.

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

വിശദവിവരങ്ങള്‍ക്ക്: www.secr.indianrailways.gov.in

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English