ജോലി ഒഴിവുകൾ

തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജില്‍ ഒഴിവുളള ഇലക്ട്രീഷ്യന്‍/മെക്കാനിക് തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയില്‍ താത്കാലിക നിയമനത്തിന് തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജില്‍ ഏപ്രില്‍ രണ്ടിന്  രാവിലെ 10 നും, 11 നും വാക്ഇന്‍ഇന്റര്‍വ്യൂ നടത്തുന്നു.  യോഗ്യത  ഇലക്ട്രീഷ്യന്‍ ഐ.റ്റി.ഐ ഡിപ്ലോമ (ഇലക്ട്രിക്കല്‍) പ്രതിദിന വേതനം 700 രൂപ. മെക്കാനിക് യോഗ്യത ഐ.റ്റി.ഐ/കെ.ജി.റ്റി/കെ.ജി.സി.ഇ പ്രതിദിന വേതനം 700 രൂപ. പ്രായപരിധി 18 നും 56 നും ഇടയ്ക്ക്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  0484-2777374.

പാര്‍ട്ട് ടൈം ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍  ഒഴിവ്

എറണാകുളം നെട്ടൂര്‍ പ്രവര്‍ത്തിക്കുന്ന മരട് ഗവ:ഐ.ടി.ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. യോഗ്യത എം.ബി.എ/ബി.ബി.എ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/ഇക്കണോമിക്‌സ് എന്നിവയിലുളള ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 22ന് രാവിലെ 10.30ന് നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ഗവ:ഐ.ടി.ഐ ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2700142.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here