കൃത്യം കഴിഞ്ഞു … അവർ അഞ്ചുപേരും നഗരത്തിൽ നിന്നും ഒഴിഞ്ഞ, പണിതീരാത്ത ഒരു കെട്ടിടത്തിൽ സുരക്ഷിതരാണ്.
മദ്യക്കുപ്പികൾ പലതും കാലിയായി. കൂട്ടത്തിൽ പ്രായം കുറഞ്ഞവൻ “ചേട്ടാ നമ്മളെന്തിനാണ് അയാളെ തീർത്തത് ” ? നേതാവിന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല “അവർ പറഞ്ഞു നമ്മൾ ചെയ്തു കാരണം ഇത് നമ്മുടെ തൊഴിലല്ലെ”….ദൂരെയുള്ള വിദ്യാലയത്തിൽ നിന്നും അവക്തമായ ചില വരികൾ കാറ്റിൽ ഒഴുകിയെത്തി. ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്. ഞാൻ……
Click this button or press Ctrl+G to toggle between Malayalam and English