ജെ.കെ.വി പുരസ്‌കാരം എന്‍. പ്രഭാ വര്‍മ്മക്ക്

 

പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന ജോസഫ് കെ.വിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ ജെ.കെ.വി പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത കവിയും മാധ്യമപ്രവര്‍ത്തകനുമായ എന്‍. പ്രഭാ വര്‍മ്മക്ക്. പ്രഭാ വര്‍മ്മയുടെ ഏറ്റവും പുതിയ കാവ്യാഖ്യായികയായ കനല്‍ച്ചിലമ്പാണ് അവാര്‍ഡിന് അര്‍ഹമായത്. 15,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡി.സി ബുക്‌സാണ് കനല്‍ച്ചിലമ്പ്പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജെ.കെ.വിയുടെ ഇരുപതാം ചരമവാര്‍ഷികമായ ജൂണ്‍ പത്തിന് ചങ്ങനാശ്ശേരിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഡോ.സന്തോഷ് ജെ.കെ.വി, ഡോ.ബാബു ചെറിയാന്‍, അഡ്വ.ജോസഫ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here