പി.കെ.പാറക്കടവിന്റെ പെരുവിരൽക്കഥകൾക്ക് ഏഴാമത് ജെ.കെ.വി.പുരസ്കാരം.പ്രശസ്ത സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന ജെ.കെ.വിയുടെ നാമധേയത്തിൽ രണ്ടു വർഷത്തിലൊരിക്കൽ നൽകി വരുന്നതാണ് ജെ.കെ.വി.പുരസ്കാരം.
പതിനയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ജെ.കെ.വി.യുടെ ഓർമ്മദിനമായ ജൂൺ പത്തിന് ചങ്ങനാശ്ശേരിയിൽ വെച്ച് സമർപ്പിക്കപ്പെടുമെന്ന് ജെ.കെ.വി.ഫൗണ്ടേഷനു വേണ്ടി സെക്രട്ടറി ഡോ.സന്തോഷ് ജെ കെ വി അറിയിച്ചു.
ഡോ. നെടുമുടി ഹരികുമാർ ,ഡോ.ബാബു ചെറിയാൻ, വർഗീസ് ആന്റണി എന്നിവർ അടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് 2020-21 ലെപുസ്തകങ്ങളിൽ നിന്ന് പെരുവിരൽക്കഥകൾ തിരഞ്ഞെടുത്തത്.
Click this button or press Ctrl+G to toggle between Malayalam and English