ജിനേഷ് മടപ്പള്ളി സ്മൃതി പുരസ്കാര സമർപ്പണവും അനുസ്മരണവും ഡിസംബർ 29 ന് രാവിലെ 10. മണിക്ക് വടകര കേളുവേട്ടൻ മന്ദിരത്തിൽ വെച്ചു നടക്കും. അകാലത്തിൽ പൊലിഞ്ഞ യുവ കവി ജിനേഷ് മടപ്പള്ളിയുടെ ഓർമ്മക്കായി വിക്ടറി കൾച്ചറൽ ഫോറം ആണ് അവാർഡ് ഏർപ്പെടുത്തിയതാണ് ജിനേഷ് മടപ്പള്ളി സ്മൃതി പുരസ്ക്കാരം. പ്രഥമ പുരസ്കാരം രാജേഷ് നന്ദിയoകോടിന്റെ “മമ്പണി ” എന്ന കൃതിക്ക് ആയിരുന്നു ലഭിച്ചത്. 10000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഈ വരുന്ന ശനിയാഴ്ച കേളു ഏട്ടൻ പി പി ശങ്കരൻ സ്മാരക ഹാളിൽ വെച്ചു നടക്കുന്ന പരിപാടിയിൽ സുനിൽ പി ഇളയിടം അവാർഡ് സമ്മാനിക്കും.
Home പുഴ മാഗസിന്