അന്തിക്കള്ള് മോന്തി
അടുക്കളയിലെത്തിയച്ചായൻ
അനുദിനവും അഴിഞ്ഞാടിയപ്പോൾ,
കുടുംബത്തിലങ്ങനെ
ഒരു കുഴപ്പത്തിന്റെ ജിഹാദ്.
ചുറു ചുറുക്കുള്ള ചില,
നാരീ നരന്മാർ
നടു റോഡിലങ്ങനെ
ചുംബിച്ചു പൊരുതിയപ്പോൾ,
മുത്തായ ജിഹാദ്.
കാലങ്ങളേറെയായിട്ടും
കാര്യങ്ങളിതുവരെ
തീരുമാനമൊന്നുമാകാതെ
തുടർന്നുകൊണ്ടിരിക്കുന്ന,
കർഷക ജിഹാദ്.
വന്ദനയെ നിന്ദിച്ച്
വീടിന്റകം കയറിയ
ചിലരന്ന് കാണിച്ചു
ജാതീയ ജിഹാദ്.
എന്നിട്ടും വേണ്ടത്ര
ഉയരാതെ പോയി
നമുക്കിടയിലൊരു
പ്രതിഷേധ ജിഹാദ്.
കാമുകീ കാമുകരെ
ഒന്നിച്ച് കണ്ടാൽ,
തിളക്കുന്നു, ലൗ ജിഹാദ്.
പാർക്കിലും ബീച്ചിലും
റോഡിലും വെളിയിലും
കേൾക്കുന്നു നാമെന്നും
സദാചാര ജിഹാദ്.
മയക്കത്തിലാണോ നിങ്ങൾ
ഉണരുവിൻ ഉണരുവിൻ
ഇവിടെപ്പിറന്നിരിക്കുന്നു
നാർക്കോട്ടിക് ജിഹാദ്.
ഇനി നമുക്ക് പറയാം
രാഷ്ടീയമാണെങ്കിൽ…
പാർട്ടി ജിഹാദ്.
രാജ് ഭവനിലും
കലക്ട്രേറ്റുകളിലും
മറ്റു പൊതു ഇടങ്ങളിലും
നിരാഹാരമിരുന്ന്
നാട്ടുകാർ നടത്തുന്ന
പട്ടിണി ജിഹാദ്.
വൈരാഗ്യമാണെങ്കിൽ…
സെൽഫി ജിഹാദ്,
ബഹിഷ്കരണ ജിഹാദ്,
ജേർണലിംഗ് ജിഹാദ്,
സൈബർ ജിഹാദ്,
ജിഹാദുകളങ്ങനെ
ഹിന്ദു ജിഹാദ്,
മുസ്ലിം ജിഹാദ്,
കുരിശ് ജിഹാദ്.
ഉണ്ണുവാൻ ജിഹാദ്
ഉണരുവാൻ ജിഹാദ്.
എവിടെയും ജിഹാദ്.
എല്ലാം ജിഹാദ്.
Click this button or press Ctrl+G to toggle between Malayalam and English