മാർകേസിനോടുള്ള പ്രണയം മലയാളി മറച്ചുവെക്കാറില്ല .സമാനമായ ഭൂവിഭാഗങ്ങളും ,ജീവിതപശ്ചാത്തലവും അങ്ങനെ കാരണങ്ങൾ പലതുണ്ടാവാം .എന്നാൽ മറ്റേത് വിദേശ എഴുത്തുകാരനെ സ്നേഹിക്കുന്നതിലധികം കേരളത്തിലെ വായിക്കുന്ന ഭൂരിഭാഗം മാർകേസിനെ ഇഷ്ടപ്പെടുന്നു.അയാളുടെ കൃതികൾ കൊണ്ടാടുന്നു.
എഴുതുന്നതുപോലെ ഏകാന്തമായ മറ്റൊരു പ്രവൃത്തി ഈ ലോകത്തിലില്ല. എഴുതുന്ന നിങ്ങളെ ആര്‍ക്കും സഹായിക്കാനാവില്ലെന്ന പോലെ എന്താണ് നിങ്ങള്‍ എഴുതുന്നതെന്ന് ആര്‍ക്കും തിരിച്ചറിയാനുമാവില്ല. അപ്പോള്‍ നിങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ടവനാണ്. അധികാരത്തിന്റെ ഏകാന്തതയും യശസ്സ് കൊണ്ടുവരുന്ന ഏകാന്തതയും തുല്ല്യമാണെന്ന് ഞാന്‍ പറയാനുള്ള കാരണം അതാണ്.’
മാര്‍ക്വേസിന് മലയാളം സമര്‍പ്പിക്കുന്ന ഓര്‍മ്മപുസ്തകം. മലയാളിയെ ഏറ്റവുമധികം വിസ്മയിപ്പിച്ചിട്ടുള്ള വിശ്വസാഹിത്യകാരനായ മാര്‍ക്വേസിന്റെ ജീവിതത്തിലൂടെയും എഴുത്തിലൂടെയുമുള്ള സമഗ്രമായ ഒരു സഞ്ചാരമാണ് ഈ പുസ്തകം. ആധുനിക മലയാളസാഹിത്യത്തിന്റെയും സാംസ്‌ക്കാരിക രാഷ്ട്രീയാന്വേഷണങ്ങളുടെയും ഗതി നിയന്ത്രിച്ച പത്രാധിപര്‍ എസ്.ജയചന്ദ്രന്‍ നായര്‍ മാര്‍ക്വേസിനോടുള്ള തന്റെ പ്രണയം വാക്കുകളിലൂടെ പുനരാവിഷ്‌ക്കരിക്കുന്നു.
പ്രസാധകർ പ്രിസം ബുക്ക്സ്
വില 195 രൂപ