സമൂഹത്തില്‍നിന്ന് നന്മയും സ്‌നേഹവുമെല്ലാം വറ്റിപ്പോകുന്നു
എന്ന മുറവിളിക്കിടയില്‍ ഇതാ സ്‌നേഹത്തിന്റെ തുരുത്തായി
ഒരു ഡോക്ടര്‍. ഒരു സുഹൃത്തായി, സഹോദരനായി, വഴികാട്ടിയായി,
നിങ്ങളുടെ കാവല്‍മാലാഖയായി സദാ പുഞ്ചിരിപൊഴിക്കുന്ന
സാന്നിധ്യം. ലക്ഷക്കണക്കിനു രോഗികള്‍ക്ക് വാക്കും സാമീപ്യവും
അറിവും കൊണ്ട് ആശ്വാസമേകുന്ന ഡോ. ഗംഗാധരന്‍
തന്റെ ജീവിതാനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കുന്നു.
വായനക്കാരിലേക്ക് ഒരു സ്‌നേഹഗംഗയായി പരക്കുന്ന
ലളിതമായ ശൈലിയും ആഖ്യാനവും.
മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘സ്‌നേഹഗംഗ’ എന്ന
കോളത്തിന്റെ പുസ്തകരൂപം.