ജീത് തയ്യിൽ എന്ന പേര് മലയാളികൾക്ക് അത്ര പരിചിതമല്ല കേരളത്തിൽ ജനിച്ചിട്ടും മലയാളത്തിൽ എഴുതാതെ ഇംഗ്ലീഷിൽ സാഹിത്യ രചന നടത്താനാണ് ജീത് ശ്രമിച്ചത് .കവി ,നോവലിസ്റ്റ് , സാമൂഹ്യ പ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കലാകാരനാണദ്ദേഹം.എഴുത്തുകാരനായ ടി ജെ എസ് ജോർജിന്റെ മകനാണ് ജീത് തയ്യിൽ. നാല് കവിത സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നർക്കോപോളിസ് എന്ന നോവലാണ് തയ്യിലിന്റെ മികച്ച രചനയായി കരുതപ്പെടുന്നത്.
ജീത് തയ്യിലുമായി ജെ ജെ മാർഷ് നടത്തിയ അഭിമുഖം താഴെ വായിക്കാം