ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാര- ത്തിനായുള്ള 2022-ലെ ലോങ്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഷീലാ ടോമിയുടെ ‘വല്ലി’ ഉൾപ്പെടെ 10 കൃതികളാണ് പരിഗണനാപട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഇന്ത്യാക്കാർ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യൻ ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. ജയശ്രീ കളത്തിലാണ് ഷീലാടോമിയുടെ ‘വല്ലി’ എന്ന കൃതി അതേ പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. ഹാർപ്പർ കോളിൻസ് ആണ് പ്രസാധകർ. ചുരുക്കപ്പട്ടിക ഒക്ടോബറില്‍ പ്രഖ്യാപിക്കും. നവംബറിലാണ് അന്തിമ ഫലപ്രഖ്യാപനം.
ലോങ്‌ലിസ്റ്റില്‍ ഇടം നേടിയ മറ്റ് പുസ്തകങ്ങള്‍
ക്രിംസണ്‍ സ്പ്രിങ്:എ നോവല്‍, നവതേജ് സര്‍ന എസ്‌കേപ്പിംഗ് ദി ലാന്‍ഡ്, മാമാങ് ദായ് ഇമാന്‍, മനോരഞ്ജന്‍ ബ്യാപാരി (ബംഗാളിയില്‍ നിന്ന് വിവര്‍ത്തനം ചെയ്തത് അരുണാവ സിന്‍ഹ) റോഹ്സിന്‍, റഹ്മാന്‍ അബ്ബാസ് (ഉറുദുവില്‍ നിന്ന് വിവര്‍ത്തനം ചെയ്തിരിക്കുന്നത് സാബിക അബ്ബാസ്) സോംഗ് ഓഫ് ദി സോയില്‍, ചുഡെന്‍ കബിമോ ലെപ്ച (നേപ്പാളിയില്‍ നിന്ന് അജിത് ബറാല്‍ വിവര്‍ത്തനം ചെയ്തു)
സ്പിരിറ്റ് നൈറ്റ്‌സ്, ഈസ്റ്ററിന്‍ കിരെ ദി ഓഡ് ബുക്ക് ഓഫ് ബേബി നെയിംസ്, അനീസ് സലീം ദി പാരഡൈസ് ഓഫ് ഫുഡ്, ഖാലിദ് ജാവേദ് (ഉറുദുവില്‍ നിന്ന് വിവര്‍ത്തനം ചെയ്തത് ബാരന്‍ ഫാറൂഖി) ടോംബ് ഓഫ് സാന്‍ഡ്, ഗീതാഞ്ജലി ശ്രീ (ഡെയ്‌സി റോക്ക്‌വെല്‍ ഹിന്ദിയില്‍ നിന്ന് വിവര്‍ത്തനം ചെയ്തു).
പത്രപ്രവര്‍ത്തകനും എഡിറ്ററുമായ എ എസ് പനീര്‍ശെല്‍വന്‍ അധ്യക്ഷനായ ജൂറിയാണ് കൃതികള്‍ തിരഞ്ഞെടുത്തത്. എഴുത്തുകാരായ അമിതാഭ് ബാഗ്ചി, ജാനിസ് പര്യാട്ട്, ചരിത്രകാരിയും അക്കാദമിഷ്യയുമായ ജെ ദേവിക, രാഖി ബലറാം എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങള്‍.
Click this button or press Ctrl+G to toggle between Malayalam and English