സാഹിത്യത്തിനുള്ള 2020ലെ ജെ.സി.ബി. പുരസ്ക്കാരം ‘മീശ’ എന്ന നോവലിലൂടെ എസ് ഹരീഷിന്. അദ്ദേഹത്തിന്റെ ആദ്യ നോവലാണിത്. ഹാർപർ കോളിൻസ് ഇന്ത്യയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
പുസ്തകത്തിന്റെ പരിഭാഷകയായ ജയശ്രീ കളത്തിലിന് 10 ലക്ഷം രൂപ പുരസ്‌ക്കാരത്തിന്റെ ഭാഗമായി ലഭിക്കും.
2018 ൽ ഷഹനാസ് ഹബീബ് വിവർത്തനം ചെയ്ത ബെന്യാമിന്റെ ജാസ്മിൻ ഡെയ്‌സിന് ശേഷം മലയാളത്തിൽ ജെ.സി.ബി പുരസ്ക്കാരം നേടിയ രണ്ടാമത്തെ നോവലാണ് മീശ.
ഈ വര്‍ഷത്തെ ജെസിബി പുരസ്കാരത്തിനു പരിഗണിക്കപ്പെട്ട 10 നോവലുകള്‍ 9 സംസ്ഥാനങ്ങളില്‍ നിന്നുള്ളവയായിരുന്നു. അസമീസ്, ബംഗാളി, ഇംഗ്ലിഷ്, തമിഴ് എന്നീ ഭാഷകള്‍ക്കൊപ്പം മലയാളത്തിനും പ്രാതിനിധ്യം. 4 കൃതികള്‍ എഴുത്തുകാരുടെ ആദ്യ നോവലുകളാണ്. 2 കൃതികള്‍ വിവര്‍ത്തനങ്ങളും.