ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2021-ലെ പട്ടിക പ്രസിദ്ധീകരിച്ചു

 

ഇന്ത്യയിലെ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2021-ലെ പട്ടിക പ്രസിദ്ധീകരിച്ചു. അന്നപൂര്‍ണ്ണ ഗരിമെല്ല, അമിത് വര്‍മ്മ, സാറ റായ്, ഷഹനാസ് ഹബീബ്, പ്രേം പണിക്കര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് ലോങ് ലിസ്റ്റ് പ്രഖ്യാപിച്ചത്.
വി ജെ ജയിംസിന്റെ ‘ആന്റി ക്ലോക്കും‘ എം മുകുന്ദന്റെ ‘ദല്‍ഹിഗാഥകളും’ ഉള്‍പ്പെടെ 10 കൃതികളാണ് പരിഗണനാപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ടി.പി. രാജീവന്റെ ‘കെടിഎന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ ‘ദി മാന്‍ ഹൂ ലേണ്‍ ടു ഫ്‌ളൈ ബട് കുഡ് നോട് ലാന്‍ഡ്’ എന്ന പുസ്തകം ഉള്‍പ്പെടെ മൂന്ന് പുസ്തകങ്ങള്‍ മലയാളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു എന്നതും ശ്രദ്ധേയം.

വി ജെ ജയിംസിന്റെ ‘ആന്റി ക്ലോക്ക്’ മിനിസ്തി എസ് ആണ് ഇംഗ്ലീഷിലേയ്ക്ക് അതേ പേരില്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ് പ്രസാധകര്‍. ഫാത്തിമ ഇ.വി, നന്ദകുമാര്‍ കെ എന്നിവര്‍ ചേര്‍ന്ന് ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയ എം മുകുന്ദന്റെ ‘ദല്‍ഹിഗാഥകള്‍’ ‘Delhi: A Soliloquy’ എന്ന പേരിലാണ് പുറത്തിറങ്ങിയത്. പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കിയത് വെസ്റ്റ്‌ലാന്‍ഡ് പബ്ലിഷേഴ്‌സാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here