ജെ.സി.ബി സാഹിത്യ പുരസ്‌കാരം ‘പാരഡൈസ് ഓഫ് ഫുഡി’ന്

 

ജെ.സി.ബി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. ഖാലിദ് ജാവേദിന്റെ ദി പാരഡൈസ് ഓഫ് ഫുഡ് (ഉറുദുവില്‍ നിന്ന് വിവര്‍ത്തനം ചെയ്തത് ബാരന്‍ ഫാറൂഖി) എന്ന കൃതിക്കാണ് പുരസ്കാരം. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഷീലാ ടോമിയുടെ ‘വല്ലി’ ഉൾപ്പെടെ 5 കൃതികളായിരുന്നു ചുരുക്കപ്പട്ടികയിൽ ഇടംനേടിയത്.  ഇന്ത്യക്കാർ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യൻ ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. ഇമാന്‍, മനോരഞ്ജന്‍ ബ്യാപാരി (ബംഗാളിയില്‍ നിന്ന് വിവര്‍ത്തനം ചെയ്തത് അരുണാവ സിന്‍ഹ), സോങ്  ഓഫ് ദി സോയില്‍, ചുഡെന്‍ കബിമോ ലെപ്ച (നേപ്പാളിയില്‍ നിന്ന് അജിത് ബറാല്‍ വിവര്‍ത്തനം ചെയ്തു), ടോംബ് ഓഫ് സാന്‍ഡ്, ഗീതാഞ്ജലി ശ്രീ (ഡെയ്‌സി റോക്ക്‌വെല്‍ ഹിന്ദിയില്‍ നിന്ന് വിവര്‍ത്തനം ചെയ്തു) എന്നിവയാണ്ചു രുക്കപ്പട്ടികയിൽ ഇടം നേടിയ മറ്റു ടൈറ്റിലുകൾ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here