മഹാപത്ര വളരെയധികം ഒറിയാകവിതകള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മഹാപത്ര ഇംഗ്ലീഷിലെഴുതിയ കവിതകളെ പൂവണിയിക്കുന്നതില്‍ അദ്ദേഹം പരിഭാഷപ്പെടുത്തിയ ഒറിയാകവിതകളുടെ ആരോഗ്യകരമായ സ്വാധീനമുണ്ടെന്ന് വിശ്വസിക്കുവാന്‍ എനിക്ക് സന്തോഷമുണ്ട്.കാലം കടന്നുപോകുമ്പോള്‍ മഹാപത്രയുടെ ഇംഗ്ലീഷ് കവിത മറ്റേതൊരു ഇന്ത്യന്‍ ഭാഷകളിലും എഴുതപ്പെടുന്ന നല്ല കവിതകളെപ്പോലെ തന്നെ നമ്മുടെ ദേശീയ ജീവിതത്തെ സംബന്ധിച്ചിടത്തോളം പ്രസക്തമായിരിക്കും.
– ഡോ.കെ. അയ്യപ്പപ്പണിക്കര്‍
ജയന്ത മഹാപത്രയുടെ മുപ്പത്തിയാറ് ശ്രദ്ധേയ കവിതകളുടെ സമാഹാരം.
വിവര്‍ത്തനം: എബ്രഹാം