തേന്‍ മഞ്ഞുതുള്ളി തലോടും
പുലരിയില്‍
ഇരു മുഖത്താലെ നോക്കുന്നു ജനുവരി
ഭൂതവും, ഭാവിയും ഒപ്പത്തിനൊപ്പം
ഓര്‍ത്തുനോക്കുന്നു പുതു ദിനത്തില്‍
എന്തെന്തു കാഴ്ച്ചകള്‍ കണ്ടു നമ്മള്‍
കാണുവാനിനിയുമെന്തൊക്കെയുണ്ട്
കരളു പറിക്കുന്ന കാഴ്ച്ച കണ്ടു
കണ്ണെടുത്തെറിയേണ്ട കാഴ്ച്ച കണ്ടു
വറ്റിവരണ്ട പുഴകള്‍ കണ്ടു
വെട്ടിത്തെളിച്ചുള്ള കാടു കണ്ടു
പൊട്ടിക്കരയും ബന്ധങ്ങള്‍ കണ്ടു
പട്ടിണി പേറും വയറുകണ്ടു
കാഴ്ച്ചകള്‍ പിന്നെയും കണ്ടു നമ്മള്‍
കുളിരു കോരുന്നൊരു നേര്‍ക്കാഴ്ച്ചകള്‍
മകരത്തണുപ്പില്‍ തീ കായുന്നതും
തിരുവാതിരപ്പാട്ട് പാടുന്നതും
പൂവാംകുരുന്നില പുണരലുകള്‍
മെയ് പുണര്‍ന്നാടും പ്രണയകാവ്യം
കാണുവാനിനിയുമെന്തൊക്കെയുണ്ട്
ജീവിതം മുന്നോട്ട് പോയിടട്ടെ
തളരാതെ തകരാതെ പോയിട്ടെ
മണ്ണിതിന്‍ ജീവന്‍ തളിര്‍ത്തിടട്ടെ
പൂവുകള്‍ എങ്ങും വിരിഞ്ഞിട്ടെ
ശാന്തി സമാധാനം കൈവരട്ടെ
മകരമഞ്ഞിന്റെ തണുപ്പുമേറ്റ്
മധുരം നുണയാന്‍ കഴിഞ്ഞിടട്ടേ
*കുറിപ്പ് :- രണ്ടു മുഖമുള്ള റോമന്‍ ദേവതയാ
യ ജാനസില്‍ നിന്ന് ജനുവരി എന്ന പേര്
രണ്ട് മുഖങ്ങള്‍ _ ഭൂതവും, ഭാവിയും
……………………………