ജന്മദേശം

janmadesom

 

കീര്‍ത്തികേട്ടെന്‍റെനാട്ടില്‍
യെത്തിയ അതിഥിയേനാം
ആദരവോടെവണങ്ങിനമ്മള്‍…..

ആര്‍ത്തിപൂണ്ട അതിഥിനമ്മേ
കൂര്‍മബുദ്ധിയാല്‍ തമ്മിലകറ്റി
വിരുന്നുവന്നവന്‍ ജന്‍മിയായി…..

ജന്മനാടിനവര്‍കൊളിവെച്ചപ്പോള്‍
ജനനിതന്‍ അവകാശിനമ്മള്‍
വെറുമൊരുഅഭയാര്‍ത്ഥിയായി……..

പിറന്നമണ്ണിന്‍റെ മഹത്വമറിഞ്ഞു
നാംഉണര്‍ന്നപ്പോള്‍ വിറച്ച്പ്പോയി
വിരുന്നുവന്നവന്‍….

മതവുംവര്‍ണ്ണവും മറന്നുനാം തോള്‍
ചേര്‍ന്നപ്പോള്‍….തീതുപ്പുന്നയത്രതന്ത്രങ്ങള്‍
പിഴച്ചുപോയി വീര്യത്തിന്‍മുന്നില്‍…….

വീരയോദ്ധാക്കള്‍തന്‍ നിണത്തിന്‍റെ
കുത്തൊഴുക്കിനാല്‍ കടപുഴകിവീണൂ
അസ്തമയസൂര്യനില്ലാത്തസാമ്രാജ്യം…

പൂര്‍വ്വപിതാക്കള്‍തന്‍ വീറിനാല്‍
പടിയിറങ്ങി പരദേശികള്‍ പവിത്ര
ദേശത്തുനിന്നും എന്നേക്കുമായി…….

സിന്ധിന്‍റെതാഴ്വാര മഹനീയത
കാക്കുവാനായിസോദരായി വാഴണം
ഇനിയുമീപുണ്ണ്യ ഭൂമികയീല്‍……

മതമൈത്രിതന്നുടെ ഈറ്റില്ലഭൂവിനെ
ഇടനെഞ്ചിലേറ്റികാക്കുവനായിട്ട്
വൈരംമറനൊന്നിക്കാം മര്‍ത്യസമൂഹമേ…..!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here