ജനിമൃതികൾ

ജനി-മൃതികളുടെ
മുനമ്പുകൾക്കിടയിൽ
ആരോ ചേർത്തുവെച്ച
ജീവിതം
ആദിമധ്യാന്തങ്ങൾ
അനിശ്ചയമായ
അജ്ഞാത ദുരന്തം..
കാലം കൈത്തലത്തിലൊതുക്കി
പ്രാണനെ എവിടേക്കോ
വലിച്ചിഴയ്ക്കുന്നു…
ജീവൻ പിടഞ്ഞു പിടഞ്ഞു
കർമ കാണ്ഡങ്ങളുടെ
കല്പടവുകളിൽ
തലതല്ലി പൊട്ടിക്കരഞ്ഞുകൊണ്ടേയിരുന്നു.
എന്നിട്ടും, തീരാകദനങ്ങളുടെ
തോരാ പെയ്ത്തിൽ
ഉള്ളുലഞ്ഞൊഴുകിയ
ഉഷ്ണപ്രവാഹം, ജീവിതത്തിന്റെ
അടിവേരുകൾ ഇളക്കിക്കൊണ്ടേയിരുന്നു.
വിഭ്രാന്തകല്പനയിൽ
ജന്മം, ജൽപ്പനങ്ങളിൽ ഉഴറി….
ജീവിതം അപ്പോഴും
രണ്ടു മുനമ്പുകൾക്കിടയിൽ
തളർന്നു തകർന്ന ജീവന് തലചായ്ക്കാൻ ചുമടുതാങ്ങികൾ തേടിക്കൊണ്ടേയിരുന്നു…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here