സണ്ണി എം കപ്പിക്കാടിന്റെ പുതിയ പുസ്തകം ‘ജനതയും ജനാധിപത്യവും’ ബ്രാഹ്മണിക് ഫാസിസത്തിന്റെ വെല്ലുവിളികളെ ചിന്തകളിലൂടെ നേരിടുന്നു.ചരിത്രത്തിന്റെ തെറ്റുകളെ അപഗ്രഥിച്ച് അവയുടെ മുറിവുകളിൽ പ്രകാശത്തിന്റെ മരുന്ന് പുരട്ടുകയാണ് ലേഖകൻ.
പുസ്തകത്തെപ്പറ്റി പ്രശസ്ത നിരൂപക ശാരദക്കുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്:
സണ്ണി എം കപിക്കാടിന്റെ “ജനതയും ജനാധിപത്യവും “. വായിക്കുവാൻ ഏറെ കാത്തിരുന്ന പുസ്തകം ഇപ്പോൾ കയ്യിലെത്തി. സൈദ്ധാന്തിക ധീരതയോടെ ബ്രാഹ്മണിക് ഫാസിസത്തിന്റെ വെല്ലുവിളികളെ പ്രതിരോധിക്കുന്ന വൈജ്ഞാനികതയുടെ കാഴ്ചകളും വാക്കുകളും ആണ് തന്റെതെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന പ്രഭാഷകന്റെ ചിന്തകളുടെ സമാഹാരം
വിദ്യാർഥി പബ്ലിഷേഴ്സ്, മാനാഞ്ചിറ ടവേഴ്സ്, എ.ജി.റോഡ്, കോഴിക്കോട്. ഒന്ന്
വില 800 രൂപ.