ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കെട്ടിന്’ ഓസ്കർ നോമിനേഷൻ. ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷനായ വിശ്വചലച്ചിത്ര അവാര്‍ഡിന് ജല്ലിക്കെട്ട് പരിഗണിക്കുന്നത്. മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കി ആര്‍.ജയകുമാറും എസ്.ഹരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പ്രിമിയറില്‍ കൈയടി നേടിയ ജല്ലിക്കട്ട് റിലീസിനു മുന്‍പു തന്നെ ശ്രദ്ധ നേടിയിരുന്നു. 14 അംഗജൂറിയാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ജല്ലിക്കട്ട് ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുത്തത്. ഏപ്രില്‍ 25നാണ് ഇത്തവണ ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം.
ഗ്രാമത്തില്‍ കയറുപൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. ആന്റണി വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. തരംഗം ഫെയിം ശാന്തിയാണ് നായിക. അങ്കമാലി ഡയറീസിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്ത ഗിരീഷ് ഗംഗാധരന്‍ തന്നെയാണ് ജല്ലിക്കട്ടിന്റെയും ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതസംവിധാനം.
Click this button or press Ctrl+G to toggle between Malayalam and English